ന്യായാ​ധി​പ​ന്മാർ 11:1-40

  • ന്യായാ​ധി​പ​നായ യിഫ്‌താ​ഹി​നെ ആട്ടി​യോ​ടി​ച്ചു; പിന്നീട്‌ തലവനാ​ക്കി (1-11)

  • യിഫ്‌താ​ഹ്‌ അമ്മോ​ന്യ​രോ​ടു വാദി​ക്കു​ന്നു (12-28)

  • യിഫ്‌താ​ഹി​ന്റെ മകളും നേർച്ച​യും (29-40)

    • മകൾ ഏകാകി​യാ​യി ജീവി​ക്കു​ന്നു (38-40)

11  ഗിലെ​യാ​ദ്യ​നായ യിഫ്‌താഹ്‌+ ഒരു വീര​യോ​ദ്ധാ​വാ​യി​രു​ന്നു. ഒരു വേശ്യ​യു​ടെ മകനാ​യി​രു​ന്നു അദ്ദേഹം; ഗിലെ​യാ​ദാണ്‌ അദ്ദേഹ​ത്തി​ന്റെ അപ്പൻ.  ഗിലെയാദിനു സ്വന്തം ഭാര്യ​യി​ലും മക്കൾ ഉണ്ടായി. അവർ മുതിർന്ന​പ്പോൾ, “നീ മറ്റൊരു സ്‌ത്രീ​യു​ടെ മകനാണ്‌, ഞങ്ങളുടെ അപ്പന്റെ വീട്ടിൽ നിനക്ക്‌ ഒരു അവകാ​ശ​വു​മില്ല” എന്നു പറഞ്ഞ്‌ യിഫ്‌താ​ഹി​നെ ആട്ടി​യോ​ടി​ച്ചു.  അങ്ങനെ യിഫ്‌താ​ഹ്‌ സഹോ​ദ​ര​ന്മാ​രു​ടെ അടുത്തു​നിന്ന്‌ ഓടിപ്പോ​യി തോബ്‌ ദേശത്ത്‌ ചെന്ന്‌ താമസി​ച്ചു. ജോലി​യി​ല്ലാ​തി​രുന്ന ചിലർ യിഫ്‌താ​ഹിന്റെ​കൂ​ടെ കൂടി, അവർ യിഫ്‌താ​ഹി​നെ അനുഗ​മി​ച്ചു.  കുറച്ച്‌ കാലത്തി​നു ശേഷം അമ്മോ​ന്യർ ഇസ്രായേ​ലിനോ​ടു യുദ്ധം ചെയ്‌തു.+  അമ്മോന്യർ ഇസ്രായേ​ലി​നു നേരെ യുദ്ധത്തി​നു വന്നപ്പോൾ ഗിലെ​യാ​ദി​ലെ മൂപ്പന്മാർ ഉടനെ യിഫ്‌താ​ഹി​നെ തിരികെ വിളി​ക്കാൻ തോബ്‌ ദേശ​ത്തേക്കു ചെന്നു.  അവർ യിഫ്‌താ​ഹിനോ​ടു പറഞ്ഞു: “അങ്ങ്‌ വന്ന്‌ ഞങ്ങളുടെ സൈന്യാ​ധി​പ​നാ​യി അമ്മോ​ന്യരോ​ടു യുദ്ധം ചെയ്യണം.”  എന്നാൽ യിഫ്‌താ​ഹ്‌ ഗിലെ​യാ​ദി​ലെ മൂപ്പന്മാരോ​ടു പറഞ്ഞു: “നിങ്ങളല്ലേ എന്നെ വെറുത്ത്‌ എന്റെ അപ്പന്റെ വീട്ടിൽനി​ന്ന്‌ എന്നെ പുറത്താ​ക്കി​യത്‌?+ ഇപ്പോൾ കഷ്ടത്തി​ലാ​യപ്പോൾ നിങ്ങൾ എന്തിനാ​ണ്‌ എന്റെ അടുത്ത്‌ വന്നിരി​ക്കു​ന്നത്‌?”  അപ്പോൾ ഗിലെ​യാ​ദി​ലെ മൂപ്പന്മാർ യിഫ്‌താ​ഹിനോ​ടു പറഞ്ഞു: “അതു​കൊ​ണ്ടാണ്‌ ഞങ്ങൾ ഇപ്പോൾ അങ്ങയുടെ അടുത്ത്‌ വന്നിരി​ക്കു​ന്നത്‌. ഞങ്ങളോടൊ​പ്പം വന്ന്‌ അമ്മോ​ന്യരോ​ടു യുദ്ധം ചെയ്യു​ക​യാണെ​ങ്കിൽ അങ്ങ്‌ ഗിലെ​യാ​ദിൽ താമസി​ക്കുന്ന എല്ലാവ​രുടെ​യും തലവനാ​യി​രി​ക്കും.”+  യിഫ്‌താഹ്‌ ഗിലെ​യാ​ദി​ലെ മൂപ്പന്മാരോ​ടു പറഞ്ഞു: “അമ്മോ​ന്യരോ​ടു യുദ്ധം ചെയ്യാൻ നിങ്ങൾ എന്നെ തിരികെ കൊണ്ടുപോ​കു​ക​യും അവരുടെ മേൽ യഹോവ എനിക്കു വിജയം നൽകു​ക​യും ചെയ്‌താൽ ഞാൻ ഉറപ്പാ​യും നിങ്ങളു​ടെ തലവനാ​കാം!” 10  ഗിലെയാദിലെ മൂപ്പന്മാർ യിഫ്‌താ​ഹിനോ​ടു പറഞ്ഞു: “അങ്ങ്‌ പറയു​ന്ന​തുപോ​ലെ ഞങ്ങൾ ചെയ്യു​ന്നില്ലെ​ങ്കിൽ യഹോവ നമുക്കി​ട​യിൽ സാക്ഷി​യാ​യി​രി​ക്കട്ടെ.”* 11  അങ്ങനെ യിഫ്‌താ​ഹ്‌ ഗിലെ​യാ​ദി​ലെ മൂപ്പന്മാരോടൊ​പ്പം പോയി. ജനം യിഫ്‌താ​ഹി​നെ അവരുടെ തലവനും സൈന്യാ​ധി​പ​നും ആക്കി. മിസ്‌പയിൽ+ യഹോ​വ​യു​ടെ മുന്നിൽവെച്ച്‌ യിഫ്‌താ​ഹ്‌ തന്റെ വാക്കുകൾ ആവർത്തി​ച്ചു. 12  പിന്നെ യിഫ്‌താ​ഹ്‌ അമ്മോന്യരുടെ+ രാജാ​വി​ന്റെ അടുത്ത്‌ ദൂതന്മാ​രെ അയച്ച്‌ ഇങ്ങനെ ചോദി​ച്ചു: “അങ്ങ്‌ വന്ന്‌ എന്റെ ദേശം ആക്രമി​ക്കാൻ അങ്ങയ്‌ക്ക്‌ എന്നോട്‌ എന്തു വിരോ​ധ​മാ​ണു​ള്ളത്‌?”* 13  അപ്പോൾ അമ്മോ​ന്യ​രു​ടെ രാജാവ്‌ യിഫ്‌താ​ഹി​ന്റെ ദൂതന്മാരോ​ടു പറഞ്ഞു: “ഇസ്രായേ​ല്യർ ഈജി​പ്‌തിൽനിന്ന്‌ വന്നപ്പോൾ അർന്നോൻ+ മുതൽ യബ്ബോ​ക്കും യോർദാ​നും വരെയുള്ള എന്റെ ദേശം+ കൈവശപ്പെടുത്തിയതുകൊണ്ടാണു+ ഞാൻ നിങ്ങ​ളോ​ടു യുദ്ധം ചെയ്യു​ന്നത്‌. ഇപ്പോൾ സമാധാ​ന​പ​ര​മാ​യി അതു തിരിച്ച്‌ തരുക.” 14  എന്നാൽ യിഫ്‌താ​ഹ്‌ അമ്മോ​ന്യ​രു​ടെ രാജാ​വി​ന്റെ അടു​ത്തേക്കു വീണ്ടും ദൂതന്മാ​രെ അയച്ച്‌ 15  ഇങ്ങനെ പറഞ്ഞു: “യിഫ്‌താ​ഹ്‌ ഇങ്ങനെ പറയുന്നു: ‘ഇസ്രാ​യേൽ മോവാബ്യരുടെയോ+ അമ്മോ​ന്യ​രുടെ​യോ ദേശം കൈവ​ശപ്പെ​ടു​ത്തി​യി​ട്ടില്ല.+ 16  കാരണം ഇതാണ്‌: ഇസ്രായേ​ല്യർ ഈജി​പ്‌തിൽനിന്ന്‌ വന്നപ്പോൾ വിജന​ഭൂ​മി​യി​ലൂ​ടെ നടന്ന്‌ ചെങ്കടൽ വരെ വന്നു;+ പിന്നെ അവർ കാദേ​ശിൽ എത്തി.+ 17  ഇസ്രായേൽ ഏദോം+ രാജാ​വി​ന്റെ അടു​ത്തേക്കു ദൂതന്മാ​രെ അയച്ച്‌, “ദയവായി അങ്ങയുടെ ദേശത്തു​കൂ​ടി കടന്നുപോ​കാൻ ഞങ്ങളെ അനുവ​ദി​ക്കണം” എന്നു പറഞ്ഞു. എന്നാൽ ഏദോം രാജാവ്‌ അതു സമ്മതി​ച്ചില്ല. മോവാബിലെ+ രാജാ​വി​ന്റെ അടു​ത്തേ​ക്കും അവർ ദൂതന്മാ​രെ അയച്ചു. പക്ഷേ ആ രാജാ​വും അതിനു വിസമ്മ​തി​ച്ചു. അതു​കൊണ്ട്‌ ഇസ്രാ​യേൽ കാദേ​ശിൽത്തന്നെ താമസി​ച്ചു.+ 18  അവർ വിജന​ഭൂ​മി​യി​ലൂ​ടെ യാത്ര ചെയ്‌ത സമയത്ത്‌, ഏദോം ദേശത്തോ മോവാ​ബ്‌ ദേശത്തോ കടക്കാതെ അവയെ ചുറ്റി+ മോവാ​ബ്‌ ദേശത്തി​ന്റെ കിഴക്കു​കൂ​ടി സഞ്ചരിച്ച്‌+ അർന്നോൻ പ്രദേ​ശത്ത്‌ കൂടാരം അടിച്ചു. അർന്നോ​നാ​യി​രു​ന്നു മോവാ​ബി​ന്റെ അതിർത്തി.+ അവർ അതിർത്തി കടന്ന്‌ മോവാ​ബ്‌ ദേശ​ത്തേക്കു പ്രവേ​ശി​ച്ചില്ല. 19  “‘പിന്നെ ഇസ്രാ​യേൽ അമോ​ര്യ​രു​ടെ രാജാ​വായ സീഹോ​ന്റെ അടു​ത്തേക്ക്‌, ഹെശ്‌ബോ​നി​ലെ രാജാ​വി​ന്റെ അടു​ത്തേക്ക്‌, ദൂതന്മാ​രെ അയച്ച്‌ ഇങ്ങനെ പറഞ്ഞു: “ദയവായി അങ്ങയുടെ ദേശത്തു​കൂ​ടി ഞങ്ങളുടെ സ്വന്തം ദേശ​ത്തേക്കു പോകാൻ ഞങ്ങളെ അനുവ​ദി​ക്കണം.”+ 20  എന്നാൽ തന്റെ പ്രദേ​ശ​ത്തു​കൂ​ടി കടന്നുപോ​കാൻ സീഹോൻ ഇസ്രായേ​ലി​നെ അനുവ​ദി​ച്ചില്ല; സീഹോ​ന്‌ അവരെ വിശ്വാ​സ​മി​ല്ലാ​യി​രു​ന്നു. സീഹോൻ ജനത്തെ വിളി​ച്ചു​കൂ​ട്ടി യാഹാ​സിൽ പാളയ​മ​ടിച്ച്‌ ഇസ്രായേ​ലിനോ​ടു യുദ്ധം ചെയ്‌തു.+ 21  അപ്പോൾ ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോവ സീഹോനെ​യും ജനത്തെ​യും ഇസ്രായേ​ലി​ന്റെ കൈയിൽ ഏൽപ്പിച്ചു. അവർ അവരെ തോൽപ്പി​ച്ച്‌ തദ്ദേശ​വാ​സി​ക​ളായ അമോ​ര്യ​രു​ടെ ദേശം മുഴു​വ​നും പിടിച്ചെ​ടു​ത്തു.+ 22  അങ്ങനെ അവർ അർന്നോൻ മുതൽ യബ്ബോക്ക്‌ വരെയും വിജന​ഭൂ​മി മുതൽ യോർദാൻ വരെയും ഉള്ള അമോ​ര്യ​രു​ടെ പ്രദേശം മുഴുവൻ അവകാ​ശ​മാ​ക്കി.+ 23  “‘ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോ​വ​യാണ്‌ അമോ​ര്യ​രെ തന്റെ ജനത്തിന്റെ മുന്നിൽനി​ന്ന്‌ ഓടി​ച്ചു​ക​ള​ഞ്ഞത്‌.+ എന്നാൽ അങ്ങ്‌ ഇപ്പോൾ ഈ ജനത്തെ ഓടി​ച്ചു​ക​ള​യാൻ നോക്കു​ന്നോ? 24  അങ്ങയുടെ ദൈവ​മായ കെമോശ്‌+ അങ്ങയ്‌ക്കു തരുന്നതെ​ല്ലാം അങ്ങ്‌ കൈവ​ശ​മാ​ക്കാ​റി​ല്ലേ? അതു​പോ​ലെ, ഞങ്ങളുടെ ദൈവ​മായ യഹോവ ഞങ്ങളുടെ മുന്നിൽനി​ന്ന്‌ ഓടിച്ചുകളയുന്നവരുടെ+ ദേശം ഞങ്ങളും സ്വന്തമാ​ക്കും. 25  അങ്ങ്‌ മോവാ​ബു​രാ​ജാ​വായ, സിപ്പോ​രി​ന്റെ മകൻ ബാലാക്കിനെക്കാൾ+ മഹാനാ​ണോ? ബാലാക്ക്‌ എപ്പോഴെ​ങ്കി​ലും ഇസ്രായേ​ലി​നെ എതിർത്തി​ട്ടു​ണ്ടോ? എന്നെങ്കി​ലും അവരോ​ടു യുദ്ധം ചെയ്‌തി​ട്ടു​ണ്ടോ? 26  ഇസ്രായേൽ ഹെശ്‌ബോ​നി​ലും അതിന്റെ ആശ്രിതപട്ടണങ്ങളിലും*+ അരോവേ​രി​ലും അതിന്റെ ആശ്രി​ത​പ​ട്ട​ണ​ങ്ങ​ളി​ലും അർന്നോൻതീ​ര​ത്തുള്ള എല്ലാ നഗരങ്ങ​ളി​ലും ഇക്കഴിഞ്ഞ 300 വർഷം താമസി​ച്ചു. എന്തു​കൊണ്ട്‌ അപ്പോഴൊ​ന്നും അങ്ങ്‌ അതു തിരി​ച്ചു​പി​ടി​ക്കാൻ ശ്രമി​ച്ചില്ല?+ 27  ഞാൻ അങ്ങയോ​ടു പാപ​മൊ​ന്നും ചെയ്‌തി​ട്ടില്ല; എന്നെ ആക്രമി​ച്ചുകൊണ്ട്‌ അങ്ങാണു തെറ്റു ചെയ്യു​ന്നത്‌. ന്യായാ​ധി​പ​നായ യഹോവ+ ഇന്ന്‌ അമ്മോ​ന്യർക്കും ഇസ്രായേ​ല്യർക്കും ഇടയിൽ വിധി കല്‌പി​ക്കട്ടെ.’” 28  എന്നാൽ യിഫ്‌താ​ഹി​ന്റെ സന്ദേശം അമ്മോ​ന്യ​രു​ടെ രാജാവ്‌ വകവെ​ച്ചില്ല. 29  യഹോവയുടെ ആത്മാവ്‌ യിഫ്‌താ​ഹി​ന്റെ മേൽ വന്നു.+ ഗിലെ​യാ​ദി​ലൂടെ​യും മനശ്ശെ​യി​ലൂടെ​യും സഞ്ചരിച്ച്‌ യിഫ്‌താ​ഹ്‌ ഗിലെ​യാ​ദി​ലെ മിസ്‌പെയിൽ+ എത്തി. പിന്നെ ഗിലെ​യാ​ദി​ലെ മിസ്‌പെ​യിൽനിന്ന്‌ അമ്മോ​ന്യ​രു​ടെ നേരെ ചെന്നു. 30  അപ്പോൾ യിഫ്‌താ​ഹ്‌ യഹോ​വ​യ്‌ക്ക്‌ ഒരു നേർച്ച നേർന്നു:+ “അങ്ങ്‌ അമ്മോ​ന്യ​രെ എന്റെ കൈയിൽ ഏൽപ്പി​ക്കു​ക​യാണെ​ങ്കിൽ 31  ഞാൻ അമ്മോ​ന്യ​രു​ടെ അടുത്തു​നിന്ന്‌ സമാധാ​നത്തോ​ടെ മടങ്ങി​വ​രുമ്പോൾ എന്നെ വരവേൽക്കാൻ എന്റെ വീട്ടു​വാ​തിൽക്കൽനിന്ന്‌ വരുന്നത്‌ ആരാണോ ആ വ്യക്തി യഹോ​വ​യ്‌ക്കു​ള്ള​താ​യി​രി​ക്കും.+ ഞാൻ ആ വ്യക്തിയെ ദഹനയാ​ഗ​മാ​യി അർപ്പി​ക്കും.”+ 32  അങ്ങനെ യിഫ്‌താ​ഹ്‌ അമ്മോ​ന്യ​രു​ടെ നേരെ ചെന്ന്‌ അവരോ​ടു യുദ്ധം ചെയ്‌തു. യഹോവ അവരെ യിഫ്‌താ​ഹി​ന്റെ കൈയിൽ ഏൽപ്പിച്ചു. 33  യിഫ്‌താഹ്‌ അരോ​വേർ മുതൽ മിന്നീത്‌ വരെയും (20 നഗരങ്ങൾ) ആബേൽ-കെരാ​മീം വരെയും അവരെ തോൽപ്പി​ച്ച്‌ ഒരു വലിയ സംഹാരം നടത്തി. അങ്ങനെ ഇസ്രായേ​ല്യർ അമ്മോ​ന്യ​രെ കീഴടക്കി. 34  ഒടുവിൽ യിഫ്‌താ​ഹ്‌ മിസ്‌പയിലുള്ള+ സ്വന്തം വീട്ടി​ലേക്കു മടങ്ങി​വന്നു. അപ്പോൾ അതാ, യിഫ്‌താ​ഹി​ന്റെ മകൾ തപ്പു കൊട്ടി നൃത്തം ചെയ്‌ത്‌ യിഫ്‌താ​ഹി​നെ വരവേൽക്കാൻ വരുന്നു! അതു യിഫ്‌താ​ഹി​ന്റെ ഒരേ ഒരു മകളാ​യി​രു​ന്നു; ആ മകളല്ലാ​തെ യിഫ്‌താ​ഹി​നു വേറെ ആൺമക്ക​ളോ പെൺമ​ക്ക​ളോ ഉണ്ടായി​രു​ന്നില്ല. 35  മകളെ കണ്ടപ്പോൾ തന്റെ വസ്‌ത്രം കീറി യിഫ്‌താ​ഹ്‌ ഇങ്ങനെ പറഞ്ഞു: “അയ്യോ, എന്റെ മകളേ! നീ എന്റെ ഹൃദയം തകർത്തു​ക​ളഞ്ഞു!* ഞാൻ ഇറക്കി​വി​ട്ടതു നിന്നെ​യാ​യിപ്പോ​യ​ല്ലോ. യഹോ​വ​യു​ടെ മുമ്പാകെ ഞാൻ വാക്കു കൊടു​ത്തുപോ​യി, ഇനി എനിക്ക്‌ അതു പിൻവ​ലി​ക്കാ​നാ​കില്ല.”+ 36  പക്ഷേ മകൾ പറഞ്ഞു: “അപ്പാ, യഹോവ അപ്പനു​വേണ്ടി അപ്പന്റെ ശത്രു​ക്ക​ളായ അമ്മോ​ന്യരോ​ടു പ്രതി​കാ​രം ചെയ്‌ത​ല്ലോ. അതു​കൊണ്ട്‌, അപ്പൻ യഹോ​വ​യു​ടെ മുമ്പാകെ സത്യം ചെയ്‌തി​ട്ടുണ്ടെ​ങ്കിൽ അതു​പോലെ​തന്നെ എന്നോടു ചെയ്‌തുകൊ​ള്ളൂ.”+ 37  തുടർന്ന്‌ അപ്പനോ​ടു പറഞ്ഞു: “ഒരു കാര്യം അപ്പൻ എനിക്കു ചെയ്‌തു​ത​രണം: എന്നെ രണ്ടു മാസം തനിച്ച്‌ വിടണം. മലകളിൽ പോയി കൂട്ടു​കാ​രി​കളോടൊ​പ്പം എന്റെ കന്യകാ​ത്വത്തെ​ക്കു​റിച്ച്‌ വിലപിക്കാൻ* എന്നെ അനുവ​ദി​ക്കണം.” 38  “പൊയ്‌ക്കൊ​ള്ളുക!” എന്നു യിഫ്‌താ​ഹ്‌ പറഞ്ഞു. അങ്ങനെ രണ്ടു മാസ​ത്തേക്കു യിഫ്‌താ​ഹ്‌ മകളെ അയച്ചു. മകൾ മലകളിൽ ചെന്ന്‌ കൂട്ടു​കാ​രി​കളോടൊ​പ്പം തന്റെ കന്യകാ​ത്വത്തെ​ക്കു​റിച്ച്‌ ദുഃഖി​ച്ചു​ക​രഞ്ഞു. 39  രണ്ടു മാസം കഴിഞ്ഞ​പ്പോൾ അപ്പന്റെ അടുത്ത്‌ മടങ്ങി​യെത്തി. അതിനു ശേഷം മകളെ​ക്കു​റിച്ച്‌ നേർന്ന നേർച്ച യിഫ്‌താ​ഹ്‌ നിറ​വേറ്റി.+ യിഫ്‌താ​ഹി​ന്റെ മകൾ ഒരിക്ക​ലും ഒരു പുരു​ഷനോടൊ​പ്പം കിടന്നില്ല. തുടർന്ന്‌, ഇസ്രായേ​ലിൽ ഇങ്ങനെയൊ​രു പതിവ്‌* നിലവിൽ വന്നു: 40  ഓരോ വർഷവും നാലു ദിവസം ഇസ്രായേ​ലി​ലെ യുവതി​കൾ ഗിലെ​യാ​ദ്യ​നായ യിഫ്‌താ​ഹി​ന്റെ മകളെ അഭിന​ന്ദി​ക്കാൻ പോകു​മാ​യി​രു​ന്നു.

അടിക്കുറിപ്പുകള്‍

അക്ഷ. “കേൾക്കു​ന്ന​വ​നാ​യി​രി​ക്കട്ടെ.”
അക്ഷ. “എനിക്കും അങ്ങയ്‌ക്കും എന്ത്‌?”
അഥവാ “ചുറ്റു​മുള്ള പട്ടണങ്ങ​ളി​ലും.”
അക്ഷ. “നീ എന്നെ താഴ്‌ത്തി​ക്ക​ളഞ്ഞു.”
അഥവാ “ഞാൻ ഒരിക്ക​ലും വിവാഹം കഴിക്കി​ല്ലാ​ത്ത​തി​നാൽ കൂട്ടു​കാ​രോ​ടൊ​പ്പം മലകളിൽ പോയി വിലപി​ക്കാൻ.”
അഥവാ “ചട്ടം.”