ഉൽപത്തി 17:1-27

  • അബ്രാ​ഹാം അനേകം ജനതകൾക്കു പിതാ​വാ​യി​ത്തീ​രും (1-8)

    • അബ്രാ​മി​ന്റെ പേര്‌ അബ്രാ​ഹാം എന്നു മാറ്റുന്നു (5)

  • പരി​ച്ഛേ​ദ​ന​യു​ട​മ്പടി (9-14)

  • സാറാ​യി​യു​ടെ പേര്‌ സാറ എന്നു മാറ്റുന്നു (15-17)

  • യിസ്‌ഹാ​ക്ക്‌ ജനിക്കു​മെന്ന വാഗ്‌ദാ​നം (18-27)

17  അബ്രാ​മിന്‌ 99 വയസ്സു​ള്ളപ്പോൾ യഹോവ അബ്രാ​മി​നു പ്രത്യ​ക്ഷ​നാ​യി. ദൈവം പറഞ്ഞു: “ഞാൻ സർവശ​ക്ത​നായ ദൈവ​മാണ്‌. നീ എന്റെ മുമ്പാകെ നേരോ​ടെ നടന്ന്‌ നിഷ്‌കളങ്കനാണെന്നു* തെളി​യി​ക്കുക.  ഞാനും നീയും തമ്മിലുള്ള എന്റെ ഉടമ്പടി+ ഞാൻ ഉറപ്പി​ക്കു​ക​യും നിന്നെ വളരെ​യ​ധി​കം വർധി​പ്പി​ക്കു​ക​യും ചെയ്യും.”+  അപ്പോൾ അബ്രാം കമിഴ്‌ന്നു​വീണ്‌ നമസ്‌ക​രി​ച്ചു. ദൈവം അബ്രാ​മിനോട്‌ ഇങ്ങനെ​യും പറഞ്ഞു:  “ഞാൻ നിന്നോ​ട്‌ ഒരു ഉടമ്പടി ചെയ്‌തി​ട്ടു​ണ്ട​ല്ലോ.+ ഉറപ്പാ​യും നീ അനേകം ജനതകൾക്കു പിതാ​വാ​യി​ത്തീ​രും.+  നിന്റെ പേര്‌ ഇനി അബ്രാം* എന്നല്ല, അബ്രാഹാം* എന്നാകും. കാരണം ഞാൻ നിന്നെ അനേകം ജനതകൾക്കു പിതാ​വാ​ക്കും.  നിന്നെ സന്താന​സ​മൃ​ദ്ധി​യു​ള്ള​വ​നാ​ക്കി വളരെ​യ​ധി​കം വർധി​പ്പി​ക്കും. നിന്നിൽനി​ന്ന്‌ ജനതകൾ രൂപംകൊ​ള്ളും; രാജാ​ക്ക​ന്മാ​രും നിന്നിൽനി​ന്ന്‌ ഉത്ഭവി​ക്കും.+  “നിന്റെ​യും നിന്റെ സന്തതിയുടെയും* ദൈവ​മാ​യി​രി​ക്കു​മെന്ന ഉടമ്പടി ഞാൻ പാലി​ക്കും. ഇതു നിന്നോടും+ തലമു​റ​കളോ​ളം നിന്റെ സന്തതിയോടും* ഉള്ള എന്റെ ശാശ്വ​ത​മായ ഉടമ്പടി​യാ​യി​രി​ക്കും.  നീ പരദേശിയായി+ താമസി​ക്കുന്ന കനാൻ ദേശം മുഴുവൻ ഞാൻ നിനക്കും നിന്റെ സന്തതിക്കും* എന്നേക്കു​മുള്ള ഒരു അവകാ​ശ​മാ​യി നൽകും. ഞാൻ അവരുടെ ദൈവ​മാ​യി​രി​ക്കും.”+  ദൈവം അബ്രാ​ഹാ​മിനോ​ടു പറഞ്ഞു: “നീ എന്റെ ഉടമ്പടി പാലി​ക്കണം; നിന്റെ സന്തതിയും* തലമു​റ​ത​ല​മു​റയോ​ളം എന്റെ ഉടമ്പടി പാലി​ക്കണം. 10  ഞാനും നിങ്ങളും തമ്മിലുള്ള എന്റെ ഉടമ്പടി ഇതാണ്‌: നിങ്ങൾക്കി​ട​യി​ലുള്ള ആണുങ്ങളെ​ല്ലാം പരി​ച്ഛേ​ദ​നയേൽക്കണം.*+ നിങ്ങളും നിങ്ങളു​ടെ സന്തതികളും* ഈ ഉടമ്പടി പാലി​ക്കണം. 11  നിങ്ങൾ നിങ്ങളു​ടെ അഗ്രചർമം മുറി​ച്ചു​ക​ള​യണം. അതു ഞാനും നിങ്ങളും തമ്മിലുള്ള ഉടമ്പടി​യു​ടെ അടയാ​ള​മാ​യി​രി​ക്കും.+ 12  നിങ്ങൾക്കിടയിൽ എട്ടു ദിവസം പ്രായ​മായ ആൺകു​ട്ടി​കളെ​ല്ലാം പരി​ച്ഛേ​ദ​നയേൽക്കണം.+ നിങ്ങളു​ടെ വീട്ടിൽ ജനിച്ച​വ​രാ​യാ​ലും അന്യ​ദേ​ശ​ക്കാ​രിൽനിന്ന്‌ വിലയ്‌ക്കു വാങ്ങിയ, നിന്റെ സന്തതി* അല്ലാത്ത​വ​രാ​യാ​ലും തലമു​റതോ​റും ഇതു ചെയ്യണം. 13  നിന്റെ വീട്ടിൽ ജനിച്ച​വ​രാ​യാ​ലും നീ വിലയ്‌ക്കു വാങ്ങി​യ​വ​രാ​യാ​ലും ആണുങ്ങളൊക്കെ​യും പരി​ച്ഛേ​ദ​നയേൽക്കണം.+ നിങ്ങളു​ടെ ശരീര​ത്തി​ലുള്ള ഈ അടയാളം എന്റെ ഉടമ്പടി​യു​ടെ തെളി​വാ​യി​രി​ക്കും. 14  ആരെങ്കിലും പരി​ച്ഛേ​ദ​നയേൽക്കു​ന്നില്ലെ​ങ്കിൽ അവനെ ജനത്തിൽനി​ന്ന്‌ ഛേദി​ച്ചു​ക​ള​യണം.* അവൻ എന്റെ ഉടമ്പടി ലംഘി​ച്ചി​രി​ക്കു​ന്ന​ല്ലോ.” 15  പിന്നെ ദൈവം അബ്രാ​ഹാ​മിനോ​ടു പറഞ്ഞു: “നിന്റെ ഭാര്യ സാറായിയെ+ നീ ഇനി സാറായി* എന്നു വിളി​ക്ക​രുത്‌. കാരണം അവളുടെ പേര്‌ സാറ* എന്നാകും. 16  അവളെ ഞാൻ അനു​ഗ്ര​ഹി​ക്കു​ക​യും അവളി​ലൂ​ടെ നിനക്ക്‌ ഒരു മകനെ തരുക​യും ചെയ്യും.+ ഞാൻ അവളെ അനു​ഗ്ര​ഹി​ക്കും; അവൾ അനേകം ജനതകൾക്കും രാജാ​ക്ക​ന്മാർക്കും മാതാ​വാ​യി​ത്തീ​രും.” 17  അപ്പോൾ അബ്രാ​ഹാം കമിഴ്‌ന്നു​വീണ്‌ നമസ്‌ക​രി​ച്ചു. അബ്രാ​ഹാം ചിരി​ച്ചുകൊണ്ട്‌ മനസ്സിൽ പറഞ്ഞു:+ “100 വയസ്സുള്ള ഒരാൾക്കു കുട്ടി ഉണ്ടാകു​മോ? 90 വയസ്സുള്ള സാറ പ്രസവി​ക്കു​മോ?”+ 18  അബ്രാഹാം സത്യദൈ​വത്തോട്‌, “യിശ്‌മായേൽ+ അങ്ങയുടെ മുമ്പാകെ ജീവി​ച്ചി​രു​ന്നാൽ മതി” എന്നു പറഞ്ഞു. 19  അപ്പോൾ ദൈവം പറഞ്ഞു: “നിന്റെ ഭാര്യ സാറതന്നെ നിനക്ക്‌ ഒരു മകനെ പ്രസവി​ക്കും. നീ അവനു യിസ്‌ഹാക്ക്‌*+ എന്നു പേരി​ടണം. ഞാൻ എന്റെ ഉടമ്പടി അവനു​മാ​യി ഉറപ്പി​ക്കും. അത്‌ അവനു ശേഷം അവന്റെ സന്തതിയോടുള്ള* നിത്യ​മായ ഉടമ്പടി​യാ​യി​രി​ക്കും.+ 20  യിശ്‌മായേലിനെക്കുറിച്ചുള്ള നിന്റെ അപേക്ഷ​യും ഞാൻ കേട്ടി​രി​ക്കു​ന്നു. ഞാൻ അവനെ അനു​ഗ്ര​ഹിച്ച്‌ സന്താന​സ​മൃ​ദ്ധി​യു​ള്ള​വ​നാ​ക്കി വളരെ​യ​ധി​കം വർധി​പ്പി​ക്കും. അവന്‌ 12 തലവന്മാർ ജനിക്കും; അവനെ ഞാൻ ഒരു മഹാജ​ന​ത​യാ​ക്കും.+ 21  എന്നാൽ എന്റെ ഉടമ്പടി ഞാൻ ഉറപ്പി​ക്കു​ന്നത്‌ അടുത്ത വർഷം ഇതേ സമയത്ത്‌+ സാറ നിനക്കു പ്രസവി​ക്കുന്ന യിസ്‌ഹാ​ക്കിനോ​ടാ​യി​രി​ക്കും.”+ 22  അബ്രാഹാമിനോടു സംസാ​രി​ച്ചു​തീർന്നശേഷം ദൈവം അബ്രാ​ഹാ​മി​നെ വിട്ട്‌ ഉയർന്നു. 23  ദൈവം പറഞ്ഞതുപോ​ലെ, അന്നേ ദിവസം​തന്നെ അബ്രാ​ഹാം വീട്ടി​ലുള്ള ആണുങ്ങളെയെ​ല്ലാം—മകനായ യിശ്‌മായേ​ലിനെ​യും തന്റെ വീട്ടിൽ ജനിച്ച എല്ലാ പുരു​ഷ​ന്മാരെ​യും താൻ വിലയ്‌ക്കു വാങ്ങിയ എല്ലാവരെ​യും—പരി​ച്ഛേദന ചെയ്‌തു.+ 24  പരിച്ഛേദനയേറ്റപ്പോൾ അബ്രാ​ഹാ​മിന്‌ 99 വയസ്സാ​യി​രു​ന്നു,+ 25  അബ്രാഹാമിന്റെ മകനായ യിശ്‌മായേ​ലിന്‌ 13 വയസ്സും.+ 26  അബ്രാഹാം പരി​ച്ഛേ​ദ​ന​യേറ്റ അന്നുതന്നെ​യാ​ണു മകനായ യിശ്‌മായേ​ലും പരി​ച്ഛേ​ദ​നയേ​റ്റത്‌. 27  അബ്രാഹാമിന്റെ വീട്ടി​ലുള്ള പുരു​ഷ​ന്മാരെ​ല്ലാം—അബ്രാ​ഹാ​മി​ന്റെ വീട്ടിൽ ജനിച്ച​വ​രും അന്യ​ദേ​ശ​ക്കാ​രിൽനിന്ന്‌ വിലയ്‌ക്കു വാങ്ങി​യ​വ​രും—അബ്രാ​ഹാ​മിനോടൊ​പ്പം പരി​ച്ഛേ​ദ​നയേറ്റു.

അടിക്കുറിപ്പുകള്‍

അഥവാ “കുറ്റമ​റ്റ​വ​നാണെന്ന്‌.”
അർഥം: “പിതാവ്‌ ഉന്നതനാ​ണ്‌.”
അർഥം: “പുരു​ഷാ​ര​ത്തി​ന്റെ പിതാവ്‌; അനേകർക്കു പിതാവ്‌.”
അക്ഷ. “വിത്തിനോ​ടും.”
അക്ഷ. “വിത്തിന്റെ​യും.”
അക്ഷ. “വിത്തി​നും.”
അക്ഷ. “വിത്തും.”
പദാവലി കാണുക.
അക്ഷ. “വിത്തും.”
അക്ഷ. “വിത്ത്‌.”
അഥവാ “കൊന്നു​ക​ള​യണം.”
“കലഹി​ക്കുന്ന” എന്നായി​രി​ക്കാം അർഥം.
അർഥം: “രാജകു​മാ​രി.”
അക്ഷ. “വിത്തിനോ​ടുള്ള.”
അർഥം: “ചിരി.”