ഇയ്യോബ്‌ 7:1-21

  • ഇയ്യോ​ബി​ന്റെ മറുപടി തുടരു​ന്നു (1-21)

    • ജീവിതം അടിമ​പ്പ​ണി​പോ​ലെ (1, 2)

    • “അങ്ങ്‌ എന്തിന്‌ എന്നെ ലക്ഷ്യം വെച്ചി​രി​ക്കു​ന്നു?” (20)

7  “ഈ ഭൂമി​യി​ലെ മനുഷ്യ​ജീ​വി​തം അടിമ​പ്പ​ണി​പോ​ലെ​യുംനശ്വര​നാ​യ മനുഷ്യ​ന്റെ നാളുകൾ ഒരു കൂലി​ക്കാ​രന്റെ നാളു​കൾപോ​ലെ​യും അല്ലോ.+   ഒരു അടിമ​യെ​പ്പോ​ലെ അവൻ തണലി​നാ​യി കൊതി​ക്കു​ന്നു,കൂലി​ക്കാ​ര​നെ​പ്പോ​ലെ കൂലി​ക്കാ​യി കാത്തി​രി​ക്കു​ന്നു.+   നിഷ്‌ഫലമായ മാസങ്ങൾ എനിക്കു നിയമി​ച്ചു​കി​ട്ടി​യി​രി​ക്കു​ന്നു,കഷ്ടപ്പാ​ടി​ന്റെ രാത്രി​കൾ എനിക്ക്‌ എണ്ണിത്ത​ന്നി​രി​ക്കു​ന്നു.+   ‘എപ്പോൾ എഴു​ന്നേൽക്കും’* എന്ന്‌ ഓർത്ത്‌ ഞാൻ ഉറങ്ങാൻ കിടക്കു​ന്നു,+ പക്ഷേ രാത്രി ഇഴഞ്ഞു​നീ​ങ്ങു​ന്നു, നേരം വെളു​ക്കും​വരെ ഞാൻ തിരി​ഞ്ഞും മറിഞ്ഞും കിടക്കു​ന്നു.   ചെളിയും പുഴു​ക്ക​ളും എന്റെ ശരീരത്തെ പൊതി​ഞ്ഞി​രി​ക്കു​ന്നു;+എന്റെ ദേഹം മുഴുവൻ പൊറ്റ​യും പഴുപ്പും നിറഞ്ഞി​രി​ക്കു​ന്നു.+   നെയ്‌ത്തുതറിയെക്കാൾ* വേഗത്തിൽ എന്റെ നാളുകൾ നീങ്ങുന്നു,+പ്രതീ​ക്ഷ​യ്‌ക്കു വകയി​ല്ലാ​തെ അവ അവസാ​നി​ക്കു​ന്നു.+   എന്റെ ജീവിതം വെറും കാറ്റാ​ണെന്ന്‌ ഓർക്കേ​ണമേ,+എന്റെ കണ്ണുകൾ ഇനി നന്മ* കാണില്ല.   ഇപ്പോൾ എന്നെ കാണുന്ന കണ്ണുകൾ ഇനി എന്നെ കാണില്ല,അങ്ങയുടെ കണ്ണുകൾ എന്നെ തേടും; പക്ഷേ ഞാൻ പോയി​ക്ക​ഴി​ഞ്ഞി​രി​ക്കും.+   ശവക്കുഴിയിലേക്കു* പോകു​ന്നവൻ തിരി​ച്ചു​വ​രു​ന്നില്ല;+ഒരു മേഘം​പോ​ലെ അവൻ മാഞ്ഞു​മ​റ​ഞ്ഞു​പോ​കു​ന്നു. 10  അവൻ തന്റെ വീട്ടി​ലേക്കു തിരി​ച്ചു​വ​രില്ല,അവന്റെ നാട്‌ അവനെ മറന്നു​പോ​കും.+ 11  അതുകൊണ്ട്‌ ഞാൻ എന്റെ വായ്‌ അടയ്‌ക്കില്ല. എന്റെ ആത്മാവി​ന്റെ നൊമ്പരം നിമിത്തം ഞാൻ സംസാ​രി​ക്കും,അതി​വേ​ദ​ന​യോ​ടെ ഞാൻ പരാതി പറയും!+ 12  അങ്ങ്‌ എനിക്കു കാവൽ ഏർപ്പെ​ടു​ത്താൻഞാൻ കടലോ കടലിലെ ഒരു ഭീമാ​കാ​ര​ജ​ന്തു​വോ ആണോ? 13  ‘എന്റെ കിടക്ക എന്നെ ആശ്വസി​പ്പി​ക്കും,എന്റെ മെത്ത എന്റെ സങ്കടം ശമിപ്പി​ക്കും’ എന്നു ഞാൻ പറയു​മ്പോൾ, 14  അങ്ങ്‌ എന്നെ സ്വപ്‌ന​ങ്ങൾകൊണ്ട്‌ ഭയപ്പെ​ടു​ത്തു​ന്നു,ദിവ്യ​ദർശ​ന​ങ്ങൾകൊണ്ട്‌ ഭീതി​യിൽ ആഴ്‌ത്തു​ന്നു. 15  അതുകൊണ്ട്‌ ശ്വാസം കിട്ടാതെ മരിക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നു,ഈ ശരീരത്തെക്കാൾ* മരണമാ​ണ്‌ എനിക്ക്‌ ഇഷ്ടം.+ 16  ഈ ജീവി​ത​ത്തോട്‌ എനിക്കു വെറു​പ്പാണ്‌,+ എനിക്ക്‌ ഇനി ജീവി​ക്കേണ്ടാ, എന്നെ വെറുതേ വിടൂ, എന്റെ നാളുകൾ വെറും ശ്വാസം​പോ​ലെ​യ​ല്ലോ.+ 17  നശ്വരനായ മനുഷ്യൻ എത്ര നിസ്സാരൻ!അങ്ങ്‌ അവനെ​ക്കു​റിച്ച്‌ ചിന്തി​ക്കാ​നുംഅവനെ നിരീക്ഷിക്കാനും* അവൻ ആരാണ്‌?+ 18  അങ്ങ്‌ എന്തിനു രാവി​ലെ​തോ​റും അവനെ പരി​ശോ​ധി​ക്കു​ന്നു,ഓരോ നിമി​ഷ​വും അവനെ പരീക്ഷി​ക്കു​ന്നു?+ 19  അങ്ങ്‌ എന്നെ ഇങ്ങനെ നോക്കി​ക്കൊ​ണ്ടി​രി​ക്ക​രു​തേ;തുപ്പൽ ഇറക്കാ​നെ​ങ്കി​ലും എന്നെ അനുവ​ദി​ക്കൂ.+ 20  മനുഷ്യരെ നിരീ​ക്ഷി​ക്കു​ന്ന​വനേ,+ ഞാൻ പാപം ചെയ്‌താൽ അത്‌ എങ്ങനെ അങ്ങയെ ബാധി​ക്കും? അങ്ങ്‌ എന്തിന്‌ എന്നെ ലക്ഷ്യം വെച്ചി​രി​ക്കു​ന്നു, ഞാൻ അങ്ങയ്‌ക്ക്‌ ഒരു ഭാരമാ​യി​ത്തീർന്നോ? 21  അങ്ങ്‌ എന്റെ ലംഘനങ്ങൾ ക്ഷമിക്കു​ക​യുംഎന്റെ തെറ്റുകൾ പൊറു​ക്കു​ക​യും ചെയ്യാ​ത്തത്‌ എന്ത്‌? വൈകാ​തെ ഞാൻ മണ്ണോടു ചേരും,+അങ്ങ്‌ എന്നെ അന്വേ​ഷി​ക്കും; പക്ഷേ ഞാൻ പോയി​ക്ക​ഴി​ഞ്ഞി​രി​ക്കും.”

അടിക്കുറിപ്പുകള്‍

അഥവാ “നേരം വെളു​ക്കും.”
അഥവാ “നെയ്‌ത്തു​കാ​രന്റെ ഓട​ത്തെ​ക്കാൾ.”
അഥവാ “സന്തോഷം.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അക്ഷ. “അസ്ഥിക​ളെ​ക്കാൾ.”
അക്ഷ. “അവനിൽ ഹൃദയം ഉറപ്പി​ക്കാ​നും.”