എഫെ​സൊ​സി​ലു​ള്ള​വർക്ക്‌ എഴുതിയ കത്ത്‌ 3:1-21

  • പാവന​ര​ഹ​സ്യ​ത്തിൽ ജൂതര​ല്ലാ​ത്ത​വ​രും ഉൾപ്പെ​ടു​ന്നു (1-13)

    • ജൂതര​ല്ലാ​ത്തവർ ക്രിസ്‌തു​വി​ന്റെ കൂട്ടവ​കാ​ശി​കൾ (6)

    • ദൈവ​ത്തി​ന്റെ നിത്യ​മായ ഉദ്ദേശ്യം (11)

  • എഫെ​സൊ​സി​ലു​ള്ള​വർക്ക്‌ ഉൾക്കാ​ഴ്‌ച ലഭിക്കാ​നാ​യി പ്രാർഥി​ക്കു​ന്നു (14-21)

3  ഇക്കാര​ണ​ത്താൽ ജനതക​ളിൽപ്പെട്ട നിങ്ങൾക്കു​വേണ്ടി ക്രിസ്‌തുയേ​ശു​വിനെപ്രതി തടവിലായിരിക്കുന്ന+ പൗലോ​സ്‌ എന്ന ഞാൻ. . . *  നിങ്ങൾക്കുവേണ്ടി ദൈവ​ത്തി​ന്റെ അനർഹ​ദ​യ​യു​ടെ കാര്യസ്ഥനായി+ എന്നെയാ​ണു നിയമി​ച്ചി​രി​ക്കു​ന്നതെന്നു നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ.  ഒരു വെളി​പാ​ടി​ലൂടെ​യാ​ണു പാവന​ര​ഹ​സ്യം എന്നെ അറിയി​ച്ചത്‌. ഞാൻ അക്കാര്യം ചുരു​ക്ക​മാ​യി എഴുതി​യി​രു​ന്ന​ല്ലോ.  ഇതു വായി​ക്കുമ്പോൾ ക്രിസ്‌തു​വിനെ​പ്പ​റ്റി​യുള്ള പാവനരഹസ്യത്തെക്കുറിച്ച്‌+ എനിക്കുള്ള ഗ്രാഹ്യം നിങ്ങൾക്കു മനസ്സി​ലാ​കും.  ഈ രഹസ്യം ക്രിസ്‌തു​വി​ന്റെ വിശു​ദ്ധ​രായ അപ്പോ​സ്‌ത​ല​ന്മാർക്കും പ്രവാ​ച​ക​ന്മാർക്കും ദൈവാ​ത്മാ​വി​നാൽ ഇപ്പോൾ വെളിപ്പെ​ടു​ത്തി​യ​തുപോ​ലെ മുൻത​ല​മു​റ​ക​ളി​ലെ മനുഷ്യർക്കു വെളിപ്പെ​ടു​ത്തി​യി​രു​ന്നില്ല.+  ജനതകളിൽപ്പെട്ടവർ ക്രിസ്‌തുയേ​ശു​വിനോ​ടു യോജി​പ്പിൽ, സന്തോ​ഷ​വാർത്ത​യാൽ കൂട്ടവ​കാ​ശി​ക​ളും ഒരേ ശരീര​ത്തി​ലെ അവയവങ്ങളും+ വാഗ്‌ദാ​ന​ത്തിൽ നമ്മളോടൊ​പ്പം ഓഹരി​ക്കാ​രും ആകണ​മെ​ന്ന​താണ്‌ ആ രഹസ്യം.  ഞാൻ അതിന്റെ ശുശ്രൂ​ഷ​ക​നാ​യതു ദൈവ​ത്തി​ന്റെ സൗജന്യ​സ​മ്മാ​ന​മായ അനർഹദയ കാരണ​മാണ്‌. ദൈവ​ത്തി​ന്റെ ശക്തിയു​ടെ പ്രവർത്ത​ന​ഫ​ല​മാ​യാണ്‌ എനിക്ക്‌ അതു കിട്ടി​യത്‌.+  ഞാൻ എല്ലാ വിശു​ദ്ധ​രി​ലും ഏറ്റവും ചെറി​യ​വനെ​ക്കാൾ താഴെയായിട്ടും+ ദൈവം എന്നോട്‌ ഈ അനർഹദയ കാണി​ച്ചത്‌,+ ഞാൻ ക്രിസ്‌തു​വി​ന്റെ അളവറ്റ ധനത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത ജനതക​ളിൽപ്പെ​ട്ട​വരോ​ടു ഘോഷി​ക്കാ​നും  എല്ലാം സൃഷ്ടിച്ച ദൈവ​ത്തിൽ യുഗങ്ങ​ളാ​യി മറഞ്ഞി​രുന്ന പാവന​ര​ഹ​സ്യ​ത്തി​ലെ കാര്യാ​ദി​കൾ നിർവഹിക്കപ്പെടുന്നത്‌+ എങ്ങനെ​യാണെന്ന്‌ എല്ലാവർക്കും കാണി​ച്ചുകൊ​ടു​ക്കാ​നും വേണ്ടി​യാണ്‌. 10  അങ്ങനെ ഇപ്പോൾ സഭയെ ഉപയോഗിച്ച്‌+ സ്വർഗ​ത്തി​ലെ ഗവൺമെ​ന്റു​കൾക്കും അധികാ​ര​ങ്ങൾക്കും ദൈവ​ത്തി​ന്റെ ബഹുമു​ഖ​ജ്ഞാ​നം അറിയി​ച്ചുകൊ​ടു​ക്കു​ക​യാ​യി​രു​ന്നു ഉദ്ദേശ്യം.+ 11  ഇതു ദൈവം നമ്മുടെ കർത്താ​വായ ക്രിസ്‌തുയേ​ശു​വിനോ​ടുള്ള ബന്ധത്തിൽ രൂപം കൊടുത്ത നിത്യ​മായ ഉദ്ദേശ്യ​ത്തി​നു ചേർച്ച​യി​ലാണ്‌.+ 12  ക്രിസ്‌തുവിലുള്ള വിശ്വാ​സം കാരണം ക്രിസ്‌തു​വി​ലൂ​ടെ നമുക്കു പേടി​യി​ല്ലാ​തെ സംസാ​രി​ക്കാ​നും ധൈര്യത്തോ​ടെ ദൈവത്തെ സമീപി​ക്കാ​നും കഴിയു​ന്നു.+ 13  അതുകൊണ്ട്‌ നിങ്ങൾക്കു​വേണ്ടി ഞാൻ കഷ്ടതകൾ സഹിക്കു​ന്ന​തി​ന്റെ പേരിൽ നിങ്ങൾ അധൈ​ര്യപ്പെ​ട​രുതെന്നു ഞാൻ അപേക്ഷി​ക്കു​ന്നു. കാരണം അവ നിങ്ങളു​ടെ മഹത്ത്വ​ത്തിന്‌ ഇടയാ​കും.+ 14  ഇക്കാരണത്താൽ ഞാൻ പിതാ​വി​ന്റെ സന്നിധി​യിൽ, 15  സ്വർഗത്തിലും ഭൂമി​യി​ലും ഉള്ള എല്ലാ കുടും​ബ​ങ്ങൾക്കും പേര്‌ വരാൻ കാരണ​മാ​യ​വന്റെ സന്നിധി​യിൽ, മുട്ടു​കു​ത്തു​ന്നു. 16  ഉജ്ജ്വലമായ മഹത്ത്വ​മുള്ള ദൈവം തന്റെ ആത്മാവി​ലൂ​ടെ ശക്തി തന്ന്‌ നിങ്ങളി​ലെ ആന്തരി​ക​മ​നു​ഷ്യ​നെ ബലപ്പെടുത്താൻ+ ഞാൻ പ്രാർഥി​ക്കു​ക​യാണ്‌. 17  നിങ്ങൾ സ്‌നേഹം നിറഞ്ഞ​വ​രാ​ക​ണമെ​ന്നും നിങ്ങളു​ടെ വിശ്വാ​സ​ത്താൽ ക്രിസ്‌തു നിങ്ങളു​ടെ ഹൃദയ​ങ്ങ​ളിൽ വസിക്കണമെന്നും+ ഞാൻ പ്രാർഥി​ക്കു​ന്നു. നിങ്ങൾ നന്നായി വേരൂന്നിയവരും+ അടിസ്ഥാ​ന​ത്തി​ന്മേൽ ഉറച്ചുനിൽക്കുന്നവരും+ ആയിരി​ക്കട്ടെ. 18  അപ്പോൾ നിങ്ങൾ എല്ലാ വിശു​ദ്ധരോ​ടുമൊ​പ്പം സത്യത്തി​ന്റെ വീതി​യും നീളവും ഉയരവും ആഴവും പൂർണ​മാ​യി ഗ്രഹി​ക്കാൻ പ്രാപ്‌ത​രാ​കും. 19  കൂടാതെ, അറിവിനെപ്പോ​ലും കവച്ചുവെ​ക്കുന്ന ക്രിസ്‌തു​വി​ന്റെ സ്‌നേഹവും+ നിങ്ങൾ തിരി​ച്ച​റി​യും. അങ്ങനെ എല്ലാ ദൈവി​ക​ഗു​ണ​ങ്ങ​ളും നിങ്ങളിൽ നിറയട്ടെ. 20  നമ്മളിൽ പ്രവർത്തി​ക്കുന്ന തന്റെ ശക്തിയാൽ,+ നമ്മൾ ചോദി​ക്കു​ക​യോ ചിന്തി​ക്കു​ക​യോ ചെയ്യു​ന്ന​തിനെ​ക്കാളെ​ല്ലാം വളരെ​യ​ധി​ക​മാ​യി ചെയ്‌തു​ത​രാൻ കഴിയുന്ന ദൈവത്തിനു+ 21  സഭയാലും ക്രിസ്‌തുയേ​ശു​വി​നാ​ലും തലമു​റ​ത​ല​മു​റയോ​ളം, എന്നു​മെന്നേ​ക്കും മഹത്ത്വം ഉണ്ടാകട്ടെ. ആമേൻ.

അടിക്കുറിപ്പുകള്‍

പറഞ്ഞുവരുന്ന കാര്യ​ത്തി​ന്റെ തുടർച്ച 14-ാം വാക്യ​ത്തി​ലാ​ണെന്നു തോന്നു​ന്നു.