ആവർത്തനം 5:1-33

  • ഹോ​രേ​ബിൽവെച്ച്‌ യഹോവ ഉടമ്പടി ചെയ്യുന്നു (1-5)

  • പത്തു കല്‌പ​നകൾ ആവർത്തി​ക്കു​ന്നു (6-22)

  • സീനായ്‌ പർവത​ത്തിൽവെച്ച്‌ ജനം പേടി​ച്ചു​പോ​കു​ന്നു (23-33)

5  മോശ അപ്പോൾ ഇസ്രാ​യേ​ലി​നെ മുഴുവൻ വിളി​ച്ചു​കൂ​ട്ടി അവരോ​ടു പറഞ്ഞു: “ഇസ്രാ​യേലേ, ഞാൻ ഇന്നു നിങ്ങളെ അറിയി​ക്കുന്ന ചട്ടങ്ങളും ന്യായ​ത്തീർപ്പു​ക​ളും കേൾക്കുക. നിങ്ങൾ അവ പഠിക്കു​ക​യും ശ്രദ്ധ​യോ​ടെ പിൻപ​റ്റു​ക​യും വേണം.  നമ്മുടെ ദൈവ​മായ യഹോവ ഹോ​രേ​ബിൽവെച്ച്‌ നമ്മളു​മാ​യി ഒരു ഉടമ്പടി ചെയ്‌തു.+  യഹോവ ആ ഉടമ്പടി ചെയ്‌തതു നമ്മുടെ പൂർവി​ക​രു​മാ​യല്ല നമ്മളു​മാ​യാണ്‌, ഇന്ന്‌ ഇവിടെ ജീവി​ച്ചി​രി​ക്കുന്ന നമ്മളോ​ടെ​ല്ലാ​മാണ്‌.  മലയിൽവെച്ച്‌ യഹോവ തീയിൽനി​ന്ന്‌ നിങ്ങ​ളോ​ടു മുഖാ​മു​ഖം സംസാ​രി​ച്ചു.+  തീ കണ്ട്‌ ഭയന്ന നിങ്ങൾ മലയി​ലേക്കു കയറി​യില്ല.+ അതിനാൽ ആ സമയത്ത്‌ യഹോ​വ​യു​ടെ വാക്കുകൾ നിങ്ങളെ അറിയി​ക്കാൻ ഞാൻ യഹോ​വ​യ്‌ക്കും നിങ്ങൾക്കും മധ്യേ നിന്നു.+ അപ്പോൾ ദൈവം പറഞ്ഞു:  “‘അടിമ​വീ​ടായ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ നിന്നെ പുറത്ത്‌ കൊണ്ടു​വന്ന നിന്റെ ദൈവ​മായ യഹോ​വ​യാ​ണു ഞാൻ.+  ഞാനല്ലാതെ* മറ്റു ദൈവങ്ങൾ നിനക്കു​ണ്ടാ​ക​രുത്‌.+  “‘മീതെ ആകാശ​ത്തി​ലോ താഴെ ഭൂമി​യി​ലോ ഭൂമിക്കു കീഴെ വെള്ളത്തി​ലോ ഉള്ള എന്തി​ന്റെ​യെ​ങ്കി​ലും രൂപമോ വിഗ്ര​ഹ​മോ നീ ഉണ്ടാക്ക​രുത്‌.+  നീ അവയുടെ മുന്നിൽ കുമ്പി​ടു​ക​യോ അവയെ സേവി​ക്കു​ക​യോ അരുത്‌.+ കാരണം നിന്റെ ദൈവ​മായ യഹോവ എന്ന ഞാൻ സമ്പൂർണ​ഭക്തി ആഗ്രഹി​ക്കുന്ന ദൈവ​മാണ്‌.+ എന്നെ വെറു​ക്കുന്ന പിതാ​ക്ക​ന്മാ​രു​ടെ തെറ്റി​നുള്ള ശിക്ഷ ഞാൻ അവരുടെ മക്കളുടെ മേലും മൂന്നാ​മത്തെ തലമു​റ​യു​ടെ മേലും നാലാ​മത്തെ തലമു​റ​യു​ടെ മേലും വരുത്തും.+ 10  എന്നാൽ എന്നെ സ്‌നേ​ഹിച്ച്‌ എന്റെ കല്‌പ​നകൾ അനുസ​രി​ക്കു​ന്ന​വ​രോട്‌ ആയിരം തലമു​റ​വരെ ഞാൻ അചഞ്ചല​മായ സ്‌നേഹം കാണി​ക്കും. 11  “‘നിന്റെ ദൈവ​മായ യഹോ​വ​യു​ടെ പേര്‌ നീ വിലയി​ല്ലാത്ത രീതി​യിൽ ഉപയോ​ഗി​ക്ക​രുത്‌.+ തന്റെ പേര്‌ വിലയി​ല്ലാത്ത രീതി​യിൽ ഉപയോ​ഗി​ക്കുന്ന ആരെയും യഹോവ ശിക്ഷി​ക്കാ​തെ വിടില്ല.+ 12  “‘നിന്റെ ദൈവ​മായ യഹോവ നിന്നോ​ടു കല്‌പി​ച്ച​തു​പോ​ലെ നീ ശബത്തു​ദി​വസം വിശു​ദ്ധ​മാ​യി കണക്കാക്കി അത്‌ ആചരി​ക്കണം.+ 13  ആറു ദിവസം നീ അധ്വാ​നി​ക്കണം, നിന്റെ പണിക​ളെ​ല്ലാം ചെയ്യണം.+ 14  ഏഴാം ദിവസം നിന്റെ ദൈവ​മായ യഹോ​വ​യ്‌ക്കുള്ള ശബത്താണ്‌.+ അന്നു നീ ഒരു പണിയും ചെയ്യരു​ത്‌.+ നീയോ, നിന്റെ മകനോ മകളോ, നിനക്ക്‌ അടിമ​പ്പണി ചെയ്യുന്ന സ്‌ത്രീ​യോ പുരു​ഷ​നോ, നിന്റെ കാളയോ കഴുത​യോ ഏതെങ്കി​ലും വളർത്തു​മൃ​ഗ​മോ, നിന്റെ നഗരങ്ങളിൽ* വന്നുതാ​മ​സ​മാ​ക്കിയ വിദേ​ശി​യോ ആ ദിവസം പണി​യൊ​ന്നും ചെയ്യരു​ത്‌.+ അങ്ങനെ, നിനക്ക്‌ അടിമ​പ്പണി ചെയ്യുന്ന സ്‌ത്രീ​യും പുരു​ഷ​നും നിന്നെ​പ്പോ​ലെ അന്നു വിശ്ര​മി​ക്കട്ടെ.+ 15  നീയും ഈജി​പ്‌ത്‌ ദേശത്ത്‌ അടിമ​യാ​യി​രു​ന്നെന്ന്‌ ഓർക്കണം. നിന്റെ ദൈവ​മായ യഹോവ തന്റെ ബലമുള്ള കൈ​കൊ​ണ്ടും നീട്ടിയ കരം​കൊ​ണ്ടും നിന്നെ അവി​ടെ​നിന്ന്‌ വിടു​വി​ച്ചു.+ അതു​കൊ​ണ്ടാണ്‌ ശബത്തു​ദി​വസം ആചരി​ക്കാൻ നിന്റെ ദൈവ​മായ യഹോവ നിന്നോ​ടു കല്‌പി​ച്ചത്‌. 16  “‘നീ ദീർഘാ​യു​സ്സോ​ടി​രി​ക്കാ​നും നിന്റെ ദൈവ​മായ യഹോവ തരുന്ന ദേശത്ത്‌ നിനക്ക്‌ അഭിവൃ​ദ്ധി ഉണ്ടാകാ​നും,* നിന്റെ ദൈവ​മായ യഹോവ നിന്നോ​ടു കല്‌പിച്ചതുപോലെ+ നിന്റെ അപ്പനെ​യും അമ്മയെ​യും ബഹുമാ​നി​ക്കുക.+ 17  “‘കൊല ചെയ്യരു​ത്‌.+ 18  “‘വ്യഭി​ചാ​രം ചെയ്യരു​ത്‌.+ 19  “‘മോഷ്ടി​ക്ക​രുത്‌.+ 20  “‘സഹമനു​ഷ്യന്‌ എതിരെ കള്ളസാക്ഷി പറയരു​ത്‌.+ 21  “‘സഹമനു​ഷ്യ​ന്റെ ഭാര്യയെ മോഹി​ക്ക​രുത്‌.+ സഹമനു​ഷ്യ​ന്റെ വീട്‌, വയൽ, അവന്‌ അടിമ​പ്പണി ചെയ്യുന്ന സ്‌ത്രീ, അവന്‌ അടിമ​പ്പണി ചെയ്യുന്ന പുരുഷൻ, അവന്റെ കാള, കഴുത എന്നിങ്ങനെ സഹമനു​ഷ്യ​ന്റേ​തൊ​ന്നും നീ മോഹി​ക്ക​രുത്‌.’+ 22  “യഹോവ പർവത​ത്തിൽവെച്ച്‌ തീയു​ടെ​യും മേഘത്തി​ന്റെ​യും കനത്ത മൂടലി​ന്റെ​യും മധ്യേ​നിന്ന്‌ ഗംഭീ​ര​സ്വ​ര​ത്തോ​ടെ ഈ കല്‌പനകൾ* നിങ്ങളു​ടെ സഭയെ മുഴുവൻ അറിയി​ച്ചു,+ കൂടു​ത​ലൊ​ന്നും ദൈവം കല്‌പി​ച്ചില്ല. പിന്നെ ദൈവം അവയെ​ല്ലാം രണ്ടു കൽപ്പല​ക​ക​ളിൽ എഴുതി എനിക്കു തന്നു.+ 23  “എന്നാൽ പർവതം കത്തിജ്വ​ലി​ച്ചു​കൊ​ണ്ടി​രുന്ന സമയത്ത്‌ ഇരുട്ടിൽനി​ന്ന്‌ നിങ്ങൾ ആ ശബ്ദം+ കേട്ട ഉടനെ നിങ്ങളു​ടെ ഗോ​ത്ര​ത്ത​ല​വ​ന്മാ​രും മൂപ്പന്മാരും* എന്റെ അടുത്ത്‌ വന്നു. 24  നിങ്ങൾ പറഞ്ഞു: ‘ഇതാ, നമ്മുടെ ദൈവ​മായ യഹോവ തന്റെ മഹത്ത്വ​വും ശ്രേഷ്‌ഠ​ത​യും ഞങ്ങൾക്കു കാണി​ച്ചു​ത​ന്നി​രി​ക്കു​ന്നു. തീയിൽനി​ന്ന്‌ ഞങ്ങൾ ദൈവ​ത്തി​ന്റെ സ്വരവും കേട്ടു.+ ദൈവം മനുഷ്യ​രോ​ടു സംസാ​രി​ക്കു​ക​യും അവർ ജീവ​നോ​ടി​രി​ക്കു​ക​യും ചെയ്യു​മെന്ന്‌ ഇന്നു ഞങ്ങൾ കണ്ടിരി​ക്കു​ന്നു.+ 25  പക്ഷേ, ഞങ്ങൾ എന്തിനു മരിക്കണം? ഈ വലിയ തീ ഞങ്ങളെ വിഴു​ങ്ങി​ക്ക​ള​യു​മ​ല്ലോ. നമ്മുടെ ദൈവ​മായ യഹോ​വ​യു​ടെ ശബ്ദം ഇനിയും കേട്ടു​കൊ​ണ്ടി​രു​ന്നാൽ ഞങ്ങൾ ഉറപ്പാ​യും മരിച്ചു​പോ​കും. 26  ജീവനുള്ള ദൈവം തീയിൽനി​ന്ന്‌ സംസാ​രി​ക്കു​ന്നതു കേട്ട ഞങ്ങളെ​പ്പോ​ലെ, ദൈവം സംസാ​രി​ക്കു​ന്നതു കേൾക്കു​ക​യും ജീവ​നോ​ടി​രി​ക്കു​ക​യും ചെയ്‌ത മറ്റ്‌ ഏതെങ്കി​ലും മനുഷ്യ​രു​ണ്ടോ? 27  അതുകൊണ്ട്‌ അങ്ങ്‌ അടുത്ത്‌ ചെന്ന്‌ നമ്മുടെ ദൈവ​മായ യഹോവ പറയു​ന്ന​തെ​ല്ലാം കേൾക്കണം. ദൈവ​മായ യഹോവ അങ്ങയോ​ടു പറയു​ന്ന​തെ​ല്ലാം അങ്ങ്‌ ഞങ്ങളെ അറിയി​ച്ചാൽ മതി. ഞങ്ങൾ അതു കേട്ടനു​സ​രി​ച്ചു​കൊ​ള്ളാം.’+ 28  “നിങ്ങൾ എന്നോടു പറഞ്ഞ​തെ​ല്ലാം യഹോവ കേട്ടു. യഹോവ എന്നോടു പറഞ്ഞു: ‘ഈ ജനം നിന്നോ​ടു പറഞ്ഞ​തെ​ല്ലാം ഞാൻ കേട്ടി​രി​ക്കു​ന്നു. അവർ പറഞ്ഞ​തെ​ല്ലാം ശരിയാ​ണ്‌.+ 29  എന്നെ ഭയപ്പെ​ടാ​നും എന്റെ കല്‌പ​ന​ക​ളെ​ല്ലാം പാലിക്കാനും+ ചായ്‌വുള്ള ഒരു ഹൃദയം എക്കാല​വും അവർക്കു​ണ്ടാ​യി​രു​ന്നെ​ങ്കിൽ!+ എങ്കിൽ എന്നും അവർക്കും അവരുടെ മക്കൾക്കും നന്മ വരുമാ​യി​രു​ന്നു.+ 30  ചെന്ന്‌, “നിങ്ങളു​ടെ കൂടാ​ര​ങ്ങ​ളി​ലേക്കു മടങ്ങി​പ്പോ​കുക” എന്ന്‌ അവരോ​ടു പറയുക. 31  പക്ഷേ നീ ഇവിടെ എന്റെ അടുത്ത്‌ നിൽക്കണം. അവരെ പഠിപ്പി​ക്കേണ്ട എല്ലാ കല്‌പ​ന​ക​ളും ചട്ടങ്ങളും ന്യായ​ത്തീർപ്പു​ക​ളും ഞാൻ നിനക്കു പറഞ്ഞു​ത​രാം. ഞാൻ അവർക്ക്‌ അവകാ​ശ​മാ​യി കൊടു​ക്കുന്ന ദേശത്ത്‌ അവർ അവ പാലി​ക്കണം.’ 32  അതുകൊണ്ട്‌ നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങ​ളോ​ടു കല്‌പി​ച്ച​തെ​ല്ലാം അതേപടി ചെയ്യാൻ പ്രത്യേ​കം ശ്രദ്ധി​ക്കുക;+ അതിൽനി​ന്ന്‌ ഇടത്തോ​ട്ടോ വലത്തോ​ട്ടോ മാറരു​ത്‌.+ 33  നിങ്ങൾ കൈവ​ശ​മാ​ക്കാൻപോ​കുന്ന ദേശത്ത്‌ നിങ്ങൾ ജീവി​ച്ചി​രി​ക്കാ​നും നിങ്ങൾക്ക്‌ അഭിവൃ​ദ്ധി​യും ദീർഘാ​യു​സ്സും ഉണ്ടാകാനും+ നിങ്ങളു​ടെ ദൈവ​മായ യഹോവ കല്‌പിച്ച വഴി​യേ​തന്നെ നിങ്ങൾ നടക്കണം.+

അടിക്കുറിപ്പുകള്‍

അഥവാ “എന്നെ ധിക്കരി​ച്ചു​കൊ​ണ്ട്‌.” അക്ഷ. “എന്റെ മുഖത്തി​ന്‌ എതിരെ.”
അക്ഷ. “കവാട​ങ്ങൾക്കു​ള്ളിൽ.”
അഥവാ “നീ സുഖമാ​യി​രി​ക്കാ​നും.”
അക്ഷ. “വചനങ്ങൾ.”
പദാവലി കാണുക.