എസ്ര 1:1-11

  • ദേവാ​ലയം പുതു​ക്കി​പ്പ​ണി​യാൻ കോ​രെശ്‌ രാജാവ്‌ കല്‌പന കൊടു​ക്കു​ന്നു (1-4)

  • ബാബി​ലോൺപ്ര​വാ​സ​ത്തിൽനിന്ന്‌ മടങ്ങി​വ​രു​ന്ന​വ​രു​ടെ തയ്യാ​റെ​ടു​പ്പു​കൾ (5-11)

1  യഹോവ യിരെ​മ്യ​യി​ലൂ​ടെ പറഞ്ഞതു+ നിറ​വേ​റാ​നാ​യി, പേർഷ്യൻ രാജാ​വായ കോരെശിന്റെ*+ വാഴ്‌ച​യു​ടെ ഒന്നാം വർഷം യഹോവ കോ​രെ​ശി​ന്റെ മനസ്സു​ണർത്തി. അങ്ങനെ പേർഷ്യൻ രാജാ​വായ കോ​രെശ്‌ രാജ്യത്ത്‌ ഉടനീളം ഇങ്ങനെയൊ​രു വിളം​ബരം നടത്തു​ക​യും അതിലെ വാക്കുകൾ രേഖ​പ്പെ​ടു​ത്തിവെ​ക്കു​ക​യും ചെയ്‌തു:+  “പേർഷ്യൻ രാജാ​വായ കോ​രെശ്‌ ഇങ്ങനെ പറയുന്നു: ‘സ്വർഗ​ത്തി​ലെ ദൈവ​മായ യഹോവ ഭൂമി​യി​ലെ എല്ലാ രാജ്യ​ങ്ങ​ളും എനിക്കു തന്നു.+ യഹൂദ​യി​ലെ യരുശലേ​മിൽ ദൈവ​ത്തിന്‌ ഒരു ഭവനം പണിയാൻ എന്നെ നിയോ​ഗി​ക്കു​ക​യും ചെയ്‌തു.+  ആ ദൈവ​ത്തി​ന്റെ ജനത്തിൽപ്പെ​ട്ടവർ ഇവി​ടെ​യുണ്ടെ​ങ്കിൽ അവരുടെ ദൈവം അവരുടെ​കൂടെ​യു​ണ്ടാ​യി​രി​ക്കട്ടെ. അവർ യഹോ​വ​യു​ടെ ഭവനം സ്ഥിതി ചെയ്‌തി​രുന്ന,* യഹൂദ​യി​ലെ യരുശലേ​മിലേക്കു ചെന്ന്‌ ഇസ്രായേ​ലി​ന്റെ ദൈവ​ത്തി​ന്റെ ഭവനം പുതു​ക്കി​പ്പ​ണി​യട്ടെ; ആ ദൈവ​മാ​ണു സത്യ​ദൈവം.  മടങ്ങിപ്പോകുന്നവരെ+ ഇവിടെ തുടരുന്ന അവരുടെ അയൽക്കാർ* സഹായിക്കേ​ണ്ട​താണ്‌. യരുശലേ​മി​ലെ ദൈവ​ഭ​വ​ന​ത്തിലേക്കു സ്വമന​സ്സാ​ലെ നൽകുന്ന കാഴ്‌ചകൾക്കു+ പുറമേ അവർ അവർക്കു വളർത്തു​മൃ​ഗങ്ങൾ, സ്വർണം, വെള്ളി, മറ്റു സാധന​സാ​മഗ്രി​കൾ എന്നിവ​യും നൽകണം.’”  അപ്പോൾ, യരുശലേ​മിൽ ചെന്ന്‌ യഹോ​വ​യു​ടെ ഭവനം പുതു​ക്കി​പ്പ​ണി​യാ​നാ​യി യഹൂദ​യുടെ​യും ബന്യാ​മീന്റെ​യും പിതൃഭവനത്തലവന്മാരും* പുരോ​ഹി​ത​ന്മാ​രും ലേവ്യ​രും തയ്യാ​റെ​ടു​ത്തു. അങ്ങനെ ചെയ്യാൻ സത്യ​ദൈവം അവരുടെയെ​ല്ലാം മനസ്സിൽ തോന്നി​ച്ചു.  അവരുടെ ചുറ്റും താമസി​ച്ചി​രു​ന്നവർ സ്വമന​സ്സാലെ​യുള്ള കാഴ്‌ചകൾ, വളർത്തു​മൃ​ഗങ്ങൾ, സ്വർണ​വും വെള്ളി​യും കൊണ്ടുള്ള ഉപകര​ണങ്ങൾ, മറ്റു സാധന​സാ​മഗ്രി​കൾ, വിലപി​ടി​പ്പുള്ള വസ്‌തു​ക്കൾ എന്നിവ നൽകി അവരെ സഹായി​ച്ചു.  നെബൂഖദ്‌നേസർ രാജാവ്‌ യരുശലേ​മി​ലെ യഹോ​വ​യു​ടെ ഭവനത്തിൽനി​ന്ന്‌ എടുത്ത്‌ അയാളു​ടെ ദൈവ​ത്തി​ന്റെ ഭവനത്തിൽ വെച്ചി​രുന്ന ഉപകര​ണങ്ങൾ കോ​രെശ്‌ രാജാവ്‌ പുറത്ത്‌ എടുപ്പി​ച്ചു.+  ധനകാര്യവിചാരകനായ മി​ത്രെ​ദാ​ത്തി​ന്റെ മേൽനോ​ട്ട​ത്തി​ലാ​ണു പേർഷ്യൻ രാജാ​വായ കോ​രെശ്‌ അവ പുറത്ത്‌ എടുപ്പി​ച്ചത്‌. മി​ത്രെ​ദാത്ത്‌ അവ എണ്ണി യഹൂദാ​ത​ല​വ​നായ ശേശ്‌ബസ്സരിനെ*+ ഏൽപ്പിച്ചു.  ഇത്രയുമായിരുന്നു അവയുടെ എണ്ണം: കൊട്ട​യു​ടെ ആകൃതി​യി​ലുള്ള സ്വർണ​പാത്രങ്ങൾ 30, കൊട്ട​യു​ടെ ആകൃതി​യി​ലുള്ള വെള്ളി​പ്പാത്രങ്ങൾ 1,000, പകരം ഉപയോ​ഗി​ക്കാ​നുള്ള പാത്രങ്ങൾ 29, 10  സ്വർണംകൊണ്ടുള്ള ചെറിയ കുഴി​യൻപാത്രങ്ങൾ 30, വെള്ളികൊ​ണ്ടുള്ള ചെറിയ കുഴി​യൻപാത്രങ്ങൾ 410, മറ്റ്‌ ഉപകര​ണങ്ങൾ 1,000. 11  സ്വർണംകൊണ്ടും വെള്ളികൊ​ണ്ടും ഉള്ള ഉപകര​ണ​ങ്ങ​ളു​ടെ മൊത്തം എണ്ണം 5,400 ആയിരു​ന്നു. ബാബിലോ​ണിൽ ബന്ദിക​ളാ​യി കഴിഞ്ഞിരുന്നവരെ+ യരുശലേ​മിലേക്കു കൊണ്ടു​പോയ സമയത്ത്‌ ശേശ്‌ബസ്സർ ഇവയെ​ല്ലാം കൂടെക്കൊ​ണ്ടുപോ​യി.

അടിക്കുറിപ്പുകള്‍

അഥവാ “സൈറ​സി​ന്റെ.”
മറ്റൊരു സാധ്യത “യഹോവ വസിക്കുന്ന.”
അക്ഷ. “അവന്റെ സ്ഥലത്തെ പുരു​ഷ​ന്മാർ.”
പദാവലിയിൽ “പിതൃ​ഭ​വനം” കാണുക.
എസ്ര 2:2; 3:8 എന്നിവ​യിൽ പറഞ്ഞി​രി​ക്കുന്ന സെരു​ബ്ബാ​ബേ​ലാ​യി​രി​ക്കാം ഇത്‌.