പുറപ്പാട്‌ 35:1-35

  • ശബത്ത്‌ ആചരി​ക്കാ​നുള്ള നിർദേ​ശങ്ങൾ (1-3)

  • വിശു​ദ്ധ​കൂ​ടാ​ര​ത്തി​നുള്ള സംഭാ​വ​നകൾ (4-29)

  • ബസലേ​ലി​നും ഒഹൊ​ലി​യാ​ബി​നും ദൈവാ​ത്മാവ്‌ ലഭിക്കു​ന്നു (30-35)

35  പിന്നീട്‌ മോശ ഇസ്രായേൽസ​മൂ​ഹത്തെ മുഴുവൻ വിളി​ച്ചു​കൂ​ട്ടി അവരോ​ടു പറഞ്ഞു: “യഹോവ നിങ്ങ​ളോ​ടു ചെയ്യാൻ കല്‌പി​ച്ചി​രി​ക്കുന്ന കാര്യങ്ങൾ ഇവയാണ്‌:+  ആറു ദിവസം ജോലി ചെയ്യാം. എന്നാൽ ഏഴാം ദിവസം നിങ്ങൾക്കു വിശു​ദ്ധ​മാ​യി​രി​ക്കും, യഹോ​വ​യ്‌ക്കുള്ള സമ്പൂർണ​വിശ്ര​മ​ത്തി​ന്റെ ശബത്ത്‌.+ ആരെങ്കി​ലും അന്നു ജോലി ചെയ്‌താൽ അവനെ കൊന്നു​ക​ള​യും.+  നിങ്ങൾ താമസി​ക്കുന്ന ഒരു സ്ഥലത്തും ശബത്തു​ദി​വസം തീ കത്തിക്ക​രുത്‌.”  പിന്നെ മോശ ഇസ്രായേൽസ​മൂ​ഹ​ത്തി​ലെ എല്ലാവരോ​ടും പറഞ്ഞു: “യഹോവ കല്‌പി​ച്ചി​രി​ക്കു​ന്നത്‌ ഇതാണ്‌:  ‘നിങ്ങൾ യഹോ​വ​യ്‌ക്കുവേണ്ടി ഒരു സംഭാവന നീക്കിവെ​ക്കണം.+ മനസ്സൊരുക്കമുള്ള+ എല്ലാവ​രും യഹോ​വ​യ്‌ക്കുള്ള സംഭാ​വ​ന​യാ​യി സ്വർണം, വെള്ളി, ചെമ്പ്‌,  നീലനൂൽ, പർപ്പിൾ നിറത്തി​ലുള്ള കമ്പിളി​നൂൽ, കടുഞ്ചു​വ​പ്പു​നൂൽ, മേന്മ​യേ​റിയ ലിനൻ, കോലാ​ട്ടുരോ​മം,+  ചുവപ്പുചായം പിടി​പ്പിച്ച ആൺചെ​മ്മ​രി​യാ​ട്ടിൻതോൽ, കടൽനാ​യ്‌ത്തോൽ, കരു​വേ​ല​ത്തടി,  ദീപങ്ങൾക്കുള്ള എണ്ണ, അഭി​ഷേ​ക​തൈ​ല​വും സുഗന്ധദ്ര​വ്യ​വും ഉണ്ടാക്കാ​നുള്ള സുഗന്ധക്കറ,+  ഏഫോദിലും മാർച്ചട്ടയിലും+ പതിപ്പി​ക്കാ​നുള്ള നഖവർണി​ക്ക​ല്ലു​കൾ,+ മറ്റു കല്ലുകൾ എന്നിവ കൊണ്ടു​വ​രട്ടെ. 10  “‘നിങ്ങളു​ടെ ഇടയി​ലുള്ള നിപുണരായ*+ എല്ലാവ​രും വന്ന്‌ യഹോവ കല്‌പി​ച്ചി​രി​ക്കു​ന്നതെ​ല്ലാം ഉണ്ടാക്കട്ടെ. 11  വിശുദ്ധകൂടാരം അതിന്റെ എല്ലാ ഭാഗങ്ങ​ളും അതിന്റെ ആവരണ​വും സഹിതം അവർ ഉണ്ടാക്കട്ടെ. അതിന്റെ കൊളു​ത്തു​ക​ളും ചട്ടങ്ങളും കഴകളും തൂണു​ക​ളും ചുവടു​ക​ളും, 12  പെട്ടകവും+ അതിന്റെ തണ്ടുക​ളും,+ മൂടിയും+ മറയ്‌ക്കുന്ന തിരശ്ശീ​ല​യും,+ 13  മേശയും+ അതിന്റെ തണ്ടുക​ളും അതിന്റെ എല്ലാ ഉപകര​ണ​ങ്ങ​ളും, കാഴ്‌ച​യ​പ്പ​വും,+ 14  വെളിച്ചത്തിനുള്ള തണ്ടുവിളക്കും+ അതിന്റെ എല്ലാ ഉപകര​ണ​ങ്ങ​ളും അതിന്റെ ദീപങ്ങ​ളും അവയ്‌ക്കുള്ള എണ്ണയും,+ 15  സുഗന്ധക്കൂട്ട്‌ അർപ്പി​ക്കാ​നുള്ള യാഗപീഠവും+ അതിന്റെ തണ്ടുക​ളും, അഭി​ഷേ​ക​തൈ​ല​വും സുഗന്ധദ്ര​വ്യ​വും,+ വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തി​ലി​ടാ​നുള്ള യവനി​ക​യും,* 16  ദഹനയാഗത്തിനുള്ള യാഗപീഠവും+ അതിന്റെ ചെമ്പു​ജാ​ല​വും അതിന്റെ തണ്ടുക​ളും അതിന്റെ എല്ലാ ഉപകര​ണ​ങ്ങ​ളും, വെള്ളം വെക്കാ​നുള്ള പാത്ര​വും അതിന്റെ താങ്ങും,+ 17  മുറ്റത്തിന്റെ മറശ്ശീ​ല​ക​ളും അതിന്റെ തൂണു​ക​ളും ചുവടു​ക​ളും, മുറ്റത്തിന്റെ+ പ്രവേ​ശ​ന​ക​വാ​ട​ത്തി​ലി​ടാ​നുള്ള യവനി​ക​യും,* 18  വിശുദ്ധകൂടാരത്തിന്റെ കുറ്റി​ക​ളും മുറ്റത്തി​ന്റെ കുറ്റി​ക​ളും അവയുടെ കയറു​ക​ളും,+ 19  വിശുദ്ധമന്ദിരത്തിലെ ശുശ്രൂ​ഷ​യ്‌ക്കുവേണ്ടി നെയ്‌തെ​ടുത്ത മേത്തരം വസ്‌ത്രങ്ങളും+ പുരോ​ഹി​ത​നായ അഹരോ​നുവേ​ണ്ടി​യുള്ള വിശുദ്ധവസ്‌ത്രങ്ങളും+ പുരോ​ഹി​ത​ശുശ്രൂഷ ചെയ്യാൻ അവന്റെ പുത്ര​ന്മാർക്കുള്ള വസ്‌ത്ര​ങ്ങ​ളും അവർ ഉണ്ടാക്കട്ടെ.’” 20  ഇസ്രായേൽസമൂഹം മുഴുവൻ മോശ​യു​ടെ മുന്നിൽനി​ന്ന്‌ പിരി​ഞ്ഞുപോ​യി. 21  ഹൃദയത്തിൽ പ്രേരണ തോന്നിയ+ എല്ലാവ​രും സ്വമന​സ്സാ​ലെ സാന്നി​ധ്യ​കൂ​ടാ​ര​ത്തിന്റെ​യും ആരാധ​ന​യ്‌ക്കുവേണ്ടി അത്‌ ഒരുക്കാ​നുള്ള എല്ലാത്തിന്റെ​യും വിശു​ദ്ധ​വ​സ്‌ത്ര​ങ്ങ​ളുടെ​യും ആവശ്യ​ത്തിലേ​ക്കാ​യി യഹോ​വ​യ്‌ക്കുള്ള സംഭാ​വ​ന​യു​മാ​യി എത്തി. 22  മനസ്സൊരുക്കമുള്ള എല്ലാവ​രും സ്‌ത്രീ​പു​രു​ഷ​വ്യ​ത്യാ​സ​മി​ല്ലാ​തെ, സൂചി​പ്പ​ത​ക്ക​ങ്ങ​ളും കമ്മലു​ക​ളും മോതി​ര​ങ്ങ​ളും മറ്റ്‌ ആഭരണ​ങ്ങ​ളും സ്വർണംകൊ​ണ്ടുള്ള എല്ലാ തരം ഉരുപ്പ​ടി​ക​ളും കൊണ്ടു​വ​ന്നുകൊണ്ടേ​യി​രു​ന്നു. അവരെ​ല്ലാം സ്വർണംകൊ​ണ്ടുള്ള കാഴ്‌ചകൾ* യഹോ​വ​യ്‌ക്ക്‌ അർപ്പിച്ചു.+ 23  നീലനൂൽ, പർപ്പിൾ നിറത്തി​ലുള്ള കമ്പിളി​നൂൽ, കടുഞ്ചു​വ​പ്പു​നൂൽ, മേന്മ​യേ​റിയ ലിനൻ, കോലാ​ട്ടുരോ​മം, ചുവപ്പു​ചാ​യം പിടി​പ്പിച്ച ആൺചെ​മ്മ​രി​യാ​ട്ടിൻതോൽ, കടൽനാ​യ്‌ത്തോൽ എന്നിവ കൈവ​ശ​മു​ള്ള​വരെ​ല്ലാം അവയും കൊണ്ടു​വന്നു. 24  വെള്ളിയും ചെമ്പും സംഭാവന ചെയ്യാൻ തീരു​മാ​നി​ച്ച​വരെ​ല്ലാം അവയും യഹോ​വ​യ്‌ക്കുള്ള സംഭാ​വ​ന​യാ​യി കൊണ്ടു​വന്നു. ഏതെങ്കി​ലും പണിക്ക്‌ ഉപകരി​ക്കുന്ന കരു​വേ​ല​ത്തടി ഉണ്ടായി​രു​ന്ന​വരെ​ല്ലാം അതും കൊണ്ടു​വന്ന്‌ കൊടു​ത്തു. 25  നിപുണരായ സ്‌ത്രീകളെല്ലാം+ കൈ​കൊണ്ട്‌ നൂൽ നൂറ്റ്‌ നീലനൂൽ, പർപ്പിൾ നിറത്തി​ലുള്ള കമ്പിളി​നൂൽ, കടുഞ്ചു​വ​പ്പു​നൂൽ, മേന്മ​യേ​റിയ ലിനൻ എന്നിവ കൊണ്ടു​വന്നു. 26  ഹൃദയത്തിൽ പ്രേരണ തോന്നിയ നിപു​ണ​രായ സ്‌ത്രീ​കളെ​ല്ലാം കോലാ​ട്ടുരോ​മ​വും നൂറ്റെ​ടു​ത്തു. 27  തലവന്മാരോ ഏഫോ​ദി​ലും മാർച്ചട്ടയിലും+ പതിക്കാ​നുള്ള നഖവർണി​ക്ക​ല്ലു​ക​ളും മറ്റു കല്ലുക​ളും 28  ദീപങ്ങൾക്കും അഭിഷേകതൈലത്തിനും+ സുഗന്ധദ്രവ്യത്തിനും+ വേണ്ട എണ്ണയും സുഗന്ധ​ക്ക​റ​യും കൊണ്ടു​വന്നു. 29  ഹൃദയത്തിൽ പ്രേരണ തോന്നിയ എല്ലാ പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും മോശ മുഖാ​ന്തരം യഹോവ കല്‌പിച്ച പണിക്കു​വേണ്ടി എന്തെങ്കി​ലുമൊ​ക്കെ കൊണ്ടു​വന്നു. സ്വമന​സ്സാ​ലെ യഹോ​വ​യ്‌ക്കു നൽകുന്ന കാഴ്‌ച​യാ​യി​ട്ടാണ്‌ ഇസ്രായേ​ല്യർ അവ കൊണ്ടു​വ​ന്നത്‌.+ 30  പിന്നെ മോശ ഇസ്രായേ​ല്യരോ​ടു പറഞ്ഞു: “ഇതാ, യഹൂദാഗോത്ര​ത്തി​ലെ ഹൂരിന്റെ മകനായ ഊരി​യു​ടെ മകൻ ബസലേ​ലി​നെ യഹോവ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു.+ 31  ദൈവം ബസലേ​ലിൽ തന്റെ ആത്മാവ്‌ നിറച്ച്‌ എല്ലാ തരം ശില്‌പ​വി​ദ്യയെ​ക്കു​റി​ച്ചു​മുള്ള അറിവും ജ്ഞാനവും ഗ്രാഹ്യ​വും ബസലേ​ലി​നു കൊടു​ത്തി​ട്ടുണ്ട്‌. 32  അങ്ങനെ ബസലേ​ലി​നെ കലാഭം​ഗി​യുള്ള വസ്‌തു​ക്കൾക്കു രൂപം നൽകാ​നും സ്വർണം, വെള്ളി, ചെമ്പ്‌ എന്നിവ​കൊ​ണ്ട്‌ പണിയാ​നും 33  രത്‌നക്കല്ലുകൾ ചെത്തിയെ​ടുത്ത്‌ പതിപ്പി​ക്കാ​നും തടി​കൊണ്ട്‌ കലാഭം​ഗി​യുള്ള എല്ലാ തരം ഉരുപ്പ​ടി​ക​ളും ഉണ്ടാക്കാ​നും പ്രാപ്‌ത​നാ​ക്കി​യി​രി​ക്കു​ന്നു. 34  ബസലേലിന്റെയും ദാൻ ഗോ​ത്ര​ത്തി​ലെ അഹീസാ​മാ​ക്കി​ന്റെ മകൻ ഒഹൊ​ലി​യാ​ബിന്റെ​യും ഹൃദയ​ത്തിൽ പഠിപ്പി​ക്കാ​നുള്ള പ്രാപ്‌തി ദൈവം നിക്ഷേ​പി​ച്ചി​ട്ടുണ്ട്‌.+ 35  നൂലുകൊണ്ട്‌ ചിത്ര​പ്പണി ചെയ്യു​ന്ന​വ​നും തറിയിൽ വേല ചെയ്യു​ന്ന​വ​നും ശില്‌പ​വി​ദ്യ​ക്കാ​ര​നും ചെയ്യുന്ന എല്ലാ പണിക​ളും ചെയ്യാ​നും അതു​പോ​ലെ, നീലനൂൽ, പർപ്പിൾ നിറത്തി​ലുള്ള കമ്പിളി​നൂൽ, കടുഞ്ചു​വ​പ്പു​നൂൽ, മേന്മ​യേ​റിയ ലിനൻ എന്നിവ​കൊ​ണ്ട്‌ നെയ്‌ത്തു​കാ​രൻ ചെയ്യുന്ന എല്ലാ പണിക​ളും ചെയ്യാ​നും വേണ്ട നൈപുണ്യം* ദൈവം അവരിൽ നിറച്ചി​രി​ക്കു​ന്നു.+ ഈ പുരു​ഷ​ന്മാർ സകലവിധ പണിക​ളും ചെയ്യു​ക​യും എല്ലാ തരം വസ്‌തു​ക്കൾക്കും രൂപം നൽകു​ക​യും ചെയ്യും.

അടിക്കുറിപ്പുകള്‍

അക്ഷ. “ജ്ഞാനഹൃ​ദ​യ​മുള്ള.”
അഥവാ “തിരശ്ശീ​ല​യും.”
അഥവാ “തിരശ്ശീ​ല​യും.”
അഥവാ “ദോള​ന​യാ​ഗങ്ങൾ.”
അക്ഷ. “ഹൃദയ​ജ്ഞാ​നം.”