എസ്ര 6:1-22

  • ദാര്യാ​വേശ്‌ അന്വേ​ഷണം നടത്തുന്നു, ഉത്തരവി​റ​ക്കു​ന്നു (1-12)

  • ദേവാ​ല​യം​പണി പൂർത്തി​യാ​ക്കു​ന്നു, ഉദ്‌ഘാ​ടനം നടത്തുന്നു (13-18)

  • പെസഹ ആഘോ​ഷി​ക്കു​ന്നു (19-22)

6  അങ്ങനെ, ദാര്യാ​വേശ്‌ രാജാവ്‌ ആജ്ഞാപി​ച്ച​ത​നു​സ​രിച്ച്‌ അവർ ചരി​ത്രരേ​ഖകൾ സൂക്ഷി​ക്കു​ന്നി​ടത്ത്‌,* അതായത്‌ ബാബിലോ​ണി​ലുള്ള വിലപി​ടിച്ച വസ്‌തു​ക്കൾ സൂക്ഷി​ക്കു​ന്നി​ടത്ത്‌, ഒരു അന്വേ​ഷണം നടത്തി.  മേദ്യസംസ്ഥാനത്തുള്ള എക്‌ബ​ത്താ​ന​യി​ലെ കോട്ട​യിൽനിന്ന്‌ അവർ ഒരു ചുരുൾ കണ്ടെടു​ത്തു. അതിൽ ഇങ്ങനെയൊ​രു സന്ദേശം രേഖ​പ്പെ​ടു​ത്തി​യി​രു​ന്നു:  “കോ​രെശ്‌ രാജാ​വി​ന്റെ വാഴ്‌ച​യു​ടെ ഒന്നാം വർഷം യരുശലേ​മി​ലുള്ള ദൈവ​ഭ​വ​നത്തെ​ക്കു​റിച്ച്‌ രാജാവ്‌ പുറ​പ്പെ​ടു​വിച്ച ഉത്തരവ്‌:+ ‘ബലികൾ അർപ്പി​ക്കാ​നാ​യി ജൂതന്മാർ ആ ഭവനം പുതു​ക്കി​പ്പ​ണി​യട്ടെ. അതിന്റെ അടിസ്ഥാ​നങ്ങൾ ഉറപ്പിച്ച്‌ 60 മുഴം* ഉയരത്തി​ലും 60 മുഴം വീതി​യി​ലും അതു പണിതു​യർത്തുക.+  മൂന്നു നിര വലിയ കല്ലുക​ളും അതിനു മുകളിൽ ഒരു നിര തടിയും+ വരുന്ന വിധത്തിൽ വേണം അതു പണിയാൻ. രാജാ​വി​ന്റെ ഭവനം അതിന്റെ നിർമാ​ണച്ചെ​ല​വു​കൾ വഹിക്കു​ന്ന​താ​യി​രി​ക്കും.+  നെബൂഖദ്‌നേസർ യരുശലേ​മി​ലെ ദൈവ​ഭ​വ​ന​ത്തിൽനിന്ന്‌ എടുത്ത്‌ ബാബിലോ​ണിലേക്കു കൊണ്ടു​വന്ന സ്വർണ​പാത്ര​ങ്ങ​ളും വെള്ളിപ്പാത്രങ്ങളും+ തിരി​ച്ചുകൊ​ടു​ക്കണം. അവർ അത്‌ യരുശലേ​മി​ലെ ദേവാ​ല​യ​ത്തിലേക്കു കൊണ്ടുപോ​യി ദൈവ​ഭ​വ​ന​ത്തിൽ അതാതി​ന്റെ സ്ഥാനത്ത്‌ വെക്കട്ടെ.’+  “അതു​കൊണ്ട്‌, അക്കരപ്രദേശത്തിന്റെ* ഗവർണ​റായ തത്‌നാ​യി​യും ശെഥർ-ബോസ്‌നായിയും+ ഉപഗവർണർമാ​രായ അവരുടെ സഹപ്ര​വർത്ത​ക​രും അറിയാൻ എഴുതു​ന്നത്‌: നിങ്ങൾ അങ്ങോട്ടു പോയി അവരുടെ പണി തടസ്സ​പ്പെ​ടു​ത്ത​രുത്‌.  ജൂതന്മാരുടെ ഗവർണ​റും അവരുടെ മൂപ്പന്മാ​രും ചേർന്ന്‌ ആ ദൈവ​ഭ​വനം അതിന്റെ പഴയ സ്ഥാനത്തു​തന്നെ നിർമി​ക്കും. അതിന്റെ പണിയിൽ നിങ്ങൾ ഇടപെ​ട​രുത്‌.  മാത്രമല്ല, ദൈവ​ഭ​വനം പുതു​ക്കി​പ്പ​ണി​യാ​നാ​യി ജൂതന്മാ​രു​ടെ മൂപ്പന്മാർക്കു നിങ്ങൾ ചില സഹായങ്ങൾ ചെയ്‌തുകൊ​ടു​ക്ക​ണമെ​ന്നും ഞാൻ ഇതാ ഉത്തരവി​ടു​ന്നു: തടസ്സമി​ല്ലാ​തെ പണി നടത്താൻ+ ആവശ്യ​മായ പണം നിങ്ങൾ അപ്പപ്പോൾ ഖജനാ​വിൽനിന്ന്‌,+ അതായത്‌ അക്കര​പ്രദേ​ശ​ത്തു​നിന്ന്‌ പിരിച്ച നികു​തി​യിൽനിന്ന്‌, അവർക്കു കൊടു​ക്കണം.  നിങ്ങൾ ഓരോ ദിവസ​വും അവർക്കു വേണ്ട​തെ​ല്ലാം കൊടു​ക്കണം. സ്വർഗ​ത്തി​ലെ ദൈവ​ത്തി​നു ദഹനയാ​ഗ​മാ​യി അർപ്പി​ക്കാൻ കാളക്കു​ട്ടി​കൾ,+ മുട്ടനാ​ടു​കൾ,+ ആട്ടിൻകുട്ടികൾ+ എന്നിവ​യും യരുശലേ​മി​ലെ പുരോ​ഹി​ത​ന്മാർ ചോദി​ക്കു​ന്നത്ര ഗോതമ്പ്‌,+ ഉപ്പ്‌,+ വീഞ്ഞ്‌,+ എണ്ണ+ എന്നിവ​യും നിങ്ങൾ അവർക്കു കൊടു​ക്കണം; ഇതിൽ മുടക്കമൊ​ന്നും വരുത്ത​രുത്‌. 10  അങ്ങനെയാകുമ്പോൾ അവർക്ക്‌ എന്നും സ്വർഗ​ത്തി​ലെ ദൈവത്തെ പ്രസാ​ദി​പ്പി​ക്കാ​നാ​യി യാഗങ്ങൾ അർപ്പി​ക്കാ​നും രാജാ​വിന്റെ​യും മക്കളുടെ​യും ദീർഘാ​യു​സ്സി​നുവേണ്ടി പ്രാർഥി​ക്കാ​നും കഴിയും.+ 11  ആരെങ്കിലും ഈ കല്‌പന ലംഘി​ച്ചാൽ അവന്റെ വീടിന്റെ ഉത്തരം വലിച്ചൂ​രി അവനെ അതിൽ തറയ്‌ക്കുമെ​ന്നും അവന്റെ വീടു പൊതുകക്കൂസാക്കുമെന്നും* ഞാൻ ഉത്തരവി​ട്ടി​രി​ക്കു​ന്നു. 12  ഈ ഉത്തരവ്‌ ധിക്കരി​ക്കാ​നും യരുശലേ​മി​ലുള്ള ദൈവ​ഭ​വനം നശിപ്പി​ക്കാ​നും ഏതെങ്കി​ലുമൊ​രു രാജാ​വോ ജനതയോ കൈ ഉയർത്തി​യാൽ, തന്റെ പേര്‌ എന്നേക്കു​മാ​യി അവിടെ സ്ഥാപി​ച്ചി​രി​ക്കുന്ന ദൈവം+ അവരെ തകർത്തു​ക​ള​യട്ടെ. ദാര്യാ​വേശ്‌ എന്ന ഞാൻ ഈ ഉത്തരവി​റ​ക്കി​യി​രി​ക്കു​ന്നു; ഇത്‌ എത്രയും പെട്ടെന്നു നടപ്പി​ലാ​ക്കുക.” 13  അക്കരപ്രദേശത്തിന്റെ ഗവർണ​റായ തത്‌നാ​യി​യും ശെഥർ-ബോസ്‌നായിയും+ അവരുടെ സഹപ്ര​വർത്ത​ക​രും ദാര്യാ​വേശ്‌ രാജാവ്‌ കല്‌പി​ച്ചതെ​ല്ലാം പെട്ടെ​ന്നു​തന്നെ നടപ്പി​ലാ​ക്കി. 14  പ്രവാചകനായ ഹഗ്ഗായിയുടെയും+ ഇദ്ദൊ​യു​ടെ കൊച്ചു​മകൻ സെഖര്യ​യുടെ​യും പ്രവചനങ്ങളിൽനിന്ന്‌+ പ്രോ​ത്സാ​ഹനം ഉൾക്കൊണ്ട ജൂതമൂ​പ്പ​ന്മാർ നിർമാ​ണം തുടർന്നു.+ ഒടുവിൽ, ഇസ്രായേ​ലി​ന്റെ ദൈവവും+ കോരെശും+ ദാര്യാവേശും+ പേർഷ്യൻ രാജാ​വായ അർഥഹ്‌ശഷ്ടയും+ കല്‌പി​ച്ചി​രു​ന്ന​തുപോ​ലെ അവർ പണി പൂർത്തി​യാ​ക്കി. 15  ദാര്യാവേശ്‌ രാജാ​വി​ന്റെ വാഴ്‌ച​യു​ടെ ആറാം വർഷം, ആദാർ* മാസം മൂന്നാം തീയതി​യാണ്‌ ദേവാ​ല​യ​നിർമാ​ണം പൂർത്തി​യാ​യത്‌. 16  ഇസ്രായേല്യരും പുരോ​ഹി​ത​ന്മാ​രും ലേവ്യരും+ പ്രവാ​സ​ത്തിൽനിന്ന്‌ മടങ്ങിയെ​ത്തിയ മറ്റുള്ള​വ​രും ചേർന്ന്‌ സന്തോ​ഷ​പൂർവം ദൈവ​ഭ​വ​ന​ത്തി​ന്റെ ഉദ്‌ഘാടനം* നടത്തി. 17  അതിന്റെ ഉദ്‌ഘാ​ട​ന​ത്തി​നുവേണ്ടി അവർ 100 കാളകളെ​യും 200 മുട്ടനാ​ടു​കളെ​യും 400 ആട്ടിൻകു​ട്ടി​കളെ​യും കൊണ്ടു​വന്നു; എല്ലാ ഇസ്രായേ​ല്യർക്കു​മുള്ള പാപയാ​ഗ​മാ​യി ഇസ്രായേൽഗോത്ര​ങ്ങ​ളു​ടെ എണ്ണമനു​സ​രിച്ച്‌ 12 ആൺകോ​ലാ​ടു​കളെ​യും അവർ അർപ്പിച്ചു.+ 18  മോശയുടെ പുസ്‌ത​ക​ത്തിൽ എഴുതി​യി​രി​ക്കു​ന്ന​തുപോ​ലെ,+ യരുശലേ​മിൽ ദൈവസേ​വ​ന​ത്തി​നാ​യി പുരോ​ഹി​ത​ന്മാ​രെ ഗണമനു​സ​രി​ച്ചും ലേവ്യരെ വിഭാഗമനുസരിച്ചും+ നിയമി​ച്ചു. 19  പ്രവാസത്തിൽനിന്ന്‌ മടങ്ങിയെ​ത്തി​യവർ ഒന്നാം മാസം 14-ാം ദിവസം പെസഹ ആഘോ​ഷി​ച്ചു.+ 20  എല്ലാ പുരോ​ഹി​ത​ന്മാ​രും ലേവ്യ​രും ശുദ്ധി​യു​ള്ള​വ​രാ​യി​രു​ന്നു. അവരെ​ല്ലാം തങ്ങളെ​ത്തന്നെ ശുദ്ധീകരിച്ചിരുന്നതിനാൽ+ തങ്ങൾക്കും സഹപുരോ​ഹി​ത​ന്മാർക്കും പ്രവാ​സ​ത്തിൽനിന്ന്‌ മടങ്ങിയെ​ത്തിയ എല്ലാവർക്കും വേണ്ടി അവർ പെസഹാ​മൃ​ഗത്തെ അറുത്തു. 21  പ്രവാസത്തിൽനിന്ന്‌ തിരി​ച്ചു​വന്ന ഇസ്രായേ​ല്യ​രും ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോ​വയെ ആരാധിക്കാനായി* ദേശത്തെ ജനതക​ളു​ടെ മ്ലേച്ഛമായ രീതികൾ ഉപേക്ഷി​ച്ച്‌ അവരോടൊ​പ്പം ചേർന്ന​വ​രും അതു കഴിച്ചു.+ 22  സത്യദൈവം അവർക്കു സന്തോഷം നൽകി​യ​തുകൊ​ണ്ടും ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോ​വ​യു​ടെ ഭവനം പണിയു​ന്ന​തിൽ സഹായി​ക്കാ​നാ​യി അസീറി​യൻ രാജാ​വി​ന്റെ ഹൃദയം അവർക്ക്‌ അനുകൂലമാക്കിയതുകൊണ്ടും+ അവർ ആഹ്ലാദത്തോ​ടെ ഏഴു ദിവസം പുളിപ്പില്ലാത്ത* അപ്പത്തിന്റെ ഉത്സവം കൊണ്ടാ​ടി.+

അടിക്കുറിപ്പുകള്‍

അക്ഷ. “രേഖക​ളു​ടെ ഭവനത്തിൽ.”
ഏകദേശം 26.7 മീ. (87.6 അടി). അനു. ബി14 കാണുക.
അതായത്‌, യൂഫ്ര​ട്ടീ​സി​നു പടിഞ്ഞാ​റുള്ള പ്രദേശം.
മറ്റൊരു സാധ്യത “ചവറ്റു​കൂ​ന​യാ​ക്കു​മെ​ന്നും; ചാണക​ക്കൂ​മ്പാ​ര​മാ​ക്കു​മെ​ന്നും.”
അനു. ബി15 കാണുക.
അഥവാ “സമർപ്പണം.”
അക്ഷ. “അന്വേ​ഷി​ക്കാ​നാ​യി.”
പദാവലി കാണുക.