പുറപ്പാട്‌ 39:1-43

  • പൗരോ​ഹി​ത്യ​വ​സ്‌ത്രങ്ങൾ ഉണ്ടാക്കു​ന്നു (1)

  • ഏഫോദ്‌ (2-7)

  • മാർച്ചട്ട (8-21)

  • കൈയി​ല്ലാത്ത അങ്കി (22-26)

  • മറ്റു പൗരോ​ഹി​ത്യ​വ​സ്‌ത്രങ്ങൾ (27-29)

  • സ്വർണംകൊ​ണ്ടുള്ള തകിട്‌ (30, 31)

  • മോശ വിശു​ദ്ധ​കൂ​ടാ​രം പരി​ശോ​ധി​ക്കു​ന്നു (32-43)

39  നീലനൂൽ, പർപ്പിൾ നിറത്തി​ലുള്ള കമ്പിളി​നൂൽ, കടുഞ്ചുവപ്പുനൂൽ+ എന്നിവ​കൊ​ണ്ട്‌ അവർ വിശു​ദ്ധ​സ്ഥ​ലത്തെ ശുശ്രൂ​ഷ​യ്‌ക്കുവേണ്ടി മേത്തരം വസ്‌ത്രങ്ങൾ നെയ്‌തെ​ടു​ത്തു. അഹരോ​നുവേ​ണ്ടി​യുള്ള വിശുദ്ധവസ്‌ത്രങ്ങൾ+ അവർ ഉണ്ടാക്കി​യത്‌ യഹോവ മോശയോ​ടു കല്‌പിച്ച അതേ രീതി​യിൽത്തന്നെ​യാ​യി​രു​ന്നു.  സ്വർണം, നീലനൂൽ, പർപ്പിൾ നിറത്തി​ലുള്ള കമ്പിളി​നൂൽ, കടുഞ്ചു​വ​പ്പു​നൂൽ, പിരി​ച്ചു​ണ്ടാ​ക്കിയ മേന്മ​യേ​റിയ ലിനൻ എന്നിവ​കൊ​ണ്ട്‌ ഏഫോദ്‌ ഉണ്ടാക്കി.+  നീലനൂൽ, പർപ്പിൾ നിറത്തി​ലുള്ള കമ്പിളി​നൂൽ, കടുഞ്ചു​വ​പ്പു​നൂൽ, മേന്മ​യേ​റിയ ലിനൻ എന്നിവ​യു​മാ​യി ഇടകലർത്തി പണിയാൻ സ്വർണ​ത്ത​കി​ടു​കൾ കനം കുറഞ്ഞ പാളി​ക​ളാ​യി അടിച്ചു​പ​രത്തി നൂലു​ക​ളാ​യി മുറിച്ചെ​ടുത്ത്‌ ഏഫോ​ദിൽ ചിത്ര​പ്പണി ചെയ്‌തു.  അതിന്‌ തോൾവാ​റു​കൾ ഉണ്ടാക്കി. അവ അതിന്റെ രണ്ട്‌ മുക​ളറ്റത്തും യോജി​പ്പി​ച്ചി​രു​ന്നു.  ഏഫോദ്‌ കൃത്യ​സ്ഥാ​നത്ത്‌ ഭദ്രമാ​യി കെട്ടി​നി​റു​ത്താൻവേണ്ടി അതിൽ പിടി​പ്പി​ച്ചി​രുന്ന നെയ്‌തെ​ടുത്ത അരപ്പട്ട+ ഉണ്ടാക്കി​യ​തും സ്വർണം, നീലനൂൽ, പർപ്പിൾ നിറത്തി​ലുള്ള കമ്പിളി​നൂൽ, കടുഞ്ചു​വ​പ്പു​നൂൽ, പിരി​ച്ചു​ണ്ടാ​ക്കിയ മേന്മ​യേ​റിയ ലിനൻ എന്നിങ്ങനെ അതേ വസ്‌തു​ക്കൾകൊ​ണ്ടാ​യി​രു​ന്നു; യഹോവ മോശയോ​ടു കല്‌പി​ച്ച​തുപോലെ​തന്നെ അവർ ചെയ്‌തു.  പിന്നെ നഖവർണി​ക്ക​ല്ലു​കൾ സ്വർണ​ത്ത​ട​ങ്ങ​ളിൽ പതിപ്പി​ച്ചു. മുദ്ര കൊത്തു​ന്ന​തുപോ​ലെ, ഇസ്രായേ​ലി​ന്റെ ആൺമക്ക​ളു​ടെ പേരുകൾ അവയിൽ കൊത്തി.+  അവ ഇസ്രായേ​ലി​ന്റെ ആൺമക്കൾക്കു​വേണ്ടി സ്‌മാ​ര​ക​ക്ക​ല്ലു​ക​ളാ​യി ഏഫോ​ദി​ന്റെ തോൾവാ​റു​ക​ളിൽ വെച്ചു,+ യഹോവ മോശയോ​ടു കല്‌പി​ച്ച​തുപോലെ​തന്നെ.  പിന്നെ നൂലു​കൊ​ണ്ട്‌ ചിത്ര​പ്പണി ചെയ്യു​ന്ന​വന്റെ പണിയാ​യി മാർച്ചട്ട+ ഉണ്ടാക്കി. ഏഫോദ്‌ ഉണ്ടാക്കിയ രീതി​യിൽത്തന്നെ, സ്വർണം, നീലനൂൽ, പർപ്പിൾ നിറത്തി​ലുള്ള കമ്പിളി​നൂൽ, കടുഞ്ചു​വ​പ്പു​നൂൽ, പിരി​ച്ചു​ണ്ടാ​ക്കിയ മേന്മ​യേ​റിയ ലിനൻ എന്നിവകൊ​ണ്ടാണ്‌ അത്‌ ഉണ്ടാക്കി​യത്‌.+  അതു രണ്ടായി മടക്കു​മ്പോൾ സമചതു​ര​മാ​യി​രു​ന്നു. രണ്ടായി മടക്കു​മ്പോൾ ഒരു ചാൺ* നീളവും ഒരു ചാൺ വീതി​യും വരുന്ന വിധത്തി​ലാ​ണു മാർച്ചട്ട ഉണ്ടാക്കി​യത്‌. 10  അതിൽ നാലു നിര കല്ലുകൾ പതിപ്പി​ച്ചു. ആദ്യത്തെ നിര മാണി​ക്യം, ഗോ​മേ​ദകം, മരതകം. 11  രണ്ടാമത്തെ നിര നീലഹ​രി​ത​ക്കല്ല്‌, ഇന്ദ്രനീ​ലം, സൂര്യ​കാ​ന്തം. 12  മൂന്നാമത്തെ നിര ലഷം കല്ല്‌,* അക്കിക്കല്ല്‌, അമദമണി. 13  നാലാമത്തെ നിര പീതര​ത്‌നം, നഖവർണി, പച്ചക്കല്ല്‌. സ്വർണ​ത്ത​ട​ങ്ങ​ളി​ലാണ്‌ അവ പതിപ്പി​ച്ചത്‌. 14  ഇസ്രായേലിന്റെ 12 ആൺമക്ക​ളു​ടെ പേരു​ക​ള​നു​സ​രി​ച്ചാ​യി​രു​ന്നു ഈ കല്ലുകൾ. 12 ഗോ​ത്ര​ങ്ങ​ളിൽ ഓരോ​ന്നിനെ​യും പ്രതി​നി​ധാ​നം ചെയ്യുന്ന ഓരോ പേരും, മുദ്ര കൊത്തു​ന്ന​തുപോ​ലെ അവയിൽ കൊത്തി​യി​രു​ന്നു. 15  പിന്നെ കയറുപോ​ലെ പിരി​ഞ്ഞി​രി​ക്കുന്ന ചങ്ങലകൾ മാർച്ച​ട്ട​യിൽ ഉണ്ടാക്കി. അവ തനിത്ത​ങ്കംകൊ​ണ്ടു​ള്ള​താ​യി​രു​ന്നു.+ 16  സ്വർണംകൊണ്ട്‌ രണ്ടു തടവും രണ്ടു വളയവും ഉണ്ടാക്കി. എന്നിട്ട്‌, ആ വളയങ്ങൾ രണ്ടും മാർച്ച​ട്ട​യു​ടെ രണ്ടു കോണി​ലും പിടി​പ്പി​ച്ചു. 17  അതിനു ശേഷം, മാർച്ച​ട്ട​യു​ടെ കോണു​ക​ളി​ലുള്ള വളയങ്ങൾ രണ്ടിലും സ്വർണംകൊ​ണ്ടുള്ള ആ രണ്ടു ചരടു കോർത്തു. 18  പിന്നെ ചരടുകൾ രണ്ടി​ന്റെ​യും ഓരോ അറ്റം ഓരോ തടത്തിൽ കോർത്തു. അവ ഏഫോ​ദി​ന്റെ മുൻവ​ശ​ത്താ​യി തോൾവാ​റു​ക​ളിൽ പിടി​പ്പി​ച്ചു. 19  അടുത്തതായി സ്വർണം​കൊ​ണ്ട്‌ രണ്ടു വളയം ഉണ്ടാക്കി മാർച്ച​ട്ട​യു​ടെ ഉള്ളിലെ വിളു​മ്പി​ന്റെ രണ്ട്‌ അറ്റത്ത്‌, ഏഫോ​ദിന്‌ അഭിമു​ഖ​മാ​യി പിടി​പ്പി​ച്ചു.+ 20  തുടർന്ന്‌ രണ്ടു സ്വർണ​വ​ള​യം​കൂ​ടെ ഉണ്ടാക്കി ഏഫോ​ദി​ന്റെ മുൻവ​ശത്ത്‌ രണ്ടു തോൾവാ​റു​കൾക്കു കീഴെ, അതു യോജി​പ്പി​ച്ചി​രി​ക്കു​ന്ന​തിന്‌ അടുത്താ​യി, ഏഫോ​ദി​ന്റെ നെയ്‌തെ​ടുത്ത അരപ്പട്ട​യ്‌ക്കു മുകളിൽ പിടി​പ്പി​ച്ചു. 21  ഒടുവിൽ, മാർച്ച​ട്ട​യു​ടെ വളയങ്ങ​ളിൽനിന്ന്‌ ഏഫോ​ദി​ന്റെ വളയങ്ങ​ളിലേക്ക്‌ ഒരു നീലച്ച​രടു കെട്ടി. മാർച്ചട്ട ഏഫോ​ദി​ലെ അതിന്റെ കൃത്യ​സ്ഥാ​ന​ത്തു​തന്നെ, നെയ്‌തെ​ടുത്ത അരപ്പട്ട​യ്‌ക്കു മുകളി​ലാ​യി, ഉറപ്പി​ച്ചു​നി​റു​ത്താ​നാ​യി​രു​ന്നു അത്‌. യഹോവ മോശയോ​ടു കല്‌പി​ച്ച​തുപോലെ​തന്നെ​യാണ്‌ അവർ ചെയ്‌തത്‌. 22  പിന്നെ ഏഫോ​ദി​ന്റെ ഉള്ളിൽ ധരിക്കുന്ന കൈയി​ല്ലാത്ത അങ്കി മുഴു​വ​നാ​യും നീലനൂ​ലുകൊണ്ട്‌ നെയ്‌ത്തു​കാ​രന്റെ പണിയാ​യി ഉണ്ടാക്കി.+ 23  കൈയില്ലാത്ത അങ്കിയു​ടെ മധ്യഭാ​ഗത്ത്‌ പടച്ചട്ട​യു​ടെ കഴുത്തുപോ​ലെ ഒരു കഴുത്തു​ണ്ടാ​യി​രു​ന്നു. അങ്കിയു​ടെ കഴുത്ത്‌ കീറിപ്പോ​കാ​തി​രി​ക്കാൻ അതിനു ചുറ്റും ഒരു പട്ടയും ഉണ്ടായി​രു​ന്നു. 24  അടുത്തതായി അവർ നീലനൂൽ, പർപ്പിൾ നിറത്തി​ലുള്ള കമ്പിളി​നൂൽ, കടുഞ്ചു​വ​പ്പു​നൂൽ എന്നിവ കൂട്ടി​പ്പി​രിച്ച്‌ അങ്കിയു​ടെ വിളു​മ്പിൽ മാതള​നാ​ര​ങ്ങ​ക​ളും ഉണ്ടാക്കി. 25  അവർ തനിത്ത​ങ്കംകൊണ്ട്‌ മണികൾ ഉണ്ടാക്കി അങ്കിയു​ടെ വിളു​മ്പിൽ ചുറ്റോ​ടു​ചു​റ്റു​മുള്ള മാതള​നാ​ര​ങ്ങ​കൾക്കി​ട​യിൽ പിടി​പ്പി​ച്ചു. 26  ശുശ്രൂഷയ്‌ക്കുവേണ്ടിയുള്ള ഈ അങ്കിയു​ടെ വിളു​മ്പിൽ ചുറ്റോ​ടു​ചു​റ്റും അവ ഒരു സ്വർണ​മണി, ഒരു മാതള​നാ​രങ്ങ, ഒരു സ്വർണ​മണി, ഒരു മാതള​നാ​രങ്ങ എന്നിങ്ങനെ ഒന്നിട​വി​ട്ടാ​ണു പിടി​പ്പി​ച്ചത്‌. യഹോവ മോശയോ​ടു കല്‌പി​ച്ച​തുപോലെ​തന്നെ അവർ ഇതു ചെയ്‌തു. 27  പിന്നെ അഹരോ​നും പുത്ര​ന്മാർക്കും വേണ്ടി മേന്മ​യേ​റിയ ലിനൻനൂ​ലുകൊണ്ട്‌ നെയ്‌ത്തു​കാ​രന്റെ പണിയാ​യി നീളൻ കുപ്പാ​യങ്ങൾ ഉണ്ടാക്കി.+ 28  കൂടാതെ, മേന്മ​യേ​റിയ ലിനൻകൊ​ണ്ട്‌ തലപ്പാവും+ മേന്മ​യേ​റിയ ലിനൻകൊ​ണ്ട്‌, അലങ്കാ​ര​പ്പ​ണി​യുള്ള തലേക്കെട്ടും+ പിരി​ച്ചു​ണ്ടാ​ക്കിയ മേന്മ​യേ​റിയ ലിനൻകൊ​ണ്ട്‌ അടിവസ്‌ത്രങ്ങളും+ 29  പിരിച്ചുണ്ടാക്കിയ മേന്മ​യേ​റിയ ലിനൻ, നീലനൂൽ, പർപ്പിൾ നിറത്തി​ലുള്ള കമ്പിളി​നൂൽ, കടുഞ്ചു​വ​പ്പു​നൂൽ എന്നിവ ഉപയോ​ഗിച്ച്‌ നെയ്‌ത നടു​ക്കെ​ട്ടും ഉണ്ടാക്കി, യഹോവ മോശയോ​ടു കല്‌പി​ച്ച​തുപോലെ​തന്നെ. 30  ഒടുവിൽ, തനിത്ത​ങ്കംകൊണ്ട്‌ സമർപ്പ​ണ​ത്തി​ന്റെ വിശുദ്ധചിഹ്നമായ* തിളങ്ങുന്ന തകിട്‌ ഉണ്ടാക്കി അതിൽ മുദ്ര കൊത്തു​ന്ന​തുപോ​ലെ, “വിശുദ്ധി യഹോ​വ​യുടേത്‌” എന്ന വാക്കുകൾ ആലേഖനം ചെയ്‌തു.+ 31  അതിനെ തലപ്പാ​വിനോ​ടു ചേർത്തു​നി​റു​ത്താൻ അതിൽ നീലനൂ​ലുകൊ​ണ്ടുള്ള ഒരു ചരടു പിടി​പ്പി​ച്ചു, യഹോവ മോശയോ​ടു കല്‌പി​ച്ച​തുപോലെ​തന്നെ. 32  അങ്ങനെ, സാന്നി​ധ്യ​കൂ​ടാ​ര​മായ വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ എല്ലാ പണിയും പൂർത്തി​യാ​യി. യഹോവ മോശയോ​ടു കല്‌പിച്ച എല്ലാ കാര്യ​ങ്ങ​ളും ഇസ്രായേ​ല്യർ ചെയ്‌തു.+ അങ്ങനെ​തന്നെ അവർ ചെയ്‌തു. 33  അവർ വിശുദ്ധകൂടാരം+ മോശ​യു​ടെ അടുത്ത്‌ കൊണ്ടു​വന്നു—കൂടാരവും+ അതിന്റെ എല്ലാ ഉപകര​ണ​ങ്ങ​ളും: അതിന്റെ കൊളു​ത്തു​കൾ,+ അതിന്റെ ചട്ടങ്ങൾ,+ അതിന്റെ കഴകളും+ തൂണു​ക​ളും ചുവടു​ക​ളും,+ 34  ചുവപ്പുചായം+ പിടി​പ്പിച്ച ആൺചെ​മ്മ​രി​യാ​ട്ടിൻതോ​ലുകൊ​ണ്ടുള്ള അതിന്റെ ആവരണം, കടൽനാ​യ്‌ത്തോ​ലുകൊ​ണ്ടുള്ള അതിന്റെ ആവരണം, മറയ്‌ക്കുന്ന തിരശ്ശീല,+ 35  സാക്ഷ്യപ്പെട്ടകവും അതിന്റെ തണ്ടുകളും+ മൂടി​യും,+ 36  മേശ, അതിന്റെ എല്ലാ ഉപകരണങ്ങളും+ കാഴ്‌ച​യ​പ്പ​വും, 37  തനിത്തങ്കംകൊണ്ടുള്ള തണ്ടുവി​ളക്ക്‌, അതിന്റെ ദീപങ്ങൾ,+ അതായത്‌ ദീപനിര, അതിന്റെ എല്ലാ ഉപകരണങ്ങളും+ ദീപങ്ങൾക്കുള്ള എണ്ണയും,+ 38  സ്വർണംകൊണ്ടുള്ള യാഗപീ​ഠം,+ അഭി​ഷേ​ക​തൈലം,+ സുഗന്ധദ്ര​വ്യം,+ കൂടാ​ര​ത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തിൽ ഇടാനുള്ള യവനിക,*+ 39  ചെമ്പുകൊണ്ടുള്ള+ യാഗപീ​ഠം, അതിന്റെ ചെമ്പു​ജാ​ലം, അതിന്റെ തണ്ടുകൾ,+ അതിന്റെ എല്ലാ ഉപകര​ണ​ങ്ങ​ളും,+ വെള്ളം വെക്കാ​നുള്ള പാത്ര​വും അതിന്റെ താങ്ങും,+ 40  മുറ്റത്തിന്റെ മറശ്ശീ​ലകൾ, അതിന്റെ തൂണു​ക​ളും അവ ഉറപ്പി​ക്കാ​നുള്ള ചുവടു​ക​ളും,+ മുറ്റത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തിൽ ഇടാനുള്ള യവനിക,*+ അതിന്റെ കൂടാ​ര​ക്ക​യ​റു​ക​ളും കൂടാരക്കുറ്റികളും+ സാന്നി​ധ്യ​കൂ​ടാ​ര​മായ വിശു​ദ്ധ​കൂ​ടാ​ര​ത്തി​ലെ ശുശ്രൂ​ഷ​യ്‌ക്കുള്ള എല്ലാ ഉപകര​ണ​ങ്ങ​ളും, 41  വിശുദ്ധമന്ദിരത്തിലെ ശുശ്രൂ​ഷ​യ്‌ക്കുവേണ്ടി നെയ്‌തെ​ടുത്ത മേത്തരം വസ്‌ത്രങ്ങൾ, പുരോ​ഹി​ത​നായ അഹരോ​നുവേ​ണ്ടി​യുള്ള വിശു​ദ്ധ​വ​സ്‌ത്രങ്ങൾ,+ പുരോ​ഹി​ത​ശുശ്രൂഷ ചെയ്യാൻ അവന്റെ പുത്ര​ന്മാർക്കുള്ള വസ്‌ത്രങ്ങൾ എന്നിവ​യാണ്‌ അവർ കൊണ്ടു​വ​ന്നത്‌. 42  യഹോവ മോശയോ​ടു കല്‌പി​ച്ച​തുപോലെ​യാ​യി​രു​ന്നു ഇസ്രായേ​ല്യർ എല്ലാ പണിക​ളും ചെയ്‌തത്‌.+ 43  മോശ അവരുടെ പണി മുഴുവൻ പരി​ശോ​ധി​ച്ചു, യഹോവ കല്‌പി​ച്ച​തുപോലെ​തന്നെ​യാണ്‌ അവർ എല്ലാം ചെയ്‌തി​രി​ക്കു​ന്നതെന്നു കണ്ടു. മോശ അവരെ അനു​ഗ്ര​ഹി​ച്ചു.

അടിക്കുറിപ്പുകള്‍

കൈപ്പത്തി ആധാര​മാ​ക്കി​യുള്ള ഒരു അളവ്‌. ഏകദേശം 22.2 സെ.മീ. (8.75 ഇഞ്ച്‌). അനു. ബി14 കാണുക.
ഈ രത്‌നം ഏതെന്നു കൃത്യ​മാ​യി അറിയില്ല. സാധ്യ​ത​യ​നു​സ​രിച്ച്‌ ചെഞ്ചല്യം, നീലര​ത്‌നം, ക്ഷീരസ്‌ഫ​ടി​കം, കാന്തക്കല്ല്‌ എന്നിവ​യിൽ ഏതെങ്കി​ലു​മാ​യി​രി​ക്കാം.
അഥവാ “വിശു​ദ്ധ​രാ​ജ​മു​ടി​യായ.”
അഥവാ “തിരശ്ശീല.”
അഥവാ “തിരശ്ശീല.”