ന്യായാ​ധി​പ​ന്മാർ 1:1-36

  • യഹൂദ​യും ശിമെ​യോ​നും കീഴട​ക്കിയ പ്രദേ​ശങ്ങൾ (1-20)

  • യബൂസ്യർ യരുശ​ലേ​മിൽത്തന്നെ താമസി​ക്കു​ന്നു (21)

  • യോ​സേഫ്‌ ബഥേൽ കൈവ​ശ​മാ​ക്കു​ന്നു (22-26)

  • കനാന്യ​രെ മുഴുവൻ നീക്കി​ക്ക​ള​യു​ന്നില്ല (27-36)

1  യോശു​വ​യു​ടെ മരണശേഷം+ ഇസ്രായേ​ല്യർ യഹോ​വയോട്‌, “കനാന്യരോ​ടു യുദ്ധം ചെയ്യാൻ ഞങ്ങളിൽ ആരാണ്‌ ആദ്യം പോ​കേ​ണ്ടത്‌” എന്നു ചോദി​ച്ചു.+  യഹോവ പറഞ്ഞു: “യഹൂദ പോകട്ടെ.+ ഇതാ, ഞാൻ ദേശം അവന്റെ കൈയിൽ ഏൽപ്പി​ച്ചി​രി​ക്കു​ന്നു.”  അപ്പോൾ യഹൂദ സഹോ​ദ​ര​നായ ശിമെയോനോ​ടു പറഞ്ഞു: “എനിക്കു നിയമി​ച്ചു​കി​ട്ടിയ പ്രദേശത്ത്‌*+ കനാന്യരോ​ടു യുദ്ധം ചെയ്യാൻ എന്റെകൂ​ടെ വരുക. എങ്കിൽ നിനക്കു നിയമി​ച്ചു​കി​ട്ടിയ പ്രദേ​ശത്തേക്കു നിന്റെ​കൂ​ടെ ഞാനും വരാം.” അങ്ങനെ ശിമെ​യോൻ യഹൂദ​യുടെ​കൂ​ടെ പോയി.  യഹൂദ യുദ്ധത്തി​നു ചെന്ന​പ്പോൾ യഹോവ കനാന്യരെ​യും പെരി​സ്യരെ​യും അവരുടെ കൈയിൽ ഏൽപ്പിച്ചു.+ 10,000 പേരെ അവർ ബേസെ​ക്കിൽവെച്ച്‌ പരാജ​യപ്പെ​ടു​ത്തി.  കനാന്യരെയും+ പെരിസ്യരെയും+ തോൽപ്പി​ക്കു​ന്ന​തി​നി​ടെ അവർ ബേസെ​ക്കിൽവെച്ച്‌ അദോനീ-ബേസെ​ക്കി​നെ കണ്ട്‌ അയാ​ളോ​ടും പൊരു​തി.  അദോനീ-ബേസെക്ക്‌ ഓടിപ്പോ​യപ്പോൾ അവർ പിന്തു​ടർന്ന്‌ പിടിച്ച്‌ അയാളു​ടെ കൈയിലെ​യും കാലിലെ​യും പെരു​വി​ര​ലു​കൾ മുറി​ച്ചു​ക​ളഞ്ഞു.  അപ്പോൾ അദോനീ-ബേസെക്ക്‌ പറഞ്ഞു: “കൈയിലെ​യും കാലിലെ​യും പെരു​വി​ര​ലു​കൾ മുറി​ച്ചു​കളഞ്ഞ 70 രാജാ​ക്ക​ന്മാർ എന്റെ മേശയ്‌ക്ക​ടി​യിൽനിന്ന്‌ ആഹാരം പെറു​ക്കി​ത്തി​ന്നു​ന്നുണ്ട്‌. ഇപ്പോൾ ഇതാ, ഞാൻ ചെയ്‌ത​തുപോലെ​തന്നെ ദൈവം എന്നോ​ടും ചെയ്‌തി​രി​ക്കു​ന്നു.” പിന്നെ അവർ അയാളെ യരുശലേമിലേക്കു+ കൊണ്ടുപോ​യി. അവി​ടെവെച്ച്‌ അദോനീ-ബേസെക്ക്‌ മരിച്ചു.  പിന്നീട്‌ യഹൂദാ​പു​രു​ഷ​ന്മാർ യരുശലേ​മിന്‌ എതിരെ യുദ്ധം ചെയ്‌ത്‌+ അതു പിടി​ച്ച​ടക്കി. അവർ അവി​ടെ​യു​ള്ള​വരെ വാളു​കൊ​ണ്ട്‌ വെട്ടി​ക്കൊ​ന്ന്‌ ആ നഗരത്തി​നു തീയിട്ടു.  തുടർന്ന്‌ യഹൂദാ​പു​രു​ഷ​ന്മാർ മലനാ​ട്ടി​ലും നെഗെ​ബി​ലും ഷെഫേലയിലും+ താമസി​ക്കുന്ന കനാന്യരോ​ടു യുദ്ധം ചെയ്യാൻ പോയി. 10  പിന്നെ യഹൂദ ഹെ​ബ്രോ​നിൽ താമസി​ക്കുന്ന കനാന്യർക്കെ​തി​രെ ചെന്ന്‌ ശേശായി, അഹീമാൻ, തൽമായി എന്നിവരെ സംഹരി​ച്ചു.+ (മുമ്പ്‌ ഹെ​ബ്രോ​ന്റെ പേര്‌ കിര്യത്ത്‌-അർബ എന്നായി​രു​ന്നു.) 11  അവർ അവി​ടെ​നിന്ന്‌ ദബീരി​ലെ (ദബീരി​ന്റെ പേര്‌ മുമ്പ്‌ കിര്യത്ത്‌-സേഫെർ എന്നായി​രു​ന്നു.)+ ആളുക​ളു​ടെ നേരെ ചെന്നു.+ 12  അപ്പോൾ കാലേബ്‌+ പറഞ്ഞു: “കിര്യത്ത്‌-സേഫെർ ആക്രമി​ച്ച്‌ അതു പിടി​ച്ച​ട​ക്കു​ന്ന​യാൾക്കു ഞാൻ എന്റെ മകൾ അക്‌സയെ ഭാര്യ​യാ​യി കൊടു​ക്കും.”+ 13  കാലേബിന്റെ അനിയ​നായ കെനസി​ന്റെ മകൻ ഒത്‌നീയേൽ+ അതു പിടി​ച്ച​ടക്കി. കാലേബ്‌ മകളായ അക്‌സയെ ഒത്‌നീയേ​ലി​നു ഭാര്യ​യാ​യി കൊടു​ത്തു. 14  ഭർത്തൃഗൃഹത്തിലേക്കു പോകു​മ്പോൾ, തന്റെ അപ്പനോ​ട്‌ ഒരു സ്ഥലം ചോദി​ച്ചു​വാ​ങ്ങാൻ അക്‌സ ഭർത്താ​വി​നെ നിർബ​ന്ധി​ച്ചു. അക്‌സ കഴുത​പ്പു​റ​ത്തു​നിന്ന്‌ ഇറങ്ങിയപ്പോൾ* കാലേബ്‌ അക്‌സ​യോ​ട്‌, “നിനക്ക്‌ എന്താണു വേണ്ടത്‌” എന്നു ചോദി​ച്ചു. 15  അക്‌സ കാലേ​ബിനോ​ടു പറഞ്ഞു: “എനിക്ക്‌ ഒരു അനു​ഗ്രഹം തരണേ. തെക്കുള്ള* ഒരു തുണ്ടു നിലമാ​ണ​ല്ലോ അപ്പൻ എനിക്കു തന്നത്‌. ഗുല്ലോ​ത്ത്‌-മയിമുംകൂടെ* എനിക്കു തരുമോ?” അങ്ങനെ കാലേബ്‌ മകൾക്കു മേലേ-ഗുല്ലോ​ത്തും താഴേ-ഗുല്ലോ​ത്തും കൊടു​ത്തു. 16  മോശയുടെ അമ്മായിയപ്പനായ+ കേന്യന്റെ+ വംശജർ ഈന്തപ്പ​ന​ക​ളു​ടെ നഗരത്തിൽനിന്ന്‌+ യഹൂദാ​ജ​നത്തോടൊ​പ്പം അരാദിനു+ തെക്കുള്ള യഹൂദാവിജനഭൂമിയിലേക്കു* വന്നു. അവർ അവിടെ വന്ന്‌ ജനത്തോടൊ​പ്പം താമസ​മു​റ​പ്പി​ച്ചു.+ 17  എന്നാൽ യഹൂദ സഹോ​ദ​ര​നായ ശിമെയോനോടൊ​പ്പം ചെന്ന്‌ സെഫാ​ത്തിൽ താമസി​ക്കുന്ന കനാന്യ​രെ ആക്രമി​ച്ച്‌ ആ നഗരം പൂർണ​മാ​യി നശിപ്പി​ച്ചു.+ അതു​കൊണ്ട്‌ അവർ അതിനു ഹോർമ*+ എന്നു പേരിട്ടു. 18  പിന്നെ യഹൂദ ചെന്ന്‌ ഗസ്സയും+ അതിന്റെ പ്രദേ​ശ​വും അസ്‌കലോനും+ അതിന്റെ പ്രദേ​ശ​വും എക്രോനും+ അതിന്റെ പ്രദേ​ശ​വും പിടി​ച്ച​ടക്കി. 19  യഹോവ കൂടെ​യു​ണ്ടാ​യി​രു​ന്ന​തി​നാൽ യഹൂദ ആ മലനാടു കൈവ​ശ​മാ​ക്കി. എന്നാൽ സമതലത്ത്‌ താമസി​ക്കു​ന്ന​വരെ നീക്കി​ക്ക​ള​യാൻ അവർക്കു കഴിഞ്ഞില്ല. കാരണം അവി​ടെ​യു​ള്ള​വർക്ക്‌ ഇരുമ്പ​രി​വാൾ ഘടിപ്പിച്ച* യുദ്ധര​ഥ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.+ 20  മോശ വാഗ്‌ദാ​നം ചെയ്‌തി​രു​ന്ന​തുപോ​ലെ ഹെ​ബ്രോൻ അവർ കാലേ​ബി​നു കൊടു​ത്തു.+ കാലേബ്‌ അനാക്കി​ന്റെ മൂന്ന്‌ ആൺമക്കളെ+ അവി​ടെ​നിന്ന്‌ ഓടി​ച്ചു​ക​ളഞ്ഞു. 21  എന്നാൽ ബന്യാ​മീ​ന്യർ യരുശലേ​മിൽ താമസി​ച്ചി​രുന്ന യബൂസ്യ​രെ നീക്കി​ക്ക​ള​ഞ്ഞില്ല. അതു​കൊണ്ട്‌ യബൂസ്യർ ഇന്നും ബന്യാ​മീ​ന്യരോടൊ​പ്പം യരുശലേ​മിൽ താമസി​ക്കു​ന്നു.+ 22  അതേസമയം യോ​സേ​ഫി​ന്റെ ഭവനം+ ബഥേലി​നു നേരെ ചെന്നു; യഹോവ അവരോടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.+ 23  യോസേഫിന്റെ ഭവനം ബഥേൽ ഒറ്റു​നോ​ക്കുമ്പോൾ (മുമ്പ്‌ ആ നഗരത്തി​ന്റെ പേര്‌ ലുസ്‌+ എന്നായി​രു​ന്നു.) 24  ഒരാൾ നഗരത്തിൽനി​ന്ന്‌ വരുന്നതു ചാരന്മാർ കണ്ടു. അവർ അയാ​ളോട്‌, “നഗരത്തി​ന്‌ അകത്തേ​ക്കുള്ള വഴി കാണി​ച്ചു​ത​രാ​മോ? ഞങ്ങൾ നിന്നോ​ടു ദയ* കാണി​ക്കാം” എന്നു പറഞ്ഞു. 25  അങ്ങനെ അയാൾ അവർക്കു നഗരത്തി​ന്‌ അകത്തേ​ക്കുള്ള വഴി കാണി​ച്ചുകൊ​ടു​ത്തു. അവർ ആ നഗരം വാളിന്‌ ഇരയാക്കി; എന്നാൽ ആ മനുഷ്യനെ​യും കുടും​ബത്തെ​യും അവർ വെറുതേ വിട്ടു.+ 26  അയാൾ ഹിത്യ​രു​ടെ ദേശത്ത്‌ ചെന്ന്‌ ഒരു നഗരം പണിത്‌ അതിനു ലുസ്‌ എന്നു പേരിട്ടു. അതുതന്നെ​യാണ്‌ ഇന്നും അതിന്റെ പേര്‌. 27  എങ്കിലും മനശ്ശെ ബേത്ത്‌-ശെയാ​നും അതിന്റെ ആശ്രിതപട്ടണങ്ങളും* താനാക്കും+ അതിന്റെ ആശ്രി​ത​പ​ട്ട​ണ​ങ്ങ​ളും കൈവ​ശപ്പെ​ടു​ത്തി​യില്ല. അതു​പോ​ലെ, ദോരി​ലെ ആളുകളെ​യും അതിന്റെ ആശ്രി​ത​പ​ട്ട​ണ​ങ്ങളെ​യും യിബ്ലെ​യാ​മി​ലെ ആളുകളെ​യും അതിന്റെ ആശ്രി​ത​പ​ട്ട​ണ​ങ്ങളെ​യും മെഗിദ്ദോ​യി​ലെ ആളുകളെ​യും അതിന്റെ ആശ്രി​ത​പ​ട്ട​ണ​ങ്ങളെ​യും അവർ പിടി​ച്ച​ട​ക്കി​യില്ല.+ കനാന്യർ ആ ദേശത്തു​തന്നെ താമസി​ച്ചു. 28  എന്നാൽ ഇസ്രായേ​ല്യർ ശക്തരാ​യി​ത്തീർന്നപ്പോൾ അവർ കനാന്യ​രെ​ക്കൊ​ണ്ട്‌ അടിമ​പ്പണി ചെയ്യിച്ചു.+ പക്ഷേ അവർ അവരെ പൂർണ​മാ​യി നീക്കി​ക്ക​ള​ഞ്ഞില്ല.+ 29  എഫ്രയീമും ഗേസെ​രിൽ താമസി​ച്ചി​രുന്ന കനാന്യ​രെ നീക്കി​ക്ക​ള​ഞ്ഞില്ല. കനാന്യർ ഗേസെരിൽ+ അവർക്കി​ട​യിൽത്തന്നെ താമസി​ച്ചു. 30  സെബുലൂൻ കി​ത്രോ​നിലെ​യും നഹലോലിലെയും+ ആളുകളെ നീക്കി​ക്ക​ള​ഞ്ഞില്ല; കനാന്യർ അവർക്കി​ട​യിൽത്തന്നെ താമസി​ച്ചു. അവർ കനാന്യ​രെ​ക്കൊ​ണ്ട്‌ അടിമ​പ്പണി ചെയ്യിച്ചു.+ 31  ആശേർ അക്കൊ, സീദോൻ,+ അഹ്ലാബ്‌, അക്കസീബ്‌,+ ഹെൽബ, അഫീക്ക്‌,+ രഹോബ്‌+ എന്നിവ​യി​ലെ ആളുകളെ നീക്കി​ക്ക​ള​ഞ്ഞില്ല. 32  അവരെ നീക്കി​ക്ക​ള​യാ​തി​രു​ന്ന​തി​നാൽ ആശേര്യർ അവി​ടെ​യു​ണ്ടാ​യി​രുന്ന കനാന്യർക്കി​ട​യിൽത്തന്നെ താമസി​ച്ചു. 33  നഫ്‌താലി ബേത്ത്‌-ശേമെ​ശിലെ​യും ബേത്ത്‌-അനാത്തിലെയും+ ആളുകളെ നീക്കി​ക്ക​ള​ഞ്ഞില്ല. അവർ തദ്ദേശ​വാ​സി​ക​ളായ കനാന്യർക്കി​ട​യിൽത്തന്നെ താമസി​ച്ചു.+ ബേത്ത്‌-ശേമെ​ശിലെ​യും ബേത്ത്‌-അനാത്തിലെ​യും ആളുകൾ അവർക്ക്‌ അടിമ​പ്പണി ചെയ്യു​ന്ന​വ​രാ​യി​ത്തീർന്നു. 34  അമോര്യർ ദാന്യരെ മലനാ​ട്ടിൽ ഒതുക്കി​നി​റു​ത്തി; സമതല​ത്തിലേക്ക്‌ ഇറങ്ങി​വ​രാൻ അവരെ അനുവ​ദി​ച്ചില്ല.+ 35  അങ്ങനെ അമോ​ര്യർ ഹെറെസ്‌ പർവത​ത്തി​ലും അയ്യാലോനിലും+ ശാൽബീമിലും+ താമസി​ച്ചു. എന്നാൽ യോ​സേ​ഫി​ന്റെ ഭവനം ശക്തി പ്രാപിച്ചപ്പോൾ* അവർ അവരെ​ക്കൊ​ണ്ട്‌ അടിമ​പ്പണി ചെയ്യിച്ചു. 36  അമോര്യരുടെ പ്രദേശം അക്രബ്ബീംകയറ്റംമുതലും+ സേലയിൽനി​ന്ന്‌ മുകളിലേ​ക്കും ആയിരു​ന്നു.

അടിക്കുറിപ്പുകള്‍

അക്ഷ. “എന്റെ നറുക്കിൽ.”
മറ്റൊരു സാധ്യത “കഴുത​പ്പു​റത്ത്‌ ഇരുന്ന്‌ കൈ കൊട്ടി​യ​പ്പോൾ.”
അഥവാ “നെഗെ​ബി​ലുള്ള.”
അർഥം: “വെള്ളമുള്ള പാത്രങ്ങൾ.”
പദാവലിയിൽ “വിജന​ഭൂ​മി” കാണുക.
അർഥം: “നാശത്തി​നു സമർപ്പി​ക്കൽ.”
അക്ഷ. “ഇരുമ്പു​കൊ​ണ്ടുള്ള.”
അക്ഷ. “അചഞ്ചല​സ്‌നേഹം.”
അഥവാ “ചുറ്റു​മുള്ള പട്ടണങ്ങ​ളും.”
അക്ഷ. “ഭവനത്തി​ന്റെ കൈ ഭാരമു​ള്ള​താ​യ​പ്പോൾ.”