ആവർത്തനം 9:1-29

  • ഇസ്രാ​യേ​ലി​നു ദേശം കൊടു​ത്ത​തി​ന്റെ കാരണം (1-6)

  • ഇസ്രാ​യേ​ല്യർ യഹോ​വയെ നാലു തവണ പ്രകോ​പി​പ്പി​ക്കു​ന്നു (7-29)

    • സ്വർണ​ക്കാ​ള​ക്കു​ട്ടി (7-14)

    • മോശ ഇടപെ​ടു​ന്നു (15-21, 25-29)

    • മൂന്നു തവണകൂ​ടി പ്രകോ​പി​പ്പി​ക്കു​ന്നു (22)

9  “ഇസ്രാ​യേലേ, കേൾക്കുക. ഇന്നു നിങ്ങൾ യോർദാൻ കടന്നുചെന്ന്‌+ നിങ്ങ​ളെ​ക്കാൾ വലുപ്പ​വും ശക്തിയും ഉള്ള ജനതകളെ ഓടി​ച്ചു​ക​ള​യും;+ ആകാശ​ത്തോ​ളം എത്തുന്ന കോട്ട​ക​ളുള്ള മഹാന​ഗ​രങ്ങൾ നിങ്ങൾ പിടി​ച്ച​ട​ക്കും.+  ഉയരവും ശക്തിയും ഉള്ള അവിടത്തെ ജനങ്ങളെ, അനാക്യ​വം​ശ​ജരെ,+ നിങ്ങൾ തോൽപ്പി​ക്കും. അവരെ നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ. ‘അനാക്കി​ന്റെ വംശജ​രോട്‌ എതിർത്തു​നിൽക്കാൻ ആർക്കു കഴിയും’ എന്ന ചൊല്ലും നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ.  അതുകൊണ്ട്‌ ഇന്നു നിങ്ങൾ ഇത്‌ അറിഞ്ഞു​കൊ​ള്ളുക: നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്കു മുമ്പേ അവി​ടേക്കു പോകും.+ ദൈവം ദഹിപ്പി​ക്കുന്ന അഗ്നിയാ​ണ്‌,+ ദൈവം അവരെ നിശ്ശേഷം നശിപ്പി​ക്കും. നിങ്ങളു​ടെ കൺമു​ന്നിൽ അവരെ കീഴട​ക്കും. അങ്ങനെ യഹോവ നിങ്ങ​ളോ​ടു വാഗ്‌ദാ​നം ചെയ്‌ത​തു​പോ​ലെ നിങ്ങൾ അവരെ പെട്ടെന്നു തുരത്തിയോടിക്കുകയും* നശിപ്പി​ക്കു​ക​യും ചെയ്യും.+  “നിങ്ങളു​ടെ ദൈവ​മായ യഹോവ അവരെ നിങ്ങളു​ടെ മുന്നിൽനി​ന്ന്‌ ഓടി​ച്ചു​ക​ള​യു​മ്പോൾ, ‘ഞാൻ നീതി​യു​ള്ള​വ​നാ​യ​തു​കൊ​ണ്ടാണ്‌ ഈ ദേശം കൈവ​ശ​മാ​ക്കാൻ യഹോവ എന്നെ കൊണ്ടു​വ​ന്നത്‌’+ എന്നു നീ ഹൃദയ​ത്തിൽ പറയരു​ത്‌. ഈ ജനതക​ളു​ടെ ദുഷ്ടത കാരണമാണ്‌+ യഹോവ അവരെ നിങ്ങളു​ടെ മുന്നിൽനി​ന്ന്‌ ഓടി​ച്ചു​ക​ള​യു​ന്നത്‌.  നിങ്ങൾക്കു നീതി​യോ ഹൃദയ​ശു​ദ്ധി​യോ ഉള്ളതു​കൊ​ണ്ടല്ല നിങ്ങൾ അവരുടെ ദേശം അവകാ​ശ​മാ​ക്കാൻപോ​കു​ന്നത്‌. ഈ ജനതക​ളു​ടെ ദുഷ്ടത കാരണ​വും നിങ്ങളു​ടെ പൂർവി​ക​രായ അബ്രാ​ഹാം,+ യിസ്‌ഹാ​ക്ക്‌,+ യാക്കോബ്‌+ എന്നിവ​രോട്‌ യഹോവ സത്യം ചെയ്‌ത വാക്കു പാലി​ക്കു​ന്ന​തി​നു​വേ​ണ്ടി​യും ആണ്‌ നിങ്ങളു​ടെ ദൈവ​മായ യഹോവ അവരെ നിങ്ങളു​ടെ മുന്നിൽനി​ന്ന്‌ ഓടി​ച്ചു​ക​ള​യു​ന്നത്‌.+  അതുകൊണ്ട്‌, നിങ്ങൾ നീതി​യു​ള്ള​വ​രാ​യ​തു​കൊ​ണ്ടല്ല നിങ്ങളു​ടെ ദൈവ​മായ യഹോവ ഈ നല്ല ദേശം നിങ്ങൾക്ക്‌ അവകാ​ശ​മാ​യി തരുന്ന​തെന്ന്‌ അറിഞ്ഞു​കൊ​ള്ളുക. നിങ്ങൾ ദുശ്ശാ​ഠ്യ​മുള്ള ഒരു ജനമാ​ണ​ല്ലോ.+  “വിജന​ഭൂ​മി​യിൽവെച്ച്‌ നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ പ്രകോ​പി​പ്പി​ച്ചത്‌ എങ്ങനെ​യാ​ണെന്ന്‌ ഓർക്കുക, അക്കാര്യം നിങ്ങൾ ഒരിക്ക​ലും മറന്നു​ക​ള​യ​രുത്‌.+ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ പുറ​പ്പെ​ട്ട​തു​മു​തൽ ഇവിടെ എത്തും​വരെ നിങ്ങൾ യഹോ​വയെ ധിക്കരി​ച്ചു.+  ഹോരേബിൽവെച്ചുപോലും യഹോ​വയെ കോപി​പ്പി​ച്ചു. നിങ്ങളെ നശിപ്പി​ച്ചു​ക​ള​യാൻ തുനി​യുന്ന അളവോ​ളം യഹോ​വ​യു​ടെ കോപം ആളിക്കത്തി.+  യഹോവ നിങ്ങളു​മാ​യി ചെയ്‌ത ഉടമ്പടി​യു​ടെ കൽപ്പലകകൾ+ സ്വീക​രി​ക്കാൻ മലയി​ലേക്കു കയറി​ച്ചെന്ന ഞാൻ ആഹാരം കഴിക്കു​ക​യോ വെള്ളം കുടി​ക്കു​ക​യോ ചെയ്യാതെ 40 രാവും 40 പകലും അവിടെ ചെലവ​ഴി​ച്ചു.+ 10  പിന്നെ, സ്വന്തം കൈവി​രൽകൊണ്ട്‌ എഴുതിയ രണ്ടു കൽപ്പല​കകൾ യഹോവ എനിക്കു തന്നു. നിങ്ങൾ കൂടിവന്ന ദിവസം യഹോവ മലയിൽവെച്ച്‌ തീയുടെ മധ്യേ​നിന്ന്‌ നിങ്ങ​ളോ​ടു പറഞ്ഞ വചനങ്ങ​ളെ​ല്ലാം അവയി​ലു​ണ്ടാ​യി​രു​ന്നു.+ 11  യഹോവ ആ രണ്ടു കൽപ്പല​കകൾ, ഉടമ്പടി​യു​ടെ പലകകൾ, 40 രാവും 40 പകലും കഴിഞ്ഞ​പ്പോൾ എനിക്കു തന്നു. 12  യഹോവ എന്നോടു പറഞ്ഞു: ‘എഴു​ന്നേറ്റ്‌ വേഗം താഴേക്കു ചെല്ലുക. നീ ഈജി​പ്‌തിൽനിന്ന്‌ കൊണ്ടു​വന്ന നിന്റെ ജനം വഷളത്തം കാണി​ച്ചി​രി​ക്കു​ന്നു.+ ഞാൻ അവരോ​ടു കല്‌പിച്ച വഴിയിൽനി​ന്ന്‌ അവർ പെട്ടെന്നു മാറി​പ്പോ​യി. അവർ തങ്ങൾക്കു​വേണ്ടി ഒരു ലോഹവിഗ്രഹം* ഉണ്ടാക്കി​യി​രി​ക്കു​ന്നു.’+ 13  തുടർന്ന്‌ യഹോവ എന്നോട്‌: ‘ഈ ജനം ദുശ്ശാ​ഠ്യ​മുള്ള ഒരു ജനമാ​ണെന്ന്‌ എനിക്കു മനസ്സി​ലാ​യി.+ 14  നീ എന്നെ തടയരു​ത്‌, ഞാൻ അവരെ തുടച്ചു​നീ​ക്കു​ക​യും അവരുടെ പേര്‌ ആകാശ​ത്തിൻകീ​ഴിൽനിന്ന്‌ മായ്‌ച്ചു​ക​ള​യു​ക​യും ചെയ്യും. എന്നാൽ നിന്നെ ഞാൻ എണ്ണത്തി​ലും ശക്തിയി​ലും അവരെ​ക്കാൾ മികച്ച ഒരു ജനതയാ​ക്കാം.’+ 15  “ഞാൻ അപ്പോൾ ഉടമ്പടി​യു​ടെ രണ്ടു കൽപ്പല​ക​ക​ളും കൈക​ളി​ലെ​ടുത്ത്‌ മലയി​റങ്ങി.+ ആ സമയം മല കത്തിജ്വ​ലി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.+ 16  ഞാൻ നോക്കി​യ​പ്പോൾ നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യോ​ടു പാപം ചെയ്‌തി​രി​ക്കു​ന്ന​താ​യി കണ്ടു. നിങ്ങൾ ലോഹംകൊണ്ട്‌* ഒരു കാളക്കു​ട്ടി​യെ ഉണ്ടാക്കി, യഹോവ നിങ്ങ​ളോ​ടു കല്‌പിച്ച വഴിയിൽനി​ന്ന്‌ പെട്ടെന്നു മാറി​പ്പോ​യി.+ 17  അതിനാൽ ഞാൻ ആ കൽപ്പല​കകൾ രണ്ടും എന്റെ കൈക​ളിൽ എടുത്ത്‌ നിങ്ങളു​ടെ കൺമു​ന്നിൽവെച്ച്‌ എറിഞ്ഞ്‌ തകർത്തു.+ 18  പിന്നെ ഞാൻ ആദ്യ​ത്തെ​പ്പോ​ലെ 40 രാവും 40 പകലും യഹോ​വ​യു​ടെ മുമ്പാകെ സാഷ്ടാം​ഗം വീണ്‌ നമസ്‌ക​രി​ച്ചു. യഹോ​വ​യു​ടെ മുമ്പാകെ തിന്മ പ്രവർത്തി​ക്കു​ക​യും ദൈവത്തെ കോപി​പ്പി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ നിങ്ങൾ ചെയ്‌ത പാപങ്ങ​ളെ​ല്ലാം കാരണം ഞാൻ ആഹാരം കഴിക്കു​ക​യോ വെള്ളം കുടി​ക്കു​ക​യോ ചെയ്‌തില്ല.+ 19  നിങ്ങളെ നശിപ്പി​ച്ചു​ക​ള​യാൻ തുനി​യുന്ന അളവോ​ളം യഹോ​വ​യു​ടെ കോപം ആളിക്കത്തിയതിനാൽ+ ഞാൻ ഭയന്നു​പോ​യി​രു​ന്നു. എന്നാൽ ആ പ്രാവ​ശ്യ​വും യഹോവ എന്റെ അപേക്ഷ കേട്ടു.+ 20  “അഹരോ​ന്‌ എതി​രെ​യും യഹോ​വ​യു​ടെ കോപം ആളിക്കത്തി; അഹരോ​നെ​യും നശിപ്പി​ച്ചു​ക​ള​യാൻ ദൈവം ഒരുങ്ങി.+ എന്നാൽ ആ സമയത്ത്‌ ഞാൻ അഹരോ​നു​വേ​ണ്ടി​യും ഉള്ളുരു​കി പ്രാർഥി​ച്ചു. 21  പിന്നെ ഞാൻ നിങ്ങൾ ഉണ്ടാക്കിയ ആ പാപവ​സ്‌തു​വി​നെ, ആ കാളക്കു​ട്ടി​യെ,+ എടുത്ത്‌ തീയി​ലിട്ട്‌ കത്തിച്ചു. എന്നിട്ട്‌ ഞാൻ അതു തകർത്തു​ടച്ച്‌ നേർത്ത പൊടി​യാ​ക്കി, മലയിൽനി​ന്ന്‌ ഒഴുകുന്ന അരുവി​യിൽ ഒഴുക്കി.+ 22  “പിന്നീട്‌, തബേരയിലും+ മസ്സയിലും+ കി​ബ്രോത്ത്‌-ഹത്താവയിലും+ വെച്ച്‌ നിങ്ങൾ യഹോ​വയെ കോപി​പ്പി​ച്ചു. 23  യഹോവ കാദേശ്‌-ബർന്നേയയിൽനിന്ന്‌+ നിങ്ങളെ അയച്ച്‌, ‘പോയി ഞാൻ നിങ്ങൾക്കു തരുന്ന ദേശം കൈവ​ശ​മാ​ക്കി​ക്കൊ​ള്ളുക’ എന്നു പറഞ്ഞ​പ്പോൾ വീണ്ടും നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ ആജ്ഞ ധിക്കരി​ച്ചു.+ നിങ്ങൾ ദൈവ​ത്തിൽ വിശ്വാസമർപ്പിക്കുകയോ+ ദൈവത്തെ അനുസ​രി​ക്കു​ക​യോ ചെയ്‌തില്ല. 24  എനിക്കു നിങ്ങളെ അറിയാ​വുന്ന കാലം​മു​തൽ നിങ്ങൾ യഹോ​വയെ ധിക്കരി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. 25  “അതിനാൽ ഞാൻ 40 രാവും 40 പകലും+ യഹോ​വ​യു​ടെ മുമ്പാകെ സാഷ്ടാം​ഗം വീണ്‌ നമസ്‌ക​രി​ച്ചു. നിങ്ങളെ നശിപ്പി​ച്ചു​ക​ള​യും എന്ന്‌ യഹോവ പറഞ്ഞതു​കൊ​ണ്ടാ​ണു ഞാൻ അങ്ങനെ ചെയ്‌തത്‌. 26  ഞാൻ യഹോ​വ​യോട്‌ ഇങ്ങനെ ഉള്ളുരു​കി പ്രാർഥി​ച്ചു: ‘പരമാ​ധി​കാ​രി​യായ യഹോവേ, അങ്ങയുടെ ജനത്തെ നശിപ്പി​ച്ചു​ക​ള​യ​രു​തേ. അവർ അങ്ങയുടെ സ്വകാ​ര്യ​സ്വ​ത്താ​ണ​ല്ലോ,*+ അങ്ങ്‌ അങ്ങയുടെ മാഹാ​ത്മ്യ​ത്താൽ മോചി​പ്പി​ക്കു​ക​യും അങ്ങയുടെ ബലമുള്ള കൈയാൽ ഈജി​പ്‌തിൽനിന്ന്‌ വിടു​വി​ക്കു​ക​യും ചെയ്‌തവർ!+ 27  അങ്ങയുടെ ദാസരായ അബ്രാ​ഹാ​മി​നെ​യും യിസ്‌ഹാ​ക്കി​നെ​യും യാക്കോ​ബി​നെ​യും ഓർക്കേ​ണമേ.+ ഈ ജനത്തിന്റെ ശാഠ്യ​വും ദുഷ്ടത​യും പാപവും അങ്ങ്‌ കാര്യ​മാ​ക്ക​രു​തേ.+ 28  അല്ലാത്തപക്ഷം, അങ്ങ്‌ ഞങ്ങളെ വിടു​വിച്ച്‌ കൊണ്ടു​വന്ന ആ ദേശത്തെ ജനങ്ങൾ, “താൻ വാഗ്‌ദാ​നം ചെയ്‌ത ദേശത്ത്‌ അവരെ എത്തിക്കാൻ യഹോ​വ​യ്‌ക്കു കഴിഞ്ഞില്ല; ആ ദൈവം അവരെ വെറു​ത്ത​തു​കൊ​ണ്ടാണ്‌ അവരെ കൊല്ലാൻവേണ്ടി വിജന​ഭൂ​മി​യി​ലേക്കു കൊണ്ടു​പോ​യത്‌” എന്നു പറയും.+ 29  എന്നാൽ, അവർ അങ്ങയുടെ ജനവും സ്വകാ​ര്യ​സ്വ​ത്തും ആണല്ലോ;+ അങ്ങ്‌ അങ്ങയുടെ മഹാശ​ക്തി​യാ​ലും നീട്ടിയ കരത്താ​ലും വിടു​വിച്ച്‌ കൊണ്ടു​വ​ന്നവർ!’+

അടിക്കുറിപ്പുകള്‍

അഥവാ “കുടി​യി​റ​ക്കു​ക​യും.”
അഥവാ “ലോഹം വാർത്തു​ണ്ടാ​ക്കിയ പ്രതിമ.”
അഥവാ “വാർത്ത്‌.”
അഥവാ “അവകാ​ശ​മാ​ണ​ല്ലോ.”