ഉൽപത്തി 34:1-31

  • ദീനയെ ബലാത്സം​ഗം ചെയ്യുന്നു (1-12)

  • യാക്കോ​ബി​ന്റെ ആൺമക്കൾ തന്ത്രപൂർവം പ്രവർത്തി​ക്കു​ന്നു (13-31)

34  യാക്കോ​ബി​നു ലേയയിൽ ഉണ്ടായ മകൾ ദീന+ പുറത്ത്‌ പോയി ആ ദേശത്തെ യുവതികളോടൊപ്പം+ പതിവാ​യി സമയം ചെലവ​ഴി​ക്കു​മാ​യി​രു​ന്നു.*  ദേശത്തിലെ ഒരു തലവനായ ഹാമോർ എന്ന ഹിവ്യന്റെ+ മകൻ ശെഖേം ദീനയെ ശ്രദ്ധിച്ചു. ശെഖേം ദീനയെ പിടി​ച്ചുകൊ​ണ്ടുപോ​യി മാനഭം​ഗപ്പെ​ടു​ത്തി.  യാക്കോബിന്റെ മകളായ ദീന​യോ​ടു ശെഖേ​മി​നു കടുത്ത പ്രേമം തോന്നി. ശെഖേം ദീനയെ പ്രണയി​ക്കാൻതു​ടങ്ങി. ദീനയു​ടെ മനം കവരും​വി​ധം ശെഖേം ഹൃദ്യമായി* സംസാ​രി​ച്ചു.  ഒടുവിൽ ശെഖേം അപ്പനായ ഹാമോ​രിനോട്‌,+ “ഈ യുവതി​യെ എനിക്കു ഭാര്യ​യാ​യി കിട്ടണം” എന്നു പറഞ്ഞു.  മകളെ ശെഖേം കളങ്ക​പ്പെ​ടു​ത്തിയെന്നു യാക്കോ​ബ്‌ അറിഞ്ഞ സമയത്ത്‌ യാക്കോ​ബി​ന്റെ ആൺമക്കൾ വീട്ടി​ലി​ല്ലാ​യി​രു​ന്നു; അവർ അപ്പന്റെ മൃഗങ്ങളെ മേയ്‌ക്കാൻ പോയി​രി​ക്കു​ക​യാ​യി​രു​ന്നു. അതു​കൊണ്ട്‌, അവർ മടങ്ങി​വ​രു​ന്ന​തു​വരെ യാക്കോ​ബ്‌ മൗനം പാലിച്ചു.  പിന്നീട്‌, ശെഖേ​മി​ന്റെ അപ്പനായ ഹാമോർ യാക്കോ​ബിനോ​ടു സംസാ​രി​ക്കാൻ വന്നു.  സംഭവിച്ചതിനെക്കുറിച്ച്‌ കേട്ട ഉടനെ യാക്കോ​ബി​ന്റെ ആൺമക്കൾ മേച്ചിൽപ്പു​റ​ത്തു​നിന്ന്‌ മടങ്ങി​യെത്തി. ശെഖേം യാക്കോ​ബി​ന്റെ മകളു​മാ​യി ബന്ധപ്പെ​ടു​ക​യും അരുതാ​ത്തതു ചെയ്‌ത്‌+ ഇസ്രായേ​ലി​നെ അപമാ​നി​ക്കു​ക​യും ചെയ്‌ത​തിൽ അവർക്കു ദേഷ്യ​വും അമർഷ​വും തോന്നി.+  ഹാമോർ അവരോ​ടു പറഞ്ഞു: “എന്റെ മകൻ ശെഖേ​മി​നു നിങ്ങളു​ടെ മകളെ വളരെ ഇഷ്ടമാണ്‌. ദയവുചെ​യ്‌ത്‌ അവളെ അവനു വിവാഹം ചെയ്‌തുകൊ​ടുത്ത്‌  ഞങ്ങളുമായി ബന്ധം സ്ഥാപി​ക്കുക.* നിങ്ങളു​ടെ പുത്രി​മാ​രെ ഞങ്ങൾക്കു തരുക​യും ഞങ്ങളുടെ പുത്രി​മാ​രെ നിങ്ങൾക്കു സ്വീക​രി​ക്കു​ക​യും ചെയ്യാം.+ 10  നിങ്ങൾക്കു ഞങ്ങളോടൊ​പ്പം താമസി​ക്കാം. ഈ ദേശത്ത്‌ നിങ്ങൾക്ക്‌ എല്ലാ സ്വാതന്ത്ര്യ​വു​മു​ണ്ടാ​യി​രി​ക്കും. ഇവിടെ വ്യാപാ​രം ചെയ്‌ത്‌ താമസ​മു​റ​പ്പി​ച്ചുകൊ​ള്ളൂ.” 11  പിന്നെ ശെഖേം ദീനയു​ടെ അപ്പനോ​ടും ആങ്ങളമാരോ​ടും പറഞ്ഞു: “ദയവുചെ​യ്‌ത്‌ എന്നോടു കരുണ കാണി​ക്കണം; ചോദി​ക്കു​ന്നത്‌ എന്തും ഞാൻ തരാം. 12  എത്ര വലിയ തുകയും സമ്മാന​വും നിങ്ങൾക്ക്‌ എന്നോടു വധുവി​ല​യാ​യി ആവശ്യപ്പെ​ടാം.+ നിങ്ങൾ ചോദി​ക്കു​ന്നത്‌ എന്തും തരാൻ ഞാൻ തയ്യാറാ​ണ്‌. പെൺകു​ട്ടി​യെ എനിക്കു ഭാര്യ​യാ​യി തന്നാൽ മാത്രം മതി.” 13  തങ്ങളുടെ പെങ്ങളായ ദീനയെ ശെഖേം കളങ്ക​പ്പെ​ടു​ത്തി​യ​തി​നാൽ യാക്കോ​ബി​ന്റെ ആൺമക്കൾ ശെഖേ​മിനോ​ടും ശെഖേ​മി​ന്റെ അപ്പനായ ഹാമോ​രിനോ​ടും തന്ത്രപൂർവം സംസാ​രി​ച്ചു. 14  അവർ അവരോ​ടു പറഞ്ഞു: “ഇങ്ങനെയൊ​രു കാര്യം ചെയ്യാൻ ഒരിക്ക​ലും ഞങ്ങൾക്കു പറ്റില്ല. പരിച്ഛേദനയേൽക്കാത്ത*+ ഒരു പുരു​ഷനു ഞങ്ങളുടെ പെങ്ങളെ കൊടു​ക്കു​ന്നതു ഞങ്ങൾക്ക്‌ അപമാ​ന​മാണ്‌. 15  എന്നാൽ ഈ വ്യവസ്ഥ അംഗീ​ക​രി​ച്ചാൽ ഞങ്ങൾ ഇക്കാര്യം സമ്മതി​ക്കാം: നിങ്ങൾ ഞങ്ങളെപ്പോലെ​യാ​കു​ക​യും നിങ്ങൾക്കി​ട​യി​ലെ ആണുങ്ങളൊക്കെ​യും പരി​ച്ഛേ​ദ​നയേൽക്കു​ക​യും വേണം.+ 16  അങ്ങനെ ചെയ്‌താൽ ഞങ്ങളുടെ പുത്രി​മാ​രെ നിങ്ങൾക്കു തരുക​യും നിങ്ങളു​ടെ പുത്രി​മാ​രെ ഞങ്ങൾ സ്വീക​രി​ക്കു​ക​യും ഞങ്ങൾ നിങ്ങ​ളോടൊ​പ്പം താമസി​ക്കു​ക​യും ചെയ്യാം. അങ്ങനെ നമുക്ക്‌ ഒരു ജനമാ​യി​ത്തീ​രാം. 17  എന്നാൽ ഞങ്ങൾ പറയു​ന്നതു കേൾക്കാ​നോ പരി​ച്ഛേ​ദ​നയേൽക്കാ​നോ നിങ്ങൾ ഒരുക്ക​മല്ലെ​ങ്കിൽ ഞങ്ങൾ ഞങ്ങളുടെ മകളെ കൂട്ടിക്കൊ​ണ്ടുപോ​കും.” 18  അവരുടെ വാക്കുകൾ ഹാമോരിനും+ മകനായ ശെഖേമിനും+ ബോധി​ച്ചു. 19  ആ യുവാ​വി​നു യാക്കോ​ബി​ന്റെ മകളോ​ടു കടുത്ത പ്രേമ​മാ​യി​രു​ന്ന​തി​നാൽ അവർ ആവശ്യപ്പെട്ടതു+ ചെയ്യാൻ ഒട്ടും താമസി​ച്ചില്ല. ശെഖേം തന്റെ അപ്പന്റെ ഭവനത്തി​ലെ ഏറ്റവും ആദരണീ​യ​നാ​യി​രു​ന്നു. 20  അങ്ങനെ ഹാമോ​രും മകനായ ശെഖേ​മും നഗരക​വാ​ട​ത്തിൽ ചെന്ന്‌ അവരുടെ നഗരത്തി​ലെ പുരുഷന്മാരോടു+ സംസാ​രി​ച്ചു. അവർ പറഞ്ഞു: 21  “ഈ മനുഷ്യർ നമ്മളോ​ടു സമാധാ​ന​ത്തി​ലാ​യി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നു. അവർ ഈ ദേശത്ത്‌ താമസി​ച്ച്‌ ഇവിടെ വ്യാപാ​രം ചെയ്യട്ടെ. ഈ ദേശം അവർക്കും​കൂ​ടെ താമസി​ക്കാ​വു​ന്നത്ര വലുതാ​ണ​ല്ലോ. അവരുടെ പെൺമ​ക്കളെ നമുക്കു ഭാര്യ​മാ​രാ​ക്കാം, നമ്മുടെ പെൺമ​ക്കളെ അവർക്കു കൊടു​ക്കു​ക​യും ചെയ്യാം.+ 22  എന്നാൽ അവർ നമ്മളോടൊ​പ്പം താമസി​ച്ച്‌ അവരും നമ്മളും ഒരു ജനമാ​യി​ത്തീ​ര​ണമെ​ങ്കിൽ നമ്മൾ ഒരു വ്യവസ്ഥ പാലി​ക്കണം: അവർ പരി​ച്ഛേ​ദ​നയേ​റ്റി​രി​ക്കു​ന്ന​തുപോ​ലെ നമുക്കി​ട​യി​ലെ ആണുങ്ങളെ​ല്ലാം പരി​ച്ഛേ​ദ​നയേൽക്കണം.+ 23  അപ്പോൾ അവരുടെ വസ്‌തു​വ​ക​ക​ളും സമ്പത്തും എല്ലാ മൃഗങ്ങ​ളും നമ്മു​ടേ​താ​യി​ത്തീ​രും. അതു​കൊണ്ട്‌, അവർ നമ്മളോടൊ​പ്പം താമസിക്കേ​ണ്ട​തി​നു നമുക്ക്‌ അവർ പറയു​ന്നതു സമ്മതി​ക്കാം.” 24  ഹാമോരും മകനായ ശെഖേ​മും പറഞ്ഞതു നഗരക​വാ​ട​ത്തിൽ കൂടി​വ​ന്ന​വരെ​ല്ലാം അനുസ​രി​ച്ചു. നഗരക​വാ​ട​ത്തിൽ കൂടിവന്ന ആണുങ്ങളെ​ല്ലാം പരി​ച്ഛേ​ദ​നയേറ്റു. 25  എന്നാൽ മൂന്നാം ദിവസം, അവർ വേദനയോ​ടി​രി​ക്കുമ്പോൾ, യാക്കോ​ബി​ന്റെ രണ്ട്‌ ആൺമക്കൾ, ദീനയു​ടെ ആങ്ങളമാ​രായ ശിമെയോ​നും ലേവി​യും,+ വാൾ എടുത്ത്‌ ആ നഗരത്തി​ലേക്കു ചെന്ന്‌ അവി​ടെ​യുള്ള ആണുങ്ങളെയെ​ല്ലാം കൊന്നു.+ തികച്ചും അപ്രതീ​ക്ഷി​ത​മാ​യി​രു​ന്നു ആ ആക്രമണം. 26  അവർ ഹാമോ​രിനെ​യും മകനായ ശെഖേ​മിനെ​യും വാളു​കൊ​ണ്ട്‌ വെട്ടി​ക്കൊ​ന്ന്‌ ദീനയെ ശെഖേ​മി​ന്റെ വീട്ടിൽനി​ന്ന്‌ കൂട്ടിക്കൊ​ണ്ടുപോ​യി. 27  തങ്ങളുടെ പെങ്ങളെ അവർ കളങ്ക​പ്പെ​ടു​ത്തി​യ​തി​നാൽ,+ യാക്കോ​ബി​ന്റെ മറ്റ്‌ ആൺമക്കൾ കൊല്ല​പ്പെട്ട പുരു​ഷ​ന്മാ​രു​ടെ ഇടയി​ലേക്കു ചെന്ന്‌ ആ നഗരം കൊള്ള​യ​ടി​ച്ചു. 28  അവർ അവരുടെ ആട്ടിൻപ​റ്റങ്ങൾ, കന്നുകാ​ലി​കൾ, കഴുതകൾ തുടങ്ങി നഗരത്തി​ന്‌ അകത്തും പുറത്തും കണ്ടതെ​ല്ലാം എടുത്തുകൊ​ണ്ടുപോ​യി. 29  അവർ അവരുടെ വസ്‌തു​വ​ക​കളൊ​ക്കെ എടുത്തു. അവരുടെ ഭാര്യ​മാരെ​യും കുഞ്ഞു​ങ്ങളെ​യും എല്ലാം പിടി​ച്ചുകൊ​ണ്ടുപോ​യി. വീടു​ക​ളി​ലു​ള്ളതു മുഴുവൻ അവർ കൊള്ള​യ​ടി​ച്ചു. 30  അപ്പോൾ യാക്കോ​ബ്‌ ശിമെയോനോ​ടും ലേവിയോടും+ പറഞ്ഞു: “ഈ ദേശക്കാ​രായ കനാന്യ​രുടെ​യും പെരി​സ്യ​രുടെ​യും ഇടയിൽ നിങ്ങൾ എന്നെ നാറ്റിച്ച്‌ വലിയ കുഴപ്പ​ത്തി​ലാ​ക്കി​യി​രി​ക്കു​ന്നു.* എനിക്ക്‌ ആൾബലം കുറവാ​ണ്‌. അവർ സംഘം ചേർന്ന്‌ എന്നെ ആക്രമി​ച്ച്‌ എന്നെയും എന്റെ കുടും​ബത്തെ​യും പൂർണ​മാ​യി നശിപ്പി​ക്കുമെന്ന്‌ ഉറപ്പാണ്‌.” 31  അപ്പോൾ അവർ, “ഒരു വേശ്യയോടെ​ന്നപോ​ലെ ആർക്കും ഞങ്ങളുടെ പെങ്ങ​ളോ​ടു പെരു​മാ​റാം എന്നാണോ” എന്നു ചോദി​ച്ചു.

അടിക്കുറിപ്പുകള്‍

അഥവാ “യുവതി​കളെ കാണു​മാ​യി​രു​ന്നു.”
അക്ഷ. “അവൻ അവളുടെ ഹൃദയ​ത്തോ​ട്‌.”
അഥവാ “മിശ്ര​വി​വാ​ഹം ചെയ്യുക.”
അക്ഷ. “അഗ്രചർമ​മുള്ള.” പദാവ​ലി​യിൽ “പരി​ച്ഛേദന” കാണുക.
അഥവാ “ഭ്രഷ്ടനാ​ക്കി​യി​രി​ക്കു​ന്നു.”