ഉൽപത്തി 5:1-32

  • ആദാം മുതൽ നോഹ വരെ (1-32)

    • ആദാമി​ന്‌ ആൺമക്ക​ളും പെൺമ​ക്ക​ളും ജനിക്കു​ന്നു (4)

    • ഹാനോ​ക്ക്‌ ദൈവ​ത്തോ​ടൊ​പ്പം നടന്നു (21-24)

5  ആദാമി​ന്റെ ചരിത്രം: ആദാമി​നെ സൃഷ്ടിച്ച ദിവസം ദൈവം തന്റെ സാദൃശ്യത്തിൽ+ ആദാമി​നെ നിർമി​ച്ചു.  ആണും പെണ്ണും ആയി അവരെ സൃഷ്ടിച്ചു.+ അവരെ സൃഷ്ടിച്ച+ ദിവസം അവരെ അനു​ഗ്ര​ഹിച്ച്‌, ദൈവം അവർക്കു മനുഷ്യൻ* എന്ന പേര്‌ നൽകി.  130 വയസ്സാ​യപ്പോൾ ആദാമി​നു സ്വന്തം ഛായയിൽ ഒരു മകൻ ജനിച്ചു, ആദാമി​ന്റെ തനിപ്പ​കർപ്പാ​യി​രു​ന്നു അവൻ. ആദാം അവനു ശേത്ത്‌+ എന്നു പേരിട്ടു.  ശേത്ത്‌ ജനിച്ച​ശേഷം ആദാം 800 വർഷം ജീവി​ച്ചി​രു​ന്നു. ആദാമി​നു വേറെ​യും ആൺമക്ക​ളും പെൺമ​ക്ക​ളും ജനിച്ചു.  ആദാം ആകെ 930 വർഷം ജീവിച്ചു. പിന്നെ ആദാം മരിച്ചു.+  ശേത്തിന്‌ 105 വയസ്സാ​യപ്പോൾ എനോശ്‌+ ജനിച്ചു.  എനോശ്‌ ജനിച്ച​ശേഷം ശേത്ത്‌ 807 വർഷം ജീവി​ച്ചി​രു​ന്നു. ശേത്തിനു വേറെ​യും ആൺമക്ക​ളും പെൺമ​ക്ക​ളും ജനിച്ചു.  ശേത്ത്‌ ആകെ 912 വർഷം ജീവിച്ചു. പിന്നെ ശേത്ത്‌ മരിച്ചു.  എനോശിന്‌ 90 വയസ്സാ​യപ്പോൾ കേനാൻ ജനിച്ചു. 10  കേനാൻ ജനിച്ച​ശേഷം എനോശ്‌ 815 വർഷം ജീവി​ച്ചി​രു​ന്നു. എനോ​ശി​നു വേറെ​യും ആൺമക്ക​ളും പെൺമ​ക്ക​ളും ജനിച്ചു. 11  എനോശ്‌ ആകെ 905 വർഷം ജീവിച്ചു. പിന്നെ എനോശ്‌ മരിച്ചു. 12  കേനാന്‌ 70 വയസ്സാ​യപ്പോൾ മഹലലേൽ+ ജനിച്ചു. 13  മഹലലേൽ ജനിച്ച​ശേഷം കേനാൻ 840 വർഷം ജീവി​ച്ചി​രു​ന്നു. കേനാനു വേറെ​യും ആൺമക്ക​ളും പെൺമ​ക്ക​ളും ജനിച്ചു. 14  കേനാൻ ആകെ 910 വർഷം ജീവിച്ചു. പിന്നെ കേനാൻ മരിച്ചു. 15  മഹലലേലിന്‌ 65 വയസ്സാ​യപ്പോൾ യാരെദ്‌+ ജനിച്ചു. 16  യാരെദ്‌ ജനിച്ച​ശേഷം മഹലലേൽ 830 വർഷം ജീവി​ച്ചി​രു​ന്നു. മഹല​ലേ​ലി​നു വേറെ​യും ആൺമക്ക​ളും പെൺമ​ക്ക​ളും ജനിച്ചു. 17  മഹലലേൽ ആകെ 895 വർഷം ജീവിച്ചു. പിന്നെ മഹലലേൽ മരിച്ചു. 18  യാരെദിന്‌ 162 വയസ്സാ​യപ്പോൾ ഹാനോക്ക്‌+ ജനിച്ചു. 19  ഹാനോക്ക്‌ ജനിച്ച​ശേഷം യാരെദ്‌ 800 വർഷം ജീവി​ച്ചി​രു​ന്നു. യാരെ​ദി​നു വേറെ​യും ആൺമക്ക​ളും പെൺമ​ക്ക​ളും ജനിച്ചു. 20  യാരെദ്‌ ആകെ 962 വർഷം ജീവിച്ചു. പിന്നെ യാരെദ്‌ മരിച്ചു. 21  ഹാനോക്കിന്‌ 65 വയസ്സാ​യപ്പോൾ മെഥൂശലഹ്‌+ ജനിച്ചു. 22  മെഥൂശലഹ്‌ ജനിച്ച​ശേഷം ഹാനോ​ക്ക്‌ 300 വർഷം​കൂ​ടെ സത്യദൈവത്തോടൊപ്പം* നടന്നു. ഹാനോ​ക്കി​നു വേറെ​യും ആൺമക്ക​ളും പെൺമ​ക്ക​ളും ജനിച്ചു. 23  ഹാനോക്ക്‌ ആകെ 365 വർഷം ജീവിച്ചു. 24  ഹാനോക്ക്‌ സത്യദൈ​വ​ത്തിന്റെ​കൂ​ടെ നടന്നു.+ ദൈവം ഹാനോ​ക്കി​നെ എടുത്തതുകൊണ്ട്‌+ പിന്നെ ആരും ഹാനോ​ക്കി​നെ കണ്ടിട്ടില്ല. 25  മെഥൂശലഹിന്‌ 187 വയസ്സാ​യപ്പോൾ ലാമെക്ക്‌+ ജനിച്ചു. 26  ലാമെക്ക്‌ ജനിച്ച​ശേഷം മെഥൂ​ശ​ലഹ്‌ 782 വർഷം ജീവി​ച്ചി​രു​ന്നു. മെഥൂ​ശ​ല​ഹി​നു വേറെ​യും ആൺമക്ക​ളും പെൺമ​ക്ക​ളും ജനിച്ചു. 27  മെഥൂശലഹ്‌ ആകെ 969 വർഷം ജീവിച്ചു. പിന്നെ മെഥൂ​ശ​ലഹ്‌ മരിച്ചു. 28  ലാമെക്കിന്‌ 182 വയസ്സാ​യപ്പോൾ ഒരു മകൻ ജനിച്ചു. 29  “യഹോവ ശപിച്ച+ ഈ ഭൂമി​യിൽ നമുക്കു ചെയ്യേ​ണ്ടി​വ​രുന്ന പണിക​ളിൽനി​ന്നും നമ്മുടെ കൈക​ളു​ടെ കഠിനാ​ധ്വാ​ന​ത്തിൽനി​ന്നും ഇവൻ നമുക്ക്‌ ആശ്വാസം തരും” എന്നു പറഞ്ഞ്‌ ലാമെക്ക്‌ മകനു നോഹ*+ എന്നു പേരിട്ടു. 30  നോഹ ജനിച്ച​ശേഷം ലാമെക്ക്‌ 595 വർഷം ജീവി​ച്ചി​രു​ന്നു. ലാമെ​ക്കി​നു വേറെ​യും ആൺമക്ക​ളും പെൺമ​ക്ക​ളും ജനിച്ചു. 31  ലാമെക്ക്‌ ആകെ 777 വർഷം ജീവിച്ചു. പിന്നെ ലാമെക്ക്‌ മരിച്ചു. 32  നോഹയ്‌ക്ക്‌ 500 വയസ്സാ​യപ്പോൾ ശേം,+ ഹാം,+ യാഫെത്ത്‌+ എന്നിവർ ജനിച്ചു.

അടിക്കുറിപ്പുകള്‍

അഥവാ “ആദാം; മനുഷ്യ​വർഗം.”
പദാവലി കാണുക.
സാധ്യതയനുസരിച്ച്‌ അർഥം: “വിശ്രമം; ആശ്വാസം.”