ഉത്തമഗീ​തം 3:1-11

  • യുവതി (1-5)

    • ‘രാത്രി​യിൽ ഞാൻ എന്റെ പ്രിയനെ അന്വേ​ഷി​ച്ചു’ (1)

  • സീയോൻപു​ത്രി​മാർ (6-11)

    • ശലോ​മോ​ന്റെ എഴുന്ന​ള്ളത്ത്‌

3  “രാത്രി​ക​ളിൽ എന്റെ കിടക്ക​യിൽവെച്ച്‌എന്റെ പ്രിയനെ ഞാൻ അന്വേ​ഷി​ച്ചു.+ പക്ഷേ അവനെ കണ്ടില്ല.+   ഞാൻ എഴു​ന്നേറ്റ്‌ നഗരത്തി​ലൂ​ടെ തേടി​യ​ല​യും.തെരു​വു​ക​ളി​ലും പൊതുസ്ഥലങ്ങളിലും*എന്റെ പ്രിയനെ ഞാൻ അന്വേ​ഷി​ക്കട്ടെ. ഞാൻ അന്വേ​ഷി​ച്ചു. പക്ഷേ അവനെ കണ്ടില്ല.   നഗരത്തിൽ റോന്തു ചുറ്റുന്ന കാവൽക്കാർ എന്നെ കണ്ടു.+ ‘എന്റെ പ്രിയനെ നിങ്ങൾ കണ്ടോ’ എന്നു ഞാൻ തിരക്കി.   അവരെ കടന്ന്‌ മുന്നോ​ട്ടു നീങ്ങി​യ​തുംഎന്റെ പ്രിയനെ ഞാൻ കണ്ടു. ഞാൻ അവനെ മുറുകെ പിടിച്ചു.എന്റെ അമ്മയുടെ വീട്ടിൽ,+ എന്നെ പ്രസവി​ച്ച​വ​ളു​ടെ ഉൾമു​റി​യിൽ,കൊണ്ടു​ചെ​ല്ലും​വരെ ഞാൻ ആ പിടി വിട്ടില്ല.   യരുശലേംപുത്രിമാരേ, കാട്ടിലെ ചെറു​മാ​നു​ക​ളു​ടെ​യും പേടമാ​നു​ക​ളു​ടെ​യും പേരിൽഞാൻ നിങ്ങ​ളെ​ക്കൊണ്ട്‌ ആണയി​ടു​വി​ക്കു​ന്നു: പ്രേമി​ക്കാൻ താത്‌പ​ര്യം തോന്നാ​ത്തി​ട​ത്തോ​ളം എന്നിൽ പ്രേമം ഉണർത്ത​രു​തേ, അത്‌ ഇളക്കി​വി​ട​രു​തേ.”+   “മീറയു​ടെ​യും കുന്തി​രി​ക്ക​ത്തി​ന്റെ​യുംവ്യാപാ​രി​യു​ടെ സകല സുഗന്ധ​ചൂർണ​ങ്ങ​ളു​ടെ​യും പരിമളം പരത്തിപുകത്തൂ​ണു​പോ​ലെ വിജനഭൂമിയിൽനിന്ന്‌* ആ വരുന്നത്‌ എന്താണ്‌?”+   “അതാ! അതു ശലോ​മോ​ന്റെ മഞ്ചമാണ്‌. ഇസ്രാ​യേ​ലി​ലെ വീരന്മാരിൽ+ 60 പേർഅതിന്‌ അകമ്പടി​യാ​യുണ്ട്‌.   അവർക്കെല്ലാം വാളുണ്ട്‌.എല്ലാവ​രും യുദ്ധപ​രി​ശീ​ലനം നേടി​യവർ.രാത്രി​യി​ലെ ഭീകര​ത​ക​ളിൽനിന്ന്‌ രക്ഷ നേടാൻഅവരെ​ല്ലാം അരയിൽ വാൾ ധരിച്ചി​രി​ക്കു​ന്നു.”   “അതു ശലോ​മോൻ രാജാ​വി​ന്റെ രാജപ​ല്ല​ക്കാണ്‌.*ലബാ​നോ​നി​ലെ മരങ്ങൾകൊണ്ട്‌+ രാജാവ്‌ തനിക്കാ​യി തീർത്ത പല്ലക്ക്‌. 10  രാജാവ്‌ വെള്ളി​കൊണ്ട്‌ അതിലെ കാലുകളും*സ്വർണം​കൊണ്ട്‌ ചാരു​ക​ളും പണിതു. ഇരിപ്പി​ടം പർപ്പിൾ നിറമുള്ള കമ്പിളി​രോ​മം​കൊ​ണ്ടു​ള്ളത്‌.ഉൾവശം യരുശ​ലേം​പു​ത്രി​മാർസ്‌നേ​ഹ​പൂർവം അലങ്കരി​ച്ച​താണ്‌.” 11  “സീയോൻപു​ത്രി​മാ​രേ, ചെല്ലൂ!ശലോ​മോൻ രാജാ​വി​നെ നോക്കൂ!രാജാ​വി​ന്റെ വിവാ​ഹ​ദി​ന​ത്തിൽ,അദ്ദേഹ​ത്തി​ന്റെ ഹൃദയാ​ന​ന്ദ​ത്തിൻനാ​ളിൽ,രാജമാതാവ്‌+ ഉണ്ടാക്കി​ക്കൊ​ടുത്ത വിവാഹകിരീടം* അണിഞ്ഞ്‌ അതാ, അദ്ദേഹം വരുന്നു.”

അടിക്കുറിപ്പുകള്‍

അഥവാ “പൊതു​ച​ത്വ​ര​ങ്ങ​ളി​ലും.”
പദാവലി കാണുക.
വിശിഷ്ടവ്യക്തികളെ ചുമന്നു​കൊ​ണ്ടു​പോ​കാൻ ഉപയോ​ഗി​ച്ചി​രുന്ന മൂടി​യുള്ള മഞ്ചം.
പല്ലക്കിന്റെ മേലാപ്പു താങ്ങുന്ന കാലു​ക​ളാ​യി​രി​ക്കാ​നാ​ണു സാധ്യത.
അഥവാ “പുഷ്‌പ​കി​രീ​ടം.”