ന്യായാ​ധി​പ​ന്മാർ 13:1-25

  • മനോ​ഹ​യു​ടെ​യും ഭാര്യ​യു​ടെ​യും മുന്നിൽ ദൈവ​ദൂ​തൻ പ്രത്യ​ക്ഷ​പ്പെ​ടു​ന്നു (1-23)

  • ശിം​ശോ​ന്റെ ജനനം (24, 25)

13  ഇസ്രായേ​ല്യർ വീണ്ടും യഹോ​വ​യു​ടെ മുമ്പാകെ തിന്മ ചെയ്‌തു.+ അതു​കൊണ്ട്‌ യഹോവ അവരെ 40 വർഷം ഫെലി​സ്‌ത്യ​രു​ടെ കൈയിൽ ഏൽപ്പിച്ചു.+  അക്കാലത്ത്‌ സൊര എന്ന നഗരത്തിൽ+ ദാന്യരുടെ+ കുടും​ബ​ത്തിൽപ്പെട്ട ഒരാളു​ണ്ടാ​യി​രു​ന്നു. മനോഹ+ എന്നായി​രു​ന്നു അയാളു​ടെ പേര്‌. ഭാര്യ വന്ധ്യയാ​യി​രു​ന്ന​തുകൊണ്ട്‌ അവർക്കു കുട്ടി​ക​ളു​ണ്ടാ​യില്ല.+  യഹോവയുടെ ദൂതൻ മനോ​ഹ​യു​ടെ ഭാര്യക്കു പ്രത്യ​ക്ഷ​നാ​യി ഇങ്ങനെ പറഞ്ഞു: “നീ വന്ധ്യയും കുട്ടി​ക​ളി​ല്ലാ​ത്ത​വ​ളും ആണല്ലോ. പക്ഷേ നീ ഗർഭി​ണി​യാ​യി ഒരു മകനെ പ്രസവി​ക്കും.+  എന്നാൽ ഇക്കാര്യം ശ്രദ്ധി​ച്ചുകൊ​ള്ളുക: നീ വീഞ്ഞും മറ്റു ലഹരിപാനീയങ്ങളും+ കുടി​ക്കു​ക​യോ അശുദ്ധമായത്‌+ എന്തെങ്കി​ലും കഴിക്കു​ക​യോ അരുത്‌.  നീ ഗർഭി​ണി​യാ​യി ഒരു മകനെ പ്രസവി​ക്കും. മകന്റെ തലയിൽ ക്ഷൗരക്കത്തി തൊടു​വി​ക്ക​രുത്‌.+ കാരണം ജനനംമുതൽ* കുട്ടി ദൈവ​ത്തി​നു നാസീ​രാ​യി​രി​ക്കും. ഫെലി​സ്‌ത്യ​രു​ടെ കൈയിൽനി​ന്ന്‌ ഇസ്രായേ​ലി​നെ രക്ഷിക്കു​ന്ന​തിൽ അവൻ മുൻകൈയെ​ടു​ക്കും.”+  സ്‌ത്രീ ചെന്ന്‌ ഭർത്താ​വിനോ​ടു പറഞ്ഞു: “ഒരു ദൈവ​പു​രു​ഷൻ എന്റെ അടുത്ത്‌ വന്നു. ആ ദൈവ​പു​രു​ഷനെ കാണാൻ സത്യദൈ​വ​ത്തി​ന്റെ ദൂത​നെപ്പോ​ലി​രു​ന്നു. കണ്ടാൽ ഭയാദ​രവ്‌ തോന്നുന്ന ഒരു രൂപം! എവി​ടെ​നി​ന്നാ​ണു വരുന്ന​തെന്നു ഞാൻ ചോദി​ച്ചില്ല; ആ പുരുഷൻ അയാളു​ടെ പേര്‌ എന്നോടു പറഞ്ഞു​മില്ല.+  പക്ഷേ എന്നോട്‌ ഇങ്ങനെ പറഞ്ഞു: ‘നീ ഗർഭി​ണി​യാ​യി ഒരു മകനെ പ്രസവി​ക്കും. നീ വീഞ്ഞും മറ്റു ലഹരി​പാ​നീ​യ​ങ്ങ​ളും കുടി​ക്കു​ക​യോ അശുദ്ധ​മാ​യത്‌ ഒന്നും കഴിക്കു​ക​യോ അരുത്‌. കാരണം ജനനം​മു​തൽ മരണം​വരെ കുട്ടി ദൈവ​ത്തി​നു നാസീ​രാ​യി​രി​ക്കും.’”  അപ്പോൾ മനോഹ യഹോ​വയോട്‌ ഇങ്ങനെ യാചിച്ചു: “യഹോവേ, ക്ഷമി​ക്കേ​ണമേ. ജനിക്കാ​നി​രി​ക്കുന്ന കുട്ടി​യു​ടെ കാര്യ​ത്തിൽ ഞങ്ങൾ എന്തൊക്കെ ചെയ്യണ​മെന്നു പറഞ്ഞു​ത​രാൻവേണ്ടി, അങ്ങ്‌ അയച്ച ആ ദൈവ​പു​രു​ഷനെ ഒരിക്കൽക്കൂ​ടി അയയ്‌ക്കേ​ണമേ.”  സത്യദൈവം മനോ​ഹ​യു​ടെ അപേക്ഷ കേട്ടു. സത്യദൈ​വ​ത്തി​ന്റെ ദൂതൻ വീണ്ടും സ്‌ത്രീ​യു​ടെ അടുത്ത്‌ വന്നു. സ്‌ത്രീ അപ്പോൾ വീടിനു വെളി​യി​ലാ​യി​രു​ന്നു; ഭർത്താ​വായ മനോഹ കൂടെ​യു​ണ്ടാ​യി​രു​ന്നില്ല. 10  സ്‌ത്രീ പെട്ടെന്ന്‌ ഓടി​ച്ചെന്ന്‌ ഭർത്താ​വിനോട്‌, “അതാ, അന്ന്‌ എന്റെ അടുത്ത്‌ വന്ന ആ പുരുഷൻ വീണ്ടും എനിക്കു പ്രത്യ​ക്ഷ​നാ​യി​രി​ക്കു​ന്നു!”+ എന്നു പറഞ്ഞു. 11  അപ്പോൾ മനോഹ ഭാര്യയോടൊ​പ്പം ചെന്നു. മനോഹ ആ പുരു​ഷന്റെ അടുത്ത്‌ ചെന്ന്‌, “എന്റെ ഭാര്യയോ​ടു സംസാ​രി​ച്ചത്‌ അങ്ങാണോ” എന്നു ചോദി​ച്ചു. അതിന്‌ ആ പുരുഷൻ, “ഞാൻതന്നെ​യാണ്‌” എന്നു പറഞ്ഞു. 12  അപ്പോൾ മനോഹ പറഞ്ഞു: “അങ്ങയുടെ വാക്കുകൾ സത്യമാ​യി​ത്തീ​രട്ടെ! പക്ഷേ കുട്ടി​യു​ടെ ജീവി​ത​രീ​തി എങ്ങനെ​യാ​യി​രി​ക്കും? എന്തൊക്കെ​യാ​യി​രി​ക്കും അവന്റെ ഉത്തരവാ​ദി​ത്വ​ങ്ങൾ?”+ 13  യഹോവയുടെ ദൂതൻ മനോ​ഹയോ​ടു പറഞ്ഞു: “നിന്റെ ഭാര്യയോ​ടു ഞാൻ പറഞ്ഞ​തെ​ല്ലാം അവൾ ചെയ്യണം.+ 14  മുന്തിരിവള്ളിയിൽനിന്ന്‌ ഉണ്ടാകു​ന്നതൊ​ന്നും നിന്റെ ഭാര്യ കഴിക്ക​രുത്‌. വീഞ്ഞോ മറ്റു ലഹരി​പാ​നീ​യ​ങ്ങ​ളോ കുടി​ക്ക​രുത്‌;+ അശുദ്ധ​മാ​യത്‌ ഒന്നും തിന്നു​ക​യു​മ​രുത്‌.+ ഞാൻ പറഞ്ഞ​തെ​ല്ലാം നിന്റെ ഭാര്യ അനുസ​രി​ക്കണം.” 15  മനോഹ അപ്പോൾ യഹോ​വ​യു​ടെ ദൂത​നോട്‌, “ഞങ്ങൾ ഒരു കോലാ​ട്ടിൻകു​ട്ടി​യെ അങ്ങയ്‌ക്കു​വേണ്ടി പാകം ചെയ്യു​ന്ന​തു​വരെ ഇവിടെ നിൽക്കണേ” എന്നു പറഞ്ഞു.+ 16  പക്ഷേ യഹോ​വ​യു​ടെ ദൂതൻ മനോ​ഹയോട്‌: “ഞാൻ ഇവിടെ നിന്നാൽത്തന്നെ നിങ്ങൾ തരുന്ന ഭക്ഷണം ഞാൻ കഴിക്കില്ല. എന്നാൽ യഹോ​വ​യ്‌ക്ക്‌ ഒരു ദഹനയാ​ഗം അർപ്പി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കുന്നെ​ങ്കിൽ നിങ്ങൾക്ക്‌ അങ്ങനെ ചെയ്യാ​വു​ന്ന​താണ്‌.” അത്‌ യഹോ​വ​യു​ടെ ദൂതനാ​ണെന്നു മനോ​ഹ​യ്‌ക്കു മനസ്സി​ലാ​യില്ല. 17  പിന്നെ മനോഹ യഹോ​വ​യു​ടെ ദൂത​നോട്‌, “അങ്ങയുടെ വാക്കുകൾ സത്യമാ​യി​ത്തീ​രുമ്പോൾ ഞങ്ങൾ അങ്ങയെ ആദരി​ക്കാൻവേണ്ടി അങ്ങയുടെ പേര്‌+ പറയാ​മോ” എന്നു ചോദി​ച്ചു. 18  പക്ഷേ യഹോ​വ​യു​ടെ ദൂതൻ മനോ​ഹയോ​ടു പറഞ്ഞു: “എന്റെ പേര്‌ അത്ഭുത​ക​ര​മായ ഒന്നാണ്‌. അതു​കൊണ്ട്‌ നീ അതു ചോദി​ക്ക​രുത്‌.” 19  അപ്പോൾ മനോഹ ഒരു കോലാ​ട്ടിൻകു​ട്ടി​യെ ധാന്യ​യാ​ഗത്തോടൊ​പ്പം ഒരു പാറയു​ടെ മേൽ വെച്ച്‌ യഹോ​വ​യ്‌ക്ക്‌ അർപ്പിച്ചു. മനോ​ഹ​യും ഭാര്യ​യും നോക്കി​നിൽക്കെ ദൈവം ഒരു അത്ഭുതം പ്രവർത്തി​ച്ചു. 20  യാഗപീഠത്തിൽനിന്ന്‌ ആകാശ​ത്തിലേക്കു തീ ഉയർന്ന​പ്പോൾ മനോ​ഹ​യും ഭാര്യ​യും നോക്കി​നിൽക്കെ ആ തീജ്വാ​ലയോടൊ​പ്പം യഹോ​വ​യു​ടെ ദൂതനും ആകാശ​ത്തേക്ക്‌ ഉയർന്നു. ഉടനെ അവർ കമിഴ്‌ന്നു​വീണ്‌ നമസ്‌ക​രി​ച്ചു. 21  പിന്നെ യഹോ​വ​യു​ടെ ദൂതൻ മനോ​ഹ​യ്‌ക്കും ഭാര്യ​ക്കും പ്രത്യ​ക്ഷ​നാ​യില്ല. അത്‌ യഹോ​വ​യു​ടെ ദൂതനാ​യി​രുന്നെന്ന്‌ അപ്പോൾ മനോ​ഹ​യ്‌ക്കു മനസ്സി​ലാ​യി.+ 22  മനോഹ ഭാര്യയോ​ടു പറഞ്ഞു: “നമ്മൾ മരിച്ചുപോ​കുമെന്ന്‌ ഉറപ്പാണ്‌, ദൈവത്തെ​യാ​ണു നമ്മൾ കണ്ടത്‌.”+ 23  പക്ഷേ മനോ​ഹ​യു​ടെ ഭാര്യ പറഞ്ഞു: “നമ്മളെ കൊല്ലാ​നാ​യി​രുന്നെ​ങ്കിൽ യഹോവ നമ്മുടെ ദഹനയാഗവും+ ധാന്യ​യാ​ഗ​വും സ്വീക​രി​ക്കി​ല്ലാ​യി​രു​ന്നു. മാത്രമല്ല, ഇക്കാര്യ​ങ്ങളൊ​ന്നും നമുക്കു കാണി​ച്ചു​ത​രു​ക​യോ അവ നമ്മളോ​ടു പറയു​ക​യോ ഇല്ലായി​രു​ന്നു.” 24  പിന്നീട്‌ മനോ​ഹ​യു​ടെ ഭാര്യ ഒരു മകനെ പ്രസവി​ച്ചു. മകനു ശിംശോൻ+ എന്നു പേരിട്ടു. കുട്ടി വളർന്നു​വ​രവെ യഹോ​വ​യു​ടെ അനു​ഗ്രഹം കുട്ടി​യു​ടെ മേലു​ണ്ടാ​യി​രു​ന്നു. 25  പിന്നെ, സൊര​യ്‌ക്കും എസ്‌തായോലിനും+ ഇടയി​ലുള്ള മഹനേ-ദാനിൽവെച്ച്‌+ യഹോ​വ​യു​ടെ ആത്മാവ്‌ ശിം​ശോ​നെ പ്രചോ​ദി​പ്പി​ച്ചു​തു​ടങ്ങി.+

അടിക്കുറിപ്പുകള്‍

അക്ഷ. “ഗർഭപാ​ത്രം​മു​തൽ.”