ഇയ്യോബ്‌ 25:1-6

  • വാദമു​ഖ​ങ്ങ​ളു​മാ​യി ബിൽദാ​ദ്‌ മൂന്നാ​മ​തും (1-6)

    • “മനുഷ്യൻ ദൈവ​മു​മ്പാ​കെ നീതി​മാ​നാ​യി​രി​ക്കു​മോ?” (4)

    • മനുഷ്യ​ന്റെ നിഷ്‌ക​ളങ്കത വ്യർഥ​മാ​ണെന്ന്‌ ആരോ​പി​ക്കു​ന്നു (5, 6)

25  ശൂഹ്യ​നായ ബിൽദാദ്‌+ അപ്പോൾ പറഞ്ഞു:   “ഭരണാ​ധി​പ​ത്യം ദൈവ​ത്തി​നു​ള്ളത്‌; ദൈവ​ത്തി​ന്റെ ശക്തി ഭയാന​ക​മ​ല്ലോ;ദൈവം സ്വർഗ​ത്തിൽ സമാധാ​നം സ്ഥാപി​ക്കു​ന്നു.   ദൈവത്തിന്റെ സൈന്യ​ത്തെ എണ്ണാനാ​കു​മോ? ദൈവ​ത്തി​ന്റെ വെളിച്ചം ആരുടെ മേലാണ്‌ ഉദിക്കാ​ത്തത്‌?   അപ്പോൾപ്പിന്നെ, നശ്വര​നായ മനുഷ്യൻ ദൈവ​മു​മ്പാ​കെ നീതി​മാ​നാ​യി​രി​ക്കു​മോ?+സ്‌ത്രീ പ്രസവിച്ച ഒരുവൻ എങ്ങനെ നിഷ്‌ക​ള​ങ്ക​നാ​കും?*+   ദൈവത്തിന്റെ കണ്ണിൽ ചന്ദ്രനു​പോ​ലും പ്രകാ​ശ​മില്ല,നക്ഷത്ര​ങ്ങൾക്കും ശുദ്ധി​യില്ല.   അങ്ങനെയെങ്കിൽ, വെറും പുഴു​വായ മർത്യ​ന്റെ​യുംകൃമി​യാ​യ മനുഷ്യ​പു​ത്ര​ന്റെ​യും കാര്യ​മോ?”

അടിക്കുറിപ്പുകള്‍

അഥവാ “ശുദ്ധി​യു​ള്ള​വ​നാ​കും?”