ഇയ്യോബ്‌ 4:1-21

  • എലീഫ​സി​ന്റെ ആദ്യത്തെ വാദമു​ഖങ്ങൾ (1-21)

    • ഇയ്യോ​ബി​ന്റെ നിഷ്‌ക​ള​ങ്ക​തയെ അവഹേ​ളി​ക്കു​ന്നു (7, 8)

    • ഒരു ആത്മാവിൽനി​ന്നുള്ള സന്ദേശം പറയുന്നു (12-17)

    • “ദൈവ​ത്തി​നു തന്റെ ദാസ​രെ​പ്പോ​ലും വിശ്വാ​സ​മില്ല” (18)

4  തേമാ​ന്യ​നായ എലീഫസ്‌+ അപ്പോൾ പറഞ്ഞു:   “നിന്നോ​ട്‌ ഒരു കാര്യം പറഞ്ഞാൽ നിനക്കു ദേഷ്യം തോന്നു​മോ? പക്ഷേ ഇപ്പോൾ നിന്നോ​ടു സംസാ​രി​ക്കാ​തി​രി​ക്കാ​നാ​കില്ല.   ശരിയാണ്‌, നീ പലരെ നേർവ​ഴി​ക്കു നടത്തി​യി​ട്ടുണ്ട്‌,തളർന്ന കൈകളെ ബലപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.   കാലിടറിവീണവരെ നിന്റെ വാക്കുകൾ എഴു​ന്നേൽപ്പി​ച്ചു,കുഴഞ്ഞു​പോ​കു​ന്ന കാൽമു​ട്ടു​കൾക്കു നീ കരുത്തു പകർന്നു.   എന്നാൽ ഇതാ, നിനക്ക്‌ ഇതു സംഭവി​ച്ചു, നീ നിരാ​ശ​പ്പെ​ട്ടി​രി​ക്കു​ന്നു,*അതു നിന്നെ കൈ നീട്ടി തൊട്ടു, നീ ആകെ തകർന്നു​പോ​യി.   നിന്റെ ദൈവ​ഭക്തി നിനക്കു ധൈര്യം തരുന്നി​ല്ലേ? നിഷ്‌കളങ്കതയോടെയുള്ള*+ നിന്റെ ജീവിതം നിനക്കു പ്രത്യാശ പകരു​ന്നി​ല്ലേ?   ഒന്ന്‌ ഓർത്തു​നോ​ക്കൂ: നിഷ്‌ക​ള​ങ്ക​രായ ആരെങ്കി​ലും നശിച്ചു​പോ​യി​ട്ടു​ണ്ടോ? നേരോ​ടെ ജീവി​ച്ചവർ എന്നെങ്കി​ലും മുടി​ഞ്ഞു​പോ​യി​ട്ടു​ണ്ടോ?   ദുഷ്ടത ഉഴുകയും* കഷ്ടത വിതയ്‌ക്കു​ക​യും ചെയ്യു​ന്ന​വർഅതുതന്നെ കൊയ്‌തു​കൂ​ട്ടു​ന്ന​താ​ണു ഞാൻ കണ്ടിട്ടു​ള്ളത്‌.   ദൈവത്തിന്റെ ശ്വാസ​മേറ്റ്‌ അവർ നശിക്കു​ന്നു,അവന്റെ ക്രോ​ധ​നി​ശ്വാ​സ​ത്തിൽ അവർ അവസാ​നി​ക്കു​ന്നു. 10  സിംഹം ഗർജി​ക്കു​ന്നു, യുവസിം​ഹം മുരളു​ന്നു.എന്നാൽ കരുത്ത​രായ സിംഹങ്ങളുടെ* പല്ലുകൾപോ​ലും തകർന്നി​രി​ക്കു​ന്നു. 11  ഇര കിട്ടാതെ സിംഹം ചാകുന്നു,സിംഹ​ക്കു​ട്ടി​കൾ ചിതറി​യോ​ടു​ന്നു. 12  എനിക്കു രഹസ്യ​മാ​യി ഒരു സന്ദേശം ലഭിച്ചു,ഒരു മന്ദസ്വ​ര​മാ​യി അത്‌ എന്റെ കാതു​ക​ളിൽ എത്തി. 13  മനുഷ്യരെല്ലാം നിദ്ര​യി​ലേക്കു വീഴുന്ന രാത്രി​യിൽദിവ്യ​ദർശ​ന​ങ്ങ​ളാൽ ഞാൻ ആകുല​പ്പെ​ട്ടി​രി​ക്കു​മ്പോൾ, 14  ഒരു വല്ലാത്ത വിറയൽ എന്നെ പിടി​കൂ​ടി,അത്‌ എന്റെ അസ്ഥിക​ളിൽ ഭീതി നിറച്ചു. 15  ഒരു ആത്മവ്യക്തി* എന്റെ കൺമു​ന്നി​ലൂ​ടെ കടന്നു​പോ​യി;എന്റെ രോമങ്ങൾ എഴു​ന്നേ​റ്റു​നി​ന്നു. 16  അത്‌ എന്റെ മുന്നിൽ അനങ്ങാതെ നിന്നു,എന്നാൽ അതിന്റെ രൂപം എനിക്കു മനസ്സി​ലാ​യില്ല. ആ രൂപം എന്റെ മുന്നിൽ നിന്നു.ആകെ ഒരു നിശ്ശബ്ദത, പിന്നെ ഞാൻ ഒരു ശബ്ദം കേട്ടു: 17  ‘നശ്വര​നായ മനുഷ്യൻ ദൈവ​ത്തെ​ക്കാൾ നീതി​മാ​നാ​കു​മോ? തന്നെ നിർമി​ച്ച​വ​നെ​ക്കാൾ ഒരു മനുഷ്യൻ നിർമ​ല​നാ​കു​മോ?’ 18  ദൈവത്തിനു തന്റെ ദാസ​രെ​പ്പോ​ലും വിശ്വാ​സ​മില്ല,തന്റെ ദൂതന്മാരിലും* ദൈവം കുറ്റം കണ്ടുപി​ടി​ക്കു​ന്നു. 19  അങ്ങനെയെങ്കിൽ പൊടി​യിൽ അടിസ്ഥാ​ന​മുള്ള,+കളിമൺവീ​ടു​ക​ളിൽ താമസി​ക്കു​ന്ന​വ​രു​ടെ കാര്യ​മോ?ഒരു നിശാ​ശ​ല​ഭ​ത്തെ​പ്പോ​ലെ ചതഞ്ഞര​ഞ്ഞു​പോ​കു​ന്ന​വ​രു​ടെ കാര്യ​മോ? 20  ഉഷസ്സിനും സന്ധ്യക്കും ഇടയിൽ അവർ ചതഞ്ഞരഞ്ഞ്‌ ഇല്ലാതാ​കു​ന്നു,എന്നേക്കു​മാ​യി അവർ നശിക്കു​ന്നു; ആരും അതു ശ്രദ്ധി​ക്കു​ന്നില്ല. 21  കയർ അഴി​ച്ചെ​ടുത്ത ഒരു കൂടാ​രം​പോ​ലെ​യല്ലേ അവർ? അറിവി​ല്ലാ​തെ അവർ മരിക്കു​ന്നു.

അടിക്കുറിപ്പുകള്‍

അക്ഷ. “ക്ഷീണി​ച്ചി​രി​ക്കു​ന്നു.”
അഥവാ “ധർമനി​ഷ്‌ഠ​യോ​ടെ​യുള്ള.” പദാവ​ലി​യിൽ “ധർമനി​ഷ്‌ഠ” കാണുക.
അഥവാ “ചെയ്യാൻ പദ്ധതി​യി​ടു​ക​യും.”
അഥവാ “സടയുള്ള, വളർച്ച​യെ​ത്തിയ സിംഹ​ങ്ങ​ളു​ടെ.”
അഥവാ “ആത്മാവ്‌.”
അഥവാ “സന്ദേശ​വാ​ഹ​ക​രി​ലും.”