എസ്ഥേർ 10:1-3
-
മൊർദെഖായിയുടെ മഹത്ത്വം (1-3)
10 അഹശ്വേരശ് രാജാവ് സാമ്രാജ്യത്തിലെങ്ങും, കരമുതൽ കടലിലെ ദ്വീപുകൾവരെ, നിർബന്ധിതജോലി ഏർപ്പെടുത്തി.
2 അഹശ്വേരശ് രാജാവിന്റെ പ്രബലവും മഹത്തരവും ആയ എല്ലാ നേട്ടങ്ങളും രാജാവ് മൊർദെഖായിയെ+ ഉയർത്തി മഹത്ത്വപ്പെടുത്തിയതിന്റെ+ വിശദവിവരണവും മേദ്യയിലെയും പേർഷ്യയിലെയും+ രാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്തകത്തിൽ+ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
3 ജൂതനായ മൊർദെഖായിക്കായിരുന്നു അഹശ്വേരശ് രാജാവ് കഴിഞ്ഞാൽ അടുത്ത സ്ഥാനം. സ്വന്തം ജനത്തിന്റെ നന്മയ്ക്കും അവരുടെ പിൻതലമുറക്കാരുടെയെല്ലാം ക്ഷേമത്തിനും വേണ്ടി പ്രവർത്തിച്ച* മൊർദെഖായി ജൂതന്മാരുടെ ഇടയിൽ മഹാനും* അനേകംവരുന്ന സഹോദരങ്ങളുടെ ഇടയിൽ ബഹുമാന്യനും ആയിരുന്നു.
അടിക്കുറിപ്പുകള്‍
^ അക്ഷ. “പിൻതലമുറക്കാർക്കുവേണ്ടി സമാധാനം സംസാരിച്ച.”
^ അഥവാ “വളരെ ആദരണീയനും.”