ഉൽപത്തി 28:1-22

  • യിസ്‌ഹാ​ക്ക്‌ യാക്കോ​ബി​നെ പദ്ദൻ-അരാമി​ലേക്ക്‌ അയയ്‌ക്കു​ന്നു (1-9)

  • ബഥേലിൽവെച്ച്‌ യാക്കോ​ബ്‌ കണ്ട സ്വപ്‌നം (10-22)

    • ദൈവം തന്റെ വാഗ്‌ദാ​നം യാക്കോ​ബി​നോ​ടും ആവർത്തി​ക്കു​ന്നു (13-15)

28  അങ്ങനെ യിസ്‌ഹാ​ക്ക്‌ യാക്കോ​ബി​നെ വിളിച്ച്‌ അനു​ഗ്ര​ഹിച്ച്‌ ഇങ്ങനെ കല്‌പി​ച്ചു: “നീ കനാന്യ​പുത്രി​മാ​രെ വിവാഹം കഴിക്ക​രുത്‌.+  പകരം പദ്ദൻ-അരാമിൽ, നിന്റെ അമ്മയുടെ അപ്പനായ ബഥൂ​വേ​ലി​ന്റെ വീട്ടിൽ ചെന്ന്‌ നിന്റെ അമ്മയുടെ ആങ്ങളയായ ലാബാന്റെ പെൺമക്കളിൽ+ ഒരാളെ വിവാഹം കഴിക്കണം.  സർവശക്തനായ ദൈവം നിന്നെ അനു​ഗ്ര​ഹിച്ച്‌ നിന്നെ സന്താന​സ​മൃ​ദ്ധി​യു​ള്ള​വ​നാ​ക്കി വർധി​പ്പി​ക്കും; നീ ജനതക​ളു​ടെ ഒരു സഭയാ​യി​ത്തീ​രും.+  അബ്രാഹാമിനോടു വാഗ്‌ദാ​നം ചെയ്‌ത അനുഗ്രഹങ്ങൾ+ ദൈവം നിനക്കും നിന്റെ സന്തതിക്കും* തരും. അങ്ങനെ നീ പരദേ​ശി​യാ​യി താമസി​ക്കുന്ന ദേശം, ദൈവം അബ്രാ​ഹാ​മി​നു നൽകിയ ഈ ദേശം,+ നീ അവകാ​ശ​മാ​ക്കും.”  അങ്ങനെ യിസ്‌ഹാ​ക്ക്‌ യാക്കോ​ബി​നെ പറഞ്ഞയച്ചു. യാക്കോ​ബ്‌ പദ്ദൻ-അരാമിൽ അരാമ്യ​നായ ബഥൂ​വേ​ലി​ന്റെ മകൻ ലാബാന്റെ+ അടു​ത്തേക്ക്‌, അതായത്‌ യാക്കോ​ബിന്റെ​യും ഏശാവിന്റെ​യും അമ്മ റിബെ​ക്ക​യു​ടെ ആങ്ങളയുടെ+ അടു​ത്തേക്ക്‌, യാത്ര​യാ​യി.  യിസ്‌ഹാക്ക്‌ യാക്കോ​ബി​നെ അനു​ഗ്ര​ഹിച്ച്‌ പദ്ദൻ-അരാമി​ലേക്കു പറഞ്ഞയച്ചെ​ന്നും അവി​ടെ​നിന്ന്‌ ഒരു പെൺകു​ട്ടി​യെ വിവാഹം കഴിക്കാൻ നിർദേ​ശിച്ചെ​ന്നും ഏശാവ്‌ കേട്ടു. മാത്രമല്ല, യാക്കോ​ബി​നെ അനു​ഗ്ര​ഹി​ച്ചപ്പോൾ, “കനാന്യ​പുത്രി​മാ​രെ വിവാഹം കഴിക്ക​രുത്‌” എന്നു കല്‌പി​ച്ച​തും,+  മാതാപിതാക്കൾ പറഞ്ഞത്‌ അനുസ​രിച്ച്‌ യാക്കോ​ബ്‌ പദ്ദൻ-അരാമി​ലേക്കു പോയതും+ ഏശാവ്‌ അറിഞ്ഞു.  കനാന്യപുത്രിമാരെ തന്റെ അപ്പനായ യിസ്‌ഹാ​ക്കിന്‌ ഇഷ്ടമല്ലെന്ന്‌+ അപ്പോൾ ഏശാവി​നു മനസ്സി​ലാ​യി.  അതുകൊണ്ട്‌ ഏശാവ്‌ യിശ്‌മായേ​ല്യ​രു​ടെ അടുത്ത്‌ ചെന്ന്‌, തന്റെ മറ്റു ഭാര്യ​മാർക്കു പുറമേ, അബ്രാ​ഹാ​മി​ന്റെ മകനായ യിശ്‌മായേ​ലി​ന്റെ മകൾ മഹലത്തിനെ​യും വിവാഹം കഴിച്ചു. നെബായോ​ത്തി​ന്റെ പെങ്ങളാ​ണു മഹലത്ത്‌.+ 10  യാക്കോബ്‌ ബേർ-ശേബയിൽനി​ന്ന്‌ പുറ​പ്പെട്ട്‌ ഹാരാ​നിലേക്കു പോയി.+ 11  യാത്രയ്‌ക്കിടെ ഒരു സ്ഥലത്ത്‌ എത്തിയ​പ്പോൾ സൂര്യൻ അസ്‌ത​മി​ച്ചി​രു​ന്ന​തുകൊണ്ട്‌ അവിടെ രാത്രി​ക​ഴി​യാ​നുള്ള ഒരുക്കങ്ങൾ നടത്തി. യാക്കോ​ബ്‌ ഒരു കല്ല്‌ എടുത്ത്‌ അതിൽ തല വെച്ച്‌ അവിടെ കിടന്നു.+ 12  അപ്പോൾ ഒരു സ്വപ്‌നം കണ്ടു. അതാ, ഭൂമി​യിൽനിന്ന്‌ പണിതു​യർത്തി​യി​രി​ക്കുന്ന ഒരു ഗോവണി! അതിന്റെ അറ്റം സ്വർഗത്തോ​ളം എത്തിയി​രു​ന്നു. അതിലൂ​ടെ ദൈവ​ദൂ​ത​ന്മാർ കയറു​ക​യും ഇറങ്ങു​ക​യും ചെയ്യുന്നു!+ 13  അതിനു മുകളിൽ ദൈവ​മായ യഹോ​വ​യു​ണ്ടാ​യി​രു​ന്നു. ദൈവം ഇങ്ങനെ പറഞ്ഞു: “നിന്റെ അപ്പനായ അബ്രാ​ഹാ​മി​ന്റെ ദൈവ​വും യിസ്‌ഹാ​ക്കി​ന്റെ ദൈവ​വും ആയ യഹോ​വ​യാ​ണു ഞാൻ.+ ഈ ദേശവും നീ കിടക്കുന്ന ഈ സ്ഥലവും ഞാൻ നിനക്കും നിന്റെ സന്തതിക്കും* നൽകും.+ 14  നിന്റെ സന്തതി* ഉറപ്പാ​യും ഭൂമി​യി​ലെ പൊടിപോ​ലെ അസംഖ്യ​മാ​കും;+ നിന്റെ മക്കൾ പടിഞ്ഞാറോ​ട്ടും കിഴ​ക്കോ​ട്ടും വടക്കോ​ട്ടും തെക്കോ​ട്ടും വ്യാപി​ക്കും. നീയും നിന്റെ സന്തതിയും* മുഖാ​ന്തരം ഭൂമി​യി​ലെ കുടും​ബ​ങ്ങളെ​ല്ലാം അനു​ഗ്രഹം നേടും.*+ 15  ഞാൻ നിന്നോ​ടു​കൂടെ​യുണ്ട്‌. നീ എവിടെ പോയാ​ലും ഞാൻ നിന്നെ സംരക്ഷി​ച്ച്‌ ഈ ദേശ​ത്തേക്കു മടക്കി​വ​രു​ത്തും.+ വാഗ്‌ദാ​നം ചെയ്‌തതു നിവർത്തി​ക്കു​ന്ന​തു​വരെ ഞാൻ നിന്റെ​കൂടെ​യു​ണ്ടാ​യി​രി​ക്കും.”+ 16  അപ്പോൾ യാക്കോ​ബ്‌ ഉറക്കമു​ണർന്നു. “സത്യമാ​യും യഹോവ ഈ സ്ഥലത്തുണ്ട്‌; എന്നാൽ ഞാൻ അത്‌ അറിഞ്ഞില്ല” എന്നു പറഞ്ഞു. 17  ഭയന്നുപോയ യാക്കോ​ബ്‌ ഇങ്ങനെ​യും പറഞ്ഞു: “എത്ര ഭയാന​ക​മാണ്‌ ഈ സ്ഥലം! ഇതു ദൈവ​ത്തി​ന്റെ ഭവനമ​ല്ലാ​തെ മറ്റൊ​ന്നു​മല്ല.+ ഇതു സ്വർഗ​ത്തി​ന്റെ കവാടം​തന്നെ!”+ 18  യാക്കോബ്‌ അതിരാ​വി​ലെ എഴു​ന്നേറ്റ്‌ താൻ തല വെച്ച്‌ ഉറങ്ങിയ കല്ല്‌ എടുത്ത്‌ തൂണായി നാട്ടി, അതിനു മുകളിൽ എണ്ണ ഒഴിച്ചു.+ 19  യാക്കോബ്‌ ആ സ്ഥലത്തിനു ബഥേൽ* എന്നു പേരിട്ടു. അതിനു മുമ്പ്‌ ആ നഗരത്തി​ന്റെ പേര്‌ ലുസ്‌ എന്നായി​രു​ന്നു.+ 20  യാക്കോബ്‌ ഒരു നേർച്ച നേർന്ന്‌ ഇങ്ങനെ പറഞ്ഞു: “ദൈവം ഇനിയും എന്നോടൊ​പ്പം ഇരുന്ന്‌ എന്റെ യാത്ര​യിൽ എന്നെ സംരക്ഷി​ക്കു​ക​യും കഴിക്കാൻ അപ്പവും ധരിക്കാൻ വസ്‌ത്ര​വും തരുക​യും, 21  അങ്ങനെ ഞാൻ എന്റെ അപ്പന്റെ വീട്ടിൽ സമാധാ​നത്തോ​ടെ തിരിച്ചെ​ത്തു​ക​യും ചെയ്‌താൽ യഹോവ എന്റെ ദൈവ​മാണെ​ന്ന​തിന്‌ അതു തെളി​വാ​യി​രി​ക്കും. 22  ഞാൻ തൂണായി നാട്ടിയ ഈ കല്ല്‌ ദൈവ​ത്തി​ന്റെ ഒരു ഭവനമാ​കും.+ എനിക്കു തരുന്ന എല്ലാത്തിന്റെ​യും പത്തി​ലൊ​ന്നു ഞാൻ മുടങ്ങാ​തെ അങ്ങയ്‌ക്കു തരും.”

അടിക്കുറിപ്പുകള്‍

അക്ഷ. “വിത്തി​നും.”
അക്ഷ. “വിത്തി​നും.”
അക്ഷ. “വിത്ത്‌.”
അക്ഷ. “വിത്തും.”
അഥവാ “നേടിയെ​ടു​ക്കും.”
അർഥം: “ദൈവ​ത്തി​ന്റെ ഭവനം.”