ഇയ്യോബ്‌ 37:1-24

  • പ്രകൃ​തി​ശ​ക്തി​കൾ ദൈവ​ത്തി​ന്റെ മാഹാ​ത്മ്യം വിളി​ച്ചോ​തു​ന്നു (1-24)

    • മനുഷ്യ​രു​ടെ കൈകൾ പൂട്ടി​വെ​ക്കാൻ ദൈവ​ത്തി​നാ​കും (7)

    • ‘ദൈവ​ത്തി​ന്റെ അത്ഭുത​പ്ര​വൃ​ത്തി​ക​ളെ​ക്കു​റിച്ച്‌ ചിന്തിക്കുക ’ (14)

    • ദൈവത്തെ മനസ്സി​ലാ​ക്കാൻ മനുഷ്യർക്കാ​കില്ല (23)

    • ബുദ്ധി​മാ​നാ​ണെന്ന്‌ ഒരു മനുഷ്യ​നും ചിന്തി​ക്ക​രുത്‌ (24)

37  “എന്റെ ഹൃദയ​മി​ടിപ്പ്‌ വർധി​ക്കു​ന്നു;അതു വേഗത്തിൽ മിടി​ക്കു​ന്നു.   ദൈവത്തിന്റെ ശബ്ദത്തിന്റെ മുഴക്ക​വുംതിരു​വാ​യിൽനിന്ന്‌ വരുന്ന ഗംഭീ​ര​സ്വ​ര​വും ശ്രദ്ധി​ക്കുക.   ആകാശത്തിനു കീഴിൽ എല്ലായി​ട​ത്തും ദൈവം അതു കേൾപ്പി​ക്കു​ന്നു;ഭൂമി​യു​ടെ അതിരു​ക​ളോ​ളം മിന്നലി​നെ അയയ്‌ക്കു​ന്നു.+   അതു കഴിയു​മ്പോൾ ഒരു ഗർജനം കേൾക്കു​ന്നു,ദൈവം ഗംഭീ​ര​സ്വ​രം മുഴക്കു​ന്നു;+തന്റെ ശബ്ദം മുഴങ്ങു​മ്പോൾ ദൈവം മിന്നലി​നെ പിടി​ച്ചു​നി​റു​ത്തു​ന്നില്ല.   ദൈവം വിസ്‌മ​യ​ക​ര​മാ​യി തന്റെ ശബ്ദം മുഴക്കു​ന്നു;+നമുക്കു മനസ്സി​ലാ​ക്കാൻ പറ്റാത്ത അത്ഭുതകാര്യങ്ങൾ+ ചെയ്യുന്നു.   ദൈവം മഞ്ഞി​നോട്‌, ‘ഭൂമി​യിൽ പെയ്യുക’+ എന്നും പെരു​മ​ഴ​യോട്‌, ‘ശക്തിയാ​യി വർഷി​ക്കുക’+ എന്നും പറയുന്നു.   സകല മനുഷ്യ​രും തന്റെ പ്രവൃ​ത്തി​കൾ അറിയാ​നാ​യിദൈവം മനുഷ്യ​രു​ടെ കൈകൾക്കു പൂട്ടി​ടു​ന്നു.*   വന്യമൃഗങ്ങൾ ഗുഹക​ളി​ലേക്കു പോകു​ന്നു;അവ അവി​ടെ​നിന്ന്‌ പുറത്ത്‌ ഇറങ്ങു​ന്നില്ല.   കൊടുങ്കാറ്റ്‌ അതിന്റെ അറയിൽനി​ന്ന്‌ വീശി​യ​ടി​ക്കു​ന്നു;+വടക്കൻ കാറ്റു+ തണുപ്പു കൊണ്ടു​വ​രു​ന്നു. 10  ദൈവത്തിന്റെ ശ്വാസ​ത്താൽ മഞ്ഞുക​ട്ടകൾ ഉണ്ടാകു​ന്നു;+വിശാ​ല​മാ​യി പരന്നു​കി​ട​ക്കുന്ന വെള്ളം തണുത്തു​റ​യു​ന്നു.+ 11  ദൈവം മേഘങ്ങ​ളിൽ ഈർപ്പം നിറയ്‌ക്കു​ന്നു;അവയിൽ മിന്നൽപ്പി​ണ​രു​കൾ ചിതറി​ക്കു​ന്നു.+ 12  ദൈവം അയയ്‌ക്കു​ന്നി​ടത്ത്‌ അവ ചുറ്റി​ത്തി​രി​യു​ന്നു;ദൈവം പറയു​ന്ന​തെ​ല്ലാം അവ ഭൂമു​ഖത്ത്‌ ചെയ്യുന്നു.+ 13  ശിക്ഷിക്കാനാണെങ്കിലും+ നാടിനു നന്മ വരുത്താ​നാ​ണെ​ങ്കി​ലുംതന്റെ അചഞ്ചല​മായ സ്‌നേഹം കാണി​ക്കാ​നാ​ണെ​ങ്കി​ലും, ദൈവം ഇതെല്ലാം ചെയ്യുന്നു.+ 14  ഇയ്യോബേ, ഇതു ശ്രദ്ധി​ച്ചു​കേൾക്കുക;ദൈവ​ത്തി​ന്റെ അത്ഭുത​പ്ര​വൃ​ത്തി​ക​ളെ​ക്കു​റിച്ച്‌ ഒന്ന്‌ ഇരുന്ന്‌ ചിന്തി​ക്കുക.+ 15  ദൈവം മേഘങ്ങളെ നിയന്ത്രിക്കുന്നതും*അവയിൽനിന്ന്‌ മിന്നൽ അയയ്‌ക്കു​ന്ന​തും എങ്ങനെ​യെന്ന്‌ അറിയാ​മോ? 16  മേഘങ്ങൾ ഒഴുകി​ന​ട​ക്കു​ന്നത്‌ എങ്ങനെ​യെന്ന്‌ അറിയാ​മോ?+ സർവജ്ഞാ​നി​യാ​യ ദൈവ​ത്തി​ന്റെ അത്ഭുത​പ്ര​വൃ​ത്തി​ക​ളാണ്‌ ഇതൊക്കെ.+ 17  തെക്കൻ കാറ്റു നിമിത്തം ഭൂമി ശാന്തമാ​യി​രി​ക്കു​മ്പോൾഇയ്യോ​ബി​ന്റെ വസ്‌ത്രം ചൂടു പിടി​ക്കു​ന്നത്‌ എങ്ങനെ​യെന്ന്‌ അറിയാ​മോ?+ 18  ഇയ്യോബിനു ദൈവ​ത്തി​ന്റെ​കൂ​ടെ​നിന്ന്‌ഉറപ്പുള്ള ഒരു ലോഹ​ക്ക​ണ്ണാ​ടി​പോ​ലെ ആകാശത്തെ വിരി​ക്കാ​നാ​കു​മോ?*+ 19  ദൈവത്തോട്‌ എന്തു മറുപടി പറയണ​മെന്നു പറഞ്ഞു​ത​രുക;നമ്മൾ ഇരുട്ടി​ലാ​യ​തു​കൊണ്ട്‌ നമുക്ക്‌ ഉത്തരം നൽകാ​നാ​കില്ല. 20  എനിക്കു സംസാ​രി​ക്കാ​നു​ണ്ടെന്നു ദൈവ​ത്തോട്‌ ആരെങ്കി​ലും പറയണോ? ദൈവത്തെ അറിയി​ക്കേണ്ട എന്തെങ്കി​ലും ആരെങ്കി​ലും പറഞ്ഞി​ട്ടു​ണ്ടോ?+ 21  ഒരു കാറ്റു വീശി മേഘങ്ങൾ നീങ്ങു​ന്ന​തു​വ​രെആകാശത്ത്‌ ശോഭി​ച്ചു​നിൽക്കുന്ന പ്രകാശം* അവർക്കു കാണാ​നാ​കില്ല. 22  വടക്കുനിന്ന്‌ സ്വർണ​പ്രഭ വരുന്നു;ദൈവ​ത്തി​ന്റെ പ്രൗഢി+ ഭയഗം​ഭീ​ര​മാണ്‌. 23  സർവശക്തനെ മനസ്സി​ലാ​ക്കാൻ നമുക്കാ​കില്ല;+ദൈവ​ത്തി​ന്റെ ശക്തി അപാര​മാണ്‌,+ദൈവം ഒരിക്ക​ലും തന്റെ ന്യായ​വും നീതി​യും ലംഘി​ക്കില്ല.+ 24  അതുകൊണ്ട്‌ മനുഷ്യർ ദൈവത്തെ ഭയപ്പെ​ടേ​ണ്ട​താണ്‌;+ സ്വയം ബുദ്ധി​മാ​ന്മാ​രെന്നു വിചാരിക്കുന്നവരിൽ+ ദൈവം പ്രസാ​ദി​ക്കില്ല.”

അടിക്കുറിപ്പുകള്‍

അഥവാ “മനുഷ്യ​രു​ടെ പ്രവൃ​ത്തി​ക​ളെ​ല്ലാം തടയുന്നു.”
അഥവാ “മേഘങ്ങ​ളോ​ടു കല്‌പി​ക്കു​ന്ന​തും.”
അഥവാ “അടിച്ചു​പ​ര​ത്താ​നാ​കു​മോ?”
അതായത്‌, സൂര്യ​പ്ര​കാ​ശം.