ഉൽപത്തി 19:1-38

  • ലോത്തി​നെ ദൈവ​ദൂ​ത​ന്മാർ സന്ദർശി​ക്കു​ന്നു (1-11)

  • നഗരം വിടാൻ ലോത്തി​നെ​യും കുടും​ബ​ത്തെ​യും നിർബ​ന്ധി​ക്കു​ന്നു (12-22)

  • സൊ​ദോ​മി​ന്റെ​യും ഗൊ​മോ​റ​യു​ടെ​യും നാശം (23-29)

    • ലോത്തി​ന്റെ ഭാര്യ ഉപ്പുതൂ​ണാ​കു​ന്നു (26)

  • ലോത്തും പെൺമ​ക്ക​ളും (30-38)

    • മോവാ​ബ്യ​രു​ടെ​യും അമ്മോ​ന്യ​രു​ടെ​യും ഉത്ഭവം (37, 38)

19  വൈകുന്നേ​ര​മാ​യപ്പോൾ ആ രണ്ടു ദൈവ​ദൂ​ത​ന്മാ​രും സൊ​ദോ​മിൽ എത്തി. ലോത്ത്‌ അപ്പോൾ സൊ​ദോ​മി​ന്റെ കവാട​ത്തിൽ ഇരിക്കു​ക​യാ​യി​രു​ന്നു. അവരെ കണ്ടപ്പോൾ ലോത്ത്‌ എഴു​ന്നേ​റ്റുചെന്ന്‌ അവരെ സ്വീക​രി​ച്ചു, മുഖം നിലത്ത്‌ മുട്ടും​വി​ധം കുമ്പിട്ട്‌ അവരെ നമസ്‌ക​രി​ച്ചു.+  എന്നിട്ട്‌ ലോത്ത്‌ പറഞ്ഞു: “യജമാ​ന​ന്മാ​രേ, ഈ ദാസന്റെ വീട്ടി​ലേക്കു വന്ന്‌ രാത്രി​ത​ങ്ങി​യാ​ലും. അവിടെ നിങ്ങളു​ടെ കാൽ കഴുകു​ക​യും ചെയ്യാം. അതിരാ​വി​ലെ എഴു​ന്നേറ്റ്‌ നിങ്ങൾക്കു യാത്ര തുടരാ​മ​ല്ലോ.” അപ്പോൾ അവർ, “വേണ്ടാ, രാത്രി ഞങ്ങൾ വഴിയോരത്ത്‌* കഴിഞ്ഞുകൊ​ള്ളാം” എന്നു പറഞ്ഞു.  എന്നാൽ കുറെ നിർബ​ന്ധി​ച്ചപ്പോൾ അവർ ലോത്തിനോടൊ​പ്പം ലോത്തി​ന്റെ വീട്ടി​ലേക്കു പോയി. ലോത്ത്‌ അവർക്ക്‌ ഒരു വിരുന്ന്‌ ഒരുക്കി; അവർക്കു​വേണ്ടി പുളിപ്പില്ലാത്ത* അപ്പം ചുട്ടു. അവർ അതു കഴിച്ചു.  അവർ ഉറങ്ങാൻ കിടക്കു​ന്ന​തി​നു മുമ്പ്‌ സൊ​ദോം നഗരത്തി​ലെ പുരു​ഷ​ന്മാരെ​ല്ലാം—ബാലന്മാർമു​തൽ വൃദ്ധന്മാർവരെ എല്ലാവ​രും—കൂട്ട​ത്തോ​ടെ വന്ന്‌ വീടു വളഞ്ഞു.  അവർ ലോത്തി​നോ​ട്‌ ഇങ്ങനെ വിളി​ച്ചു​പ​റ​ഞ്ഞുകൊ​ണ്ടി​രു​ന്നു: “നിന്റെ വീട്ടിൽ രാത്രി​ത​ങ്ങാൻ വന്ന പുരു​ഷ​ന്മാർ എവിടെ? അവരെ പുറത്ത്‌ കൊണ്ടു​വരൂ. ഞങ്ങൾക്ക്‌ അവരു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടണം; അവരെ വിട്ടു​തരൂ.”+  അപ്പോൾ ലോത്ത്‌ പുറത്ത്‌ ഇറങ്ങി വാതിൽ അടച്ച​ശേഷം അവരുടെ അടുത്ത്‌ ചെന്ന്‌  പറഞ്ഞു: “എന്റെ സഹോ​ദ​ര​ന്മാ​രേ, വഷളത്തം കാണി​ക്ക​രു​തേ!  കന്യകമാരായ രണ്ടു പെൺമക്കൾ എനിക്കു​ണ്ട്‌. അവരെ ഞാൻ നിങ്ങളു​ടെ അടുത്ത്‌ കൊണ്ടു​വ​രാം; നിങ്ങൾക്ക്‌ ഇഷ്ടമു​ള്ളത്‌ അവരോ​ടു ചെയ്‌തുകൊ​ള്ളൂ. ഈ പുരു​ഷ​ന്മാ​രെ മാത്രം ഒന്നും ചെയ്യരു​തേ. അവർ എന്റെ കൂരയ്‌ക്കു കീഴിൽ* അഭയം തേടി​യ​വ​രാ​ണ​ല്ലോ.”+  അപ്പോൾ അവർ ആക്രോ​ശി​ച്ചുകൊണ്ട്‌, “മാറി നിൽക്ക്‌! ഇവിടെ ഒറ്റയ്‌ക്കു വന്നുതാ​മ​സി​ക്കുന്ന, വെറുമൊ​രു പരദേ​ശി​യായ ഇവൻ നമ്മളെ വിധി​ക്കാൻ മുതി​രു​ന്നു! ഇപ്പോൾ, അവരോ​ടു ചെയ്യു​ന്ന​തിനെ​ക്കാൾ മോശ​മാ​യി ഞങ്ങൾ നിന്നോ​ടു പെരു​മാ​റും” എന്നു പറഞ്ഞു. അവർ ലോത്തി​നെ തിക്കിഞെ​രു​ക്കി വാതിൽ തകർക്കാൻ അടുത്തു. 10  അപ്പോൾ ആ ദൂതന്മാർ കൈ നീട്ടി ലോത്തി​നെ വീട്ടി​നു​ള്ളിലേക്കു വലിച്ചു​ക​യറ്റി വാതിൽ അടച്ചു. 11  വീട്ടുവാതിൽക്കലുണ്ടായിരുന്ന ആളുകൾക്കു മുഴുവൻ, ചെറി​യ​വൻമു​തൽ വലിയ​വൻവരെ എല്ലാവർക്കും, അവർ അന്ധത പിടി​പ്പി​ച്ചു. അങ്ങനെ ജനം വാതിൽ തപ്പിന​ടന്ന്‌ വലഞ്ഞു. 12  ദൈവദൂതന്മാർ ലോത്തി​നോ​ട്‌: “നിങ്ങൾക്ക്‌ ഇവിടെ മറ്റാ​രെ​ങ്കി​ലു​മു​ണ്ടോ? മരുമ​ക്കളെ​യും ആൺമക്കളെ​യും പെൺമ​ക്കളെ​യും ഈ നഗരത്തിൽ നിനക്കുള്ള എല്ലാവരെ​യും കൂട്ടി ഇവി​ടെ​നിന്ന്‌ പുറത്ത്‌ കടക്കുക! 13  ഞങ്ങൾ ഈ നഗരം നശിപ്പി​ക്കാൻപോ​കു​ക​യാണ്‌. ഇവർക്കെ​തിരെ​യുള്ള മുറവി​ളി യഹോ​വ​യു​ടെ മുമ്പാകെ+ എത്തിയതിനാൽ* ഈ നഗരത്തെ നശിപ്പി​ക്കാൻ യഹോവ ഞങ്ങളെ അയച്ചി​രി​ക്കു​ക​യാണ്‌.” 14  അപ്പോൾ ലോത്ത്‌ ചെന്ന്‌ തന്റെ പെൺമ​ക്കളെ വിവാഹം കഴിക്കാ​നി​രുന്ന മരുമ​ക്കളോ​ടു സംസാ​രി​ച്ചു. “പെട്ടെന്ന്‌ ഇവി​ടെ​നിന്ന്‌ പുറത്ത്‌ കടക്കുക; യഹോവ ഈ നഗരം നശിപ്പി​ക്കാൻപോ​കു​ക​യാണ്‌” എന്നു ലോത്ത്‌ അവരോ​ടു പറഞ്ഞു. പലവട്ടം പറഞ്ഞെ​ങ്കി​ലും ലോത്ത്‌ തമാശ പറയു​ക​യാണെന്ന്‌ അവർ കരുതി.+ 15  എന്നാൽ വെട്ടം വീണു​തു​ട​ങ്ങി​യപ്പോൾ ദൈവ​ദൂ​ത​ന്മാർ ധൃതി​കൂ​ട്ടി; അവർ ലോത്തിനോ​ടു പറഞ്ഞു: “വേഗമാ​കട്ടെ, ഭാര്യയെ​യും നിന്നോടൊ​പ്പ​മുള്ള രണ്ടു പെൺമ​ക്കളെ​യും കൂട്ടി ഇവി​ടെ​നിന്ന്‌ പോകുക. അല്ലെങ്കിൽ ഈ നഗരത്തി​ന്റെ ദുഷ്‌ചെ​യ്‌തി​കൾ കാരണം നിങ്ങളും നശിക്കും.”+ 16  പക്ഷേ ലോത്ത്‌ മടിച്ചു​നി​ന്നു. എന്നാൽ യഹോവ കരുണ കാണിച്ചതിനാൽ+ ആ പുരു​ഷ​ന്മാർ ലോത്തിനെ​യും ഭാര്യയെ​യും ലോത്തി​ന്റെ രണ്ടു പെൺമ​ക്കളെ​യും കൈക്കു പിടിച്ച്‌ നഗരത്തി​നു വെളി​യിൽ കൊണ്ടു​വന്നു.+ 17  അവരെ അതിർത്തി​യിൽ എത്തിച്ച ഉടനെ ദൂതന്മാ​രിൽ ഒരാൾ പറഞ്ഞു: “ജീവനും​കൊ​ണ്ട്‌ രക്ഷപ്പെ​ട്ടോ! തിരിഞ്ഞുനോക്കുകയോ+ ഈ പ്രദേശത്തെങ്ങും+ നിൽക്കു​ക​യോ അരുത്‌! നിങ്ങൾ നശിക്കാ​തി​രി​ക്കാൻ മലകളി​ലേക്ക്‌ ഓടിപ്പോ​കുക!” 18  അപ്പോൾ ലോത്ത്‌ അവരോ​ടു പറഞ്ഞു: “അരുത്‌ യഹോവേ, എന്നെ അങ്ങോട്ട്‌ അയയ്‌ക്ക​രു​തേ! 19  എനിക്ക്‌ അങ്ങയുടെ പ്രീതി ലഭിച്ചി​രി​ക്കു​ന്ന​ല്ലോ. എന്നെ ജീവ​നോ​ടെ രക്ഷിച്ചുകൊണ്ട്‌+ അങ്ങ്‌ എന്നോടു മഹാദയയും* കാണി​ച്ചി​രി​ക്കു​ന്നു. പക്ഷേ മലനാ​ട്ടിലേക്ക്‌ ഓടിപ്പോ​കാൻ എനിക്കു സാധി​ക്കില്ല. എന്തെങ്കി​ലും അപകടം വന്ന്‌ ഞാൻ മരിച്ചുപോ​കു​മോ എന്ന്‌ എനിക്കു ഭയം തോന്നു​ന്നു.+ 20  ഇതാ, ഈ പട്ടണം അടുത്താ​ണ്‌. അവി​ടേക്ക്‌ എനിക്ക്‌ ഓടിപ്പോ​കാൻ കഴിയും; അതു ചെറിയ സ്ഥലമാ​ണ​ല്ലോ. ഞാൻ അങ്ങോട്ട്‌ ഓടിപ്പൊ​യ്‌ക്കൊ​ള്ളട്ടേ? അതൊരു ചെറിയ സ്ഥലമല്ലേ? അങ്ങനെ എനിക്ക്‌ രക്ഷപ്പെ​ടാ​നാ​കും.” 21  അപ്പോൾ ദൂതൻ പറഞ്ഞു: “ശരി, ഇക്കാര്യ​ത്തി​ലും ഞാൻ പരിഗണന കാണി​ക്കും;+ നീ പറഞ്ഞ പട്ടണം ഞാൻ നശിപ്പി​ക്കില്ല.+ 22  വേഗം അവി​ടേക്കു രക്ഷപ്പെ​ടുക; നീ അവിടെ എത്തും​വരെ എനിക്ക്‌ ഒന്നും ചെയ്യാൻ കഴിയില്ല.”+ അതു​കൊണ്ട്‌ ലോത്ത്‌ ആ പട്ടണത്തി​നു സോവർ*+ എന്നു പേരിട്ടു. 23  ലോത്ത്‌ സോവ​രിലെ​ത്തി​യപ്പോൾ സൂര്യൻ ഉദിച്ചി​രു​ന്നു. 24  അപ്പോൾ യഹോവ സ്വർഗ​ത്തിൽനിന്ന്‌, യഹോ​വ​യു​ടെ സന്നിധി​യിൽനി​ന്നു​തന്നെ, സൊ​ദോ​മിന്റെ​യും ഗൊ​മോ​റ​യുടെ​യും മേൽ തീയും ഗന്ധകവും* വർഷിച്ചു.+ 25  അങ്ങനെ, ദൈവം ആ നഗരങ്ങൾ നശിപ്പി​ച്ചു; അവി​ടെ​യുള്ള ജനങ്ങളും സസ്യങ്ങ​ളും സഹിതം ആ പ്രദേശം മുഴുവൻ കത്തിച്ച്‌ ചാമ്പലാ​ക്കി.+ 26  ലോത്തിന്റെ ഭാര്യ ലോത്തി​ന്റെ പിന്നാലെ​യു​ണ്ടാ​യി​രു​ന്നു. എന്നാൽ പുറ​കോ​ട്ടു തിരി​ഞ്ഞുനോ​ക്കിയ അവൾ ഉപ്പുതൂ​ണാ​യി​ത്തീർന്നു.+ 27  അബ്രാഹാം അതിരാ​വി​ലെ എഴു​ന്നേറ്റ്‌ താൻ യഹോ​വ​യു​ടെ മുമ്പാകെ നിന്നി​രുന്ന സ്ഥലത്ത്‌+ ചെന്ന്‌ 28  താഴേക്ക്‌, സൊ​ദോ​മിലേ​ക്കും ഗൊ​മോ​റ​യിലേ​ക്കും ആ പ്രദേ​ശത്തെ മറ്റു നഗരങ്ങ​ളിലേ​ക്കും, നോക്കി. അപ്പോൾ അബ്രാ​ഹാം ഭയങ്കര​മായൊ​രു കാഴ്‌ച കണ്ടു. അതാ, ചൂളയിൽനിന്നെ​ന്നപോ​ലെ ആ പ്രദേ​ശ​ത്തു​നിന്ന്‌ കനത്ത പുക ഉയരുന്നു!+ 29  ലോത്ത്‌ താമസി​ച്ചി​രുന്ന പ്രദേ​ശത്തെ നഗരങ്ങൾ നശിപ്പി​ച്ചപ്പോൾ ലോത്തി​നെ രക്ഷിച്ചുകൊണ്ട്‌+ ദൈവം ഇങ്ങനെ അബ്രാ​ഹാ​മി​നെ ഓർത്തു. 30  സോവരിൽ+ താമസി​ക്കാൻ ഭയമാ​യി​രു​ന്ന​തുകൊണ്ട്‌ ലോത്ത്‌ രണ്ടു പെൺമ​ക്കളെ​യും കൂട്ടി സോവ​രിൽനിന്ന്‌ മലനാ​ട്ടിലേക്കു പോയി അവിടെ താമസം​തു​ടങ്ങി.+ ലോത്ത്‌ പെൺമ​ക്കളോടൊ​പ്പം ഒരു ഗുഹയിൽ താമസി​ച്ചു. 31  പിന്നീട്‌ മൂത്ത മകൾ ഇളയവളോ​ടു പറഞ്ഞു: “നമ്മുടെ അപ്പനു വയസ്സായി. ഭൂമി​യിലെ​ങ്ങു​മുള്ള നടപ്പനു​സ​രിച്ച്‌ നമ്മളു​മാ​യി ശാരീ​രി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടാൻ ഈ ദേശത്ത്‌ പുരു​ഷ​ന്മാർ ആരുമില്ല. 32  വരൂ, നമുക്ക്‌ അപ്പനെ വീഞ്ഞു കുടി​പ്പി​ച്ചിട്ട്‌ അപ്പനോടൊ​പ്പം കിടക്കാം. അങ്ങനെ അപ്പന്റെ കുടും​ബ​പ​രമ്പര നിലനി​റു​ത്താം.” 33  അങ്ങനെ അവർ അന്നു രാത്രി അപ്പനു കുറെ വീഞ്ഞു കൊടു​ത്തു. പിന്നെ മൂത്ത മകൾ അകത്ത്‌ ചെന്ന്‌ അപ്പനു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെട്ടു. പക്ഷേ അവൾ വന്ന്‌ കിടന്ന​തോ എഴു​ന്നേറ്റ്‌ പോയ​തോ ലോത്ത്‌ അറിഞ്ഞില്ല. 34  പിറ്റെ ദിവസം മൂത്തവൾ ഇളയവളോ​ടു പറഞ്ഞു: “കഴിഞ്ഞ രാത്രി ഞാൻ അപ്പനോടൊ​പ്പം കിടന്നു. ഇന്നു രാത്രി​യും നമുക്ക്‌ അപ്പനു വീഞ്ഞു കൊടു​ക്കാം. നീ ഇന്ന്‌ അകത്ത്‌ ചെന്ന്‌ അപ്പനോടൊ​പ്പം കിടക്കണം. അങ്ങനെ നമുക്ക്‌ അപ്പന്റെ കുടും​ബ​പ​രമ്പര നിലനി​റു​ത്താം.” 35  ആ രാത്രി​യും അവർ അപ്പനു വീണ്ടും​വീ​ണ്ടും വീഞ്ഞു കൊടു​ത്തു. പിന്നെ ഇളയവൾ ചെന്ന്‌ ലോത്തു​മാ​യി ബന്ധപ്പെട്ടു. അവൾ വന്ന്‌ കിടന്ന​തോ എഴു​ന്നേറ്റ്‌ പോയ​തോ ലോത്ത്‌ അറിഞ്ഞില്ല. 36  അങ്ങനെ ലോത്തി​ന്റെ രണ്ടു പെൺമ​ക്ക​ളും ഗർഭി​ണി​ക​ളാ​യി. 37  മൂത്ത മകൾ ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ച്ചു; അവനു മോവാബ്‌+ എന്നു പേരിട്ടു. അവനാണ്‌ ഇന്നുള്ള മോവാ​ബ്യ​രു​ടെ പൂർവി​കൻ.+ 38  ഇളയവളും ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ച്ചു; അവൾ അവനു ബൻ-അമ്മി എന്നു പേരിട്ടു. അവനാണ്‌ ഇന്നുള്ള അമ്മോ​ന്യ​രു​ടെ പൂർവി​കൻ.+

അടിക്കുറിപ്പുകള്‍

അഥവാ “പൊതു​ച​ത്വ​ര​ത്തിൽ.”
പദാവലി കാണുക.
അക്ഷ. “കൂരയു​ടെ നിഴലിൽ.”
അഥവാ “ഉച്ചത്തി​ലാ​യി​രി​ക്കു​ന്ന​തി​നാൽ.”
അഥവാ “അചഞ്ചല​മായ സ്‌നേ​ഹ​വും.”
അർഥം: “ചെറുത്‌.”
അതായത്‌, സൾഫർ.