പുറപ്പാട്‌ 37:1-29

  • പെട്ടകം ഉണ്ടാക്കു​ന്നു (1-9)

  • മേശ (10-16)

  • തണ്ടുവി​ളക്ക്‌ (17-24)

  • സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കാ​നുള്ള യാഗപീ​ഠം (25-29)

37  പിന്നെ ബസലേൽ+ കരു​വേ​ല​ത്ത​ടികൊണ്ട്‌ പെട്ടകം ഉണ്ടാക്കി.+ അതിനു രണ്ടര മുഴം* നീളവും ഒന്നര മുഴം വീതി​യും ഒന്നര മുഴം ഉയരവും ഉണ്ടായി​രു​ന്നു.+  അതിന്റെ അകവും പുറവും തനിത്ത​ങ്കംകൊണ്ട്‌ പൊതി​ഞ്ഞു. അതിനു ചുറ്റും സ്വർണംകൊ​ണ്ടുള്ള ഒരു വക്കും* ഉണ്ടാക്കി.+  അതിനു ശേഷം, അതിനു സ്വർണംകൊ​ണ്ടുള്ള നാലു വളയങ്ങൾ വാർത്തു​ണ്ടാ​ക്കി. അതിന്റെ നാലു കാലി​നും മുകളി​ലാ​യി, രണ്ടു വളയങ്ങൾ ഒരു വശത്തും രണ്ടു വളയങ്ങൾ മറുവ​ശ​ത്തും പിടി​പ്പി​ക്കാ​നാ​യി​രു​ന്നു അത്‌.  അടുത്തതായി കരു​വേ​ല​ത്ത​ടികൊണ്ട്‌ തണ്ടുകൾ+ ഉണ്ടാക്കി അവ സ്വർണം​കൊ​ണ്ട്‌ പൊതി​ഞ്ഞു.  പെട്ടകം എടുത്തുകൊണ്ടുപോകാൻ+ അതിന്റെ വശങ്ങളി​ലുള്ള വളയങ്ങ​ളി​ലൂ​ടെ ആ തണ്ടുകൾ ഇട്ടു.  തനിത്തങ്കംകൊണ്ട്‌ ഒരു മൂടി+ ഉണ്ടാക്കി. അതിനു രണ്ടര മുഴം നീളവും ഒന്നര മുഴം വീതി​യും ഉണ്ടായി​രു​ന്നു.+  പിന്നെ സ്വർണം അടിച്ച്‌ പരത്തി രണ്ടു കെരൂബുകളെ+ മൂടി​യു​ടെ രണ്ട്‌ അറ്റത്തു​മാ​യി ഉണ്ടാക്കി.+  ഒരു കെരൂ​ബി​നെ ഒരറ്റത്തും മറ്റേ കെരൂ​ബി​നെ മറ്റേ അറ്റത്തും ആയി മൂടി​യു​ടെ രണ്ട്‌ അറ്റത്തു​മാ​യി​ട്ടാണ്‌ ആ കെരൂ​ബു​കളെ ഉണ്ടാക്കി​യത്‌.  കെരൂബുകൾ അവയുടെ ചിറകു​കൾ മുകളി​ലേക്ക്‌ ഉയർത്തി, മൂടി​യിൽ നിഴൽ വീഴ്‌ത്തുന്ന രീതി​യിൽ വിരി​ച്ചു​പി​ടി​ച്ചി​രു​ന്നു.+ രണ്ടു കെരൂ​ബു​ക​ളും മുഖ​ത്തോ​ടു​മു​ഖ​മാ​യി​രു​ന്നു. അവയുടെ മുഖം താഴോ​ട്ടു മൂടി​യു​ടെ നേർക്കു തിരി​ഞ്ഞി​രു​ന്നു.+ 10  പിന്നെ കരു​വേ​ല​ത്ത​ടികൊണ്ട്‌ മേശ ഉണ്ടാക്കി.+ അതിനു രണ്ടു മുഴം നീളവും ഒരു മുഴം വീതി​യും ഒന്നര മുഴം ഉയരവും ഉണ്ടായി​രു​ന്നു.+ 11  അതു തനിത്ത​ങ്കംകൊണ്ട്‌ പൊതി​ഞ്ഞിട്ട്‌ അതിനു ചുറ്റും സ്വർണംകൊ​ണ്ടുള്ള ഒരു വക്ക്‌ ഉണ്ടാക്കി. 12  നാലു വിരലു​ക​ളു​ടെ വീതിയിൽ* അതിനു ചുറ്റും ഒരു അരികു​പാ​ളി​യും ആ അരികു​പാ​ളി​ക്കു ചുറ്റും സ്വർണംകൊ​ണ്ടുള്ള ഒരു വക്കും ഉണ്ടാക്കി. 13  പിന്നെ സ്വർണംകൊ​ണ്ടുള്ള നാലു വളയങ്ങൾ വാർത്തു​ണ്ടാ​ക്കി, അവ നാലു കാലുകൾ ഘടിപ്പി​ച്ചി​രി​ക്കുന്ന നാലു കോണി​ലും പിടി​പ്പി​ച്ചു. 14  മേശ എടുത്തുകൊ​ണ്ടുപോ​കാൻവേ​ണ്ടി​യുള്ള തണ്ടുകൾ ഇടുന്ന ഈ വളയങ്ങൾ അരികു​പാ​ളി​യു​ടെ അടുത്താ​യി​രു​ന്നു. 15  പിന്നെ, മേശ എടുത്തുകൊ​ണ്ടുപോ​കാൻ കരു​വേ​ല​ത്ത​ടികൊണ്ട്‌ തണ്ടുകൾ ഉണ്ടാക്കി, അവ സ്വർണം​കൊ​ണ്ട്‌ പൊതി​ഞ്ഞു. 16  അതിനു ശേഷം, മേശയിൽ വെക്കാ​നുള്ള ഉപകര​ണങ്ങൾ—അതിന്റെ തളിക​ക​ളും പാനപാത്ര​ങ്ങ​ളും പാനീ​യ​യാ​ഗങ്ങൾ ഒഴിക്കാ​നുള്ള കുടങ്ങ​ളും കുഴി​യൻപാത്ര​ങ്ങ​ളും—തനിത്ത​ങ്കംകൊണ്ട്‌ ഉണ്ടാക്കി.+ 17  പിന്നെ തനിത്ത​ങ്കംകൊണ്ട്‌ തണ്ടുവിളക്ക്‌+ ഉണ്ടാക്കി. ചുറ്റി​കകൊണ്ട്‌ അടിച്ചാ​ണ്‌ അത്‌ ഉണ്ടാക്കി​യത്‌. അതിന്റെ ചുവടും തണ്ടും പുഷ്‌പ​വൃ​തി​ക​ളും മുട്ടു​ക​ളും പൂക്കളും ഒറ്റ തകിടിൽ തീർത്ത​താ​യി​രു​ന്നു.+ 18  തണ്ടുവിളക്കിന്റെ ഒരു വശത്തു​നിന്ന്‌ മൂന്നു ശാഖയും മറുവ​ശ​ത്തു​നിന്ന്‌ മൂന്നു ശാഖയും ആയി അതിന്റെ തണ്ടിൽനി​ന്ന്‌ മൊത്തം ആറു ശാഖ പുറ​പ്പെ​ടു​ന്നു​ണ്ടാ​യി​രു​ന്നു. 19  അതിന്റെ ഒരു വശത്തുള്ള ഓരോ ശാഖയി​ലും ബദാം​പൂ​ക്ക​ളു​ടെ ആകൃതി​യിൽ രൂപ​പ്പെ​ടു​ത്തിയ മൂന്നു പുഷ്‌പ​വൃ​തി​യും അവയിൽ ഓരോ​ന്നിനോ​ടും ചേർന്ന്‌ ഓരോ മുട്ടും പൂവും ഉണ്ടായി​രു​ന്നു. അതിന്റെ മറുവ​ശ​ത്തുള്ള ഓരോ ശാഖയി​ലും ബദാം​പൂ​ക്ക​ളു​ടെ ആകൃതി​യിൽ രൂപ​പ്പെ​ടു​ത്തിയ മൂന്നു പുഷ്‌പ​വൃ​തി​യും അവയിൽ ഓരോ​ന്നിനോ​ടും ചേർന്ന്‌ ഓരോ മുട്ടും പൂവും ഉണ്ടായി​രു​ന്നു. തണ്ടുവി​ള​ക്കി​ന്റെ തണ്ടിൽനി​ന്ന്‌ പുറ​പ്പെ​ടുന്ന ആറു ശാഖയു​ടെ കാര്യ​ത്തി​ലും ഇതുതന്നെ​യാ​ണു ചെയ്‌തത്‌. 20  തണ്ടുവിളക്കിന്റെ തണ്ടിൽ ബദാം​പൂ​ക്ക​ളു​ടെ ആകൃതി​യിൽ രൂപ​പ്പെ​ടു​ത്തിയ നാലു പുഷ്‌പ​വൃ​തി​യും അവയിൽ ഓരോ​ന്നിനോ​ടും ചേർന്ന്‌ ഓരോ മുട്ടും പൂവും ഉണ്ടായി​രു​ന്നു. 21  അതിന്റെ തണ്ടിൽനി​ന്ന്‌ പുറ​പ്പെ​ടുന്ന ആറു ശാഖയുടെ​യും കാര്യ​ത്തിൽ, ആദ്യത്തെ രണ്ടു ശാഖയ്‌ക്കു കീഴെ ഒരു മുട്ടും അടുത്ത രണ്ടു ശാഖയ്‌ക്കു കീഴെ വേറൊ​രു മുട്ടും അതിന​ടുത്ത രണ്ടു ശാഖയ്‌ക്കു കീഴെ മറ്റൊരു മുട്ടും ഉണ്ടായി​രു​ന്നു. 22  മുട്ടുകളും ശാഖക​ളും തണ്ടുവി​ളക്കു മുഴു​വ​നും ചുറ്റി​കകൊണ്ട്‌ അടിച്ച്‌ തനിത്ത​ങ്ക​ത്തി​ന്റെ ഒറ്റ തകിടിൽ തീർത്ത​താ​യി​രു​ന്നു. 23  പിന്നെ അതിന്റെ ഏഴു ദീപങ്ങളും+ അതിന്റെ കൊടി​ലു​ക​ളും കത്തിയ തിരികൾ ഇടാനുള്ള പാത്രങ്ങളും* തനിത്ത​ങ്കംകൊണ്ട്‌ ഉണ്ടാക്കി. 24  തണ്ടുവിളക്കും അതിന്റെ എല്ലാ ഉപകര​ണ​ങ്ങ​ളും കൂടെ ഒരു താലന്തു* തനിത്ത​ങ്ക​ത്തിൽ തീർത്തു. 25  പിന്നെ കരു​വേ​ല​ത്ത​ടികൊണ്ട്‌ സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കാ​നുള്ള യാഗപീഠം+ ഉണ്ടാക്കി. അത്‌ ഒരു മുഴം നീളവും ഒരു മുഴം വീതി​യും ഉള്ള സമചതു​ര​മാ​യി​രു​ന്നു. അതിനു രണ്ടു മുഴം ഉയരവും ഉണ്ടായി​രു​ന്നു. അതിന്റെ കൊമ്പു​കൾ അതിൽനി​ന്നു​തന്നെ​യു​ള്ള​താ​യി​രു​ന്നു.+ 26  അതിന്റെ ഉപരി​തലം, ചുറ്റോ​ടു​ചു​റ്റും അതിന്റെ വശങ്ങൾ, അതിന്റെ കൊമ്പു​കൾ എന്നിവയെ​ല്ലാം തനിത്ത​ങ്കംകൊണ്ട്‌ പൊതി​ഞ്ഞു. അതിനു ചുറ്റും സ്വർണ്ണംകൊ​ണ്ടുള്ള ഒരു വക്കും ഉണ്ടാക്കി. 27  യാഗപീഠം ചുമന്നുകൊ​ണ്ടുപോ​കാ​നുള്ള തണ്ടുകൾ ഇടാനാ​യി അതിന്റെ വക്കിനു കീഴെ രണ്ട്‌ എതിർവ​ശ​ങ്ങ​ളി​ലാ​യി സ്വർണംകൊ​ണ്ടുള്ള രണ്ടു വളയങ്ങ​ളും ഉണ്ടാക്കി. 28  അതിനു ശേഷം കരു​വേ​ല​ത്ത​ടികൊണ്ട്‌ തണ്ടുകൾ ഉണ്ടാക്കി, അവ സ്വർണം​കൊ​ണ്ട്‌ പൊതി​ഞ്ഞു. 29  കൂടാതെ, ചേരു​വകൾ വിദഗ്‌ധ​മാ​യി സംയോജിപ്പിച്ച്‌* വിശു​ദ്ധ​മായ അഭിഷേകതൈലവും+ ശുദ്ധമായ സുഗന്ധദ്രവ്യവും+ ഉണ്ടാക്കി.

അടിക്കുറിപ്പുകള്‍

ഒരു മുഴം = 44.5 സെ.മീ. (17.5 ഇഞ്ച്‌). അനു. ബി14 കാണുക.
അഥവാ “അലങ്കാ​ര​പ്പ​ണി​യുള്ള വിളു​മ്പും.”
ഏകദേശം 7.4 സെ.മീ. (2.9 ഇഞ്ച്‌). അനു. ബി14 കാണുക.
അഥവാ “കൊടി​ലു​ക​ളും കനൽപ്പാത്ര​ങ്ങ​ളും.”
ഒരു താലന്ത്‌ = 34.2 കി.ഗ്രാം. അനു. ബി14 കാണുക.
അഥവാ “സുഗന്ധ​തൈ​ല​ക്കാ​രൻ തൈലം തയ്യാറാ​ക്കു​ന്ന​തുപോ​ലെ.”