തീത്തോ​സിന്‌ എഴുതിയ കത്ത്‌ 2:1-15

  • പ്രായം കുറഞ്ഞ​വർക്കും പ്രായ​മു​ള്ള​വർക്കും വേണ്ടി നല്ല ചില നിർദേ​ശങ്ങൾ (1-15)

    • അഭക്തി തള്ളിക്ക​ള​യുക (12)

    • നല്ല കാര്യങ്ങൾ ചെയ്യാ​നുള്ള ഉത്സാഹം (14)

2  എന്നാൽ നീ എപ്പോ​ഴും പ്രയോജനകരമായ* പഠിപ്പിക്കലുമായി+ യോജി​ക്കുന്ന കാര്യങ്ങൾ പറയുക.  പ്രായമുള്ള പുരു​ഷ​ന്മാർ ശീലങ്ങ​ളിൽ മിതത്വം പാലി​ക്കു​ന്ന​വ​രും കാര്യഗൗരവമുള്ളവരും* സുബോ​ധ​മു​ള്ള​വ​രും വിശ്വാ​സം, സ്‌നേഹം, സഹനശക്തി എന്നീ കാര്യ​ങ്ങ​ളിൽ കരുത്തരും* ആയിരി​ക്കട്ടെ.  അങ്ങനെതന്നെ, പ്രായ​മുള്ള സ്‌ത്രീ​ക​ളും ദൈവ​ഭ​ക്തർക്കു ചേർന്ന പെരു​മാ​റ്റ​ശീ​ല​മു​ള്ള​വ​രും പരദൂ​ഷണം പറയാ​ത്ത​വ​രും വീഞ്ഞിന്‌ അടിമപ്പെ​ടാ​ത്ത​വ​രും നല്ല കാര്യങ്ങൾ പഠിപ്പി​ക്കു​ന്ന​വ​രും ആയിരി​ക്കട്ടെ.  അവർക്ക്‌ അപ്പോൾ പ്രായം കുറഞ്ഞ സ്‌ത്രീ​കളെ ഉപദേ​ശി​ക്കാ​നാ​കും.* അങ്ങനെ, ഭർത്താ​ക്ക​ന്മാരെ​യും മക്കളെ​യും സ്‌നേ​ഹി​ക്കു​ന്ന​വ​രും  സുബോധമുള്ളവരും ചാരിത്ര്യ​ശു​ദ്ധി​യു​ള്ള​വ​രും വീട്ടുജോ​ലി​കൾ ചെയ്യുന്നവരും* നല്ലവരും ഭർത്താ​ക്ക​ന്മാർക്കു കീഴ്‌പെട്ടിരിക്കുന്നവരും+ ആയിരി​ക്കാൻ അവർക്ക്‌ അവരെ പഠിപ്പി​ക്കാ​നാ​കും.* ദൈവ​ത്തി​ന്റെ വചന​ത്തെ​ക്കു​റിച്ച്‌ ആരും മോശ​മാ​യി സംസാ​രി​ക്കാൻ ഇടവരു​ക​യു​മില്ല.  അതുപോലെ, സുബോ​ധ​മു​ള്ള​വ​രാ​യി​രി​ക്കാൻ പ്രായം കുറഞ്ഞ പുരുഷന്മാരെയും+ പ്രോ​ത്സാ​ഹി​പ്പി​ക്കുക.  നല്ല കാര്യങ്ങൾ ചെയ്യു​ന്ന​തിൽ നീ എല്ലാ വിധത്തി​ലും അവർക്ക്‌ ഒരു മാതൃ​ക​യാ​യി​രി​ക്കണം. നിർമ​ല​മായ കാര്യങ്ങൾ* നല്ല കാര്യ​ഗൗ​ര​വത്തോ​ടെ,*+  ആർക്കും കുറ്റം പറയാ​നാ​കാത്ത രീതി​യിൽ നല്ല* വാക്കുകൾ+ ഉപയോ​ഗിച്ച്‌ പഠിപ്പി​ക്കുക. അങ്ങനെ​യാ​യാൽ, നമ്മളെ​ക്കു​റിച്ച്‌ മോശ​മാ​യതൊ​ന്നും പറയാൻ കിട്ടാതെ എതിരാ​ളി​കൾ നാണി​ച്ചുപോ​കും.+  അടിമകൾ യജമാ​ന​ന്മാർക്ക്‌ എല്ലാ കാര്യ​ങ്ങ​ളി​ലും കീഴടങ്ങിയിരുന്നുകൊണ്ട്‌+ അവരെ പ്രസാ​ദി​പ്പി​ക്കാൻ ശ്രമി​ക്കണം. അവരോ​ടു തർക്കു​ത്ത​രമൊ​ന്നും പറയരു​ത്‌. 10  അവരുടേതൊന്നും മോഷ്ടിക്കാതെ+ തികച്ചും വിശ്വാ​സയോ​ഗ്യ​രാണെന്നു തെളി​യി​ക്കണം. അങ്ങനെ, നമ്മുടെ രക്ഷകനായ ദൈവ​ത്തി​ന്റെ പഠിപ്പി​ക്ക​ലിന്‌ എല്ലാ വിധത്തി​ലും ഒരു അലങ്കാ​ര​മാ​കാൻ അവർക്കു കഴിയും.+ 11  എല്ലാ തരം മനുഷ്യ​രുടെ​യും രക്ഷയ്‌ക്കു+ വഴി തുറന്നു​കൊ​ണ്ട്‌ അനർഹദയ വെളിപ്പെ​ട്ടി​രി​ക്കു​ന്ന​ല്ലോ. 12  അഭക്തിയും ലൗകി​കമോ​ഹ​ങ്ങ​ളും തള്ളിക്കളഞ്ഞ്‌+ സുബോ​ധത്തോടെ​യും നീതി​നി​ഷ്‌ഠയോടെ​യും ദൈവ​ഭ​ക്തിയോടെ​യും ഈ വ്യവസ്ഥിതിയിൽ* ജീവി​ക്കാൻ അതു നമ്മളെ പരിശീ​ലി​പ്പി​ക്കു​ന്നു.+ 13  സന്തോഷമേകുന്ന പ്രത്യാശയുടെ+ സാക്ഷാ​ത്‌കാ​ര​ത്തി​നും മഹാദൈ​വ​ത്തിന്റെ​യും നമ്മുടെ രക്ഷകനായ യേശുക്രി​സ്‌തു​വിന്റെ​യും തേജോ​മ​യ​മായ വെളിപ്പെ​ട​ലി​നും വേണ്ടി കാത്തി​രി​ക്കുന്ന നമ്മൾ അങ്ങനെ​യാ​ണ​ല്ലോ ജീവിക്കേ​ണ്ടത്‌. 14  നമ്മളെ എല്ലാ തരം ദുഷ്‌ചെ​യ്‌തി​ക​ളിൽനി​ന്നും സ്വതന്ത്രരാക്കി*+ നല്ല കാര്യങ്ങൾ+ ചെയ്യു​ന്ന​തിൽ ഉത്സാഹ​മുള്ള ഒരു ജനമെന്ന നിലയിൽ തന്റെ പ്രത്യേ​ക​സ്വ​ത്താ​യി ശുദ്ധീ​ക​രിച്ചെ​ടു​ക്കാൻ നമുക്കു​വേണ്ടി തന്നെത്തന്നെ അർപ്പി​ച്ച​വ​നാ​ണ​ല്ലോ ക്രിസ്‌തു.+ 15  നീ തികഞ്ഞ അധികാ​രത്തോ​ടെ അവരെ ശാസി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ഇക്കാര്യ​ങ്ങളെ​ല്ലാം അവരോ​ടു പറയു​ക​യും ചെയ്യുക.+ ആരും നിന്നെ വില കുറച്ച്‌ കാണാൻ അനുവ​ദി​ക്ക​രുത്‌.

അടിക്കുറിപ്പുകള്‍

അഥവാ “ആരോ​ഗ്യ​ക​ര​മായ.”
അഥവാ “കാര്യ​ങ്ങ​ളു​ടെ പ്രാധാ​ന്യം തിരി​ച്ച​റി​യു​ന്ന​വ​രും.”
അക്ഷ. “ആരോ​ഗ്യ​മു​ള്ള​വ​രും.”
അഥവാ “സുബോ​ധ​മു​ള്ള​വ​രാ​ക്കാ​നാ​കും; പരിശീ​ലി​പ്പി​ക്കാ​നാ​കും.”
അഥവാ “വീട്ടു​കാ​ര്യ​ങ്ങൾ നോക്കു​ന്ന​വ​രും.”
അഥവാ “സുബോ​ധ​മു​ള്ള​വ​രാ​ക്കാ​നാ​കും; പരിശീ​ലി​പ്പി​ക്കാ​നാ​കും.”
മറ്റൊരു സാധ്യത “നിർമ​ല​ത​യോ​ടെ.”
അഥവാ “കാര്യ​ങ്ങ​ളു​ടെ പ്രാധാ​ന്യ​ത്തെ​ക്കു​റി​ച്ചുള്ള തിരി​ച്ച​റി​വോ​ടെ.”
അഥവാ “ആരോ​ഗ്യ​ക​ര​മായ; പ്രയോ​ജ​ന​ക​ര​മായ.”
അഥവാ “ഈ യുഗത്തിൽ.” പദാവലി കാണുക.
അക്ഷ. “മോച​ന​വില കൊടു​ത്ത്‌ വാങ്ങി; വീണ്ടെ​ടു​ത്ത്‌.”