ഉൽപത്തി 43:1-34

  • യോ​സേ​ഫി​ന്റെ ചേട്ടന്മാർ രണ്ടാം വട്ടം ഈജി​പ്‌തി​ലേക്കു പോകു​ന്നു, കൂടെ ബന്യാ​മീ​നും (1-14)

  • യോ​സേഫ്‌ സഹോ​ദ​ര​ന്മാ​രെ വീണ്ടും കാണുന്നു (15-23)

  • യോ​സേഫ്‌ സഹോ​ദ​ര​ന്മാർക്കു വിരുന്നു നടത്തുന്നു (24-34)

43  ദേശത്ത്‌ ക്ഷാമം രൂക്ഷമാ​യി​രു​ന്നു.+  ഈജിപ്‌തിൽനിന്ന്‌ കൊണ്ടു​വന്ന ധാന്യമെല്ലാം+ തീർന്ന​പ്പോൾ അവരുടെ അപ്പൻ അവരോ​ടു പറഞ്ഞു: “നിങ്ങൾ തിരി​ച്ചുചെന്ന്‌ നമുക്കു കുറച്ച്‌ ഭക്ഷണസാ​ധ​നങ്ങൾ വാങ്ങിക്കൊ​ണ്ടു​വ​രുക.”  അപ്പോൾ യഹൂദ പറഞ്ഞു: “‘ഇനി നിങ്ങളു​ടെ സഹോ​ദരൻ കൂടെ​യി​ല്ലാ​തെ നിങ്ങൾ എന്നെ മുഖം കാണി​ക്ക​രുത്‌’ എന്ന്‌ അദ്ദേഹം ഞങ്ങളോ​ടു വ്യക്തമാ​യി പറഞ്ഞതാ​ണ്‌.+  ഞങ്ങളുടെ അനിയനെ അപ്പൻ ഞങ്ങളോടൊ​പ്പം അയയ്‌ക്കു​ക​യാണെ​ങ്കിൽ ഞങ്ങൾ ചെന്ന്‌ ഭക്ഷണസാ​ധ​നങ്ങൾ വാങ്ങിക്കൊ​ണ്ടു​വ​രാം.  എന്നാൽ അവനെ അയയ്‌ക്കു​ന്നില്ലെ​ങ്കിൽ ഞങ്ങൾ പോകില്ല. കാരണം, ‘ഇനി നിങ്ങളു​ടെ സഹോ​ദരൻ കൂടെ​യി​ല്ലാ​തെ നിങ്ങൾ എന്നെ മുഖം കാണി​ക്ക​രുത്‌’+ എന്ന്‌ ആ മനുഷ്യൻ ഞങ്ങൾക്കു മുന്നറി​യി​പ്പു തന്നിട്ടു​ണ്ട്‌.”  അപ്പോൾ ഇസ്രാ​യേൽ,+ “നിങ്ങൾക്കു മറ്റൊരു സഹോ​ദ​ര​നുണ്ടെന്ന്‌ ആ മനുഷ്യനോ​ടു പറഞ്ഞ്‌ എന്നെ ഇങ്ങനെ കുഴപ്പ​ത്തി​ലാ​ക്കി​യത്‌ എന്തിനാ​ണ്‌” എന്നു ചോദി​ച്ചു.  അവർ പറഞ്ഞു: “അദ്ദേഹം നമ്മളെ​യും നമ്മുടെ ബന്ധുക്കളെ​യും കുറിച്ച്‌ വിശദ​മാ​യി തിരക്കി. ‘നിങ്ങളു​ടെ അപ്പൻ ജീവി​ച്ചി​രി​ക്കു​ന്നു​ണ്ടോ, നിങ്ങൾക്കു മറ്റൊരു സഹോ​ദ​രൻകൂ​ടി​യു​ണ്ടോ’ എന്നെല്ലാം ഞങ്ങളോ​ടു ചോദി​ച്ചു. അപ്പോൾ ഞങ്ങൾ ഇക്കാര്യ​ങ്ങൾ മുഴുവൻ അദ്ദേഹത്തോ​ടു പറഞ്ഞു.+ ‘നിങ്ങളു​ടെ സഹോ​ദ​രനെ ഇവിടെ കൊണ്ടു​വ​രണം’+ എന്ന്‌ അദ്ദേഹം പറയു​മെന്നു ഞങ്ങൾ അറിഞ്ഞോ?”  ഒടുവിൽ യഹൂദ അപ്പനായ ഇസ്രായേ​ലി​നെ നിർബ​ന്ധി​ച്ചു: “അപ്പനും ഞങ്ങളും നമ്മുടെ കുട്ടികളും+ മരിക്കാ​തെ ജീവിച്ചിരിക്കാനായി+ അവനെ എന്നോടൊ​പ്പം അയയ്‌ക്കുക;+ ഞങ്ങൾ പോകട്ടെ.  അവൻ സുരക്ഷി​ത​നാ​യി​രി​ക്കുമെന്നു ഞാൻ ഉറപ്പു തരുന്നു.+ അവന്‌ എന്തെങ്കി​ലും സംഭവി​ച്ചാൽ ഞാൻ ഉത്തരവാ​ദി​യാ​യി​രി​ക്കും. അവനെ അപ്പന്റെ അടുത്ത്‌ തിരികെ കൊണ്ടു​വ​രു​ന്നില്ലെ​ങ്കിൽ എന്നും ഞാൻ അപ്പന്റെ മുമ്പാകെ കുറ്റക്കാ​ര​നാ​യി​രി​ക്കും. 10  നമ്മൾ ഇത്രയും കാലതാ​മസം വരുത്താ​തി​രുന്നെ​ങ്കിൽ ഇതി​നോ​ടകം രണ്ടു തവണ പോയി വരാമാ​യി​രു​ന്നു.” 11  അപ്പോൾ അവരുടെ അപ്പനായ ഇസ്രാ​യേൽ പറഞ്ഞു: “അങ്ങനെയെ​ങ്കിൽ ഇങ്ങനെ ചെയ്യുക. കുറച്ച്‌ സുഗന്ധക്കറ,+ കുറച്ച്‌ തേൻ, സുഗന്ധപ്പശ, മരപ്പട്ട,+ പിസ്റ്റാ​ഷി​യണ്ടി, ബദാം എന്നിങ്ങനെ ദേശത്തെ വിശേ​ഷ​വ​സ്‌തു​ക്കൾ നിങ്ങളു​ടെ സഞ്ചിയിൽ എടുത്ത്‌ അദ്ദേഹ​ത്തി​നു കാഴ്‌ചയായി+ കൊണ്ടുപോ​കുക. 12  ഇരട്ടി പണവും കരുതണം. മാത്രമല്ല, നിങ്ങളു​ടെ സഞ്ചിയു​ടെ വായ്‌ക്കൽ വെച്ചി​രുന്ന പണവും+ തിരികെ കൊണ്ടുപോ​കുക. ചില​പ്പോൾ, അവർക്ക്‌ അബദ്ധം പറ്റിയ​താ​യി​രി​ക്കാം. 13  നിങ്ങളുടെ അനിയനെ​യും കൂട്ടി ആ മനുഷ്യ​ന്റെ അടുത്ത്‌ തിരികെ ചെല്ലുക. 14  അദ്ദേഹത്തിനു നിങ്ങ​ളോട്‌ അലിവ്‌ തോന്നാ​നും അങ്ങനെ, നിങ്ങളു​ടെ മറ്റേ സഹോ​ദ​രനെ​യും ബന്യാ​മീനെ​യും നിങ്ങൾക്കു വിട്ടു​ത​രാ​നും സർവശ​ക്ത​നായ ദൈവം ഇടവരു​ത്തട്ടെ. എന്നാൽ, ഞാൻ വിരഹ​ദുഃ​ഖം അനുഭ​വി​ക്കണം എന്നാ​ണെ​ങ്കിൽ അങ്ങനെ​യാ​കട്ടെ.”+ 15  അങ്ങനെ അവർ കാഴ്‌ച​യും ഇരട്ടി പണവും എടുത്ത്‌ ബന്യാ​മീനെ​യും കൂട്ടി ഈജി​പ്‌തിലേക്കു പോയി. അവർ ചെന്ന്‌ വീണ്ടും യോ​സേ​ഫി​ന്റെ മുമ്പാകെ നിന്നു.+ 16  ബന്യാമീനെ അവരോടൊ​പ്പം കണ്ട ഉടനെ യോ​സേഫ്‌ വീട്ടിലെ കാര്യ​സ്ഥനോ​ടു പറഞ്ഞു: “ഇവരെ എന്റെ വീട്ടി​ലേക്കു കൊണ്ടുപോ​കുക. മൃഗങ്ങളെ അറുത്ത്‌ വിരുന്ന്‌ ഒരുക്കുക. എന്നോടൊ​പ്പ​മാ​യി​രി​ക്കും ഇന്ന്‌ ഉച്ചയ്‌ക്ക്‌ ഇവർ ആഹാരം കഴിക്കു​ന്നത്‌.” 17  ആ മനുഷ്യൻ ഉടനെ യോ​സേഫ്‌ പറഞ്ഞതുപോ​ലെ ചെയ്‌തു.+ അയാൾ അവരെ യോ​സേ​ഫി​ന്റെ വീട്ടി​ലേക്കു കൂട്ടിക്കൊ​ണ്ടുപോ​യി. 18  എന്നാൽ യോ​സേ​ഫി​ന്റെ വീട്ടി​ലേക്കു കൊണ്ടുപോ​യപ്പോൾ അവർക്കു ഭയം തോന്നി. അവർ പറഞ്ഞു: “കഴിഞ്ഞ തവണ നമ്മുടെ സഞ്ചിക​ളിൽ കണ്ട ആ പണം കാരണ​മാ​ണു നമ്മളെ ഇവിടെ കൊണ്ടു​വ​ന്നി​രി​ക്കു​ന്നത്‌. അവർ ഇപ്പോൾ നമ്മളെ പിടിച്ച്‌ അടിമ​ക​ളാ​ക്കു​ക​യും നമ്മുടെ കഴുത​കളെ സ്വന്തമാ​ക്കു​ക​യും ചെയ്യും!”+ 19  അങ്ങനെ അവർ യോ​സേ​ഫി​ന്റെ വീട്ടിലെ കാര്യ​സ്ഥന്റെ അടുത്ത്‌ ചെന്ന്‌ വീട്ടു​വാ​തിൽക്കൽവെച്ച്‌ അയാ​ളോ​ടു സംസാ​രി​ച്ചു. 20  അവർ പറഞ്ഞു: “യജമാ​നനേ, ഒരു കാര്യം പറയട്ടേ? മുമ്പൊ​രി​ക്കൽ ഭക്ഷണസാ​ധ​നങ്ങൾ വാങ്ങാൻ ഞങ്ങൾ വന്നിരു​ന്നു.+ 21  തിരിച്ച്‌ പോകും​വഴി വിശ്ര​മ​സ്ഥ​ലത്ത്‌ എത്തി ഞങ്ങൾ സഞ്ചി തുറന്ന​പ്പോൾ അതാ, ഓരോ​രു​ത്ത​രുടെ​യും പണം അവരവ​രു​ടെ സഞ്ചിയു​ടെ വായ്‌ക്കൽ ഇരിക്കു​ന്നു! ഞങ്ങൾ കൊടുത്ത പണം തൂക്കം ഒട്ടും കുറയാ​തെ അതിലു​ണ്ടാ​യി​രു​ന്നു.+ നേരിൽക്കണ്ട്‌ തിരികെ ഏൽപ്പി​ക്കാ​നാ​യി ഞങ്ങൾ അതു കൊണ്ടു​വ​ന്നി​ട്ടുണ്ട്‌. 22  ഭക്ഷണം വാങ്ങാൻ വേറെ​യും പണം ഞങ്ങളുടെ കൈയി​ലുണ്ട്‌. പക്ഷേ ഞങ്ങളുടെ ആ പണം ആരാണു സഞ്ചിയിൽ വെച്ച​തെന്നു ഞങ്ങൾക്ക്‌ അറിയില്ല.”+ 23  അപ്പോൾ അയാൾ പറഞ്ഞു: “കുഴപ്പ​മില്ല, നിങ്ങൾ പേടി​ക്കാ​തി​രി​ക്കൂ! നിങ്ങളുടെ​യും നിങ്ങളു​ടെ അപ്പന്റെ​യും ദൈവ​മാ​ണു സഞ്ചിയിൽ ആ നിധി വെച്ചത്‌. നിങ്ങളു​ടെ പണം എനിക്കു കിട്ടി​യി​രു​ന്നു.” അതിനു ശേഷം അയാൾ ശിമെയോ​നെ അവരുടെ അടുത്ത്‌ പുറത്ത്‌ കൊണ്ടു​വന്നു.+ 24  പിന്നെ അയാൾ അവരെ യോ​സേ​ഫി​ന്റെ വീടിന്‌ അകത്തേക്കു കൊണ്ടുപോ​യി അവർക്കു കാൽ കഴുകാൻ വെള്ളം കൊടു​ത്തു. അയാൾ അവരുടെ കഴുത​കൾക്കു തീറ്റി​യും കൊടു​ത്തു. 25  തങ്ങൾ ഭക്ഷണം കഴിക്കു​ന്നത്‌ അവി​ടെവെ​ച്ചാ​യി​രി​ക്കുമെന്നു കേട്ടതുകൊണ്ട്‌+ യോ​സേഫ്‌ ഉച്ചയ്‌ക്കു വരു​മ്പോൾ കൊടു​ക്കാ​നാ​യി യോ​സേ​ഫി​ന്റെ സഹോ​ദ​ര​ന്മാർ കാഴ്‌ച+ ഒരുക്കി​വെച്ചു. 26  യോസേഫ്‌ വീട്ടി​ലേക്കു കയറി​യപ്പോൾ അവർ കാഴ്‌ച​യു​മാ​യി യോ​സേ​ഫി​ന്റെ അടുത്ത്‌ ചെന്ന്‌ സാഷ്ടാം​ഗം വീണ്‌ നമസ്‌ക​രി​ച്ചു.+ 27  അപ്പോൾ യോ​സേഫ്‌ അവരുടെ ക്ഷേമം അന്വേ​ഷി​ച്ചു. അവരോ​ടു ചോദി​ച്ചു: “നിങ്ങളു​ടെ പ്രായ​മായ അപ്പനെ​ക്കു​റിച്ച്‌ നിങ്ങൾ പറഞ്ഞി​രു​ന്ന​ല്ലോ, അദ്ദേഹ​ത്തി​നു സുഖമാ​ണോ? അദ്ദേഹം ഇപ്പോ​ഴും ജീവ​നോടെ​യു​ണ്ടോ?”+ 28  അവർ പറഞ്ഞു: “അങ്ങയുടെ ദാസനായ ഞങ്ങളുടെ അപ്പനു സുഖം​തന്നെ, അദ്ദേഹം ജീവ​നോ​ടി​രി​ക്കു​ന്നു.” പിന്നെ അവർ കുമ്പിട്ട്‌ സാഷ്ടാം​ഗം നമസ്‌ക​രി​ച്ചു.+ 29  സ്വന്തം അമ്മയുടെ മകനെ, അനിയ​നായ ബന്യാ​മീ​നെ,+ കണ്ടപ്പോൾ യോ​സേഫ്‌, “നിങ്ങൾ പറഞ്ഞ ഏറ്റവും ഇളയ സഹോദരൻ+ ഇതാണോ” എന്നു ചോദി​ച്ചു. പിന്നെ യോ​സേഫ്‌, “എന്റെ മകനേ, നിനക്കു ദൈവ​ത്തി​ന്റെ പ്രീതി ലഭിക്കട്ടെ” എന്നു പറഞ്ഞു. 30  സഹോദരനെ കണ്ടപ്പോൾ വികാ​രാ​ധീ​ന​നായ യോ​സേഫ്‌ കരയാൻ ഒരു സ്ഥലം തേടി തിടു​ക്ക​ത്തിൽ അവി​ടെ​നിന്ന്‌ പോയി, തനിച്ച്‌ ഒരു മുറി​യിൽ കയറി കരഞ്ഞു.+ 31  പിന്നെ മുഖം കഴുകി പുറത്ത്‌ വന്നു. യോ​സേഫ്‌ തന്റെ വികാ​രങ്ങൾ നിയ​ന്ത്രി​ച്ചിട്ട്‌, “ഭക്ഷണം വിളമ്പൂ” എന്നു പറഞ്ഞു. 32  അവർ യോ​സേ​ഫി​നു തനിച്ചും യോ​സേ​ഫി​ന്റെ സഹോ​ദ​ര​ന്മാ​രെ ഒരുമി​ച്ച്‌ ഇരുത്തി അവർക്കു പ്രത്യേ​ക​മാ​യും വിളമ്പി. യോ​സേ​ഫിന്റെ​കൂടെ​യു​ണ്ടാ​യി​രുന്ന ഈജി​പ്‌തു​കാ​രും മാറി​യി​രുന്ന്‌ ഭക്ഷണം കഴിച്ചു. കാരണം ഈജി​പ്‌തു​കാർ എബ്രാ​യരോടൊ​പ്പം ഭക്ഷണം കഴിക്കി​ല്ലാ​യി​രു​ന്നു; അത്‌ ഈജി​പ്‌തു​കാർക്ക്‌ അറപ്പാ​യി​രു​ന്നു.+ 33  യോസേഫിന്റെ സഹോ​ദ​ര​ന്മാ​രെ മൂത്ത മകന്റെ അവകാ​ശ​മ​നു​സ​രിച്ച്‌,+ മൂത്തവൻമു​തൽ ഏറ്റവും ഇളയവൻവരെ യോ​സേ​ഫി​ന്റെ മുന്നിൽ ക്രമത്തിൽ ഇരുത്തി. അപ്പോൾ അവർ അത്ഭുതത്തോ​ടെ പരസ്‌പരം നോക്കി. 34  യോസേഫ്‌ തന്റെ മേശയിൽനി​ന്ന്‌ അവരുടെ മേശയി​ലേക്കു ഭക്ഷണത്തി​ന്റെ പങ്കു കൊടു​ത്ത​യ​ച്ചുകൊ​ണ്ടി​രു​ന്നു. മറ്റുള്ള​വർക്കു കൊടു​ത്ത​തി​ന്റെ അഞ്ചിരട്ടി യോ​സേഫ്‌ ബന്യാ​മീ​നു കൊടു​ത്തു.+ അങ്ങനെ തൃപ്‌തി​യാ​കു​ന്ന​തു​വരെ അവർ തിന്നു​ക​യും കുടി​ക്കു​ക​യും ചെയ്‌തു.

അടിക്കുറിപ്പുകള്‍