കൊ​ലോ​സ്യ​യി​ലു​ള്ള​വർക്ക്‌ എഴുതിയ കത്ത്‌ 2:1-23

  • ക്രിസ്‌തു—ദൈവ​ത്തി​ന്റെ പാവന​ര​ഹ​സ്യം (1-5)

  • വഞ്ചകരെ സൂക്ഷി​ക്കുക (6-15)

  • യാഥാർഥ്യം ക്രിസ്‌തു​വാണ്‌ (16-23)

2  നിങ്ങൾക്കും ലവൊദിക്യയിലുള്ളവർക്കും+ എന്നെ നേരിൽ കണ്ടിട്ടി​ല്ലാത്ത എല്ലാവർക്കും വേണ്ടി ഞാൻ എത്രയ​ധി​കം പോരാ​ടു​ന്നുണ്ടെന്നു നിങ്ങൾ അറിയ​ണമെന്നു ഞാൻ ആഗ്രഹി​ക്കു​ന്നു.  അവരുടെ ഹൃദയ​ങ്ങൾക്ക്‌ ആശ്വാസം തോന്നണമെന്നും+ അവർ സ്‌നേ​ഹ​ത്തിൽ ഒന്നായിത്തീരണമെന്നും+ അവർ അവരുടെ ഗ്രാഹ്യത്തെ​പ്പറ്റി പൂർണബോ​ധ്യ​മു​ള്ള​വ​രാ​യിട്ട്‌ അവർക്ക്‌ അതിന്റെ അനുഗ്രഹങ്ങളെല്ലാം* കിട്ടണമെ​ന്നും അങ്ങനെ, അവർ ദൈവ​ത്തി​ന്റെ പാവന​ര​ഹ​സ്യ​മായ ക്രിസ്‌തു​വിനെ​ക്കു​റി​ച്ചുള്ള ശരിയായ* അറിവ്‌ നേടണമെ​ന്നും ആണ്‌ എന്റെ ആഗ്രഹം.+  ക്രിസ്‌തുവിലാണു ജ്ഞാനത്തിന്റെ​യും അറിവിന്റെ​യും നിധി​കളൊ​ക്കെ ഭദ്രമാ​യി മറഞ്ഞി​രി​ക്കു​ന്നത്‌.+  വശ്യമായ വാദമു​ഖ​ങ്ങ​ളാൽ ആരും നിങ്ങളെ വഞ്ചിക്കാ​തി​രി​ക്കാ​നാ​ണു ഞാൻ ഇതു പറയു​ന്നത്‌.  ശരീരംകൊണ്ട്‌ ഞാൻ അകലെ​യാണെ​ങ്കി​ലും മനസ്സു​കൊ​ണ്ട്‌ നിങ്ങ​ളോടൊ​പ്പ​മുണ്ട്‌. നിങ്ങളു​ടെ നല്ല ചിട്ടയും+ ക്രിസ്‌തു​വി​ലുള്ള അടിയു​റച്ച വിശ്വാസവും+ കണ്ട്‌ ഞാൻ സന്തോ​ഷി​ക്കു​ന്നു.  അതുകൊണ്ട്‌ കർത്താ​വായ ക്രിസ്‌തുയേ​ശു​വി​നെ സ്വീക​രി​ച്ചി​രി​ക്കുന്ന നിങ്ങൾ ഇനിയും അതു​പോലെ​തന്നെ ക്രിസ്‌തു​വിനോ​ടുള്ള യോജി​പ്പിൽ നടക്കുക.  നിങ്ങളെ പഠിപ്പി​ച്ച​തുപോ​ലെ ക്രിസ്‌തു​വിൽ വേരൂ​ന്നി​യും പണിതുയർത്തപ്പെട്ടും+ വിശ്വാ​സ​ത്തിൽ സ്ഥിരതയുള്ളവരായും+ നില​കൊ​ള്ളുക. നിങ്ങളിൽ ദൈവത്തോ​ടുള്ള നന്ദിയും നിറഞ്ഞു​ക​വി​യട്ടെ.+  സൂക്ഷിക്കുക! തത്ത്വജ്ഞാ​ന​ത്താ​ലും വഞ്ചകവും കഴമ്പി​ല്ലാ​ത്ത​തും ആയ ആശയങ്ങളാലും+ ആരും നിങ്ങളെ വശീക​രിച്ച്‌ അടിമ​ക​ളാ​ക്ക​രുത്‌.* അവയ്‌ക്ക്‌ ആധാരം മനുഷ്യ​പാ​ര​മ്പ​ര്യ​ങ്ങ​ളും ലോക​ത്തി​ന്റെ ചിന്താഗതികളും* ആണ്‌, ക്രിസ്‌തു​വി​ന്റെ ഉപദേ​ശ​ങ്ങളല്ല.  ക്രിസ്‌തുവിലാണല്ലോ എല്ലാ ദൈവി​ക​ഗു​ണ​ങ്ങ​ളും അതിന്റെ പൂർണ​രൂ​പ​ത്തി​ലു​ള്ളത്‌.*+ 10  അങ്ങനെ നിങ്ങളും, എല്ലാ ഗവൺമെ​ന്റു​കൾക്കും അധികാ​ര​ങ്ങൾക്കും തലയായ ക്രിസ്‌തുവിലൂടെ+ തികഞ്ഞ​വ​രാ​യി​രി​ക്കു​ന്നു. 11  ക്രിസ്‌തുവുമായുള്ള ബന്ധംമൂ​ലം നിങ്ങളും പരി​ച്ഛേ​ദ​നയേ​റ്റ​താണ്‌.* പക്ഷേ അതു കൈ​കൊണ്ട്‌ ചെയ്യുന്ന പരി​ച്ഛേ​ദ​നയല്ല, ജഡശരീരത്തെ* ഉരിഞ്ഞുകളയുന്ന+ ക്രിസ്‌തു​വി​ന്റെ പരി​ച്ഛേ​ദ​ന​യാണ്‌.+ 12  കാരണം ക്രിസ്‌തു​വിന്റേ​തുപോ​ലുള്ള ഒരു സ്‌നാനമേറ്റ്‌+ ക്രിസ്‌തു​വിന്റെ​കൂ​ടെ അടക്കപ്പെട്ട നിങ്ങൾ ക്രിസ്‌തു​വു​മാ​യുള്ള ബന്ധംമൂ​ലം ക്രിസ്‌തു​വിന്റെ​കൂ​ടെ ഉയിർപ്പി​ക്കപ്പെട്ടു.+ മരിച്ച​വ​രിൽനിന്ന്‌ ക്രിസ്‌തു​വി​നെ ഉയിർപ്പിച്ച ദൈവത്തിന്റെ+ അത്ഭുതപ്ര​വൃ​ത്തി​യി​ലുള്ള വിശ്വാ​സ​മാ​യി​രു​ന്നു അതിന്‌ അടിസ്ഥാ​നം. 13  അഗ്രചർമികളായിരുന്നതുകൊണ്ടും സ്വന്തം പിഴവു​കൾകൊ​ണ്ടും നിങ്ങൾ മരിച്ച​വ​രാ​യി​രുന്നെ​ങ്കി​ലും ദൈവം നിങ്ങളെ ക്രിസ്‌തു​വിന്റെ​കൂ​ടെ ജീവി​പ്പി​ച്ചു.+ ദൈവം ദയാപു​ര​സ്സരം നമ്മുടെ എല്ലാ പിഴവു​ക​ളും ക്ഷമിച്ചു.+ 14  നമുക്കെതിരെ നില​കൊണ്ട, ചട്ടങ്ങൾ നിറഞ്ഞ+ ലിഖിതനിയമത്തെ+ ദൈവം മായ്‌ച്ചു​ക​ളഞ്ഞു.+ ദൈവം അതിനെ ദണ്ഡനസ്‌തംഭത്തിൽ* തറച്ച്‌ നമ്മുടെ വഴിയിൽനി​ന്ന്‌ നീക്കി​ക്ക​ളഞ്ഞു.+ 15  ദണ്ഡനസ്‌തംഭംകൊണ്ട്‌* ദൈവം ഗവൺമെ​ന്റു​കളെ​യും അധികാ​ര​ങ്ങളെ​യും അടിയ​റവ്‌ പറയിച്ച്‌*+ പരാജി​തരെപ്പോ​ലെ ജയഘോ​ഷ​യാത്ര​യിൽ പരസ്യ​മാ​യി പ്രദർശി​പ്പി​ച്ചി​രി​ക്കു​ന്നു. 16  അതുകൊണ്ട്‌ എന്തു കഴിക്കു​ന്നു, എന്തു കുടിക്കുന്നു+ എന്നതി​ലും ഏതെങ്കി​ലും ഉത്സവമോ അമാവാസിയോ+ ശബത്തോ ആചരി​ക്കുന്ന കാര്യ​ത്തി​ലും ആരും നിങ്ങളെ വിധി​ക്കാ​തി​രി​ക്കട്ടെ.+ 17  അവ വരാനി​രി​ക്കു​ന്ന​വ​യു​ടെ വെറുമൊ​രു നിഴലാ​ണ്‌.+ പക്ഷേ യാഥാർഥ്യം ക്രിസ്‌തു​വാണ്‌.+ 18  കപടവിനയത്തിലും ദൂതന്മാ​രു​ടെ ആരാധ​ന​യി​ലും രസിച്ചു​കൊ​ണ്ട്‌ താൻ കണ്ട ചില ദർശന​ങ്ങൾക്കുവേണ്ടി വാദിക്കുന്ന* ആരും നിങ്ങളു​ടെ സമ്മാനം തട്ടി​ത്തെ​റി​പ്പി​ക്കാൻ സമ്മതി​ക്ക​രുത്‌.+ ജഡിക​ചി​ന്താ​ഗതി വെച്ചു​പു​ലർത്തുന്ന അവർ ഒരു അടിസ്ഥാ​ന​വു​മി​ല്ലാ​തെ അഹങ്കരി​ക്കു​ന്ന​വ​രാണ്‌. 19  തലയായ ക്രിസ്‌തുവുമായി+ അവർക്ക്‌ ഉറ്റ ബന്ധമില്ല. ക്രിസ്‌തു​വി​ലൂടെ​യാ​ണ​ല്ലോ ശരീരം മുഴുവൻ സന്ധിബ​ന്ധ​ങ്ങ​ളാ​ലും ഞരമ്പുകളാലും* കൂട്ടി​യി​ണ​ക്കപ്പെട്ട്‌ പോഷണം കിട്ടി ദൈവം വളർത്തു​ന്ന​ത​നു​സ​രിച്ച്‌ വളരു​ന്നത്‌.+ 20  നിങ്ങൾ ലോക​ത്തി​ന്റെ ചിന്താഗതികളുടെ*+ കാര്യ​ത്തിൽ ക്രിസ്‌തു​വിന്റെ​കൂ​ടെ മരി​ച്ചെ​ങ്കിൽ, പിന്നെ ലോക​ത്തി​ന്റെ ഭാഗമാണെ​ന്നപോ​ലെ ഇപ്പോ​ഴും, 21  “തൊട​രുത്‌, പിടി​ക്ക​രുത്‌, രുചി​ക്ക​രുത്‌” എന്നിങ്ങനെ​യുള്ള ചട്ടങ്ങൾക്കു കീഴ്‌പെട്ട്‌ ജീവി​ക്കു​ന്നത്‌ എന്തിനാ​ണ്‌?+ 22  ഈ മനുഷ്യ​ക​ല്‌പ​ന​ക​ളും ഉപദേശങ്ങളും+ ഉപയോ​ഗംകൊണ്ട്‌ നശിച്ചുപോ​കു​ന്ന​വയെ​ക്കു​റി​ച്ചു​ള്ള​തല്ലേ? 23  അവ സ്വന്തം ഇഷ്ടമനു​സ​രി​ച്ചുള്ള ഭക്തി​പ്ര​ക​ട​നങ്ങൾ, കപടവി​നയം, ദേഹപീഡനം+ എന്നിവ​യി​ലൂ​ടെ ജ്ഞാനത്തി​ന്റെ പ്രതീതി ജനിപ്പി​ക്കു​ന്നുണ്ടെ​ങ്കി​ലും ജഡാഭി​ലാ​ഷ​ങ്ങളെ അടക്കി​നി​റു​ത്താൻ ഉപകരി​ക്കു​ന്നില്ല.

അടിക്കുറിപ്പുകള്‍

അഥവാ “സമ്പത്ത്‌.”
അഥവാ “സൂക്ഷ്‌മ​മായ.”
അഥവാ “ആദ്യപാ​ഠ​ങ്ങ​ളും.”
അഥവാ “നിങ്ങളെ അവരുടെ ഇരകളാ​ക്ക​രു​ത്‌.”
അക്ഷ. “സമ്പൂർണ​മാ​യി മൂർത്തീ​ഭ​വി​ച്ചി​രി​ക്കു​ന്നത്‌.”
പദാവലി കാണുക.
പദാവലിയിൽ “ജഡം” കാണുക.
പദാവലി കാണുക.
മറ്റൊരു സാധ്യത “ക്രിസ്‌തു​വി​നെ ഉപയോ​ഗി​ച്ച്‌.”
അക്ഷ. “വിവസ്‌ത്ര​രാ​ക്കി.”
അഥവാ “ദർശന​ങ്ങ​ളിൽ കാലു​റ​പ്പി​ക്കുന്ന.” വ്യാജ​മ​താ​ചാ​ര​ങ്ങ​ളു​മാ​യി (മതം സ്വീക​രി​ക്കുന്ന ചടങ്ങു​മാ​യി) ബന്ധപ്പെട്ട ഒരു പദപ്ര​യോ​ഗം.
അതായത്‌, അസ്ഥികളെ തമ്മിൽ ബന്ധിപ്പി​ക്കുന്ന വെള്ളഞ​രമ്പ്‌.
അഥവാ “ആദ്യപാ​ഠ​ങ്ങ​ളു​ടെ.”