ഉൽപത്തി 22:1-24

  • യിസ്‌ഹാ​ക്കി​നെ യാഗം അർപ്പി​ക്കാൻ അബ്രാ​ഹാ​മി​നോ​ടു പറയുന്നു (1-19)

    • അബ്രാ​ഹാ​മി​ന്റെ സന്തതി​യി​ലൂ​ടെ അനു​ഗ്രഹം (15-18)

  • റിബെ​ക്ക​യു​ടെ കുടും​ബം (20-24)

22  അതിനു ശേഷം സത്യ​ദൈവം അബ്രാ​ഹാ​മി​നെ പരീക്ഷി​ച്ചു.+ “അബ്രാ​ഹാ​മേ!” എന്നു ദൈവം വിളി​ച്ചപ്പോൾ, “ഞാൻ ഇതാ!” എന്ന്‌ അബ്രാ​ഹാം വിളി​കേട്ടു.  അപ്പോൾ ദൈവം പറഞ്ഞു: “നിന്റെ മകനെ, നീ ഒരുപാ​ടു സ്‌നേ​ഹി​ക്കുന്ന നിന്റെ ഒരേ ഒരു മകനായ+ യിസ്‌ഹാ​ക്കി​നെ,+ കൂട്ടി​ക്കൊ​ണ്ട്‌ മോരിയ+ ദേശ​ത്തേക്കു യാത്ര​യാ​കുക. അവിടെ ഞാൻ കാണി​ക്കുന്ന ഒരു മലയിൽ നീ അവനെ ദഹനയാ​ഗ​മാ​യി അർപ്പി​ക്കണം.”  അങ്ങനെ അബ്രാ​ഹാം അതിരാ​വി​ലെ എഴു​ന്നേറ്റ്‌ കഴുത​യ്‌ക്കു കോപ്പി​ട്ടു. ദാസന്മാ​രിൽ രണ്ടു പേരെ​യും മകനായ യിസ്‌ഹാ​ക്കിനെ​യും കൂട്ടി, ദഹനയാ​ഗ​ത്തി​നുള്ള വിറകും കീറിയെ​ടുത്ത്‌, സത്യ​ദൈവം പറഞ്ഞ സ്ഥലത്തേക്കു യാത്ര​യാ​യി.  മൂന്നാം ദിവസം അബ്രാ​ഹാം നോക്കി​യപ്പോൾ അങ്ങു ദൂരെ ആ സ്ഥലം കണ്ടു.  അപ്പോൾ അബ്രാ​ഹാം ദാസന്മാരോ​ടു പറഞ്ഞു: “നിങ്ങൾ കഴുത​യു​മാ​യി ഇവിടെ നിൽക്ക്‌; ഞാനും മകനും അവിടെ ചെന്ന്‌ ആരാധന നടത്തി​യശേഷം മടങ്ങി​വ​രാം.”  പിന്നെ അബ്രാ​ഹാം ദഹനയാ​ഗ​ത്തി​നുള്ള വിറക്‌ എടുത്ത്‌ യിസ്‌ഹാ​ക്കി​ന്റെ ചുമലിൽ വെച്ചു. അബ്രാ​ഹാം തീയും കത്തിയും* കൈയിലെ​ടു​ത്തു. ഇരുവ​രും ഒന്നിച്ച്‌ യാത്ര​യാ​യി.  യിസ്‌ഹാക്ക്‌ അബ്രാ​ഹാ​മി​നെ വിളിച്ചു: “അപ്പാ!” അബ്രാ​ഹാം വിളി​കേട്ടു: “എന്താ മോനേ?” അപ്പോൾ യിസ്‌ഹാ​ക്ക്‌ ചോദി​ച്ചു: “തീയും വിറകും നമ്മുടെ കൈയി​ലുണ്ട്‌. പക്ഷേ, ദഹനയാ​ഗ​ത്തി​നുള്ള ആട്‌ എവിടെ?”  അബ്രാഹാം പറഞ്ഞു: “ദഹനയാ​ഗ​ത്തി​നുള്ള ആടിനെ ദൈവം തരും,+ മോനേ.” അങ്ങനെ അവർ ഒരുമി​ച്ച്‌ യാത്ര തുടർന്നു.  ഒടുവിൽ സത്യ​ദൈവം പറഞ്ഞ സ്ഥലത്ത്‌ അവർ എത്തി​ച്ചേർന്നു. അബ്രാ​ഹാം അവിടെ ഒരു യാഗപീ​ഠം പണിത്‌ അതിന്മേൽ വിറകു നിരത്തി. എന്നിട്ട്‌ യിസ്‌ഹാ​ക്കി​ന്റെ കൈയും കാലും കെട്ടി യാഗപീ​ഠ​ത്തിൽ വിറകി​നു മീതെ കിടത്തി.+ 10  അബ്രാഹാം കൈ നീട്ടി തന്റെ മകനെ കൊല്ലാൻ കത്തി* എടുത്തു.+ 11  എന്നാൽ യഹോ​വ​യു​ടെ ദൂതൻ സ്വർഗ​ത്തിൽനിന്ന്‌, “അബ്രാ​ഹാ​മേ! അബ്രാ​ഹാ​മേ!” എന്നു വിളിച്ചു. “അടിയൻ ഇതാ” എന്ന്‌ അബ്രാ​ഹാം വിളി കേട്ടു. 12  അപ്പോൾ ദൈവം പറഞ്ഞു: “മകന്റെ മേൽ കൈവ​യ്‌ക്ക​രുത്‌. അവനെ ഒന്നും ചെയ്യരു​ത്‌. നിന്റെ ഒരേ ഒരു മകനെ+ എനിക്കു തരാൻ മടിക്കാ​ഞ്ഞ​തി​നാൽ നീ ദൈവ​ഭ​യ​മു​ള്ള​വ​നാണെന്ന്‌ ഇപ്പോൾ എനിക്കു മനസ്സി​ലാ​യി.” 13  അബ്രാഹാം തല ഉയർത്തി നോക്കി​യപ്പോൾ കുറച്ച്‌ അകലെ​യാ​യി ഒരു ആൺചെ​മ്മ​രി​യാ​ടു കുറ്റി​ക്കാ​ട്ടിൽ കൊമ്പ്‌ ഉടക്കി​ക്കി​ട​ക്കു​ന്നതു കണ്ടു. അബ്രാ​ഹാം ചെന്ന്‌ അതിനെ പിടിച്ച്‌ മകനു പകരം ദഹനയാ​ഗ​മാ​യി അർപ്പിച്ചു. 14  അബ്രാഹാം ആ സ്ഥലത്തിന്‌ യഹോവ-യിരെ* എന്നു പേരിട്ടു. അതു​കൊ​ണ്ടാണ്‌, “യഹോ​വ​യു​ടെ പർവത​ത്തിൽ അതു നൽക​പ്പെ​ടും”+ എന്ന്‌ ഇന്നും പറഞ്ഞു​വ​രു​ന്നത്‌. 15  യഹോവയുടെ ദൂതൻ സ്വർഗ​ത്തിൽനിന്ന്‌ രണ്ടാമ​തും അബ്രാ​ഹാ​മി​നെ വിളിച്ച്‌ 16  ഇങ്ങനെ പറഞ്ഞു: “യഹോവ പറയുന്നു: ‘നീ ഇതു ചെയ്‌ത​തുകൊ​ണ്ടും നിന്റെ ഒരേ ഒരു മകനെ എനിക്കു തരാൻ മടിക്കാഞ്ഞതുകൊണ്ടും+ ഞാൻ എന്നെ​ക്കൊ​ണ്ടു​തന്നെ ഇങ്ങനെ സത്യം ചെയ്യുന്നു,+ 17  ഞാൻ നിന്നെ ഉറപ്പാ​യും അനു​ഗ്ര​ഹി​ക്കും. നിന്റെ സന്തതിയെ* ആകാശ​ത്തി​ലെ നക്ഷത്ര​ങ്ങൾപോലെ​യും കടൽത്തീ​രത്തെ മണൽത്ത​രി​കൾപോലെ​യും വർധി​പ്പി​ക്കും.+ നിന്റെ സന്തതി* ശത്രു​ക്ക​ളു​ടെ നഗരകവാടങ്ങൾ* കൈവ​ശ​മാ​ക്കും.+ 18  നീ എന്റെ വാക്കു കേട്ടനു​സ​രി​ച്ച​തുകൊണ്ട്‌ നിന്റെ സന്തതിയിലൂടെ*+ ഭൂമി​യി​ലെ സകല ജനതക​ളും അനു​ഗ്രഹം നേടും.’”+ 19  പിന്നെ അബ്രാ​ഹാം ദാസന്മാ​രു​ടെ അടുത്ത്‌ മടങ്ങി​ച്ചെന്നു. അവർ ഒന്നിച്ച്‌ ബേർ-ശേബയിലേക്കു+ മടങ്ങി. അബ്രാ​ഹാം ബേർ-ശേബയിൽത്തന്നെ താമസി​ച്ചു. 20  അതിനു ശേഷം അബ്രാ​ഹാ​മിന്‌ ഇങ്ങനെ വിവരം ലഭിച്ചു: “ഇതാ, മിൽക്ക നിന്റെ സഹോ​ദരൻ നാഹോരിന്‌+ ആൺകു​ട്ടി​കളെ പ്രസവി​ച്ചി​രി​ക്കു​ന്നു. 21  മൂത്ത മകൻ ഊസ്‌, അവന്റെ സഹോ​ദരൻ ബൂസ്‌, അരാമി​ന്റെ അപ്പനായ കെമൂ​വേൽ, 22  കേശെദ്‌, ഹസൊ, പിൽദാ​ശ്‌, യിദലാ​ഫ്‌, ബഥൂവേൽ+ എന്നിവ​രാണ്‌ അവർ.” 23  ബഥൂവേലിനു പിന്നീടു റിബെക്ക+ ജനിച്ചു. ഈ എട്ടു പേരെ​യാണ്‌ അബ്രാ​ഹാ​മി​ന്റെ സഹോ​ദ​ര​നായ നാഹോ​രി​നു ഭാര്യ മിൽക്ക പ്രസവി​ച്ചത്‌. 24  നാഹോരിന്റെ ഉപപത്‌നിയായ* രയൂമ​യും ആൺകു​ട്ടി​കളെ പ്രസവി​ച്ചു. തേബഹ്‌, ഗഹാം, തഹശ്‌, മാഖ എന്നിവ​രാണ്‌ അവർ.

അടിക്കുറിപ്പുകള്‍

അഥവാ “അറവു​ക​ത്തി​യും.”
അഥവാ “അറവു​കത്തി.”
അർഥം: “യഹോവ നൽകും.”
അക്ഷ. “വിത്തിനെ.”
അക്ഷ. “വിത്ത്‌.”
അഥവാ “നഗരങ്ങൾ.”
അക്ഷ. “വിത്തി​ലൂ​ടെ.”
പദാവലി കാണുക.