എസ്ര 5:1-17

  • ജൂതന്മാർ ദേവാ​ല​യം​പണി വീണ്ടും തുടങ്ങു​ന്നു (1-5)

  • ദാര്യാ​വേശ്‌ രാജാ​വി​നു തത്‌നാ​യി അയച്ച കത്ത്‌ (6-17)

5  പിന്നെ, പ്രവാ​ച​ക​ന്മാ​രായ ഹഗ്ഗായിയും+ ഇദ്ദൊയുടെ+ കൊച്ചു​മകൻ സെഖര്യയും+ യഹൂദ​യി​ലും യരുശലേ​മി​ലും ഉള്ള ജൂതന്മാ​രോ​ട്‌, അവരുടെ​കൂടെ​യു​ണ്ടാ​യി​രുന്ന ഇസ്രായേ​ലി​ന്റെ ദൈവ​ത്തി​ന്റെ നാമത്തിൽ പ്രവചി​ച്ചു.  അക്കാലത്താണു ശെയൽതീയേ​ലി​ന്റെ മകൻ സെരുബ്ബാബേലും+ യഹോ​സാ​ദാ​ക്കി​ന്റെ മകൻ യേശുവയും+ യരുശലേ​മി​ലുള്ള ദൈവ​ഭ​വ​ന​ത്തി​ന്റെ പണി വീണ്ടും തുടങ്ങി​യത്‌.+ അവരെ പിന്തു​ണ​ച്ചുകൊണ്ട്‌ ദൈവ​ത്തി​ന്റെ പ്രവാ​ച​ക​ന്മാ​രും അവരോടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.+  അപ്പോൾ അക്കരപ്രദേശത്തിന്റെ* ഗവർണ​റായ തത്‌നാ​യി​യും ശെഥർ-ബോസ്‌നാ​യി​യും സഹപ്ര​വർത്ത​ക​രും വന്ന്‌ അവരോ​ടു ചോദി​ച്ചു: “ഈ ഭവനം പണിയാ​നും ഇതു പൂർത്തി​യാ​ക്കാ​നും ആരാണു നിങ്ങൾക്ക്‌ അനുമതി തന്നത്‌?”  പിന്നെ അവർ ചോദി​ച്ചു: “ആരെല്ലാം ചേർന്നാ​ണ്‌ ഈ കെട്ടിടം പണിയു​ന്നത്‌? അവരുടെ പേരുകൾ പറയൂ.”  എന്നാൽ ദൈവ​ത്തി​ന്റെ പിന്തുണ ജൂതന്മാ​രു​ടെ മൂപ്പന്മാർക്കുണ്ടായിരുന്നതുകൊണ്ട്‌*+ അന്വേ​ഷ​ണ​റിപ്പോർട്ട്‌ ദാര്യാവേ​ശി​നു സമർപ്പി​ച്ച്‌ അതിന്‌ ഔദ്യോ​ഗി​ക​മായ ഒരു മറുപടി ലഭിക്കു​ന്ന​തു​വരെ തത്‌നാ​യി​യും കൂട്ടരും അവരുടെ പണി നിറു​ത്തി​ച്ചില്ല.  അക്കരപ്രദേശത്തിന്റെ ഗവർണ​റായ തത്‌നാ​യി​യും ശെഥർ-ബോസ്‌നാ​യി​യും അക്കര​പ്രദേ​ശ​ത്തി​ന്റെ ഉപഗവർണർമാ​രായ അയാളു​ടെ സഹപ്ര​വർത്ത​ക​രും ചേർന്ന്‌ ദാര്യാ​വേശ്‌ രാജാ​വിന്‌ അയച്ച കത്തിന്റെ പകർപ്പാ​ണ്‌ ഇത്‌.  അവർ ഇതു ദാര്യാവേ​ശിന്‌ അയച്ചുകൊ​ടു​ത്തു. ഇങ്ങനെ​യാണ്‌ അവർ എഴുതി​യത്‌: “ദാര്യാ​വേശ്‌ രാജാ​വിന്‌, “അങ്ങയ്‌ക്കു സമാധാ​നം!  പ്രഭോ, ഞങ്ങൾ യഹൂദാ​സം​സ്ഥാ​ന​ത്തിൽ ആ മഹാദൈ​വ​ത്തി​ന്റെ ഭവനത്തിൽ പോയി​രു​ന്നു. അവർ വലിയ കല്ലുകൾ ഉരുട്ടി​ക്ക​യറ്റി ആ ഭവനം നിർമി​ക്കു​ന്നു, ചുവരു​ക​ളിൽ തടികൾ വെച്ച്‌ പണിയു​ന്നു. ആളുകൾ ഉത്സാഹത്തോ​ടെ പണി​യെ​ടു​ക്കു​ന്ന​തുകൊണ്ട്‌ നിർമാ​ണം അതി​വേ​ഗ​ത്തിൽ പുരോ​ഗ​മി​ക്കു​ക​യാണ്‌.  ഞങ്ങൾ അവരുടെ മൂപ്പന്മാ​രോ​ട്‌, ‘ഈ ഭവനം പണിയാ​നും ഇതു പൂർത്തി​യാ​ക്കാ​നും ആരാണു നിങ്ങൾക്ക്‌ അനുമതി തന്നത്‌’ എന്നു ചോദി​ച്ചു.+ 10  പണിക്കു നേതൃ​ത്വമെ​ടു​ക്കു​ന്ന​വ​രു​ടെ പേരുകൾ അങ്ങയെ എഴുതി അറിയി​ക്കാ​നാ​യി ഞങ്ങൾ അതും അവരോ​ടു ചോദി​ച്ചു. 11  “ഇതാണ്‌ അവർ പറഞ്ഞ മറുപടി: ‘സ്വർഗ​ത്തിന്റെ​യും ഭൂമി​യുടെ​യും നാഥനായ ദൈവ​ത്തി​ന്റെ ദാസന്മാ​രാ​ണു ഞങ്ങൾ. മഹാനായ ഒരു ഇസ്രായേൽരാ​ജാവ്‌ വർഷങ്ങൾക്കു മുമ്പ്‌ പണിക​ഴി​പ്പിച്ച ഒരു ഭവനമാ​ണു ഞങ്ങൾ ഇപ്പോൾ പുനർനിർമി​ക്കു​ന്നത്‌.+ 12  എന്നാൽ ഞങ്ങളുടെ പിതാ​ക്ക​ന്മാർ സ്വർഗ​ത്തി​ലെ ദൈവത്തെ കോപിപ്പിച്ചതുകൊണ്ട്‌+ ദൈവം അവരെ ബാബിലോൺരാ​ജാ​വി​ന്റെ, കൽദയ​നായ നെബൂ​ഖ​ദ്‌നേ​സ​റി​ന്റെ,+ കൈയിൽ ഏൽപ്പിച്ചു. നെബൂ​ഖ​ദ്‌നേസർ ഈ ഭവനം തകർത്ത്‌ തരിപ്പണമാക്കി+ ജനത്തെ ബാബിലോ​ണിലേക്കു ബന്ദിക​ളാ​യി പിടി​ച്ചുകൊ​ണ്ടുപോ​യി.+ 13  പക്ഷേ ബാബിലോൺരാ​ജാ​വായ കോ​രെ​ശി​ന്റെ ഒന്നാം വർഷം കോ​രെശ്‌ ഈ ദൈവ​ഭ​വനം പുതു​ക്കി​പ്പ​ണി​യാൻ ഉത്തരവി​ട്ടു.+ 14  മാത്രമല്ല നെബൂ​ഖ​ദ്‌നേസർ യരുശലേ​മി​ലെ ദേവാ​ല​യ​ത്തിൽനിന്ന്‌ എടുത്ത്‌ ബാബിലോ​ണി​ലെ ആലയത്തി​ലേക്കു കൊണ്ടു​വന്ന സ്വർണ​പാത്ര​ങ്ങ​ളും വെള്ളി​പ്പാത്ര​ങ്ങ​ളും കോ​രെശ്‌ അവി​ടെ​നിന്ന്‌ പുറത്ത്‌ എടുപ്പി​ച്ചു.+ എന്നിട്ട്‌, കോ​രെശ്‌ രാജാവ്‌ ഗവർണ​റാ​യി നിയമിച്ച ശേശ്‌ബസ്സരിന്റെ*+ കൈയിൽ അത്‌ ഏൽപ്പിച്ചു.+ 15  കോരെശ്‌ ശേശ്‌ബ​സ്സ​രിനോ​ടു പറഞ്ഞു: “ഈ പാത്രങ്ങൾ കൊണ്ടുപോ​യി യരുശലേ​മി​ലെ ദേവാ​ല​യ​ത്തിൽ വെക്കുക; ദൈവ​ത്തി​ന്റെ ഭവനം അത്‌ ഇരുന്ന സ്ഥലത്തു​തന്നെ വീണ്ടും പണിയു​ക​യും വേണം.”+ 16  അങ്ങനെ ശേശ്‌ബസ്സർ വന്ന്‌ യരുശലേ​മി​ലുള്ള ദൈവ​ഭ​വ​ന​ത്തിന്‌ അടിസ്ഥാ​ന​മി​ട്ടു.+ അന്നുമു​തൽ ഇതിന്റെ പണി നടന്നുകൊ​ണ്ടി​രി​ക്കു​ക​യാണ്‌; ഇതുവരെ പൂർത്തി​യാ​യി​ട്ടില്ല.’+ 17  “അങ്ങയ്‌ക്ക്‌ ഉചിത​മെന്നു തോന്നുന്നെ​ങ്കിൽ, യരുശലേ​മി​ലുള്ള ദൈവ​ഭ​വനം പുതു​ക്കി​പ്പ​ണി​യാൻ കോ​രെശ്‌ രാജാവ്‌ ഉത്തരവ്‌ പുറ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ടോ എന്നു ബാബിലോ​ണി​ലെ ഖജനാവിൽ* ഒരു അന്വേ​ഷണം നടത്തി​യാ​ലും.+ എന്നിട്ട്‌ അതു സംബന്ധിച്ച അങ്ങയുടെ തീരു​മാ​നം ഞങ്ങളെ അറിയി​ച്ചാ​ലും.”

അടിക്കുറിപ്പുകള്‍

അതായത്‌, യൂഫ്ര​ട്ടീ​സി​നു പടിഞ്ഞാ​റുള്ള പ്രദേശം.
അക്ഷ. “അവരുടെ ദൈവ​ത്തി​ന്റെ കണ്ണുകൾ ജൂതന്മാ​രു​ടെ മൂപ്പന്മാ​രു​ടെ മേലു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ട്‌.” പദാവ​ലി​യിൽ “മൂപ്പൻ” കാണുക.
എസ്ര 2:2; 3:8 എന്നിവ​യിൽ പറഞ്ഞി​രി​ക്കുന്ന സെരു​ബ്ബാ​ബേ​ലാ​യി​രി​ക്കാം ഇത്‌.
അഥവാ “ചരി​ത്ര​രേ​ഖകൾ സൂക്ഷി​ക്കു​ന്നി​ടത്ത്‌.”