എസ്ര 2:1-70

  • മടങ്ങിവന്ന പ്രവാ​സി​ക​ളു​ടെ രേഖ (1-67)

    • ദേവാ​ല​യ​സേ​വകർ (43-54)

    • ശലോ​മോ​ന്റെ ദാസന്മാ​രു​ടെ വംശജർ (55-57)

  • ദേവാ​ലയം പണിയാൻ സ്വമന​സ്സാ​ലെ സംഭാ​വ​നകൾ കൊടു​ക്കു​ന്നു (68-70)

2  ബാബിലോൺരാ​ജാ​വായ നെബൂ​ഖ​ദ്‌നേസർ ബാബിലോ​ണിലേക്കു ബന്ദിക​ളാ​യി കൊണ്ടുപോയവരിൽ+ യരുശലേ​മിലേ​ക്കും യഹൂദ​യിലേ​ക്കും മടങ്ങിവന്ന സംസ്ഥാ​ന​വാ​സി​കൾ ഇവരാണ്‌. ഇവർ സ്വന്തം നഗരങ്ങളിലേക്കു+  സെരുബ്ബാബേൽ,+ യേശുവ,+ നെഹമ്യ, സെരായ, രയേലയ, മൊർദെ​ഖാ​യി, ബിൽശാൻ, മിസ്‌പാർ, ബിഗ്വാ​യി, രഹൂം, ബാനെ എന്നിവരോടൊ​പ്പം മടങ്ങി​യെത്തി. ഇസ്രായേ​ല്യ​പു​രു​ഷ​ന്മാ​രു​ടെ സംഖ്യ:+  പരോശിന്റെ വംശജർ 2,172;  ശെഫത്യയുടെ വംശജർ 372;  ആരഹിന്റെ+ വംശജർ 775;  പഹത്‌-മോവാബിന്റെ+ വംശത്തി​ലുള്ള യേശു​വ​യുടെ​യും യോവാ​ബിന്റെ​യും വംശജർ 2,812;  ഏലാമിന്റെ+ വംശജർ 1,254;  സത്ഥുവിന്റെ+ വംശജർ 945;  സക്കായിയുടെ വംശജർ 760; 10  ബാനിയുടെ വംശജർ 642; 11  ബേബായിയുടെ വംശജർ 623; 12  അസ്‌ഗാദിന്റെ വംശജർ 1,222; 13  അദോനിക്കാമിന്റെ വംശജർ 666; 14  ബിഗ്വായിയുടെ വംശജർ 2,056; 15  ആദീന്റെ വംശജർ 454; 16  ഹിസ്‌കിയഗൃഹത്തിലെ ആതേരി​ന്റെ വംശജർ 98; 17  ബസായിയുടെ വംശജർ 323; 18  യോരയുടെ വംശജർ 112; 19  ഹാശൂമിന്റെ+ വംശജർ 223; 20  ഗിബ്ബാരിന്റെ വംശജർ 95; 21  ബേത്ത്‌ലെഹെമിൽനിന്നുള്ളവർ 123; 22  നെതോഫയിലെ പുരു​ഷ​ന്മാർ 56; 23  അനാഥോത്തിലെ+ പുരു​ഷ​ന്മാർ 128; 24  അസ്‌മാവെത്തിൽനിന്നുള്ളവർ 42; 25  കിര്യത്ത്‌-യയാരീം, കെഫീര, ബേരോ​ത്ത്‌ എന്നിവി​ട​ങ്ങ​ളിൽനി​ന്നു​ള്ളവർ 743; 26  രാമയിൽനിന്നും+ ഗേബയിൽനിന്നും+ ഉള്ളവർ 621; 27  മിക്‌മാസിലെ പുരു​ഷ​ന്മാർ 122; 28  ബഥേലിലെയും ഹായിയിലെയും+ പുരു​ഷ​ന്മാർ 223; 29  നെബോയിൽനിന്നുള്ളവർ+ 52; 30  മഗ്‌ബീശിൽനിന്നുള്ളവർ 156; 31  മറ്റേ ഏലാമി​ന്റെ വംശജർ 1,254; 32  ഹാരീമിന്റെ വംശജർ 320; 33  ലോദ്‌, ഹാദീദ്‌, ഓനൊ എന്നിവി​ട​ങ്ങ​ളിൽനി​ന്നു​ള്ളവർ 725; 34  യരീഹൊയിൽനിന്നുള്ളവർ 345; 35  സെനായയിൽനിന്നുള്ളവർ 3,630. 36  പുരോഹിതന്മാർ:+ യേശുവഗൃഹത്തിലെ+ യദയയുടെ+ വംശജർ 973; 37  ഇമ്മേരിന്റെ+ വംശജർ 1,052; 38  പശ്‌ഹൂരിന്റെ+ വംശജർ 1,247; 39  ഹാരീമിന്റെ+ വംശജർ 1,017. 40  ലേവ്യർ:+ ഹോദ​വ്യ​ഗൃ​ഹ​ത്തി​ലെ യേശു​വ​യുടെ​യും കദ്‌മിയേലിന്റെയും+ വംശജർ 74. 41  ഗായകർ:+ ആസാഫിന്റെ+ വംശജർ 128. 42  കാവൽക്കാരുടെ+ വംശജർ: ശല്ലൂം, ആതേർ, തൽമോൻ,+ അക്കൂബ്‌,+ ഹതീത, ശോബാ​യി എന്നിവ​രു​ടെ വംശജർ ആകെ 139. 43  ദേവാലയസേവകർ:*+ സീഹയു​ടെ വംശജർ, ഹസൂഫ​യു​ടെ വംശജർ, തബ്ബാ​യോ​ത്തി​ന്റെ വംശജർ, 44  കേരോസിന്റെ വംശജർ, സീയാ​ഹ​യു​ടെ വംശജർ, പാദോ​ന്റെ വംശജർ, 45  ലബാനയുടെ വംശജർ, ഹഗാബ​യു​ടെ വംശജർ, അക്കൂബി​ന്റെ വംശജർ, 46  ഹാഗാബിന്റെ വംശജർ, ശൽമാ​യി​യു​ടെ വംശജർ, ഹാനാന്റെ വംശജർ, 47  ഗിദ്ദേലിന്റെ വംശജർ, ഗാഹരി​ന്റെ വംശജർ, രയായ​യു​ടെ വംശജർ, 48  രസീന്റെ വംശജർ, നെക്കോ​ദ​യു​ടെ വംശജർ, ഗസ്സാമി​ന്റെ വംശജർ, 49  ഉസയുടെ വംശജർ, പാസേ​ഹ​യു​ടെ വംശജർ, ബേസാ​യി​യു​ടെ വംശജർ, 50  അസ്‌നയുടെ വംശജർ, മെയൂ​നി​മി​ന്റെ വംശജർ, നെഫൂ​സീ​മി​ന്റെ വംശജർ, 51  ബക്‌ബുക്കിന്റെ വംശജർ, ഹക്കൂഫ​യു​ടെ വംശജർ, ഹർഹൂ​രി​ന്റെ വംശജർ, 52  ബസ്ലൂത്തിന്റെ വംശജർ, മെഹീ​ദ​യു​ടെ വംശജർ, ഹർശയു​ടെ വംശജർ, 53  ബർക്കോസിന്റെ വംശജർ, സീസെ​ര​യു​ടെ വംശജർ, തേമഹി​ന്റെ വംശജർ, 54  നെസീഹയുടെ വംശജർ, ഹതീഫ​യു​ടെ വംശജർ. 55  ശലോമോന്റെ ദാസന്മാ​രു​ടെ വംശജർ: സോതാ​യി​യു​ടെ വംശജർ, സോ​ഫേരെ​ത്തി​ന്റെ വംശജർ, പെരൂദയുടെ+ വംശജർ, 56  യാലഹിന്റെ വംശജർ, ദർക്കോ​ന്റെ വംശജർ, ഗിദ്ദേ​ലി​ന്റെ വംശജർ, 57  ശെഫത്യയുടെ വംശജർ, ഹത്തീലി​ന്റെ വംശജർ, പോ​ക്കേരെത്ത്‌-ഹസ്സെബ​യീ​മി​ന്റെ വംശജർ, ആമിയു​ടെ വംശജർ. 58  ദേവാലയസേവകരും ശലോമോ​ന്റെ ദാസന്മാ​രു​ടെ വംശജ​രും കൂടെ ആകെ 392. 59  തെൽ-മേലഹ്‌, തെൽ-ഹർശ, കെരൂബ്‌, അദ്ദോൻ, ഇമ്മേർ എന്നിവി​ട​ങ്ങ​ളിൽനിന്ന്‌ വന്ന ചിലർക്ക്‌ അവരുടെ പിതൃ​ഭ​വ​ന​മോ വംശമോ തെളി​യി​ക്കാ​നും അവർ ഇസ്രായേ​ല്യ​രാണെന്നു സ്ഥാപി​ക്കാ​നും കഴിഞ്ഞില്ല.+ താഴെ​പ്പ​റ​യു​ന്ന​വ​രാണ്‌ അവർ: 60  ദലായയുടെ വംശജർ, തോബീ​യ​യു​ടെ വംശജർ, നെക്കോ​ദ​യു​ടെ വംശജർ; ആകെ 652 പേർ. 61  പുരോഹിതന്മാരുടെ വംശജ​രിൽപ്പെ​ട്ടവർ: ഹബയ്യയു​ടെ വംശജർ, ഹക്കോസിന്റെ+ വംശജർ, ബർസി​ല്ലാ​യി​യു​ടെ വംശജർ. ഈ ബർസി​ല്ലാ​യി ഗിലെ​യാ​ദ്യ​നായ ബർസില്ലായിയുടെ+ പെൺമ​ക്ക​ളിൽ ഒരാളെ വിവാഹം കഴിച്ച​തുകൊ​ണ്ടാണ്‌ ആ പേരിൽ അറിയപ്പെ​ട്ടത്‌. 62  ഇവർ വംശാ​വലി തെളി​യി​ക്കാൻ ആവശ്യ​മായ രേഖകൾ തിര​ഞ്ഞെ​ങ്കി​ലും കണ്ടെത്താ​നാ​യില്ല. അതു​കൊണ്ട്‌ അവരെ പൗരോ​ഹി​ത്യസേ​വ​ന​ത്തിന്‌ അയോഗ്യരെന്നു+ പ്രഖ്യാ​പി​ച്ചു.* 63  ഊറീമും തുമ്മീമും*+ ഉപയോ​ഗി​ക്കാൻ കഴിയുന്ന ഒരു പുരോ​ഹി​തൻ ഉണ്ടാകു​ന്ന​തു​വരെ അതിവിശുദ്ധവസ്‌തുക്കൾ+ അവർക്കു കഴിക്കാ​നാ​കില്ലെന്നു ഗവർണർ* അവരോ​ടു പറഞ്ഞു. 64  സഭയുടെ മൊത്തം അംഗസം​ഖ്യ 42,360 ആയിരു​ന്നു;+ 65  ഇതു കൂടാതെ, അടിമ​ക​ളാ​യി 7,337 സ്‌ത്രീ​പു​രു​ഷ​ന്മാ​രും ഗായി​കാ​ഗാ​യ​ക​ന്മാ​രാ​യി 200 പേരും ഉണ്ടായി​രു​ന്നു. 66  അവർക്ക്‌ 736 കുതി​ര​ക​ളും 245 കോവർക​ഴു​ത​ക​ളും 67  435 ഒട്ടകങ്ങ​ളും 6,720 കഴുത​ക​ളും ഉണ്ടായി​രു​ന്നു. 68  അവർ യരുശലേ​മിൽ യഹോ​വ​യു​ടെ ഭവനത്തിൽ എത്തിയ​പ്പോൾ പിതൃ​ഭ​വ​ന​ത്ത​ല​വ​ന്മാ​രിൽ ചിലർ, സത്യദൈ​വ​ത്തി​ന്റെ ഭവനം അത്‌ ഉണ്ടായിരുന്നിടത്തുതന്നെ+ വീണ്ടും പണിയാ​നാ​യി സ്വമന​സ്സാ​ലെ സംഭാവനകൾ+ കൊടു​ത്തു. 69  അവരുടെ പ്രാപ്‌തി​യ​നു​സ​രിച്ച്‌ അവർ നിർമാ​ണ​നി​ധി​യിലേക്ക്‌ 61,000 സ്വർണദ്രഹ്‌മയും* 5,000 വെള്ളിമിനയും* കൊടു​ത്തു;+ പുരോ​ഹി​ത​ന്മാർക്കുവേണ്ടി 100 നീളൻ കുപ്പാ​യ​ങ്ങ​ളും സംഭാവന നൽകി. 70  പിന്നെ പുരോ​ഹി​ത​ന്മാ​രും ലേവ്യ​രും ഗായക​രും കവാട​ത്തി​ന്റെ കാവൽക്കാ​രും ദേവാ​ല​യസേ​വ​ക​രും ബാക്കി​യുള്ള ഇസ്രായേ​ല്യ​രും അവരവ​രു​ടെ നഗരങ്ങ​ളിൽ താമസ​മാ​ക്കി. അങ്ങനെ ഇസ്രായേ​ല്യരെ​ല്ലാം അവരവ​രു​ടെ നഗരങ്ങ​ളിൽ താമസ​മു​റ​പ്പി​ച്ചു.+

അടിക്കുറിപ്പുകള്‍

അഥവാ “നെഥി​നിം.” അക്ഷ. “നൽക​പ്പെ​ട്ടവർ.”
അഥവാ “അവരെ അശുദ്ധ​രാ​യി കണക്കാക്കി പൗരോ​ഹി​ത്യ​സേ​വ​ന​ത്തിൽനി​ന്ന്‌ ഒഴിവാ​ക്കി.”
പദാവലി കാണുക.
അഥവാ “തിർശാഥ.” ഒരു സംസ്ഥാ​ന​ത്തി​ന്റെ ഗവർണർക്കുള്ള പേർഷ്യൻ സ്ഥാന​പ്പേര്‌.
ഇത്‌ 8.4 ഗ്രാം തൂക്കമുള്ള, ദാരിക്ക്‌ എന്ന പേർഷ്യൻ സ്വർണ​നാ​ണ​യ​മാ​ണെന്നു പൊതു​വേ കരുതു​ന്നു. ഇതു ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളി​ലെ ദ്രഹ്‌മ അല്ല. അനു. ബി14 കാണുക.
എബ്രായതിരുവെഴുത്തുകളിലെ മിന = 570 ഗ്രാം. അനു. ബി14 കാണുക.