ഉത്തമഗീ​തം 8:1-14

  • യുവതി (1-4)

    • ‘നീ എന്റെ ആങ്ങള​യെ​പ്പോ​ലെയാ​യി​രു​ന്നെ​ങ്കിൽ!’ (1)

  • യുവതി​യു​ടെ ആങ്ങളമാർ (5എ)

    • ‘തന്റെ പ്രിയന്റെ ദേഹത്ത്‌ ചാരി വരുന്നത്‌ ആരാണ്‌?’

  • യുവതി (5ബി-7)

    • ‘പ്രേമം മരണം​പോ​ലെ ശക്തം’ (6)

  • യുവതി​യു​ടെ ആങ്ങളമാർ (8, 9)

    • “അവൾ ഒരു മതി​ലെ​ങ്കിൽ . . .

  • യുവതി (10-12)

    • “ഞാൻ ഒരു മതിലാ​ണ്‌” (10)

  • ഇടയൻ (13)

    • ‘ഞാൻ നിന്റെ സ്വരം കേൾക്കട്ടെ’

  • യുവതി (14)

    • ‘ചെറു​മാ​നി​നെ​പ്പോ​ലെ പാഞ്ഞു​വരൂ’

8  “നീ എന്റെ അമ്മയുടെ മുല കുടിച്ച്‌ വളർന്നഎന്റെ ആങ്ങള​യെ​പ്പോ​ലെ​യാ​യി​രു​ന്നെ​ങ്കിൽ! എങ്കിൽ, പുറത്തു​വെച്ച്‌ കാണു​മ്പോൾ ഞാൻ നിന്നെ ചുംബി​ക്കു​മാ​യി​രു​ന്നു.+അങ്ങനെ ചെയ്‌താ​ലും ആരും എന്നെ നിന്ദി​ക്കി​ല്ലാ​യി​രു​ന്നു.   എന്നെ പഠിപ്പിച്ച എന്റെ അമ്മയുടെ വീട്ടിലേക്കു+ഞാൻ നിന്നെ കൂട്ടി​ക്കൊ​ണ്ടു​പോ​യേനേ. നിനക്കു കുടി​ക്കാൻ സുഗന്ധ​വ്യ​ഞ്‌ജ​നങ്ങൾ ചേർത്ത വീഞ്ഞുംമാതള​പ്പ​ഴ​ങ്ങ​ളു​ടെ ചാറും തരുമാ​യി​രു​ന്നു.   അവന്റെ ഇടങ്കൈ എനിക്കു തലയണ​യാ​യി​രു​ന്നേനേ.അവന്റെ വലങ്കൈ എന്നെ പുണർന്നേനേ.+   യരുശലേംപുത്രിമാരേ, ഞാൻ നിങ്ങ​ളെ​ക്കൊണ്ട്‌ ആണയി​ടു​വി​ക്കു​ന്നു: പ്രേമി​ക്കാൻ താത്‌പ​ര്യം തോന്നാ​ത്തി​ട​ത്തോ​ളം എന്നിൽ പ്രേമം ഉണർത്ത​രു​തേ, അത്‌ ഇളക്കി​വി​ട​രു​തേ.”+   “തന്റെ പ്രിയന്റെ ദേഹത്ത്‌ ചാരി വിജന​ഭൂ​മി​യിൽനിന്ന്‌ആ വരുന്നത്‌ ആരാണ്‌?” “ആപ്പിൾ മരത്തിൻകീ​ഴെ​വെച്ച്‌ ഞാൻ നിന്നെ ഉണർത്തി. അവി​ടെ​വെ​ച്ച​ല്ലോ നിന്നെ വയറ്റിൽ ചുമന്ന നിന്റെ അമ്മയ്‌ക്കു പ്രസവ​വേ​ദ​ന​യു​ണ്ടാ​യത്‌. അവി​ടെ​വെ​ച്ച​ല്ലോ നിന്നെ പ്രസവി​ച്ച​വൾക്ക്‌ ഈറ്റു​നോ​വു​ണ്ടാ​യത്‌.   എന്നെ ഒരു മുദ്ര​യാ​യി നിന്റെ ഹൃദയ​ത്തി​ന്മേ​ലുംഒരു മുദ്ര​യാ​യി നിന്റെ കൈ​മേ​ലും വെച്ചാ​ലും.കാരണം, പ്രേമം മരണം​പോ​ലെ ശക്തവും+പ്രണയബദ്ധത* ശവക്കുഴിപോലെ* വഴങ്ങാ​ത്ത​തും ആണല്ലോ. അതിന്റെ ജ്വാലകൾ ആളിക്ക​ത്തുന്ന തീനാ​ള​ങ്ങ​ളാണ്‌, യാഹിന്റെ* ജ്വാല​യാണ്‌.+   ആർത്തലച്ചുവരുന്ന വെള്ളത്തി​നു പ്രേമത്തെ കെടു​ത്തി​ക്ക​ള​യാ​നാ​കില്ല.+നദികൾക്ക്‌ അതിനെ ഒഴുക്കി​ക്ക​ള​യാ​നാ​കില്ല.+ പ്രേമ​ത്തി​നാ​യി ഒരു മനുഷ്യൻ തന്റെ വീട്ടിലെ സമ്പത്തു മുഴുവൻ കൊടു​ക്കാ​മെന്നു പറഞ്ഞാ​ലുംഅതെല്ലാം* പാടേ പുച്ഛി​ച്ചു​ത​ള്ളും.”   “ഞങ്ങൾക്ക്‌ ഒരു കുഞ്ഞു​പെ​ങ്ങ​ളുണ്ട്‌.+അവളുടെ സ്‌തനങ്ങൾ വളർന്നി​ട്ടില്ല. അവൾക്കു വിവാ​ഹാ​ലോ​ചന വരു​മ്പോൾഅവളുടെ കാര്യ​ത്തിൽ ഞങ്ങൾ എന്തു ചെയ്യും?”   “അവൾ ഒരു മതി​ലെ​ങ്കിൽഅവൾക്കു മീതെ ഞങ്ങൾ ഒരു വെള്ളി​ഗോ​പു​രം പണിയും.അവൾ ഒരു വാതി​ലെ​ങ്കിൽദേവദാ​രു​പ്പ​ല​ക​കൊണ്ട്‌ അവളെ അടയ്‌ക്കും.” 10  “ഞാൻ ഒരു മതിലാ​ണ്‌.എന്റെ സ്‌തനങ്ങൾ ഗോപു​ര​ങ്ങൾപോ​ലെ​യും. അതിനാൽ അവന്റെ വീക്ഷണ​ത്തിൽ ഞാൻസമാധാ​നം കണ്ടെത്തുന്ന ഒരുവ​ളാ​യി​രി​ക്കു​ന്നു. 11  ശലോമോനു ബാൽഹാ​മോ​നിൽ ഒരു മുന്തി​രി​ത്തോ​ട്ട​മു​ണ്ടാ​യി​രു​ന്നു.+ അവൻ അതു തോട്ട​ക്കാ​രെ ഏൽപ്പിച്ചു. അതിലെ പഴങ്ങൾക്കു പകരം അവർ ഓരോ​രു​ത്ത​രും ആയിരം വെള്ളി​ക്കാ​ശു വീതം കൊണ്ടു​വ​രു​ന്നു. 12  എനിക്ക്‌ എന്റെ സ്വന്തം മുന്തി​രി​ത്തോ​ട്ട​മുണ്ട്‌. ശലോ​മോ​നേ, ആയിരം വെള്ളിക്കാശ്‌* അങ്ങയുടെ കൈയിൽ ഇരിക്കട്ടെ.ഇരുനൂ​റു വെള്ളി​ക്കാ​ശു പഴങ്ങൾ കാക്കു​ന്ന​വർക്കും.” 13  “തോട്ട​ങ്ങ​ളിൽ താമസി​ക്കു​ന്ന​വളേ,+സഖിമാർ നിന്റെ സ്വരത്തി​നാ​യി കാതോർക്കു​ന്നു. ഞാൻ അതു കേൾക്കട്ടെ.”+ 14  “എന്റെ പ്രിയനേ, വേഗം വരൂ!സുഗന്ധ​വ്യ​ഞ്‌ജ​നങ്ങൾ വളരുന്ന മലകളി​ലെചെറു​മാ​നി​നെ​പ്പോ​ലെ, കലമാൻകു​ട്ടി​യെ​പ്പോ​ലെ,+നീ പാഞ്ഞു​വരൂ.”

അടിക്കുറിപ്പുകള്‍

യഹോവ എന്ന പേരിന്റെ ഹ്രസ്വ​രൂ​പ​മാ​ണ്‌ “യാഹ്‌.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “അന്യരു​മാ​യി പങ്കു​വെ​ക്കാത്ത പ്രണയം.”
മറ്റൊരു സാധ്യത “അയാളെ.”
അക്ഷ. “ആ ആയിരം.”