ഉൽപത്തി 42:1-38

  • യോ​സേ​ഫി​ന്റെ ചേട്ടന്മാർ ഈജി​പ്‌തി​ലേക്കു പോകു​ന്നു (1-4)

  • യോ​സേഫ്‌ ചേട്ടന്മാ​രെ കണ്ടുമു​ട്ടു​ന്നു, പരീക്ഷി​ക്കു​ന്നു (5-25)

  • യോ​സേ​ഫി​ന്റെ ചേട്ടന്മാർ യാക്കോ​ബി​ന്റെ അടുത്ത്‌, വീട്ടി​ലേക്കു തിരി​ച്ചു​പോ​കു​ന്നു (26-38)

42  ഈജി​പ്‌തിൽ ധാന്യമുണ്ടെന്നു+ വിവരം കിട്ടി​യപ്പോൾ യാക്കോ​ബ്‌ ആൺമക്കളോ​ടു പറഞ്ഞു: “നിങ്ങൾ ഇങ്ങനെ പരസ്‌പരം നോക്കി​നിൽക്കു​ന്നത്‌ എന്ത്‌?”  പിന്നെ യാക്കോ​ബ്‌ പറഞ്ഞു: “ഈജി​പ്‌തിൽ ധാന്യ​മുണ്ടെന്നു ഞാൻ കേട്ടു. നമ്മൾ മരിക്കാ​തെ ജീവി​ച്ചി​രി​ക്കാ​നാ​യി അവിടെ ചെന്ന്‌ കുറച്ച്‌ ധാന്യം വാങ്ങിക്കൊ​ണ്ടു​വരൂ.”+  അങ്ങനെ യോ​സേ​ഫി​ന്റെ സഹോദരന്മാരിൽ+ പത്തു പേർ ധാന്യം വാങ്ങാൻ ഈജി​പ്‌തിലേക്കു പോയി.  എന്നാൽ യോ​സേ​ഫി​ന്റെ അനിയ​നായ ബന്യാമീനെ+ യാക്കോ​ബ്‌, “അവന്‌ എന്തെങ്കി​ലും വലിയ അപകടം സംഭവിച്ചേ​ക്കും” എന്നു പറഞ്ഞ്‌ അവരോടൊ​പ്പം അയച്ചില്ല.+  അങ്ങനെ, ധാന്യം വാങ്ങാൻ വരുന്ന മറ്റുള്ള​വരോടൊ​പ്പം ഇസ്രായേ​ലി​ന്റെ ആൺമക്ക​ളും വന്നു. കാരണം ക്ഷാമം കനാൻ ദേശ​ത്തേ​ക്കും വ്യാപി​ച്ചി​രു​ന്നു.+  യോസേഫായിരുന്നു ദേശത്തി​ന്റെ അധികാ​രി.+ യോ​സേ​ഫാ​ണു ഭൂമി​യി​ലെ ജനങ്ങൾക്കെ​ല്ലാം ധാന്യം വിറ്റി​രു​ന്നത്‌.+ അങ്ങനെ യോ​സേ​ഫി​ന്റെ ചേട്ടന്മാ​രും യോ​സേ​ഫി​ന്റെ അടുത്ത്‌ വന്ന്‌ നിലം​വരെ കുമ്പിട്ട്‌ നമസ്‌ക​രി​ച്ചു.+  അവരെ കണ്ടപ്പോൾത്തന്നെ യോ​സേഫ്‌ അവരെ തിരി​ച്ച​റി​ഞ്ഞു. പക്ഷേ താൻ ആരാണെന്ന കാര്യം യോ​സേഫ്‌ അവരിൽനി​ന്ന്‌ മറച്ചു​വെച്ചു.+ യോ​സേഫ്‌ അവരോ​ടു പരുഷ​മാ​യി സംസാ​രി​ച്ചു. “നിങ്ങൾ എവി​ടെ​നി​ന്നു​ള്ള​വ​രാണ്‌” എന്നു യോ​സേഫ്‌ ചോദി​ച്ചപ്പോൾ അവർ പറഞ്ഞു: “ആഹാരം വാങ്ങാൻ കനാൻ ദേശത്തു​നിന്ന്‌ വന്നവരാ​ണു ഞങ്ങൾ.”+  അങ്ങനെ യോ​സേഫ്‌ തന്റെ ചേട്ടന്മാ​രെ തിരി​ച്ച​റി​ഞ്ഞു. പക്ഷേ അവർക്കു യോ​സേ​ഫി​നെ മനസ്സി​ലാ​യില്ല.  പെട്ടെന്നുതന്നെ, അവരെ​ക്കു​റിച്ച്‌ കണ്ട സ്വപ്‌നങ്ങൾ+ യോ​സേ​ഫി​ന്റെ ഓർമ​യിലേക്കു വന്നു. പിന്നെ അവരോ​ടു പറഞ്ഞു: “നിങ്ങൾ ചാരന്മാ​രാണ്‌! ദേശത്തി​ന്റെ ദുർബലഭാഗങ്ങൾ* കണ്ടെത്താൻ വന്നവർ!” 10  അപ്പോൾ അവർ പറഞ്ഞു: “അല്ല യജമാ​നനേ, അടിയങ്ങൾ ആഹാരം വാങ്ങാൻ വന്നവരാ​ണ്‌. 11  ഞങ്ങളെല്ലാം ഒരാളു​ടെ മക്കളാണ്‌. ഞങ്ങൾ നേരു​ള്ള​വ​രാണ്‌. അങ്ങയുടെ ഈ ദാസന്മാർ ഒറ്റു​നോ​ക്കാൻ വന്നവരല്ല.” 12  പക്ഷേ യോ​സേഫ്‌ പറഞ്ഞു: “അല്ല! നിങ്ങൾ ദേശത്തി​ന്റെ ദുർബ​ല​ഭാ​ഗങ്ങൾ കണ്ടെത്താൻ വന്നവർതന്നെ​യാണ്‌!” 13  അപ്പോൾ അവർ: “ഞങ്ങൾ 12 സഹോ​ദ​ര​ന്മാ​രാണ്‌.+ കനാൻ ദേശത്തുള്ള ഒരാളു​ടെ മക്കളാണു+ ഞങ്ങൾ. ഏറ്റവും ഇളയവൻ+ ഇപ്പോൾ അപ്പന്റെ​കൂടെ​യുണ്ട്‌. ഒരാൾ ജീവി​ച്ചി​രി​പ്പില്ല.”+ 14  എന്നാൽ യോ​സേഫ്‌ അവരോ​ടു പറഞ്ഞു: “ഞാൻ പറഞ്ഞതാ​ണു വാസ്‌തവം, ‘നിങ്ങൾ ചാരന്മാ​രാണ്‌,’ തീർച്ച! 15  ഞാൻ ഇങ്ങനെ നിങ്ങളെ പരീക്ഷി​ച്ച​റി​യും: ഫറവോ​നാ​ണെ സത്യം, നിങ്ങളു​ടെ ഇളയ സഹോ​ദരൻ ഇവിടെ വരാതെ നിങ്ങൾ ആരും ഇവിടം​വിട്ട്‌ പോകില്ല.+ 16  നിങ്ങളിൽ ഒരാളെ വിട്ട്‌ അവനെ കൂട്ടിക്കൊ​ണ്ടു​വ​രുക. അതുവരെ നിങ്ങൾ തടവി​ലാ​യി​രി​ക്കും. അങ്ങനെ നിങ്ങൾ പറയു​ന്നതു സത്യമാ​ണോ എന്നു ഞാൻ പരീക്ഷി​ച്ച​റി​യും. നിങ്ങൾ പറയു​ന്നതു സത്യമല്ലെ​ങ്കിൽ ഫറവോ​നാ​ണെ സത്യം, നിങ്ങൾ ചാരന്മാർതന്നെ.” 17  യോസേഫ്‌ അവരെയെ​ല്ലാം മൂന്നു ദിവസ​ത്തേക്കു തടവിൽ വെച്ചു. 18  മൂന്നാം ദിവസം യോ​സേഫ്‌ അവരോ​ടു പറഞ്ഞു: “ഞാൻ ദൈവ​ഭ​യ​മു​ള്ള​വ​നാണ്‌. അതു​കൊണ്ട്‌, ജീവ​നോ​ടി​രി​ക്ക​ണമെ​ങ്കിൽ ഞാൻ പറയു​ന്ന​തുപോ​ലെ ചെയ്യുക. 19  നിങ്ങൾ നേരു​ള്ള​വ​രാണെ​ങ്കിൽ നിങ്ങളിൽ ഒരാൾ ഇവിടെ ഈ ജയിലിൽ തടവു​കാ​ര​നാ​യി കഴിയട്ടെ. ബാക്കി​യു​ള്ള​വർക്കു ധാന്യ​വു​മാ​യി മടങ്ങി​ച്ചെന്ന്‌ നിങ്ങളു​ടെ വീട്ടി​ലു​ള്ള​വ​രു​ടെ പട്ടിണി മാറ്റാം.+ 20  അതിനു ശേഷം നിങ്ങൾ നിങ്ങളു​ടെ ഏറ്റവും ഇളയ സഹോ​ദ​രനെ എന്റെ അടുത്ത്‌ കൊണ്ടു​വ​രണം. അപ്പോൾ നിങ്ങൾ പറഞ്ഞതു സത്യമാ​ണെന്നു തെളി​യും, നിങ്ങൾ മരിക്കില്ല.” അവർ യോ​സേഫ്‌ പറഞ്ഞതുപോ​ലെ ചെയ്‌തു. 21  അപ്പോൾ അവർ തമ്മിൽത്ത​മ്മിൽ പറഞ്ഞു: “നമ്മുടെ അനിയനോ​ടു ചെയ്‌തതിന്റെ+ ശിക്ഷയാ​ണു നമ്മൾ ഇപ്പോൾ അനുഭ​വി​ക്കു​ന്നത്‌, ഉറപ്പ്‌! കരുണ കാണി​ക്കണേ എന്ന്‌ അവൻ യാചി​ച്ചപ്പോൾ അവന്റെ സങ്കടം കണ്ടിട്ടും നമ്മൾ അതു കാര്യ​മാ​ക്കി​യില്ല. അതു​കൊ​ണ്ടാണ്‌ നമുക്ക്‌ ഈ ദുരിതം വന്നത്‌.” 22  അപ്പോൾ രൂബേൻ അവരോ​ടു പറഞ്ഞു: “അവന്‌ എതിരെ പാപം ചെയ്യരു​തെന്നു ഞാൻ നിങ്ങ​ളോ​ടു പറഞ്ഞതല്ലേ?+ നിങ്ങൾ കേട്ടോ? ഇപ്പോൾ ഇതാ, അവന്റെ രക്തത്തിനു നമ്മൾ കണക്കു പറയേ​ണ്ടി​വ​ന്നി​രി​ക്കു​ന്നു.”+ 23  യോസേഫ്‌ അവരോ​ടു സംസാ​രി​ച്ചത്‌ ഒരു പരിഭാ​ഷ​കന്റെ സഹായത്തോടെ​യാ​യി​രു​ന്നു. അതിനാൽ അവരുടെ സംഭാ​ഷണം യോ​സേ​ഫി​നു മനസ്സി​ലാ​കു​ന്നുണ്ടെന്ന്‌ അവർ അറിഞ്ഞില്ല. 24  യോസേഫ്‌ അവരുടെ അടുത്തു​നിന്ന്‌ മാറിപ്പോ​യി കരഞ്ഞു.+ പിന്നെ തിരികെ വന്ന്‌ അവരോ​ടു വീണ്ടും സംസാ​രി​ച്ചു. യോ​സേഫ്‌ അവർക്കി​ട​യിൽനിന്ന്‌ ശിമെയോനെ+ പിടിച്ച്‌ അവർ കാൺകെ ബന്ധിച്ചു.+ 25  അതിനു ശേഷം അവരുടെ സഞ്ചിക​ളിൽ ധാന്യം നിറയ്‌ക്കാൻ കല്‌പി​ച്ചു. ഓരോ​രു​ത്ത​രുടെ​യും പണം അവരവ​രു​ടെ ചാക്കിൽ വെക്കാ​നും യാത്ര​യ്‌ക്കി​ട​യിൽ കഴിക്കാ​നുള്ള ആഹാരം കൊടു​ത്തു​വി​ടാ​നും ഉത്തരവി​ട്ടു. അവർ ഇതൊക്കെ ചെയ്‌തുകൊ​ടു​ത്തു. 26  അങ്ങനെ, അവർ ധാന്യം അവരുടെ കഴുത​ക​ളു​ടെ പുറത്ത്‌ കയറ്റി അവി​ടെ​നിന്ന്‌ പോയി. 27  വഴിയിൽ വിശ്ര​മ​സ്ഥ​ല​ത്തുവെച്ച്‌ അവരിൽ ഒരാൾ കഴുത​യ്‌ക്കു തീറ്റി കൊടു​ക്കാൻ ചാക്ക്‌ അഴിച്ച​പ്പോൾ സഞ്ചിയു​ടെ വായ്‌ക്കൽ തന്റെ പണം വെച്ചി​രി​ക്കു​ന്നതു കണ്ടു. 28  ഉടനെ അയാൾ സഹോ​ദ​ര​ന്മാരോ​ടു പറഞ്ഞു: “എന്റെ പണം ഇതാ, ഈ സഞ്ചിയിൽ വെച്ചി​രി​ക്കു​ന്നു!” അതു കേട്ട​പ്പോൾ അവരുടെ ഹൃദയം തകർന്നുപോ​യി. പേടി​ച്ചു​വി​റച്ച അവർ പരസ്‌പരം പറഞ്ഞു: “ദൈവം എന്താണു നമ്മളോ​ട്‌ ഈ ചെയ്‌തി​രി​ക്കു​ന്നത്‌?” 29  അവർ കനാൻ ദേശത്ത്‌ അപ്പനായ യാക്കോ​ബി​ന്റെ അടുത്ത്‌ എത്തി സംഭവി​ച്ചതെ​ല്ലാം വിവരി​ച്ചു. അവർ പറഞ്ഞു: 30  “ഞങ്ങൾ ആ ദേശം ഒറ്റു​നോ​ക്കാൻ ചെന്നവ​രാണെന്ന്‌ ആരോ​പിച്ച്‌ ആ ദേശത്തി​ന്റെ അധിപൻ ഞങ്ങളോ​ടു പരുഷ​മാ​യി സംസാ​രി​ച്ചു.+ 31  എന്നാൽ ഞങ്ങൾ അയാ​ളോ​ടു പറഞ്ഞു: ‘ഞങ്ങൾ നേരു​ള്ള​വ​രാണ്‌, ചാരന്മാ​രല്ല.+ 32  ഞങ്ങൾ 12 സഹോ​ദ​ര​ന്മാ​രാണ്‌;+ ഒരു അപ്പന്റെ മക്കൾ. ഒരാൾ ഇപ്പോൾ ജീവി​ച്ചി​രി​പ്പില്ല.+ ഏറ്റവും ഇളയവൻ+ ഇപ്പോൾ കനാൻ ദേശത്ത്‌ അപ്പന്റെ​കൂടെ​യുണ്ട്‌.’ 33  പക്ഷേ ആ ദേശത്തി​ന്റെ അധിപൻ ഞങ്ങളോ​ടു പറഞ്ഞു: ‘നിങ്ങൾ നേരു​ള്ള​വ​രാ​ണോ എന്നു ഞാൻ പരീക്ഷി​ച്ച​റി​യും. നിങ്ങളിൽ ഒരാൾ ഇവിടെ എന്നോടൊ​പ്പം നിൽക്കട്ടെ.+ ബാക്കി​യു​ള്ള​വർക്കു ധാന്യ​വു​മാ​യി പോയി നിങ്ങളു​ടെ വീട്ടി​ലു​ള്ള​വ​രു​ടെ പട്ടിണി മാറ്റാം.+ 34  അതിനു ശേഷം നിങ്ങളു​ടെ ഏറ്റവും ഇളയ സഹോ​ദ​രനെ എന്റെ അടുത്ത്‌ കൊണ്ടു​വ​രണം. അങ്ങനെ ചെയ്‌താൽ നിങ്ങൾ ചാരന്മാ​രല്ല, നേരു​ള്ള​വ​രാണെന്ന്‌ എനിക്കു ബോധ്യ​മാ​കും. അപ്പോൾ ഞാൻ നിങ്ങളു​ടെ സഹോ​ദ​രനെ വിട്ടു​ത​രാം; നിങ്ങൾക്കു തുടർന്നും ദേശത്ത്‌ വ്യാപാ​രം ചെയ്യാം.’” 35  അവർ ചാക്കിൽനി​ന്ന്‌ ധാന്യം കുടഞ്ഞി​ടുമ്പോൾ ഓരോ​രു​ത്ത​രുടെ​യും ചാക്കിൽ അതാ, അവരവ​രു​ടെ പണക്കിഴി! അതു കണ്ടപ്പോൾ അവരും അവരുടെ അപ്പനും പേടി​ച്ചുപോ​യി. 36  അപ്പോൾ അവരുടെ അപ്പനായ യാക്കോ​ബ്‌ അവരോ​ടു പറഞ്ഞു: “നിങ്ങൾ എന്നെ വിരഹ​ദുഃ​ഖ​ത്തി​ലാ​ക്കു​ക​യാണ്‌.+ യോ​സേഫ്‌ പോയി,+ ശിമെയോ​നും പോയി.+ ഇപ്പോൾ ഇതാ, ബന്യാ​മീനെ​യും കൊണ്ടുപോ​കു​ന്നു. ഇതെല്ലാം എന്റെ മേലാ​ണ​ല്ലോ വരുന്നത്‌!” 37  എന്നാൽ രൂബേൻ അപ്പനോ​ടു പറഞ്ഞു: “ഞാൻ അവനെ അപ്പന്റെ അടുത്ത്‌ തിരി​ച്ചുകൊ​ണ്ടു​വ​ന്നില്ലെ​ങ്കിൽ എന്റെ രണ്ട്‌ ആൺമക്കളെ അപ്പനു കൊന്നു​ക​ള​യാം.+ അവനെ എന്നെ ഏൽപ്പി​ക്കുക. ഞാൻ ഉറപ്പാ​യും അവനെ അപ്പന്റെ അടുത്ത്‌ തിരി​ച്ചുകൊ​ണ്ടു​വ​രും.”+ 38  പക്ഷേ യാക്കോ​ബ്‌ പറഞ്ഞു: “എന്റെ മകനെ ഞാൻ നിങ്ങ​ളോടൊ​പ്പം വിടില്ല. അവന്റെ ചേട്ടൻ മരിച്ചുപോ​യി; അവൻ മാത്രമേ ഇനി ബാക്കി​യു​ള്ളൂ.+ യാത്ര​യ്‌ക്കി​ട​യിൽ അവന്‌ എന്തെങ്കി​ലും വലിയ അപകടം സംഭവി​ച്ചാൽ നിങ്ങൾ എന്റെ നരച്ച തല അതിദുഃ​ഖത്തോ​ടെ ശവക്കുഴിയിലേക്ക്‌*+ ഇറങ്ങാൻ ഇടയാ​ക്കും.”+

അടിക്കുറിപ്പുകള്‍

അഥവാ “ദുർബ​ലാ​വസ്ഥ.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.