ഇയ്യോബ്‌ 19:1-29

  • ഇയ്യോ​ബി​ന്റെ മറുപടി (1-29)

    • ‘സുഹൃ​ത്തു​ക്ക​ളു​ടെ’ ശകാരം നിഷേ​ധി​ക്കു​ന്നു (1-6)

    • എല്ലാവ​രും തന്നെ ഉപേക്ഷി​ച്ചി​രി​ക്കു​ന്നെന്ന്‌ ഇയ്യോബ്‌ പറയുന്നു (13-19)

    • ‘എന്റെ വിമോ​ചകൻ ജീവി​ച്ചി​രി​പ്പുണ്ട്‌’ (25)

19  അപ്പോൾ ഇയ്യോബ്‌ പറഞ്ഞു:   “നിങ്ങൾ എത്ര നേരം എന്നെ ഇങ്ങനെ വേദനി​പ്പി​ക്കും?+വാക്കു​കൾകൊണ്ട്‌ എന്നെ തകർക്കും?+   പത്തു പ്രാവ​ശ്യം നിങ്ങൾ എന്നെ ശകാരി​ച്ചു;*എന്നോടു ക്രൂര​മാ​യി പെരു​മാ​റാൻ നിങ്ങൾക്കു നാണമി​ല്ലേ?+   ഞാൻ തെറ്റു ചെയ്‌തി​ട്ടു​ണ്ടെ​ങ്കിൽഅതിന്റെ ഫലം ഞാൻ അനുഭ​വി​ച്ചു​കൊ​ള്ളാം.   ഞാൻ അപമാ​നി​ത​നാ​യ​തിൽ ഒരു തെറ്റു​മില്ല എന്നു പറഞ്ഞ്‌എന്നെക്കാൾ വലിയ​വ​രാ​കാ​നാ​ണു നിങ്ങൾ ശ്രമി​ക്കു​ന്ന​തെ​ങ്കിൽ   അറിഞ്ഞുകൊള്ളൂ: ദൈവ​മാണ്‌ എന്നെ വഴി​തെ​റ്റി​ച്ചത്‌;ദൈവം തന്റെ വലയിൽ എന്നെ വീഴിച്ചു.   ‘ദ്രോഹം, ദ്രോഹം!’ എന്നു ഞാൻ വിളി​ച്ചു​കൂ​കി; പക്ഷേ ആരും എന്നെ സഹായി​ച്ചില്ല.+ഞാൻ സഹായ​ത്തി​നാ​യി നിലവി​ളി​ച്ചു; പക്ഷേ എനിക്കു നീതി കിട്ടി​യില്ല.+   ദൈവം എന്റെ വഴി കൻമതിൽകൊ​ണ്ട്‌ കെട്ടി​യ​ടച്ചു, എനിക്ക്‌ അപ്പുറം കടക്കാ​നാ​കു​ന്നില്ല;ദൈവം എന്റെ പാതകൾ ഇരുട്ടു​കൊണ്ട്‌ മൂടി​യി​രി​ക്കു​ന്നു.+   ദൈവം എന്റെ മഹത്ത്വം അഴിച്ചു​ക​ളഞ്ഞു;എന്റെ തലയിൽനി​ന്ന്‌ കിരീടം എടുത്തു​മാ​റ്റി. 10  ഞാൻ നശിക്കും​വരെ എന്റെ നാലു വശത്തു​നി​ന്നും ദൈവം എന്നെ തകർക്കു​ന്നു;ഒരു മരം​പോ​ലെ എന്റെ പ്രത്യാശ പിഴു​തു​ക​ള​യു​ന്നു. 11  ദൈവകോപം എനിക്കു നേരെ ആളിക്ക​ത്തു​ന്നു,ദൈവം എന്നെ ഒരു ശത്രു​വാ​യി കാണുന്നു.+ 12  ദൈവത്തിന്റെ പടക്കൂ​ട്ടങ്ങൾ ഒരുമി​ച്ചു​വന്ന്‌ എന്നെ ഉപരോ​ധി​ക്കു​ന്നു;അവർ എന്റെ കൂടാ​ര​ത്തി​നു ചുറ്റും പാളയ​മ​ടി​ക്കു​ന്നു. 13  ദൈവം എന്റെ സഹോ​ദ​ര​ന്മാ​രെ ദൂരേക്ക്‌ ഓടി​ച്ചു​വി​ട്ടു;എന്നെ അറിയാ​വു​ന്നവർ എന്നിൽനി​ന്ന്‌ അകന്നു​മാ​റി​യി​രി​ക്കു​ന്നു.+ 14  എന്റെ ഉറ്റ ചങ്ങാതിമാർ* എന്നെ വിട്ട്‌ പോയി;എനിക്ക്‌ അടുത്ത്‌ അറിയാ​വു​ന്നവർ എന്നെ മറന്നു.+ 15  എന്റെ അതിഥികളും+ എന്റെ ദാസി​മാ​രും എന്നെ അന്യനാ​യി കാണുന്നു;അവർ എന്നെ ഒരു അന്യ​ദേ​ശ​ക്കാ​ര​നാ​യി കണക്കാ​ക്കു​ന്നു. 16  ഞാൻ എന്റെ ദാസനെ വിളി​ക്കു​മ്പോൾ അവൻ വിളി കേൾക്കു​ന്നില്ല;എനിക്ക്‌ അവനോ​ടു കരുണ​യ്‌ക്കാ​യി യാചി​ക്കേ​ണ്ടി​വ​രു​ന്നു. 17  എന്റെ ശ്വാസം​പോ​ലും എന്റെ ഭാര്യക്ക്‌ അറപ്പാ​യി​ത്തീർന്നു;+എന്റെ സഹോദരന്മാർ* എന്നെ വെറു​ക്കു​ന്നു. 18  കൊച്ചുകുട്ടികൾപോലും എന്നെ കളിയാ​ക്കു​ന്നു;ഞാൻ എഴു​ന്നേൽക്കു​മ്പോൾ അവർ എന്നെ പരിഹ​സി​ക്കു​ന്നു. 19  എന്റെ ഉറ്റ സുഹൃ​ത്തു​ക്കൾക്കെ​ല്ലാം എന്നോട്‌ അറപ്പാണ്‌;+ഞാൻ സ്‌നേ​ഹി​ച്ചവർ എനിക്ക്‌ എതിരെ തിരി​ഞ്ഞി​രി​ക്കു​ന്നു.+ 20  എന്റെ ശരീരം എല്ലും തോലും ആയിരി​ക്കു​ന്നു;+തലനാരിഴയ്‌ക്കാണു* ഞാൻ രക്ഷപ്പെ​ടു​ന്നത്‌. 21  ദൈവം എന്നെ കൈ നീട്ടി അടിച്ചി​രി​ക്കു​ന്നു.+എന്നോടു കരുണ കാണി​ക്കേ​ണമേ; എന്റെ കൂട്ടു​കാ​രേ, എന്നോടു കരുണ കാണി​ക്കേ​ണമേ. 22  ദൈവം ചെയ്യു​ന്ന​തു​പോ​ലെ നിങ്ങളും എന്തിന്‌ എന്നെ ഉപദ്ര​വി​ക്കു​ന്നു?+എന്തിന്‌ എന്നെ ഇങ്ങനെ ആക്രമി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു?*+ 23  എന്റെ വാക്കു​ക​ളെ​ല്ലാം ഒന്ന്‌ എഴുതി​വെ​ച്ചി​രു​ന്നെ​ങ്കിൽ!അവ ഒരു പുസ്‌ത​ക​ത്തിൽ കുറി​ച്ചു​വെ​ക്കാൻ കഴിഞ്ഞി​രു​ന്നെ​ങ്കിൽ! 24  ഉളിയും ഈയവും കൊണ്ട്‌അതു മായാതെ ഒരു പാറയിൽ കൊത്തി​വെ​ച്ചി​രു​ന്നെ​ങ്കിൽ! 25  എന്റെ വിമോചകൻ*+ ജീവി​ച്ചി​രി​പ്പു​ണ്ടെന്ന്‌ എനിക്ക്‌ അറിയാം;ഭാവി​യിൽ അവൻ വരും, ഭൂമി​യു​ടെ മേൽ* നിൽക്കും. 26  ഇങ്ങനെ എന്റെ തൊലി നശിച്ച​ശേ​ഷംജീവനു​ള്ള​പ്പോൾത്തന്നെ ഞാൻ ദൈവത്തെ കാണും. 27  അതെ, ഞാൻ ദൈവത്തെ കാണും,മറ്റാരു​ടെ​യു​മല്ല, എന്റെ സ്വന്തം കണ്ണുകൾ ദൈവത്തെ കാണും.+ എന്നാൽ ഉള്ളിന്റെ ഉള്ളിൽ എനിക്ക്‌ ഒന്നും താങ്ങാ​നാ​കു​ന്നില്ല. 28  ‘ഞങ്ങൾ അവനെ ഉപദ്ര​വി​ക്കു​ന്നി​ല്ല​ല്ലോ’ എന്നു നിങ്ങൾ പറയുന്നു;+ പ്രശ്‌ന​ങ്ങ​ളു​ടെ കാരണം ഞാനാ​ണ​ല്ലോ. 29  എന്നാൽ നിങ്ങൾ വാളിനെ ഭയന്നു​കൊ​ള്ളൂ!+വാൾ തെറ്റു​കൾക്കു ശിക്ഷ നൽകുന്നു.ഒരു ന്യായാ​ധി​പ​നു​ണ്ടെന്ന കാര്യം നിങ്ങൾ ഓർക്കണം.”+

അടിക്കുറിപ്പുകള്‍

അഥവാ “അപമാ​നി​ച്ചു.”
അഥവാ “എന്റെ ബന്ധുക്കൾ.”
അക്ഷ. “എന്റെ ഗർഭപാ​ത്ര​ത്തി​ന്റെ പുത്ര​ന്മാർ.” അതായത്‌, എന്നെ ചുമന്ന ഗർഭപാ​ത്ര​ത്തി​ന്റെ (എന്റെ അമ്മയുടെ ഗർഭപാ​ത്ര​ത്തി​ന്റെ) പുത്ര​ന്മാർ.
അക്ഷ. “എന്റെ പല്ലിന്റെ തൊലി​യും​കൊ​ണ്ടാ​ണ്‌.”
അക്ഷ. “എന്റെ മാംസം​കൊ​ണ്ട്‌ തൃപ്‌തി​വ​രാ​ത്തത്‌ എന്ത്‌?”
അഥവാ “വീണ്ടെ​ടു​പ്പു​കാ​രൻ.”
അക്ഷ. “പൊടി​യിൽ.”