ഉൽപത്തി 4:1-26

  • കയീനും ഹാബേ​ലും (1-16)

  • കയീന്റെ വംശജർ (17-24)

  • ശേത്തും മകൻ എനോ​ശും (25, 26)

4  ആദാം തന്റെ ഭാര്യ ഹവ്വയു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെട്ടു. അവൾ ഗർഭിണിയായി+ കയീനെ+ പ്രസവി​ച്ചു. “യഹോ​വ​യു​ടെ സഹായ​ത്താൽ ഞാൻ ഒരു ആൺകു​ഞ്ഞി​നു ജന്മം നൽകി” എന്നു ഹവ്വ പറഞ്ഞു.  പിന്നീട്‌ ഹവ്വ കയീന്റെ അനിയ​നായ ഹാബേലിനെ+ പ്രസവി​ച്ചു. ഹാബേൽ ആട്ടിട​യ​നും കയീൻ കർഷക​നും ആയി.  കുറച്ച്‌ കാലം കഴിഞ്ഞ്‌ കയീൻ കൃഷി​യി​ട​ത്തി​ലെ വിളവു​ക​ളിൽ ചിലത്‌ യഹോ​വ​യ്‌ക്കു യാഗമാ​യി കൊണ്ടു​വന്നു.  ഹാബേലാകട്ടെ തന്റെ ആട്ടിൻപ​റ്റ​ത്തി​ലെ കടിഞ്ഞൂലുകളിൽ+ ചിലതി​നെ അവയുടെ കൊഴുപ്പോ​ടു​കൂ​ടെ കൊണ്ടു​വന്നു. യഹോവ ഹാബേ​ലി​ലും ഹാബേ​ലി​ന്റെ യാഗത്തി​ലും പ്രസാ​ദി​ച്ചു.+  എന്നാൽ കയീനി​ലും കയീന്റെ യാഗത്തി​ലും പ്രസാ​ദി​ച്ചില്ല. അപ്പോൾ കയീനു വല്ലാതെ കോപം തോന്നി; കയീന്റെ മുഖം വാടി.  യഹോവ കയീ​നോ​ടു ചോദി​ച്ചു: “നീ ഇത്ര കോപി​ക്കു​ന്ന​തും നിന്റെ മുഖം വാടു​ന്ന​തും എന്തിന്‌?  നീ നല്ലതു ചെയ്യാൻ മനസ്സുവെ​ച്ചാൽ നിനക്കു വീണ്ടും പ്രീതി ലഭിക്കി​ല്ലേ? എന്നാൽ നീ നല്ലതു ചെയ്യു​ന്നില്ലെ​ങ്കിൽ പാപം വാതിൽക്കൽ പതിയി​രി​ക്കു​ന്നു. നിന്നെ കീഴ്‌പെ​ടു​ത്താൻ അതു തീവ്ര​മാ​യി ആഗ്രഹി​ക്കു​ന്നു. എന്നാൽ നീ അതിനെ കീഴട​ക്കണം.”  പിന്നീട്‌ കയീൻ അനിയ​നായ ഹാബേ​ലിനോട്‌, “നമുക്കു വയലി​ലേക്കു പോകാം” എന്നു പറഞ്ഞു. അവർ വയലി​ലാ​യി​രു​ന്നപ്പോൾ കയീൻ അനിയ​നായ ഹാബേ​ലി​നെ ആക്രമി​ച്ച്‌ കൊലപ്പെ​ടു​ത്തി.+  പിന്നീട്‌ യഹോവ കയീ​നോട്‌, “നിന്റെ അനിയൻ ഹാബേൽ എവിടെ” എന്നു ചോദി​ച്ചു. അതിനു കയീൻ, “എനിക്ക്‌ അറിയില്ല, ഞാൻ എന്താ എന്റെ അനിയന്റെ കാവൽക്കാ​ര​നാ​ണോ” എന്നു ചോദി​ച്ചു. 10  അപ്പോൾ ദൈവം, “നീ എന്താണ്‌ ഈ ചെയ്‌തത്‌” എന്നു കയീ​നോ​ടു ചോദി​ച്ചു. “ഇതാ, നിന്റെ അനിയന്റെ രക്തം നിലത്തു​നിന്ന്‌ എന്നോടു നിലവി​ളി​ക്കു​ന്നു.+ 11  ഇപ്പോൾ നീ ശപിക്കപ്പെ​ട്ട​വ​നാണ്‌. നീ ചൊരിഞ്ഞ നിന്റെ അനിയന്റെ രക്തം കുടി​ക്കാൻ വായ്‌ തുറന്ന ഈ മണ്ണിൽനി​ന്ന്‌ നിന്നെ നാടു​ക​ട​ത്തി​യി​രി​ക്കു​ന്നു.+ 12  നീ കൃഷി ചെയ്യു​മ്പോൾ നിലം അതിന്റെ വിളവ്‌* തരില്ല. നീ ഭൂമി​യിൽ അലഞ്ഞു​തി​രി​യു​ന്ന​വ​നും അഭയാർഥി​യും ആയിരി​ക്കും.” 13  അപ്പോൾ കയീൻ യഹോ​വയോ​ടു പറഞ്ഞു: “എന്റെ തെറ്റി​നുള്ള ശിക്ഷ താങ്ങാ​വു​ന്ന​തി​ലും അധിക​മാണ്‌. 14  ഇന്ന്‌ ഇതാ, അങ്ങ്‌ എന്നെ ഈ ദേശത്തു​നിന്ന്‌ പുറത്താ​ക്കു​ന്നു. ഇനിമേൽ ഞാൻ അങ്ങയുടെ കണ്ണിനു മറഞ്ഞി​രി​ക്കും. ഭൂമി​യിൽ അലഞ്ഞു​തി​രി​യുന്ന ഒരു അഭയാർഥി​യാ​യി​രി​ക്കും ഞാൻ. എന്നെ കാണു​ന്നവർ എന്നെ കൊല്ലു​മെന്ന്‌ ഉറപ്പാണ്‌.” 15  അതിന്‌ യഹോവ കയീ​നോട്‌, “അങ്ങനെയെ​ങ്കിൽ, കയീനെ കൊല്ലു​ന്നവൻ ഏഴ്‌ ഇരട്ടി പ്രതി​കാ​ര​ത്തിന്‌ അർഹനാ​കും” എന്നു പറഞ്ഞു. അതു​കൊണ്ട്‌, ആരും കയീനെ ദ്രോ​ഹി​ക്കാ​തി​രിക്കേ​ണ്ട​തിന്‌ യഹോവ ഒരു അടയാളം നൽകി.* 16  അങ്ങനെ കയീൻ യഹോ​വ​യു​ടെ മുന്നിൽനി​ന്ന്‌ പുറ​പ്പെട്ട്‌ ഏദെനു+ കിഴക്ക്‌ നോദ്‌* ദേശത്ത്‌ ചെന്ന്‌ താമസി​ച്ചു. 17  അതിനു ശേഷം കയീൻ ഭാര്യയുമായി+ ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെട്ടു. അവൾ ഗർഭി​ണി​യാ​യി ഹാനോ​ക്കി​നെ പ്രസവി​ച്ചു. പിന്നീട്‌ കയീൻ ഒരു നഗരം പണിയാൻതു​ടങ്ങി. അതിനു തന്റെ മകനായ ഹാനോ​ക്കി​ന്റെ പേര്‌ നൽകി. 18  പിന്നീട്‌ ഹാനോ​ക്കിന്‌ ഈരാദ്‌ ജനിച്ചു. ഈരാ​ദി​നു മെഹൂ​യ​യേൽ ജനിച്ചു. മെഹൂ​യയേ​ലി​നു മെഥൂ​ശ​യേൽ ജനിച്ചു. മെഥൂ​ശയേ​ലി​നു ലാമെക്ക്‌ ജനിച്ചു. 19  ലാമെക്കിനു രണ്ടു ഭാര്യ​മാ​രു​ണ്ടാ​യി​രു​ന്നു. ഒന്നാമത്തേ​വ​ളു​ടെ പേര്‌ ആദ, രണ്ടാമ​ത്തേവൾ സില്ല. 20  ആദ യാബാ​ലി​നെ പ്രസവി​ച്ചു. യാബാൽ കൂടാ​ര​വാ​സി​കൾക്കും മൃഗങ്ങളെ വളർത്തു​ന്ന​വർക്കും പിതാ​വാ​യി​ത്തീർന്നു. 21  യാബാലിന്റെ സഹോ​ദ​രന്റെ പേര്‌ യൂബാൽ. യൂബാൽ കിന്നരം വായി​ക്കു​ന്ന​വ​രുടെ​യും കുഴൽ ഊതു​ന്ന​വ​രുടെ​യും പിതാ​വാ​യി​ത്തീർന്നു. 22  സില്ല തൂബൽ-കയീനെ പ്രസവി​ച്ചു. തൂബൽ-കയീൻ ചെമ്പുകൊ​ണ്ടും ഇരുമ്പുകൊ​ണ്ടും ഉള്ള എല്ലാ തരം ആയുധ​ങ്ങ​ളും നിർമി​ച്ചു. തൂബൽ-കയീന്റെ പെങ്ങൾ നയമ. 23  ഭാര്യമാരായ ആദയ്‌ക്കും സില്ലയ്‌ക്കും വേണ്ടി ലാമെക്ക്‌ ഈ വരികൾ രചിച്ചു: “ലാമെ​ക്കിൻ ഭാര്യ​മാ​രേ, കേൾക്കു​വിൻ;എന്റെ പാട്ടിനു ചെവി തരുവിൻ: എന്നെ മുറി​വേൽപ്പിച്ച മനുഷ്യ​നെ ഞാൻ കൊന്നു,എന്നെ പ്രഹരിച്ച യുവാ​വി​നെ ഞാൻ ഇല്ലാതാ​ക്കി. 24  കയീനുവേണ്ടിയുള്ള പ്രതി​കാ​രം 7 ഇരട്ടിയെങ്കിൽ+ലാമെ​ക്കി​നുവേ​ണ്ടി​യു​ള്ള​തോ 77 ഇരട്ടി.” 25  ആദാം ഭാര്യ​യു​മാ​യി വീണ്ടും ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെട്ടു. അങ്ങനെ ഹവ്വ ഒരു മകനെ പ്രസവി​ച്ചു; അവനു ശേത്ത്‌*+ എന്നു പേരിട്ടു. കാരണം ഹവ്വ പറഞ്ഞു: “കയീൻ ഹാബേ​ലി​നെ കൊന്നതുകൊണ്ട്‌+ ഹാബേ​ലി​ന്റെ സ്ഥാനത്ത്‌ ദൈവം മറ്റൊരു സന്തതിയെ* എനിക്കു​വേണ്ടി നിയമി​ച്ചി​രി​ക്കു​ന്നു.” 26  പിന്നീട്‌ ശേത്തി​നും ഒരു മകൻ ജനിച്ചു. ശേത്ത്‌ അവന്‌ എനോശ്‌+ എന്നു പേരിട്ടു. അക്കാലത്ത്‌ ആളുകൾ യഹോ​വ​യു​ടെ പേര്‌ വിളി​ച്ചു​തു​ടങ്ങി.*

അടിക്കുറിപ്പുകള്‍

അക്ഷ. “വീര്യം.”
അഥവാ “സ്ഥാപിച്ചു.”
അർഥം: “അഭയാർഥി​യാ​യി​രി​ക്കുന്ന അവസ്ഥ.”
അർഥം: “നിയമി​ച്ചു; ആക്കി​വെച്ചു.”
അക്ഷ. “വിത്തിനെ.”
അഥവാ “യഹോ​വ​യു​ടെ നാമം അനാദ​രവോ​ടെ ഉപയോ​ഗി​ക്കാൻതു​ടങ്ങി.”