എസ്ര 7:1-28

  • എസ്ര യരുശ​ലേ​മി​ലേക്കു വരുന്നു (1-10)

  • എസ്രയ്‌ക്ക്‌ അർഥഹ്‌ശഷ്ട രാജാവ്‌ കൊടുത്ത കത്ത്‌ (11-26)

  • എസ്ര യഹോ​വയെ സ്‌തു​തി​ക്കു​ന്നു (27, 28)

7  ഇതെല്ലാം കഴിഞ്ഞ​ശേഷം, പേർഷ്യൻ രാജാ​വായ അർഥഹ്‌ശഷ്ടയുടെ+ ഭരണകാ​ലത്ത്‌ എസ്ര*+ മടങ്ങി​വന്നു. സെരായയുടെ+ മകനാ​യി​രു​ന്നു എസ്ര. സെരായ അസര്യ​യു​ടെ മകൻ; അസര്യ ഹിൽക്കിയയുടെ+ മകൻ;  ഹിൽക്കിയ ശല്ലൂമി​ന്റെ മകൻ; ശല്ലൂം സാദോ​ക്കി​ന്റെ മകൻ; സാദോ​ക്ക്‌ അഹീതൂ​ബി​ന്റെ മകൻ;  അഹീതൂബ്‌ അമര്യ​യു​ടെ മകൻ; അമര്യ അസര്യയുടെ+ മകൻ; അസര്യ മെരായോ​ത്തി​ന്റെ മകൻ;  മെരായോത്ത്‌ സെരഹ്യ​യു​ടെ മകൻ; സെരഹ്യ ഉസ്സിയു​ടെ മകൻ; ഉസ്സി ബുക്കി​യു​ടെ മകൻ;  ബുക്കി അബീശൂ​വ​യു​ടെ മകൻ; അബീശൂവ ഫിനെഹാസിന്റെ+ മകൻ; ഫിനെ​ഹാസ്‌ എലെയാസരിന്റെ+ മകൻ; എലെയാ​സർ മുഖ്യ​പുരോ​ഹി​ത​നായ അഹരോന്റെ+ മകൻ.  എസ്ര ബാബിലോ​ണിൽനിന്ന്‌ വന്നു. ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോവ നൽകിയ മോശ​യു​ടെ നിയമ​ത്തിൽ നല്ല പാണ്ഡിത്യമുണ്ടായിരുന്ന* ഒരു പകർപ്പെഴുത്തുകാരനായിരുന്നു* എസ്ര.+ ദൈവ​മായ യഹോ​വ​യു​ടെ കൈ എസ്രയു​ടെ മേലു​ണ്ടാ​യി​രു​ന്ന​തുകൊണ്ട്‌ എസ്ര ചോദി​ച്ചതെ​ല്ലാം രാജാവ്‌ കൊടു​ത്തു.  അർഥഹ്‌ശഷ്ട രാജാ​വി​ന്റെ വാഴ്‌ച​യു​ടെ ഏഴാം വർഷം ചില ഇസ്രായേ​ല്യ​രും പുരോ​ഹി​ത​ന്മാ​രും ലേവ്യരും+ ഗായകരും+ കാവൽക്കാരും+ ദേവാലയസേവകരും*+ യരുശലേ​മിലേക്കു പോയി.  രാജാവിന്റെ വാഴ്‌ച​യു​ടെ ഏഴാം വർഷം അഞ്ചാം മാസം എസ്ര യരുശലേ​മിൽ എത്തി.  ഒന്നാം മാസം ഒന്നാം ദിവസ​മാണ്‌ എസ്ര ബാബിലോ​ണിൽനിന്ന്‌ യാത്ര തിരി​ച്ചത്‌. ദൈവ​ത്തി​ന്റെ കൈ എസ്രയു​ടെ മേലുണ്ടായിരുന്നതുകൊണ്ട്‌+ അഞ്ചാം മാസം ഒന്നാം ദിവസം എസ്ര യരുശലേ​മിൽ എത്തി​ച്ചേർന്നു. 10  യഹോവയുടെ നിയമം പരി​ശോ​ധിച്ച്‌ അതിനു ചേർച്ച​യിൽ നടക്കാനും+ അതിലെ ചട്ടങ്ങളും ന്യായ​ത്തീർപ്പു​ക​ളും ഇസ്രായേ​ല്യ​രെ പഠിപ്പിക്കാനും+ എസ്ര തന്റെ ഹൃദയം ഒരുക്കി​യി​രു​ന്നു.* 11  പകർപ്പെഴുത്തുകാരനും പുരോ​ഹി​ത​നും യഹോവ ഇസ്രായേ​ലി​നു കൊടുത്ത കല്‌പ​ന​ക​ളും ചട്ടങ്ങളും പഠിക്കു​ന്ന​തിൽ സമർഥ​നും ആയിരുന്ന എസ്രയ്‌ക്ക്‌ അർഥഹ്‌ശഷ്ട രാജാവ്‌ കൊടുത്ത കത്തിന്റെ പകർപ്പാ​ണ്‌ ഇത്‌: 12  * “പുരോ​ഹി​ത​നും സ്വർഗ​ത്തി​ലെ ദൈവ​ത്തി​ന്റെ നിയമം പകർത്തിയെഴുതുന്നവനും* ആയ എസ്രയ്‌ക്കു രാജാ​ധി​രാ​ജ​നായ അർഥഹ്‌ശഷ്ട+ എഴുതു​ന്നത്‌: നിനക്കു സമാധാ​നം! 13  എന്റെ സാമ്രാ​ജ്യ​ത്തി​ലുള്ള ഇസ്രായേ​ല്യർക്കോ അവരുടെ പുരോ​ഹി​ത​ന്മാർക്കോ ലേവ്യർക്കോ നിന്നോടൊ​പ്പം യരുശലേ​മിലേക്കു വരാൻ ആഗ്രഹ​മുണ്ടെ​ങ്കിൽ അവർക്കെ​ല്ലാം അങ്ങനെ ചെയ്യാ​വു​ന്ന​താണ്‌ എന്നു ഞാൻ ഇതാ ഉത്തരവി​ട്ടി​രി​ക്കു​ന്നു.+ 14  രാജാവും രാജാ​വി​ന്റെ ഏഴ്‌ ഉപദേ​ഷ്ടാ​ക്ക​ളും ചേർന്ന്‌ നിന്നെ അയയ്‌ക്കു​ന്നത്‌, യഹൂദ​യി​ലും യരുശലേ​മി​ലും ഉള്ളവർ നിന്റെ കൈവ​ശ​മുള്ള ദൈവ​ത്തി​ന്റെ നിയമം പാലി​ക്കു​ന്നു​ണ്ടോ എന്ന്‌ അന്വേ​ഷി​ക്കു​ന്ന​തി​നും 15  യരുശലേമിൽ വസിക്കുന്ന, ഇസ്രായേ​ലി​ന്റെ ദൈവ​ത്തി​നാ​യി രാജാ​വും ഉപദേ​ഷ്ടാ​ക്ക​ളും സ്വമന​സ്സാ​ലെ നൽകിയ സ്വർണ​വും വെള്ളി​യും കൊണ്ടുപോ​കു​ന്ന​തി​നും വേണ്ടി​യാണ്‌. 16  യരുശലേമിലുള്ള തങ്ങളുടെ ദൈവ​ഭ​വ​ന​ത്തി​നു ജനവും പുരോ​ഹി​ത​ന്മാ​രും സ്വമന​സ്സാ​ലെ നൽകുന്ന കാഴ്‌ച​യും ബാബിലോൺസം​സ്ഥാ​ന​ത്തു​നിന്ന്‌ നിനക്കു ലഭിക്കുന്ന* മുഴുവൻ സ്വർണ​വും വെള്ളി​യും നീ കൊണ്ടുപോ​കണം.+ 17  നീ പെട്ടെ​ന്നു​തന്നെ ആ പണം​കൊണ്ട്‌ കാളകൾ,+ മുട്ടനാ​ടു​കൾ,+ ആട്ടിൻകു​ട്ടി​കൾ,+ അവയുടെ ധാന്യ​യാ​ഗങ്ങൾ,+ അവയുടെ പാനീയയാഗങ്ങൾ+ എന്നിവ വാങ്ങി അവ യരുശലേ​മി​ലുള്ള നിങ്ങളു​ടെ ദൈവ​ത്തി​ന്റെ ഭവനത്തി​ലെ യാഗപീ​ഠ​ത്തിൽ അർപ്പി​ക്കണം. 18  “ബാക്കി​യുള്ള സ്വർണ​വും വെള്ളി​യും നിനക്കും നിന്റെ സഹോ​ദ​ര​ന്മാർക്കും ഉചിത​മെന്നു തോന്നു​ന്ന​തുപോ​ലെ നിങ്ങളു​ടെ ദൈവ​ത്തി​നു പ്രസാ​ദ​ക​ര​മായ വിധത്തിൽ ഉപയോ​ഗി​ക്കാം. 19  നിന്റെ ദൈവ​ത്തി​ന്റെ ഭവനത്തി​ലെ ശുശ്രൂ​ഷ​യ്‌ക്കാ​യി നിനക്കു തന്നിരി​ക്കുന്ന പാത്ര​ങ്ങളെ​ല്ലാം നീ യരുശലേ​മി​ലെ ദൈവ​സ​ന്നി​ധി​യിൽ സമർപ്പി​ക്കണം.+ 20  നിന്റെ ദൈവ​ത്തി​ന്റെ ഭവനത്തി​ലെ മറ്റ്‌ ആവശ്യ​ങ്ങൾക്കാ​യി നീ കൊടുക്കേ​ണ്ടതെ​ല്ലാം നിനക്കു ഖജനാ​വിൽനിന്ന്‌ എടുക്കാ​വു​ന്ന​താണ്‌.+ 21  “അർഥഹ്‌ശഷ്ട രാജാവ്‌ എന്ന ഞാൻ അക്കരപ്രദേശത്തെ* ധനകാ​ര്യ​വി​ചാ​ര​ക​ന്മാരോടെ​ല്ലാം, സ്വർഗ​ത്തി​ലെ ദൈവ​ത്തി​ന്റെ നിയമം പകർത്തിയെ​ഴു​തു​ന്ന​വ​നായ എസ്ര+ പുരോ​ഹി​തൻ ആവശ്യപ്പെ​ടു​ന്നതെ​ന്തും എത്രയും​വേഗം ചെയ്‌തുകൊ​ടു​ക്ക​ണമെന്ന്‌ ആജ്ഞാപി​ച്ചി​രി​ക്കു​ന്നു. 22  വെള്ളി 100 താലന്തുവരെയും* ഗോതമ്പ്‌ 100 കോർവരെയും* വീഞ്ഞ്‌+ 100 ബത്തുവരെയും* എണ്ണ+ 100 ബത്തുവരെ​യും ഉപ്പ്‌+ ആവശ്യംപോലെ​യും കൊടു​ക്കാൻ ഞാൻ ആവശ്യപ്പെ​ട്ടി​ട്ടുണ്ട്‌. 23  രാജാവിന്റെ മക്കളുടെ മേലും സാമ്രാ​ജ്യ​ത്തിന്മേ​ലും ദൈവകോ​പം വരാതി​രി​ക്കാൻ സ്വർഗ​ത്തി​ലെ ദൈവം+ കല്‌പി​ച്ചതെ​ല്ലാം സ്വർഗ​ത്തി​ലെ ദൈവ​ത്തി​ന്റെ ഭവനത്തി​നുവേണ്ടി ഉത്സാഹത്തോ​ടെ ചെയ്യുക.+ 24  കൂടാതെ പുരോ​ഹി​ത​ന്മാർ, ലേവ്യർ, സംഗീ​തജ്ഞർ,+ വാതിൽക്കാ​വൽക്കാർ, ദേവാ​ല​യസേ​വകർ,+ ദൈവ​ഭ​വ​ന​ത്തി​ലെ പണിക്കാർ എന്നിവരോടൊ​ന്നും കരമോ കപ്പമോ+ യാത്രാ​നി​കു​തി​യോ പിരി​ക്കാൻ അധികാ​ര​മി​ല്ലെന്ന കാര്യ​വും അറിഞ്ഞുകൊ​ള്ളുക. 25  “എസ്രാ, നിന്റെ ദൈവ​ത്തിൽനിന്ന്‌ നിനക്കു ലഭിച്ച ജ്ഞാനം ഉപയോ​ഗിച്ച്‌, അക്കര​പ്രദേ​ശത്ത്‌ താമസി​ക്കുന്ന ജനത്തിന്‌, നിന്റെ ദൈവ​ത്തി​ന്റെ നിയമങ്ങൾ അറിയാ​വുന്ന ജനത്തിനു മുഴുവൻ, ന്യായ​പാ​ലനം നടത്താ​നാ​യി നീ മജിസ്‌റ്റ്രേ​ട്ടു​മാരെ​യും ന്യായാ​ധി​പ​ന്മാരെ​യും നിയമി​ക്കണം. ആ നിയമങ്ങൾ അറിയി​ല്ലാത്ത ആരെങ്കി​ലു​മുണ്ടെ​ങ്കിൽ നീ അവരെ അതു പഠിപ്പി​ക്കു​ക​യും വേണം.+ 26  നിന്റെ ദൈവ​ത്തി​ന്റെ നിയമ​വും രാജാ​വി​ന്റെ നിയമ​വും അനുസ​രി​ക്കാത്ത എല്ലാവരെ​യും നീ ഉടനടി ശിക്ഷി​ക്കണം. നിനക്ക്‌ അവരെ വധിക്കു​ക​യോ നാടു​ക​ട​ത്തു​ക​യോ തടവി​ലാ​ക്കു​ക​യോ അവരിൽനി​ന്ന്‌ പിഴ ഈടാ​ക്കു​ക​യോ ചെയ്യാ​വു​ന്ന​താണ്‌.” 27  യരുശലേമിലെ യഹോ​വ​യു​ടെ ഭവനം മോടി പിടി​പ്പി​ക്കാൻ രാജാ​വി​ന്റെ ഹൃദയ​ത്തിൽ തോന്നിച്ച നമ്മുടെ പൂർവി​ക​രു​ടെ ദൈവ​മായ യഹോ​വ​യ്‌ക്കു സ്‌തുതി!+ 28  രാജാവിന്റെയും ഉപദേഷ്ടാക്കളുടെയും+ രാജാ​വി​ന്റെ വീരന്മാ​രായ എല്ലാ പ്രഭു​ക്ക​ന്മാ​രുടെ​യും മുന്നിൽ ദൈവം എന്നോട്‌ അചഞ്ചല​മായ സ്‌നേഹം കാണി​ച്ചി​രി​ക്കു​ന്നു.+ എന്റെ ദൈവ​മായ യഹോ​വ​യു​ടെ കൈ എന്റെ മേലു​ണ്ടാ​യി​രു​ന്ന​തുകൊണ്ട്‌ എന്നോടൊ​പ്പം പോരു​ന്ന​തിന്‌ ഇസ്രായേ​ലി​ലെ പ്രധാ​നി​കളെയെ​ല്ലാം വിളി​ച്ചു​കൂ​ട്ടാൻ എനിക്കു ധൈര്യം തോന്നി.

അടിക്കുറിപ്പുകള്‍

അർഥം: “സഹായം.”
അഥവാ “നിയമ​ത്തി​ന്റെ വിദഗ്‌ധ​നായ.”
അഥവാ “ശാസ്‌ത്രി​യാ​യി​രു​ന്നു.”
അഥവാ “നെഥി​നി​മും.” അക്ഷ. “നൽക​പ്പെ​ട്ട​വ​രും.”
അഥവാ “തന്റെ ഹൃദയ​ത്തിൽ തീരു​മാ​നി​ച്ചു​റ​ച്ചി​രു​ന്നു.”
എസ്ര 7:12 മുതൽ 7:26 വരെയുള്ള ഭാഗം അരമായ ഭാഷയി​ലാ​ണ്‌ ആദ്യം എഴുതി​യത്‌.
അഥവാ “നിയമ​ത്തി​ന്റെ ശാസ്‌ത്രി​യും.”
അക്ഷ. “നീ കണ്ടെത്തുന്ന.”
അതായത്‌, യൂഫ്ര​ട്ടീ​സി​നു പടിഞ്ഞാ​റുള്ള പ്രദേശം.
ഒരു ബത്ത്‌ = 22 ലി. അനു. ബി14 കാണുക.
ഒരു കോർ = 220 ലി. അനു. ബി14 കാണുക.
ഒരു താലന്ത്‌ = 34.2 കി.ഗ്രാം. അനു. ബി14 കാണുക.