ഇയ്യോബ്‌ 22:1-30

  • വാദമു​ഖ​ങ്ങ​ളു​മാ​യി എലീഫസ്‌ മൂന്നാ​മ​തും (1-30)

    • “ദൈവ​ത്തി​നു മനുഷ്യ​നെ​ക്കൊണ്ട്‌ എന്തു പ്രയോ​ജനം?” (2, 3)

    • ഇയ്യോ​ബി​നെ അത്യാ​ഗ്ര​ഹി​യെ​ന്നും അന്യായം പ്രവർത്തി​ക്കു​ന്ന​വ​നെ​ന്നും കുറ്റ​പ്പെ​ടു​ത്തു​ന്നു (6-9)

    • ‘ദൈവ​ത്തി​ലേക്കു മടങ്ങി​ച്ചെന്ന്‌ പൂർവ​സ്ഥി​തി​യി​ലാ​കുക’ (23)

22  തേമാ​ന്യ​നായ എലീഫസ്‌+ അപ്പോൾ പറഞ്ഞു:   “ദൈവ​ത്തി​നു മനുഷ്യ​നെ​ക്കൊണ്ട്‌ എന്തു പ്രയോ​ജനം? ദൈവ​ത്തി​നു ജ്ഞാനി​യായ ഒരാ​ളെ​ക്കൊണ്ട്‌ എന്തു ഗുണം?+   നീ നീതി​മാ​നാ​ണെ​ങ്കിൽ സർവശ​ക്തന്‌ എന്തു കാര്യം?*നീ നിഷ്‌കളങ്കനായി* നടക്കു​ന്ന​തു​കൊണ്ട്‌ ദൈവ​ത്തിന്‌ എന്തു നേട്ടം?+   നിന്റെ ദൈവ​ഭയം നിമിത്തം ദൈവം നിന്നെ ശിക്ഷി​ക്കു​മോ?ദൈവം നിന്നെ വിചാ​ര​ണ​യ്‌ക്കു കൊണ്ടു​പോ​കു​മോ?   നീ കൊടിയ ദുഷ്ടത പ്രവർത്തി​ക്കു​ന്ന​തു​കൊ​ണ്ടുംവീണ്ടും​വീ​ണ്ടും തെറ്റുകൾ ചെയ്യു​ന്ന​തു​കൊ​ണ്ടും അല്ലേ നിന്നെ ശിക്ഷി​ക്കു​ന്നത്‌?+   നീ വെറുതേ നിന്റെ സഹോ​ദ​ര​ന്മാ​രിൽനിന്ന്‌ പണയവ​സ്‌തു പിടി​ച്ചെ​ടു​ക്കു​ന്നു,ഉടുതു​ണി​പോ​ലും ഉരി​ഞ്ഞെ​ടുത്ത്‌ നീ അവരെ നഗ്നരാ​ക്കു​ന്നു.+   തളർന്നിരിക്കുന്നവനു നീ ഒരിറ്റു വെള്ളം കൊടു​ക്കു​ന്നില്ല,വിശന്നി​രി​ക്കു​ന്ന​വന്‌ ആഹാരം നൽകു​ന്നില്ല.+   ദേശം ശക്തനാ​യ​വന്റെ കൈക​ളി​ലാണ്‌;+ബഹുമാ​ന്യ​നാ​യ ഒരുവൻ അവിടെ വസിക്കു​ന്നു.   എന്നാൽ നീ വിധവ​കളെ വെറും​കൈ​യോ​ടെ തിരി​ച്ച​യച്ചു;അനാഥരുടെ* കൈകൾ ചതച്ചു​ക​ളഞ്ഞു. 10  അതുകൊണ്ട്‌ കെണികൾ*+ നിന്നെ വളഞ്ഞി​രി​ക്കു​ന്നു;പ്രതീ​ക്ഷി​ക്കാ​തി​രി​ക്കെ ഭയം നിന്നെ പിടി​കൂ​ടു​ന്നു. 11  ഒന്നും കാണാ​നാ​കാത്ത വിധം നിനക്കു ചുറ്റും ഇരുട്ടു പരന്നി​രി​ക്കു​ന്നു;വെള്ള​പ്പൊ​ക്ക​ത്തിൽ നീ മുങ്ങി​പ്പോ​കു​ന്നു. 12  ദൈവം മീതെ സ്വർഗ​ത്തി​ലല്ലേ? നക്ഷത്രങ്ങൾ എത്ര ഉയരത്തി​ലാ​ണെന്നു നോക്കൂ. 13  എന്നിട്ടും നീ ഇങ്ങനെ പറയുന്നു: ‘ദൈവ​ത്തിന്‌ എന്ത്‌ അറിയാം? കൂരി​രു​ട്ടി​ലൂ​ടെ നോക്കി വിധി കല്‌പി​ക്കാൻ ദൈവ​ത്തി​നാ​കു​മോ? 14  ആകാശത്തിലെ കമാനത്തിലൂടെ* നടക്കു​മ്പോൾമേഘങ്ങൾ ദൈവ​ത്തി​ന്റെ കാഴ്‌ച മറയ്‌ക്കു​ന്നു.’ 15  ദുഷ്ടന്മാർ നടന്ന പാതയി​ലൂ​ടെ,ആ പുരാ​ത​ന​പാ​ത​യി​ലൂ​ടെ, നീയും നടക്കു​മോ? 16  സമയമാകുംമുമ്പേ മരണം അവരെ തട്ടി​യെ​ടു​ത്തു;*അവരുടെ അടിസ്ഥാ​നങ്ങൾ വെള്ളപ്പൊക്കത്തിൽ* ഒലിച്ചു​പോ​യി.+ 17  ‘ഞങ്ങളെ വെറുതേ വിടൂ!’ എന്നും ‘സർവശ​ക്തനു ഞങ്ങളെ എന്തു ചെയ്യാൻ കഴിയും’ എന്നും അവർ സത്യ​ദൈ​വ​ത്തോ​ടു പറഞ്ഞി​രു​ന്നു. 18  എന്നാൽ ദൈവ​മാണ്‌ അവരുടെ വീടുകൾ നന്മകൾകൊ​ണ്ട്‌ നിറച്ചത്‌. (എന്റെ ചിന്തകൾ ഇത്തരം ദുഷ്ടചി​ന്ത​ക​ളിൽനിന്ന്‌ ഏറെ അകലെ​യാണ്‌.) 19  നീതിമാന്മാർ ഇതു കണ്ട്‌ സന്തോ​ഷി​ക്കും;നിഷ്‌ക​ള​ങ്കർ അവരെ ഇങ്ങനെ കളിയാ​ക്കും: 20  ‘നമ്മുടെ എതിരാ​ളി​കൾ നശിച്ചു​പോ​യി,അവരിൽ ബാക്കി​യു​ള്ളവർ തീക്കി​ര​യാ​കും.’ 21  ദൈവത്തെ അടുത്ത​റി​യുക;അപ്പോൾ നിനക്കു സമാധാ​നം ലഭിക്കും; നന്മകൾ നിന്നെ തേടി​യെ​ത്തും. 22  ദൈവത്തിന്റെ വായിൽനി​ന്ന്‌ വരുന്ന നിയമം* അനുസ​രി​ക്കുക,ദൈവ​ത്തി​ന്റെ വചനങ്ങൾ നിന്റെ ഹൃദയ​ത്തിൽ സൂക്ഷി​ക്കുക.+ 23  സർവശക്തനിലേക്കു മടങ്ങി​ച്ചെ​ന്നാൽ നീ പൂർവ​സ്ഥി​തി​യി​ലാ​കും;+നിന്റെ കൂടാ​ര​ത്തിൽനിന്ന്‌ അനീതി നീക്കി​ക്ക​ള​ഞ്ഞാൽ, 24  നിന്റെ സ്വർണം* പൊടി​യി​ലേക്ക്‌ എറിഞ്ഞു​ക​ള​ഞ്ഞാൽ,നിന്റെ ഓഫീർസ്വർണം+ പാറക്കെട്ടുകളിലേക്കു* വലി​ച്ചെ​റി​ഞ്ഞാൽ, 25  സർവശക്തൻ നിന്റെ സ്വർണ​മാ​കും;ദൈവം നിന്റെ മേത്തരം വെള്ളി​യാ​കും. 26  അപ്പോൾ സർവശക്തൻ നിമിത്തം നീ സന്തോ​ഷി​ക്കും;നീ മുഖം ഉയർത്തി ദൈവത്തെ നോക്കും. 27  നീ ദൈവ​ത്തോ​ടു യാചി​ക്കും, അവിടു​ന്ന്‌ അതു കേൾക്കും;നീ നിന്റെ നേർച്ചകൾ നിറ​വേ​റ്റും. 28  നിന്റെ തീരു​മാ​ന​ങ്ങ​ളെ​ല്ലാം വിജയി​ക്കും;നിന്റെ പാതയിൽ വെളി​ച്ച​മു​ണ്ടാ​യി​രി​ക്കും. 29  നീ അഹങ്കാ​ര​ത്തോ​ടെ​യാ​ണു സംസാ​രി​ക്കു​ന്ന​തെ​ങ്കിൽ ദൈവം നിന്നെ താഴ്‌ത്തും;എന്നാൽ താഴ്‌മയുള്ളവരെ* ദൈവം രക്ഷിക്കും. 30  നിഷ്‌കളങ്കരെ ദൈവം രക്ഷപ്പെ​ടു​ത്തും;അതു​കൊണ്ട്‌, നിന്റെ കൈകൾ ശുദ്ധമാ​ണെ​ങ്കിൽ നീ ഉറപ്പാ​യും രക്ഷപ്പെ​ടും.”

അടിക്കുറിപ്പുകള്‍

അഥവാ “സന്തോ​ഷ​മു​ണ്ടാ​കു​മോ?”
അഥവാ “ധർമനി​ഷ്‌ഠ​യു​ള്ള​വ​നാ​യി.” പദാവ​ലി​യിൽ “ധർമനി​ഷ്‌ഠ” കാണുക.
അഥവാ “പിതാ​വി​ല്ലാത്ത കുട്ടി​ക​ളു​ടെ.”
അക്ഷ. “പക്ഷികളെ പിടി​ക്കാ​നുള്ള കെണികൾ.”
അഥവാ “ആകാശ​മാ​കുന്ന വൃത്തത്തി​നു മുകളി​ലൂ​ടെ.”
അഥവാ “അവരുടെ നാളുകൾ വെട്ടി​ച്ചു​രു​ക്കി.”
അക്ഷ. “നദിയിൽ.”
പദാവലി കാണുക.
അഥവാ “സ്വർണ​ക്ക​ട്ടകൾ.”
അഥവാ “പാറകൾക്കി​ട​യി​ലൂ​ടെ ഒഴുകുന്ന നീർച്ചാ​ലു​ക​ളി​ലേക്ക്‌.”
അഥവാ “വിഷമ​ത്തോ​ടെ താഴേക്കു നോക്കി​യി​രി​ക്കു​ന്ന​വരെ.”