ഇയ്യോബ്‌ 31:1-40

  • താൻ നിഷ്‌ക​ള​ങ്ക​നാ​ണെന്ന്‌ ഇയ്യോബ്‌ സമർഥി​ക്കു​ന്നു (1-40)

    • “എന്റെ കണ്ണുമാ​യി ഒരു ഉടമ്പടി” (1)

    • തന്നെ തൂക്കി​നോ​ക്കാൻ ദൈവ​ത്തോട്‌ ആവശ്യ​പ്പെ​ടു​ന്നു (6)

    • വ്യഭി​ചാ​രി​യല്ല (9-12)

    • പണസ്‌നേ​ഹി​യല്ല (24, 25)

    • വിഗ്ര​ഹാ​രാ​ധി​യല്ല (26-28)

31  “ഞാൻ എന്റെ കണ്ണുമാ​യി ഒരു ഉടമ്പടി ചെയ്‌തി​രി​ക്കു​ന്നു;+ പിന്നെ മോശ​മായ രീതി​യിൽ ഞാൻ ഒരു കന്യകയെ നോക്കു​മോ?+   അങ്ങനെ ചെയ്‌താൽ ഉയരത്തി​ലുള്ള ദൈവം എനിക്കു തരുന്ന ഓഹരി എന്തായി​രി​ക്കും?ഉന്നതങ്ങ​ളി​ലു​ള്ള സർവശക്തൻ തരുന്ന അവകാശം എന്തായി​രി​ക്കും?   കുറ്റം ചെയ്യു​ന്ന​വനെ ആപത്തുംദ്രോഹം ചെയ്യു​ന്ന​വനെ ദുരി​ത​ങ്ങ​ളും കാത്തി​രി​ക്കു​ന്ന​ല്ലോ.+   ദൈവം എന്റെ വഴികൾ കാണുകയും+എന്റെ കാലടി​ക​ളെ​ല്ലാം എണ്ണുക​യും ചെയ്യു​ന്നി​ല്ലേ?   ഞാൻ എന്നെങ്കി​ലും അസത്യ​ത്തി​ന്റെ പാതയിൽ* നടന്നി​ട്ടു​ണ്ടോ? വഞ്ചന കാട്ടാ​നാ​യി എന്റെ കാലുകൾ ധൃതി കൂട്ടി​യി​ട്ടു​ണ്ടോ?+   ദൈവം എന്നെ കൃത്യ​ത​യുള്ള ഒരു ത്രാസ്സിൽ തൂക്കി​നോ​ക്കട്ടെ;+ഞാൻ നിഷ്‌കളങ്കനാണെന്ന്‌* അപ്പോൾ ദൈവ​ത്തി​നു മനസ്സി​ലാ​കും.+   എന്റെ കാലടി​കൾ നേർവഴി വിട്ട്‌ സഞ്ചരി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ,+എന്റെ ഹൃദയം എന്റെ കണ്ണുക​ളു​ടെ പിന്നാലെ പോയി​ട്ടു​ണ്ടെ​ങ്കിൽ,+എന്റെ കൈകൾ മലിന​മാ​യി​ട്ടു​ണ്ടെ​ങ്കിൽ,   ഞാൻ വിതച്ചതു മറ്റാ​രെ​ങ്കി​ലും തിന്നട്ടെ;+ഞാൻ നട്ടതു വേരോ​ടെ പറിഞ്ഞു​പോ​കട്ടെ.*   എന്റെ ഹൃദയം ഒരു സ്‌ത്രീ​യെ കണ്ട്‌ മോഹി​ച്ചു​പോ​യെ​ങ്കിൽ,+ഞാൻ എന്റെ അയൽക്കാ​രന്റെ വാതിൽക്കൽ ഒളിച്ചി​രു​ന്നി​ട്ടു​ണ്ടെ​ങ്കിൽ,+ 10  എന്റെ ഭാര്യ മറ്റൊ​രു​വ​നു​വേണ്ടി ധാന്യം പൊടി​ക്കട്ടെ;അന്യപു​രു​ഷ​ന്മാർ അവളു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടട്ടെ.+ 11  കാരണം, ഞാൻ ചെയ്‌തതു നാണം​കെട്ട ഒരു പ്രവൃ​ത്തി​യാ​ണ​ല്ലോ;ന്യായാ​ധി​പ​ന്മാർ ശിക്ഷ നൽകേണ്ട ഒരു തെറ്റാണ്‌ അത്‌.+ 12  സകലവും വിഴു​ങ്ങു​ക​യും നശിപ്പി​ക്കു​ക​യും ചെയ്യുന്ന ഒരു തീയാ​യി​രി​ക്കും അത്‌;+ഞാൻ സമ്പാദി​ച്ച​തെ​ല്ലാം അതു വേരോ​ടെ ദഹിപ്പി​ച്ചു​ക​ള​യും.* 13  എന്റെ ദാസന്മാ​രോ ദാസി​മാ​രോ എനിക്ക്‌ എതിരെ പരാതി​പ്പെ​ട്ട​പ്പോൾഞാൻ അവർക്കു നീതി നിഷേ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ, 14  ദൈവം എനിക്ക്‌ എതിരെ വരു​മ്പോൾ ഞാൻ എന്തു ചെയ്യും? ദൈവം എന്നോടു കണക്കു ചോദി​ക്കു​മ്പോൾ ഞാൻ എന്ത്‌ ഉത്തരം പറയും?+ 15  എന്നെ ഗർഭപാ​ത്ര​ത്തിൽ നിർമി​ച്ച​വൻത​ന്നെ​യല്ലേ അവരെ​യും നിർമി​ച്ചത്‌?+ ഒരാൾത്ത​ന്നെ​യ​ല്ലേ ഞങ്ങൾ പിറക്കും​മു​മ്പേ ഞങ്ങൾക്കെ​ല്ലാം രൂപം നൽകി​യത്‌?*+ 16  ദരിദ്രൻ ആഗ്രഹി​ച്ചതു ഞാൻ അവനു കൊടു​ത്തി​ട്ടി​ല്ലെ​ങ്കിൽ,+വിധവ​യു​ടെ കണ്ണുകളെ ഞാൻ ദുഃഖി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ,*+ 17  അനാഥർക്കു കൊടു​ക്കാ​തെഞാൻ തനിച്ചി​രുന്ന്‌ ഭക്ഷണം കഴിച്ചി​ട്ടു​ണ്ടെ​ങ്കിൽ,+ 18  (എന്നോ​ടൊ​പ്പം വളർന്ന അനാഥന്‌* എന്റെ ചെറു​പ്പം​മു​തൽ ഞാൻ ഒരു പിതാ​വി​നെ​പ്പോ​ലെ​യാ​യി​രു​ന്നു,ചെറുപ്രായംമുതൽ* ഞാൻ വിധവയ്‌ക്ക്‌* ഒരു വഴികാ​ട്ടി​യാ​യി​രു​ന്നു.) 19  വസ്‌ത്രമില്ലാതെ ഒരുവൻ നശിക്കു​ന്ന​തുംഉടുതു​ണി​യി​ല്ലാ​തെ ദരിദ്രൻ ഇരിക്കു​ന്ന​തും ഞാൻ വെറുതേ നോക്കി​നി​ന്നെ​ങ്കിൽ,+ 20  എന്റെ ചെമ്മരി​യാ​ടി​ന്റെ കമ്പിളി പുതച്ച്‌ തണുപ്പ്‌ അകറ്റിഅവൻ* എന്നെ അനു​ഗ്ര​ഹി​ച്ചി​ട്ടി​ല്ലെ​ങ്കിൽ,+ 21  നഗരവാതിൽക്കൽ+ അനാഥന്‌ എന്റെ സഹായം ആവശ്യ​മാ​യി​വ​ന്ന​പ്പോൾഞാൻ അവനു നേരെ* മുഷ്ടി കുലു​ക്കി​യി​ട്ടു​ണ്ടെ​ങ്കിൽ,+ 22  എങ്കിൽ, എന്റെ കൈ* തോളിൽനി​ന്ന്‌ ഊരി​പ്പോ​കട്ടെ;എന്റെ കൈ മുട്ടിൽവെച്ച്‌ ഒടിഞ്ഞു​പോ​കട്ടെ. 23  ഞാൻ ദൈവ​ത്തിൽനി​ന്നുള്ള ദുരന്തത്തെ ഭയപ്പെട്ടു;ദൈവ​ത്തി​ന്റെ മഹത്ത്വ​ത്തി​നു മുന്നിൽ നിൽക്കാൻ എനിക്കു കഴിയില്ല. 24  ഞാൻ സ്വർണ​ത്തിൽ ആശ്രയി​ക്കു​ക​യുംതങ്കത്തോട്‌, ‘നീയാണ്‌ എന്നെ സംരക്ഷി​ക്കു​ന്നത്‌’+ എന്നു പറയു​ക​യും ചെയ്‌തെ​ങ്കിൽ, 25  ഞാൻ സമ്പാദിച്ചുകൂട്ടിയ+ വസ്‌തു​വ​കകൾ നിമിത്തംഎന്റെ സമ്പത്തിൽ ഞാൻ ആനന്ദി​ച്ചെ​ങ്കിൽ,+ 26  സൂര്യൻ* പ്രകാ​ശി​ക്കു​ന്ന​തുംചന്ദ്രൻ പ്രഭ​യോ​ടെ നീങ്ങു​ന്ന​തും കണ്ട്‌+ 27  അറിയാതെ എന്റെ ഹൃദയം അവയിൽ മയങ്ങി​പ്പോ​യെ​ങ്കിൽ,അവയെ ആരാധിക്കാനായി+ ഞാൻ എന്റെ കൈയിൽ ചുംബി​ച്ചെ​ങ്കിൽ, 28  എങ്കിൽ, അതു ന്യായാ​ധി​പ​ന്മാർ ശിക്ഷ നൽകേണ്ട ഒരു തെറ്റാണ്‌;മീതെ​യു​ള്ള സത്യ​ദൈ​വ​ത്തെ​യാ​ണു ഞാൻ തള്ളിക്ക​ള​ഞ്ഞി​രി​ക്കു​ന്നത്‌. 29  ഞാൻ എന്നെങ്കി​ലും എന്റെ ശത്രു​വി​ന്റെ നാശത്തിൽ സന്തോഷിക്കുകയോ+അവനു വന്ന ആപത്തിൽ ആഹ്ലാദി​ക്കു​ക​യോ ചെയ്‌തി​ട്ടു​ണ്ടോ? 30  അവൻ മരിച്ചു​പോ​കട്ടെ എന്നു ശപിച്ച്‌ഞാൻ ഒരിക്ക​ലും വായ്‌കൊ​ണ്ട്‌ പാപം ചെയ്‌തി​ട്ടില്ല.+ 31  ‘അവന്റെ കൈയിൽനി​ന്ന്‌ വയറു നിറയെ ആഹാരം* വാങ്ങി​ക്ക​ഴി​ക്കാത്ത ആരെങ്കി​ലു​മു​ണ്ടോ’ എന്ന്‌എന്റെ കൂടാ​ര​ത്തി​ലു​ള്ളവർ ചോദി​ച്ചി​ട്ടി​ല്ലേ?+ 32  അപരിചിതർക്ക്‌* ആർക്കും രാത്രി പുറത്ത്‌ തങ്ങേണ്ടി​വ​ന്നി​ട്ടില്ല;+സഞ്ചാരി​കൾക്കാ​യി ഞാൻ എന്റെ വാതിൽ തുറന്നു​കൊ​ടു​ത്തു. 33  മറ്റുള്ളവർ ചെയ്യും​പോ​ലെ ഞാൻ എന്നെങ്കി​ലും എന്റെ ലംഘനങ്ങൾ മറച്ചു​വെ​ക്കാൻ ശ്രമി​ച്ചി​ട്ടു​ണ്ടോ?+എന്റെ തെറ്റുകൾ കുപ്പാ​യ​ക്കീ​ശ​യിൽ ഒളിപ്പി​ച്ചി​ട്ടു​ണ്ടോ? 34  ആളുകൾ എന്തു പറയും എന്നുംമറ്റു കുടും​ബങ്ങൾ വെറു​ക്കു​മോ എന്നും ഭയന്ന്‌ഞാൻ മിണ്ടാ​തി​രു​ന്നി​ട്ടു​ണ്ടോ? പുറത്ത്‌ ഇറങ്ങാ​തി​രു​ന്നി​ട്ടു​ണ്ടോ? 35  ഞാൻ പറയു​ന്നത്‌ ആരെങ്കി​ലും ഒന്നു ശ്രദ്ധി​ച്ചി​രു​ന്നെ​ങ്കിൽ!+ ഞാൻ പറഞ്ഞ​തെ​ല്ലാം സത്യമാ​ണെന്നു ഞാൻ ഒപ്പിട്ടു​ത​ന്നേനേ.* സർവശക്തൻ എനിക്ക്‌ ഉത്തരം തരട്ടെ!+ എനിക്ക്‌ എതിരെ പരാതി​യു​ള്ളവൻ എന്റെ കുറ്റങ്ങ​ളെ​ല്ലാം ഒരു രേഖയിൽ എഴുതി​ത്ത​ന്നി​രു​ന്നെ​ങ്കിൽ! 36  ഞാൻ അത്‌ എന്റെ തോളിൽ ചുമന്നു​കൊണ്ട്‌ നടന്നേനേ;ഒരു കിരീ​ടം​പോ​ലെ എന്റെ തലയിൽ വെച്ചേനേ. 37  എന്റെ ഓരോ കാൽവെ​പ്പി​ന്റെ​യും കണക്കു ഞാൻ ബോധി​പ്പി​ച്ചേനേ;ഒരു പ്രഭു​വി​നെ​പ്പോ​ലെ ധൈര്യ​മാ​യി ദൈവ​ത്തി​ന്റെ മുന്നി​ലേക്കു ചെന്നേനേ. 38  എന്റെ നിലം എനിക്ക്‌ എതിരെ നിലവി​ളി​ക്കു​ക​യോഅതിലെ ഉഴവു​ചാ​ലു​കൾ കൂട്ട​ത്തോ​ടെ കരയു​ക​യോ ചെയ്‌തി​ട്ടു​ണ്ടെ​ങ്കിൽ, 39  വില കൊടു​ക്കാ​തെ ഞാൻ അതിന്റെ വിളവ്‌ തിന്നുകയോ+അതിന്റെ ഉടമകളെ നിരാ​ശ​രാ​ക്കു​ക​യോ ചെയ്‌തി​ട്ടു​ണ്ടെ​ങ്കിൽ,+ 40  എങ്കിൽ, എന്റെ പാടത്ത്‌ ഗോത​മ്പി​നു പകരം മുള്ളുകൾ മുളയ്‌ക്കട്ടെ;ബാർളി​ക്കു പകരം ദുർഗ​ന്ധ​മുള്ള കളകൾ ഉണ്ടാകട്ടെ.” ഇയ്യോ​ബി​ന്റെ വാക്കുകൾ അവസാ​നി​ച്ചു.

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “കാപട്യം കാണി​ക്കു​ന്ന​വ​രു​ടെ​കൂ​ടെ.”
അഥവാ “ധർമനി​ഷ്‌ഠ​യു​ള്ള​വ​നാ​ണെന്ന്‌.” പദാവ​ലി​യിൽ “ധർമനി​ഷ്‌ഠ” കാണുക.
അഥവാ “എന്റെ വംശജർ വേരറ്റു​പോ​കട്ടെ.”
അഥവാ “പിഴു​തു​ക​ള​യും.”
അക്ഷ. “ഒരാൾത്ത​ന്നെ​യല്ലേ ഗർഭപാ​ത്ര​ത്തിൽ ഞങ്ങളെ രൂപ​പ്പെ​ടു​ത്തി​യത്‌?”
അക്ഷ. “വിധവ​യു​ടെ കണ്ണുകൾ മങ്ങാൻ ഞാൻ ഇടയാ​ക്കി​യി​ട്ടു​ണ്ടെ​ങ്കിൽ.”
അക്ഷ. “അവന്‌.”
അക്ഷ. “അവൾക്ക്‌.”
അക്ഷ. “എന്റെ അമ്മയുടെ ഗർഭപാ​ത്ര​ത്തി​ലാ​യി​രു​ന്ന​പ്പോൾമു​തൽ.”
അക്ഷ. “അവന്റെ അര.”
മറ്റൊരു സാധ്യത “നഗരവാ​തിൽക്കൽ എന്നെ പിന്തു​ണ​യ്‌ക്കു​ന്ന​വ​രു​ണ്ടെന്നു കണ്ട്‌ ഞാൻ അനാഥനു നേരെ.”
അഥവാ “തോൾപ്പലക.”
അക്ഷ. “വെളിച്ചം.”
അക്ഷ. “ഇറച്ചി.”
അഥവാ “അന്യ​ദേ​ശ​ക്കാർക്ക്‌.”
അഥവാ “ഇതാ, എന്റെ ഒപ്പ്‌.”