ഉൽപത്തി 45:1-28

  • യോ​സേഫ്‌ താൻ ആരാ​ണെന്നു വെളി​പ്പെ​ടു​ത്തു​ന്നു (1-15)

  • യോ​സേ​ഫി​ന്റെ സഹോ​ദ​ര​ന്മാർ യാക്കോ​ബി​നെ കൊണ്ടു​വ​രാ​നാ​യി പോകു​ന്നു (16-28)

45  അതു കേട്ട​പ്പോൾ യോ​സേ​ഫി​നു പരിചാ​ര​ക​രു​ടെ മുന്നിൽ സ്വയം നിയ​ന്ത്രി​ക്കാൻ കഴിയാതെ​യാ​യി.+ യോ​സേഫ്‌ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: “എല്ലാവ​രും എന്റെ മുന്നിൽനി​ന്ന്‌ പോകൂ!” താൻ യോ​സേ​ഫാണെന്നു സഹോ​ദ​ര​ന്മാർക്കു വെളിപ്പെടുത്തിയ+ സമയത്ത്‌ മറ്റാരും അടുത്തു​ണ്ടാ​യി​രു​ന്നില്ല.  യോസേഫ്‌ പൊട്ടി​ക്ക​രഞ്ഞു. ഈജി​പ്‌തു​കാ​രും ഫറവോ​ന്റെ വീട്ടി​ലു​ള്ള​വ​രും അതു കേട്ടു.  ഒടുവിൽ യോ​സേഫ്‌ സഹോ​ദ​ര​ന്മാരോ​ടു പറഞ്ഞു: “ഞാൻ യോ​സേ​ഫാണ്‌. എന്റെ അപ്പൻ ഇപ്പോ​ഴും ജീവ​നോടെ​യു​ണ്ടോ?” മറുപ​ടിയൊ​ന്നും പറയാൻ സഹോ​ദ​ര​ന്മാർക്കു കഴിഞ്ഞില്ല; അവർ ആകെ അമ്പരന്നുപോ​യി​രു​ന്നു.  അപ്പോൾ യോ​സേഫ്‌ സഹോ​ദ​ര​ന്മാരോ​ടു പറഞ്ഞു: “എന്റെ അടു​ത്തേക്കു വരൂ!” അവർ യോ​സേ​ഫി​ന്റെ അടു​ത്തേക്കു ചെന്നു. യോ​സേഫ്‌ പറഞ്ഞു: “നിങ്ങൾ ഈജി​പ്‌തിലേക്കു വിറ്റു​കളഞ്ഞ നിങ്ങളു​ടെ സഹോ​ദരൻ യോ​സേ​ഫാ​ണു ഞാൻ.+  എന്നെ ഇവി​ടേക്കു വിറ്റത്‌ ഓർത്ത്‌ നിങ്ങൾ വിഷമി​ക്കു​ക​യോ പരസ്‌പരം പഴിചാ​രു​ക​യോ വേണ്ടാ. കാരണം നിങ്ങളു​ടെ ജീവര​ക്ഷ​യ്‌ക്കുവേണ്ടി ദൈവം എന്നെ നിങ്ങൾക്കു മുമ്പേ അയച്ചതാ​ണ്‌.+  ദേശത്ത്‌ ക്ഷാമം തുടങ്ങി​യിട്ട്‌ ഇപ്പോൾ രണ്ടു വർഷമേ ആയിട്ടു​ള്ളൂ.+ ഉഴവും കൊയ്‌ത്തും ഇല്ലാത്ത അഞ്ചു വർഷം ബാക്കി​യുണ്ട്‌.  അതിനാൽ ഭൂമിയിൽ* നിങ്ങൾക്കു​വേണ്ടി ഒരു ശേഷി​പ്പി​നെ നിലനിറുത്താനും+ വലി​യൊ​രു വിടു​ത​ലി​ലൂ​ടെ നിങ്ങളു​ടെ ജീവൻ സംരക്ഷി​ക്കാ​നും വേണ്ടി ദൈവം എന്നെ നിങ്ങൾക്കു മുമ്പേ അയച്ചതാ​ണ്‌.  അതുകൊണ്ട്‌, നിങ്ങളല്ല സത്യദൈ​വ​മാണ്‌ എന്നെ ഇങ്ങോട്ട്‌ അയച്ചത്‌. ദൈവം എന്നെ ഫറവോ​ന്റെ മുഖ്യോപദേഷ്ടാവും* ഫറവോ​ന്റെ ഭവനത്തിനെ​ല്ലാം യജമാ​ന​നും ഈജി​പ്‌ത്‌ ദേശത്തി​നു മുഴുവൻ ഭരണാ​ധി​കാ​രി​യും ആയി നിയമി​ച്ചി​രി​ക്കു​ന്നു.+  “നിങ്ങൾ എത്രയും വേഗം അപ്പന്റെ അടുത്ത്‌ ചെന്ന്‌ ഇങ്ങനെ പറയണം: ‘അപ്പാ, അപ്പന്റെ മകൻ യോ​സേഫ്‌ ഇങ്ങനെ പറയുന്നു: “ദൈവം എന്നെ ഈജി​പ്‌ത്‌ ദേശത്തി​നു മുഴുവൻ യജമാ​ന​നാ​യി നിയമി​ച്ചി​രി​ക്കു​ന്നു.+ അപ്പൻ എന്റെ അടു​ത്തേക്കു വരണം;+ ഒട്ടും വൈക​രുത്‌. 10  അപ്പനും അപ്പന്റെ മക്കളും കൊച്ചു​മ​ക്ക​ളും ആടുമാ​ടു​കളോടൊ​പ്പം അപ്പനു​ള്ളതെ​ല്ലാ​മാ​യി വന്ന്‌ എന്റെ അടുത്ത്‌ ഗോശെൻ ദേശത്ത്‌ താമസി​ക്കണം.+ 11  ക്ഷാമം അഞ്ചു വർഷം​കൂ​ടെ നീണ്ടു​നിൽക്കും. അക്കാലത്ത്‌ അപ്പനും അപ്പന്റെ വീട്ടി​ലു​ള്ള​വ​രും അപ്പനുള്ള സകലവും ദാരിദ്ര്യ​ത്തി​ലാ​കാ​തി​രി​ക്കാൻ ഞാൻ അവിടെ അപ്പന്‌ ആഹാരം എത്തിച്ചു​ത​രാം.”’+ 12  ഞാൻതന്നെയാണു നിങ്ങ​ളോ​ടു സംസാ​രി​ക്കു​ന്നതെന്നു നിങ്ങളും എന്റെ അനിയ​നായ ബന്യാ​മീ​നും സ്വന്തക​ണ്ണാ​ലെ കാണു​ന്ന​ല്ലോ.+ 13  അതുകൊണ്ട്‌ ഈജി​പ്‌തിൽ എനിക്കുള്ള പ്രതാ​പത്തെ​ക്കു​റി​ച്ചും നിങ്ങൾ കണ്ട എല്ലാ കാര്യ​ങ്ങളെ​ക്കു​റി​ച്ചും എന്റെ അപ്പനെ അറിയി​ക്കണം. നിങ്ങൾ വേഗം ചെന്ന്‌ എന്റെ അപ്പനെ കൂട്ടിക്കൊ​ണ്ടു​വ​രണം.” 14  പിന്നെ യോ​സേഫ്‌ തന്റെ അനിയ​നായ ബന്യാ​മീ​നെ കെട്ടി​പ്പി​ടിച്ച്‌ കരഞ്ഞു. ബന്യാ​മീ​നും യോ​സേ​ഫി​ന്റെ തോളിൽ ചാഞ്ഞ്‌ കരഞ്ഞു.+ 15  യോസേഫ്‌ തന്റെ ചേട്ടന്മാരെയെ​ല്ലാം ചുംബി​ച്ച്‌ അവരെ കെട്ടി​പ്പി​ടിച്ച്‌ കരഞ്ഞു. പിന്നെ അവർ യോ​സേ​ഫിനോ​ടു സംസാ​രി​ച്ചു. 16  “യോ​സേ​ഫി​ന്റെ സഹോ​ദ​ര​ന്മാർ വന്നിരി​ക്കു​ന്നു!” എന്ന വാർത്ത ഫറവോ​ന്റെ അരമന​യിലെത്തി. അതു കേട്ട​പ്പോൾ ഫറവോ​നും ദാസന്മാർക്കും സന്തോ​ഷ​മാ​യി. 17  ഫറവോൻ യോ​സേ​ഫിനോ​ടു പറഞ്ഞു: “നിന്റെ സഹോ​ദ​ര​ന്മാരോട്‌ ഇതു പറയണം: ‘നിങ്ങൾ ഇങ്ങനെ ചെയ്യുക: നിങ്ങളു​ടെ മൃഗങ്ങ​ളു​ടെ മേൽ ചുമടു കയറ്റി കനാൻ ദേശത്ത്‌ ചെന്ന്‌ 18  നിങ്ങളുടെ അപ്പനെ​യും നിങ്ങളു​ടെ വീട്ടി​ലു​ള്ള​വരെ​യും കൂട്ടി എന്റെ അടുത്ത്‌ വരുക. ഈജി​പ്‌ത്‌ ദേശത്തെ വിശി​ഷ്ട​വ​സ്‌തു​ക്കൾ ഞാൻ നിങ്ങൾക്കു തരും. ദേശത്തി​ന്റെ ഫലഭൂ​യി​ഷ്‌ഠ​മായ ഭാഗത്തു​നിന്ന്‌ നിങ്ങൾ ഭക്ഷിക്കും.’*+ 19  അവരോട്‌ ഇങ്ങനെ പറയാ​നും ഞാൻ കല്‌പി​ക്കു​ന്നു:+ ‘നിങ്ങൾ ഇങ്ങനെ ചെയ്യുക: നിങ്ങളു​ടെ ഭാര്യ​മാർക്കും കുഞ്ഞു​ങ്ങൾക്കും വേണ്ടി ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ വണ്ടികൾ+ കൊണ്ടുപോ​കണം. അതി​ലൊ​ന്നിൽ നിങ്ങൾ നിങ്ങളു​ടെ അപ്പനെ​യും കയറ്റിക്കൊ​ണ്ടു​വ​രണം.+ 20  നിങ്ങളുടെ വസ്‌തുവകകളെക്കുറിച്ച്‌+ ഓർത്ത്‌ വിഷമി​ക്കേണ്ടാ. ഈജി​പ്‌ത്‌ ദേശത്തെ ഏറ്റവും നല്ലതു നിങ്ങൾക്കു​ള്ള​താണ്‌.’” 21  പറഞ്ഞതുപോലെതന്നെ ഇസ്രായേ​ലി​ന്റെ ആൺമക്കൾ ചെയ്‌തു. ഫറവോ​ന്റെ ആജ്ഞയനു​സ​രിച്ച്‌ യോ​സേഫ്‌ അവർക്കു വണ്ടികൾ നൽകി; യാത്ര​യ്‌ക്കു​വേണ്ട ആഹാര​വും കൊടു​ത്തു. 22  അവർക്ക്‌ ഓരോ​രു​ത്തർക്കും യോ​സേഫ്‌ ഓരോ വസ്‌ത്രം കൊടു​ത്തു. ബന്യാ​മീന്‌ 300 വെള്ളി​ക്കാ​ശും അഞ്ചു വസ്‌ത്ര​വും കൊടു​ത്തു.+ 23  യോസേഫ്‌ തന്റെ അപ്പനു പത്തു കഴുത​ക​ളു​ടെ പുറത്ത്‌ ഈജി​പ്‌തി​ലെ വിശേ​ഷ​വ​സ്‌തു​ക്ക​ളും പത്തു പെൺക​ഴു​ത​ക​ളു​ടെ പുറത്ത്‌ യാത്ര​യ്‌ക്കു​വേണ്ട ധാന്യ​വും അപ്പവും മറ്റ്‌ ആഹാര​സാ​ധ​ന​ങ്ങ​ളും കൊടു​ത്തു​വി​ട്ടു. 24  അങ്ങനെ യോ​സേഫ്‌ സഹോ​ദ​ര​ന്മാ​രെ പറഞ്ഞയച്ചു; അവർ യാത്ര​യാ​യി. എന്നാൽ പുറ​പ്പെ​ടുമ്പോൾ യോ​സേഫ്‌ അവരോ​ട്‌, “വഴിയിൽവെച്ച്‌ ശണ്‌ഠ​യി​ട​രുത്‌”+ എന്നു പറഞ്ഞു. 25  അങ്ങനെ അവർ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ പുറ​പ്പെട്ട്‌ കനാൻ ദേശത്ത്‌ അപ്പനായ യാക്കോ​ബി​ന്റെ അടുത്ത്‌ എത്തി. 26  അവർ അപ്പനോ​ടു പറഞ്ഞു: “യോ​സേഫ്‌ ഇപ്പോ​ഴും ജീവ​നോടെ​യുണ്ട്‌! ഈജി​പ്‌ത്‌ ദേശം മുഴുവൻ ഭരിക്കു​ന്നതു യോ​സേ​ഫാണ്‌!”+ പക്ഷേ, യാക്കോ​ബി​ന്റെ ഹൃദയം മരവി​ച്ചുപോ​യി; യാക്കോ​ബ്‌ അവരെ വിശ്വ​സി​ച്ചില്ല.+ 27  എന്നാൽ യോ​സേഫ്‌ പറഞ്ഞ കാര്യ​ങ്ങളെ​ല്ലാം അവർ വിശദീ​ക​രി​ക്കു​ക​യും തന്നെ കൊണ്ടുപോ​കാൻ യോ​സേഫ്‌ അയച്ച വണ്ടികൾ കാണു​ക​യും ചെയ്‌ത​പ്പോൾ യാക്കോ​ബ്‌ ചൈത​ന്യം വീണ്ടെ​ടു​ത്തു. 28  ഇസ്രായേൽ വളരെ സന്തോ​ഷത്തോ​ടെ പറഞ്ഞു: “ഇത്രയും മതി! എന്റെ മകൻ യോ​സേഫ്‌ ജീവ​നോ​ടി​രി​ക്കു​ന്നു! മരിക്കു​ന്ന​തി​നു മുമ്പ്‌ എനിക്ക്‌ അവിടെ ചെന്ന്‌ അവനെ കാണണം!”+

അടിക്കുറിപ്പുകള്‍

അഥവാ “ദേശത്ത്‌.”
അക്ഷ. “പിതാ​വും.”
അഥവാ “ഉപജീ​വനം കഴിക്കും.”