ഉൽപത്തി 36:1-43

  • ഏശാവി​ന്റെ വംശജർ (1-30)

  • ഏദോ​മി​ന്റെ രാജാ​ക്ക​ന്മാ​രും പ്രഭു​ക്ക​ന്മാ​രും (31-43)

36  ഏശാവി​ന്റെ, അതായത്‌ ഏദോ​മി​ന്റെ,+ ചരി​ത്ര​വി​വ​രണം:  ഏശാവ്‌ കനാന്യ​പുത്രി​മാ​രെ വിവാഹം കഴിച്ചു. ഹിത്യ​നായ ഏലോന്റെ മകൾ+ ആദ,+ അനയുടെ മകളും ഹിവ്യ​നായ സിബെയോ​ന്റെ കൊച്ചു​മ​ക​ളും ആയ ഒഹൊ​ലീ​ബാമ,+  യിശ്‌മായേലിന്റെ മകളും നെബായോത്തിന്റെ+ പെങ്ങളും ആയ ബാസമത്ത്‌+ എന്നിവ​രാ​യി​രു​ന്നു അവർ.  ആദ ഏശാവി​ന്‌ എലീഫ​സി​നെ പ്രസവി​ച്ചു; ബാസമത്ത്‌ രയൂ​വേ​ലിനെ​യും.  ഒഹൊലീബാമ യയൂശ്‌, യലാം, കോരഹ്‌+ എന്നിവരെ പ്രസവി​ച്ചു. ഇവരാണു കനാൻ ദേശത്തു​വെച്ച്‌ ഏശാവി​നു ജനിച്ച ആൺമക്കൾ.  പിന്നെ ഏശാവ്‌ ഭാര്യ​മാരെ​യും മക്കളെ​യും വീട്ടി​ലുള്ള എല്ലാവരെ​യും കൂട്ടി മറ്റൊരു ദേശ​ത്തേക്കു പോയി; കന്നുകാ​ലി​ക​ളും മറ്റെല്ലാ മൃഗങ്ങ​ളും സഹിതം കനാൻ ദേശത്തു​വെച്ച്‌ സമ്പാദിച്ച മുഴുവൻ സമ്പത്തുമായി+ അനിയ​നായ യാക്കോ​ബി​ന്റെ അടുത്തു​നിന്ന്‌ കുറച്ച്‌ അകലെ പോയി താമസി​ച്ചു.+  ഒരുമിച്ച്‌ താമസി​ക്കാൻ കഴിയാത്ത വിധം അവരുടെ വസ്‌തു​വ​കകൾ പെരു​കി​യി​രു​ന്നു. അവർക്ക്‌ ഒരുപാ​ടു മൃഗങ്ങ​ളു​ണ്ടാ​യി​രു​ന്നതു കാരണം അവർ താമസിക്കുന്ന* ദേശത്തി​ന്‌ അവരെ വഹിക്കാൻ കഴിയാതെ​യാ​യി.  അതുകൊണ്ട്‌ ഏശാവ്‌ സേയീർമ​ല​നാ​ട്ടിൽ താമസ​മാ​ക്കി.+ ഏശാവ്‌ ഏദോം എന്നും അറിയപ്പെ​ട്ടി​രു​ന്നു.+  സേയീർമലനാട്ടിലുള്ള ഏദോ​മി​ന്റെ പിതാ​വായ ഏശാവി​ന്റെ ചരിത്രം ഇതാണ്‌.+ 10  ഏശാവിന്റെ ആൺമക്ക​ളു​ടെ പേരുകൾ: ഏശാവി​ന്റെ ഭാര്യ ആദയുടെ മകൻ എലീഫസ്‌, ഏശാവി​ന്റെ ഭാര്യ ബാസമ​ത്തി​ന്റെ മകൻ രയൂവേൽ.+ 11  തേമാൻ,+ ഓമാർ, സെഫൊ, ഗഥാം, കെനസ്‌ എന്നിവ​രാണ്‌ എലീഫ​സി​ന്റെ ആൺമക്കൾ.+ 12  ഏശാവിന്റെ മകനായ എലീഫസ്‌ തിമ്‌നയെ ഉപപത്‌നിയായി* സ്വീക​രി​ച്ചു. തിമ്‌ന എലീഫ​സിന്‌ അമാലേക്കിനെ+ പ്രസവി​ച്ചു. ഇവരെ​ല്ലാ​മാണ്‌ ഏശാവി​ന്റെ ഭാര്യ ആദയുടെ പൗത്ര​ന്മാർ. 13  നഹത്ത്‌, സേരഹ്‌, ശമ്മ, മിസ്സ എന്നിവ​രാ​ണു രയൂ​വേ​ലി​ന്റെ ആൺമക്കൾ. ഇവരെ​ല്ലാ​മാണ്‌ ഏശാവി​ന്റെ ഭാര്യ ബാസമത്തിന്റെ+ പൗത്ര​ന്മാർ. 14  അനയുടെ മകളും സിബെയോ​ന്റെ കൊച്ചു​മ​ക​ളും ഏശാവി​ന്റെ ഭാര്യ​യും ആയ ഒഹൊ​ലീ​ബാമ ഏശാവി​നു പ്രസവിച്ച ആൺമക്കൾ: യയൂശ്‌, യലാം, കോരഹ്‌. 15  ഏശാവിന്റെ ആൺമക്ക​ളിൽനിന്ന്‌ ഉത്ഭവിച്ച പ്രഭുക്കന്മാർ*+ ഇവരാ​യി​രു​ന്നു: ഏശാവി​ന്റെ മൂത്ത മകനായ എലീഫ​സി​ന്റെ ആൺമക്ക​ളായ തേമാൻ പ്രഭു, ഓമാർ പ്രഭു, സെഫൊ പ്രഭു, കെനസ്‌ പ്രഭു,+ 16  കോരഹ്‌ പ്രഭു, ഗഥാം പ്രഭു, അമാ​ലേക്ക്‌ പ്രഭു. എലീഫ​സിൽനിന്ന്‌ ഉത്ഭവിച്ച ഏദോം ദേശത്തെ പ്രഭു​ക്ക​ന്മാർ ഇവരാ​യി​രു​ന്നു.+ ഇവർ ആദയുടെ പൗത്ര​ന്മാ​രാണ്‌. 17  നഹത്ത്‌ പ്രഭു, സേരഹ്‌ പ്രഭു, ശമ്മ പ്രഭു, മിസ്സ പ്രഭു എന്നിവ​രാണ്‌ ഏശാവി​ന്റെ മകനായ രയൂ​വേ​ലി​ന്റെ ആൺമക്കൾ. രയൂ​വേ​ലിൽനിന്ന്‌ ഉത്ഭവിച്ച ഏദോം ദേശത്തെ+ പ്രഭു​ക്ക​ന്മാർ ഇവരാ​യി​രു​ന്നു. ഇവർ ഏശാവി​ന്റെ ഭാര്യ ബാസമ​ത്തി​ന്റെ പൗത്ര​ന്മാ​രാണ്‌. 18  ഒടുവിൽ, ഏശാവി​ന്റെ ഭാര്യ ഒഹൊ​ലീ​ബാ​മ​യു​ടെ ആൺമക്കൾ: യയൂശ്‌ പ്രഭു, യലാം പ്രഭു, കോരഹ്‌ പ്രഭു. ഇവരാണ്‌ അനയുടെ മകളും ഏശാവി​ന്റെ ഭാര്യ​യും ആയ ഒഹൊ​ലീ​ബാ​മ​യിൽനിന്ന്‌ ഉത്ഭവിച്ച പ്രഭു​ക്ക​ന്മാർ. 19  ഇവരാണ്‌ ഏശാവി​ന്റെ, അതായത്‌ ഏദോ​മി​ന്റെ,+ ആൺമക്ക​ളും അവരുടെ പ്രഭു​ക്ക​ന്മാ​രും. 20  ആ ദേശത്ത്‌ താമസി​ക്കു​ന്നവർ, അതായത്‌ ഹോര്യ​നായ സേയീരിന്റെ+ ആൺമക്കൾ, ഇവരാണ്‌: ലോതാൻ, ശോബാൽ, സിബെ​യോൻ, അന,+ 21  ദീശോൻ, ഏസെർ, ദീശാൻ.+ ഇവരാണ്‌ ഏദോം ദേശത്തുള്ള ഹോര്യ​രു​ടെ, അതായത്‌ സേയീ​രി​ന്റെ വംശജ​രു​ടെ, പ്രഭു​ക്ക​ന്മാർ. 22  ഹോരിയും ഹേമാ​മും ആണ്‌ ലോതാ​ന്റെ ആൺമക്കൾ. ലോതാ​ന്റെ പെങ്ങളാ​ണു തിമ്‌ന.+ 23  അൽവാൻ, മാനഹത്ത്‌, ഏബാൽ, ശെഫൊ, ഓനാം എന്നിവ​രാ​ണു ശോബാ​ലി​ന്റെ ആൺമക്കൾ. 24  അയ്യയും അനയും ആണ്‌ സിബെയോന്റെ+ ആൺമക്കൾ. ഈ അനയാണ്‌ അപ്പനായ സിബെയോ​ന്റെ കഴുത​കളെ തീറ്റു​മ്പോൾ വിജന​ഭൂ​മി​യിൽ ചൂടു​റ​വകൾ കണ്ടെത്തി​യത്‌. 25  അനയുടെ മക്കൾ: ദീശോ​നും അനയുടെ മകളായ ഒഹൊ​ലീ​ബാ​മ​യും. 26  ഹെംദാൻ, എശ്‌ബാൻ, യിത്രാൻ, കെരാൻ+ എന്നിവ​രാ​ണു ദീശോ​ന്റെ ആൺമക്കൾ. 27  ബിൽഹാൻ, സാവാൻ, അക്കാൻ എന്നിവ​രാണ്‌ ഏസെരി​ന്റെ ആൺമക്കൾ. 28  ഊസും അരാനും+ ആണ്‌ ദീശാന്റെ ആൺമക്കൾ. 29  ഹോര്യ​പ്രഭു​ക്ക​ന്മാർ ഇവരാണ്‌: ലോതാൻ പ്രഭു, ശോബാൽ പ്രഭു, സിബെ​യോൻ പ്രഭു, അന പ്രഭു, 30  ദീശോൻ പ്രഭു, ഏസെർ പ്രഭു, ദീശാൻ പ്രഭു.+ ഇവരാണു സേയീർ ദേശത്തെ ഹോര്യ​പ്രഭു​ക്ക​ന്മാർ. 31  ഇസ്രായേല്യരുടെ* ഇടയിൽ രാജഭ​രണം ആരംഭി​ക്കു​ന്ന​തി​നു മുമ്പ്‌+ ഏദോം ദേശം വാണി​രുന്ന രാജാക്കന്മാർ+ ഇവരാണ്‌: 32  ബയോരിന്റെ മകൻ ബേല ഏദോ​മിൽ വാഴ്‌ച നടത്തി. ബേലയു​ടെ നഗരത്തി​ന്റെ പേര്‌ ദിൻഹാബ എന്നായി​രു​ന്നു. 33  ബേലയുടെ മരണ​ശേഷം ബൊ​സ്ര​യിൽനി​ന്നുള്ള സേരഹി​ന്റെ മകൻ യോബാ​ബ്‌ അധികാ​രമേറ്റു. 34  യോബാബിന്റെ മരണ​ശേഷം തേമാ​ന്യ​രു​ടെ ദേശത്തു​നി​ന്നുള്ള ഹൂശാം അധികാ​രമേറ്റു. 35  ഹൂശാമിന്റെ മരണ​ശേഷം ബദദിന്റെ മകൻ ഹദദ്‌ അധികാ​രമേറ്റു. ഹദദാണു മിദ്യാന്യരെ+ മോവാ​ബ്‌ ദേശത്തു​വെച്ച്‌ തോൽപ്പി​ച്ചത്‌. ഹദദിന്റെ നഗരത്തി​ന്റെ പേര്‌ അവീത്ത്‌ എന്നായി​രു​ന്നു. 36  ഹദദിന്റെ മരണ​ശേഷം മസ്രേ​ക്ക​യിൽനി​ന്നുള്ള സമ്ല അധികാ​രമേറ്റു. 37  സമ്ലയുടെ മരണ​ശേഷം നദീതീ​രത്തെ രഹോബോ​ത്തിൽനി​ന്നുള്ള ശാവൂൽ അധികാ​രമേറ്റു. 38  ശാവൂലിന്റെ മരണ​ശേഷം അക്‌ബോ​രി​ന്റെ മകൻ ബാൽഹാ​നാൻ അധികാ​രമേറ്റു. 39  അക്‌ബോരിന്റെ മകൻ ബാൽഹാ​നാ​ന്റെ മരണ​ശേഷം ഹദർ അധികാ​രമേറ്റു. ഹദരിന്റെ നഗരത്തി​ന്റെ പേര്‌ പാവു എന്നായി​രു​ന്നു; ഭാര്യ​യു​ടെ പേര്‌ മെഹേ​ത​ബേൽ. മേസാ​ഹാ​ബി​ന്റെ മകളായ മത്രേ​ദി​ന്റെ മകളാ​യി​രു​ന്നു മെഹേ​ത​ബേൽ. 40  കുടുംബങ്ങളും സ്ഥലങ്ങളും അനുസ​രിച്ച്‌, ഏശാവിൽനി​ന്ന്‌ ഉത്ഭവിച്ച പ്രഭു​ക്ക​ന്മാ​രു​ടെ പേരുകൾ: തിമ്‌ന പ്രഭു, അൽവ പ്രഭു, യഥേത്ത്‌ പ്രഭു,+ 41  ഒഹൊലീബാമ പ്രഭു, ഏലെ പ്രഭു, പീനോൻ പ്രഭു, 42  കെനസ്‌ പ്രഭു, തേമാൻ പ്രഭു, മിബ്‌സാർ പ്രഭു, 43  മഗ്‌ദീയേൽ പ്രഭു, ഈരാം പ്രഭു. ഇവരാണ്‌ ഇവർ അവകാ​ശ​മാ​ക്കി​യി​രുന്ന ദേശത്ത്‌ ഇവരുടെ ഭരണപ്രദേശമനുസരിച്ചുള്ള+ ഏദോ​മ്യപ്ര​ഭു​ക്ക​ന്മാർ. ഇതാണ്‌ ഏശാവ്‌, ഏദോമിന്റെ+ പിതാവ്‌.

അടിക്കുറിപ്പുകള്‍

അഥവാ “പരദേ​ശി​ക​ളാ​യി താമസി​ക്കുന്ന.”
പദാവലി കാണുക.
അഥവാ “ഷെയ്‌ഖു​മാർ.” ഇവർ ഗോ​ത്രാ​ധി​പ​ന്മാ​രാ​യി​രു​ന്നു.
അക്ഷ. “ഇസ്രായേ​ലി​ന്റെ പുത്ര​ന്മാ​രു​ടെ.”