ഉൽപത്തി 33:1-20

  • യാക്കോ​ബ്‌ ഏശാവി​നെ കണ്ടുമു​ട്ടു​ന്നു (1-16)

  • ശെഖേ​മി​ലേ​ക്കുള്ള യാക്കോ​ബി​ന്റെ യാത്ര (17-20)

33  യാക്കോ​ബ്‌ നോക്കി​യപ്പോൾ ഏശാവ്‌ 400 ആളുകളുമായി+ വരുന്നതു കണ്ടു. അപ്പോൾ യാക്കോ​ബ്‌ കുട്ടി​കളെയെ​ല്ലാം ലേയയുടെ​യും റാഹേ​ലിന്റെ​യും രണ്ടു ദാസിമാരുടെയും+ അടുത്താ​യി നിറുത്തി.  ഏറ്റവും മുന്നിൽ ദാസി​മാരെ​യും അവരുടെ കുട്ടി​കളെ​യും,+ പിന്നി​ലാ​യി ലേയ​യെ​യും അവളുടെ കുട്ടി​കളെ​യും,+ അതിനു പിന്നിൽ റാഹേലിനെയും+ യോ​സേ​ഫിനെ​യും നിറുത്തി.  പിന്നെ അവർക്കു മുമ്പേ നടന്ന്‌ തന്റെ ചേട്ടന്റെ അടുത്ത്‌ എത്തും​വരെ യാക്കോ​ബ്‌ ഏഴു പ്രാവ​ശ്യം നിലം​വരെ കുനിഞ്ഞ്‌ നമസ്‌ക​രി​ച്ചു.  അപ്പോൾ ഏശാവ്‌ ഓടി​ച്ചെന്ന്‌ യാക്കോ​ബി​നെ സ്വീക​രി​ച്ചു, യാക്കോ​ബി​നെ കെട്ടി​പ്പി​ടിച്ച്‌ ചുംബി​ച്ചു. ഇരുവ​രും പൊട്ടി​ക്ക​രഞ്ഞു.  സ്‌ത്രീകളെയും കുട്ടി​കളെ​യും കണ്ടപ്പോൾ ഏശാവ്‌ ചോദി​ച്ചു: “നിന്നോടൊ​പ്പ​മുള്ള ഇവർ ആരാണ്‌?” അതിന്‌ യാക്കോ​ബ്‌, “അങ്ങയുടെ ഈ ദാസനു ദൈവം കനിഞ്ഞ്‌ നൽകിയ കുട്ടികളാണ്‌+ ഇവർ” എന്നു പറഞ്ഞു.  അപ്പോൾ ദാസി​മാർ അവരുടെ കുട്ടി​കളോടൊ​പ്പം വന്ന്‌ ഏശാവി​ന്റെ മുന്നിൽ കുമ്പിട്ട്‌ നമസ്‌ക​രി​ച്ചു.  പിന്നെ ലേയയും കുട്ടി​ക​ളും വന്ന്‌ നമസ്‌ക​രി​ച്ചു. തുടർന്ന്‌, യോ​സേ​ഫും റാഹേ​ലും വന്ന്‌ ഏശാവി​നെ നമസ്‌ക​രി​ച്ചു.+  അപ്പോൾ ഏശാവ്‌, “ഞാൻ കണ്ട ആ ആളുകളെയെ​ല്ലാം നീ അയച്ചത്‌ എന്തിനാ​ണ്‌”+ എന്നു ചോദി​ച്ചു. “എന്റെ യജമാ​നന്റെ പ്രീതി നേടു​ന്ന​തിന്‌” എന്നു യാക്കോ​ബ്‌ പറഞ്ഞു.+  അപ്പോൾ ഏശാവ്‌ പറഞ്ഞു: “സഹോ​ദരാ, എനിക്ക്‌ ഒരുപാ​ടു വസ്‌തു​വ​ക​ക​ളുണ്ട്‌.+ നിന്റേതു നീതന്നെ വെച്ചുകൊ​ള്ളൂ.” 10  എന്നാൽ യാക്കോ​ബ്‌ പറഞ്ഞു: “ദയവുചെ​യ്‌ത്‌ അങ്ങനെ പറയരു​തേ. എന്നോടു പ്രീതി തോന്നുന്നെ​ങ്കിൽ എന്റെ സമ്മാനം സ്വീക​രി​ക്കണം. കാരണം അങ്ങയുടെ മുഖം കാണാൻവേ​ണ്ടി​യാ​ണു ഞാൻ അതു കൊണ്ടു​വ​ന്നത്‌. അങ്ങ്‌ എന്നെ സന്തോ​ഷത്തോ​ടെ സ്വീക​രി​ച്ച​തുകൊണ്ട്‌ ദൈവ​ത്തി​ന്റെ മുഖം കാണു​ന്ന​തുപോലെ​യാ​ണു ഞാൻ അങ്ങയുടെ മുഖം കാണു​ന്നത്‌.+ 11  ദൈവം എന്നോടു പ്രീതി കാണി​ച്ചി​രി​ക്കു​ന്നു; ആവശ്യ​മു​ള്ളതെ​ല്ലാം എനിക്കു​ണ്ട്‌.+ അതിനാൽ ഈ സമ്മാനം*+ സ്വീക​രി​ച്ചാ​ലും.” യാക്കോ​ബ്‌ കുറെ നിർബ​ന്ധി​ച്ചപ്പോൾ ഏശാവ്‌ അതു സ്വീക​രി​ച്ചു. 12  പിന്നെ ഏശാവ്‌ പറഞ്ഞു: “വരൂ, നമുക്കു പുറ​പ്പെ​ടാം. ഞാൻ നിനക്കു മുമ്പായി പോകാം.” 13  എന്നാൽ യാക്കോ​ബ്‌ പറഞ്ഞു: “മക്കൾ നന്നേ ചെറുപ്പമാണെന്നും+ പാലൂ​ട്ടുന്ന ആടുക​ളും കന്നുകാ​ലി​ക​ളും കൂട്ടത്തി​ലുണ്ടെ​ന്നും യജമാ​നന്‌ അറിയാ​മ​ല്ലോ. ഒരു ദിവസം മുഴുവൻ വേഗത്തിൽ തെളി​ച്ചാൽ ആട്ടിൻപ​റ്റമെ​ല്ലാം ചത്തു​പോ​കും. 14  അതുകൊണ്ട്‌ യജമാനൻ അങ്ങയുടെ ഈ ദാസനു മുമ്പേ പുറ​പ്പെ​ട്ടാ​ലും. കുട്ടി​ക​ളുടെ​യും മൃഗങ്ങ​ളുടെ​യും പ്രാപ്‌തി​യ​നു​സ​രിച്ച്‌ ഞാൻ സാവധാ​നം യാത്ര ചെയ്‌ത്‌ സേയീ​രിൽ എന്റെ യജമാ​നന്റെ അടുത്ത്‌ എത്തി​ക്കൊ​ള്ളാം.”+ 15  അപ്പോൾ ഏശാവ്‌, “ഞാൻ എന്റെ ആളുക​ളിൽ ചിലരെ നിന്റെ അടുത്ത്‌ നിറു​ത്തട്ടേ” എന്നു ചോദി​ച്ചു. അപ്പോൾ യാക്കോ​ബ്‌ പറഞ്ഞു: “എന്തിന്‌? എനിക്ക്‌ യജമാ​നന്റെ പ്രീതി​യു​ണ്ടാ​യി​രു​ന്നാൽ മാത്രം മതി.” 16  അതുകൊണ്ട്‌ അന്നുതന്നെ ഏശാവ്‌ സേയീ​രിലേക്കു തിരി​ച്ചുപോ​യി. 17  യാക്കോബ്‌ സുക്കോത്തിലേക്കു+ യാത്ര ചെയ്‌തു. അവിടെ യാക്കോ​ബ്‌ ഒരു വീടു പണിതു, മൃഗങ്ങൾക്കു തൊഴു​ത്തു​കൾ ഉണ്ടാക്കു​ക​യും ചെയ്‌തു. അതു​കൊ​ണ്ടാണ്‌ ആ സ്ഥലത്തിനു യാക്കോ​ബ്‌ സുക്കോത്ത്‌* എന്നു പേരി​ട്ടത്‌. 18  പദ്ദൻ-അരാമിൽനിന്ന്‌+ പുറപ്പെട്ട യാക്കോ​ബ്‌ കനാൻ+ ദേശത്തുള്ള ശെഖേം+ എന്ന നഗരത്തിൽ സുരക്ഷി​ത​നാ​യി എത്തി​ച്ചേർന്നു. അവിടെ നഗരത്തി​ന്‌ അടുത്ത്‌ കൂടാരം അടിച്ചു. 19  തുടർന്ന്‌, കൂടാരം അടിച്ചി​രുന്ന സ്ഥലത്തിന്റെ ഒരു ഭാഗം ഹാമോ​രി​ന്റെ പുത്ര​ന്മാ​രിൽനിന്ന്‌ (അവരിലൊ​രു​വ​നാ​ണു ശെഖേം.) 100 കാശിനു വാങ്ങി.*+ 20  യാക്കോബ്‌ അവിടെ ഒരു യാഗപീ​ഠം പണിത്‌ അതിനെ ദൈവം, ഇസ്രായേ​ലി​ന്റെ ദൈവം,+ എന്നു വിളിച്ചു.

അടിക്കുറിപ്പുകള്‍

അക്ഷ. “അനു​ഗ്രഹം.”
അർഥം: “കൂടാ​രങ്ങൾ; സങ്കേതങ്ങൾ.”
മറ്റൊരു സാധ്യത “തുടർന്ന്‌, അദ്ദേഹം ഹാമോരിന്റെ പുത്രന്മാരുടെ (അവരിലൊരുവനാണു ശെഖേം.) സ്ഥലത്തിന്റെ ഒരു ഭാഗം 100 കാശിനു വാങ്ങി അവിടെ കൂടാരം അടിച്ചു.”