പുറപ്പാട്‌ 5:1-23

  • മോശ​യും അഹരോ​നും ഫറവോ​ന്റെ മുന്നിൽ (1-5)

  • കൂടുതൽ കഷ്ടപ്പെ​ടു​ത്തു​ന്നു (6-18)

  • ഇസ്രായേ​ല്യർ മോശയെ​യും അഹരോനെ​യും കുറ്റ​പ്പെ​ടു​ത്തു​ന്നു (19-23)

5  അതിനു ശേഷം മോശ​യും അഹരോ​നും ഫറവോ​ന്റെ അടുത്ത്‌ ചെന്ന്‌ പറഞ്ഞു: “ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോവ പറയുന്നു: ‘വിജന​ഭൂ​മി​യിൽവെച്ച്‌ എനിക്ക്‌ ഒരു ഉത്സവം ആഘോ​ഷി​ക്കാൻവേണ്ടി എന്റെ ജനത്തെ വിട്ടയ​യ്‌ക്കുക.’”  എന്നാൽ ഫറവോൻ പറഞ്ഞു: “ഇസ്രായേ​ലി​നെ വിട്ടയ​യ്‌ക്ക​ണ​മെന്ന യഹോ​വ​യു​ടെ വാക്കു ഞാൻ കേൾക്കാൻമാ​ത്രം അവൻ ആരാണ്‌?+ ഞാൻ യഹോ​വയെ അറിയു​കയേ ഇല്ല. മാത്രമല്ല ഞാൻ ഇസ്രായേ​ലി​നെ വിട്ടയ​യ്‌ക്കാ​നുംപോ​കു​ന്നില്ല.”+  എന്നാൽ അവർ ഇങ്ങനെ പറഞ്ഞു: “എബ്രാ​യ​രു​ടെ ദൈവം ഞങ്ങളോ​ടു സംസാ​രി​ച്ചു. ഞങ്ങൾ മൂന്നു ദിവസത്തെ യാത്ര പോയി വിജന​ഭൂ​മി​യിൽ ഞങ്ങളുടെ ദൈവ​മായ യഹോ​വ​യ്‌ക്കു ബലി അർപ്പി​ക്കാൻ ആഗ്രഹി​ക്കു​ന്നു. ദയവായി അതിന്‌ അനുവ​ദി​ച്ചാ​ലും.+ അല്ലെങ്കിൽ ദൈവം ഞങ്ങളെ രോഗംകൊ​ണ്ടോ വാളുകൊ​ണ്ടോ പ്രഹരി​ക്കും.”  അപ്പോൾ ഈജി​പ്‌തി​ലെ രാജാവ്‌ പറഞ്ഞു: “മോശേ, അഹരോ​നേ, നിങ്ങൾ ഈ ആളുക​ളു​ടെ പണി മിന​ക്കെ​ടു​ത്താൻ നോക്കു​ന്നത്‌ എന്തിനാ​ണ്‌? പോയി നിങ്ങളെ ഏൽപ്പിച്ച പണി+ ചെയ്യാൻ നോക്ക്‌!”  ഫറവോൻ ഇങ്ങനെ​യും പറഞ്ഞു: “എത്ര ആളുക​ളാ​ണു ദേശത്തു​ള്ളതെന്ന്‌ അറിയാ​മോ? ഇവരുടെയെ​ല്ലാം പണി മിന​ക്കെ​ടു​ത്തു​ക​യാ​ണു നിങ്ങൾ.”  അടിമപ്പണി ചെയ്യി​ക്കുന്ന അധികാ​രി​കളോ​ടും അവരുടെ കീഴി​ലുള്ള അധികാ​രി​കളോ​ടും അന്നുതന്നെ ഫറവോൻ ഇങ്ങനെ കല്‌പി​ച്ചു:  “നിങ്ങൾ ഇനി ജനത്തിന്‌ ഇഷ്ടിക ഉണ്ടാക്കാ​നുള്ള വയ്‌ക്കോൽ കൊടു​ക്ക​രുത്‌.+ അവർതന്നെ പോയി വയ്‌ക്കോൽ ശേഖരി​ക്കട്ടെ.  എന്നാൽ മുമ്പ്‌ ഉണ്ടാക്കി​യി​രുന്ന അത്രയും​തന്നെ ഇഷ്ടികകൾ നിങ്ങൾ അവരെ​ക്കൊ​ണ്ട്‌ ഉണ്ടാക്കി​ക്കണം. അതിന്‌ ഒരു കുറവും വരുത്താൻ സമ്മതി​ക്ക​രുത്‌, കാരണം അവർ മടിയ​ന്മാ​രാണ്‌. അതു​കൊ​ണ്ടാണ്‌ അവർ ‘ഞങ്ങൾക്കു പോകണം, ഞങ്ങൾക്കു ഞങ്ങളുടെ ദൈവ​ത്തി​നു ബലി അർപ്പി​ക്കണം!’ എന്നു പറഞ്ഞ്‌ മുറവി​ളി​കൂ​ട്ടു​ന്നത്‌.  അവരെ വെറുതേ ഇരിക്കാൻ വിടാതെ അവരുടെ ജോലി കൂടുതൽ കഠിന​മാ​ക്കണം. അല്ലെങ്കിൽ അവർ നുണകൾക്കു ചെവി കൊടു​ക്കും.” 10  അപ്പോൾ, അടിമ​പ്പണി ചെയ്യി​ക്കുന്ന അധികാരികളും+ അവരുടെ കീഴി​ലു​ള്ള​വ​രും പുറത്ത്‌ ചെന്ന്‌ ജനത്തോ​ടു പറഞ്ഞു: “ഫറവോൻ ഇങ്ങനെ പറഞ്ഞി​രി​ക്കു​ന്നു: ‘ഇനിമു​തൽ ഞാൻ നിങ്ങൾക്കു വയ്‌ക്കോൽ തരില്ല. 11  നിങ്ങൾതന്നെ പോയി എവി​ടെ​നിന്നെ​ങ്കി​ലും വയ്‌ക്കോൽ സംഘടി​പ്പി​ച്ചുകൊ​ള്ളണം. പക്ഷേ നിങ്ങളു​ടെ പണിക്ക്‌ ഒട്ടും ഇളവ്‌ കിട്ടില്ല.’” 12  വയ്‌ക്കോൽ കിട്ടാ​താ​യപ്പോൾ ജനം വയ്‌ക്കോൽക്കു​റ്റി തേടി ഈജി​പ്‌ത്‌ ദേശത്തി​ന്റെ നാനാ​ഭാ​ഗത്തേ​ക്കും പോയി. 13  അടിമപ്പണി ചെയ്യി​ക്കുന്ന അധികാ​രി​ക​ളാണെ​ങ്കിൽ, “വയ്‌ക്കോൽ തന്നിരുന്ന സമയത്ത്‌ ചെയ്‌തി​രു​ന്ന​തുപോ​ലെ ഓരോ ദിവസത്തെ​യും പണി ചെയ്‌തു​തീർക്കണം” എന്നു പറഞ്ഞ്‌ അവരുടെ മേൽ സമ്മർദം ചെലു​ത്തിക്കൊ​ണ്ടു​മി​രു​ന്നു. 14  അടിമപ്പണി ചെയ്യി​ക്കാൻ ഫറവോൻ ആക്കിയി​രുന്ന അധികാ​രി​കൾ, ഇസ്രായേ​ല്യ​രു​ടെ മേൽ അവർ നിയമിച്ച അധികാ​രി​കളെ മർദി​ക്കു​ക​യും ചെയ്‌തു.+ അവർ അവരോ​ടു ചോദി​ച്ചു: “ഉണ്ടാക്കാൻ പറഞ്ഞി​രു​ന്നത്ര​യും ഇഷ്ടികകൾ നിങ്ങൾ ഇപ്പോൾ ഉണ്ടാക്കാ​ത്തത്‌ എന്താണ്‌? ഇന്നും ഇന്നലെ​യും ഇതുതന്നെ സംഭവി​ച്ചു.” 15  അതുകൊണ്ട്‌ ഇസ്രായേ​ല്യ​കീ​ഴ​ധി​കാ​രി​കൾ ഫറവോ​ന്റെ അടുത്ത്‌ ചെന്ന്‌ ഇങ്ങനെ പരാതി​പ്പെട്ടു: “അങ്ങ്‌ എന്താണ്‌ അങ്ങയുടെ ദാസ​രോട്‌ ഇങ്ങനെ പെരു​മാ​റു​ന്നത്‌? 16  ഞങ്ങൾക്കു വയ്‌ക്കോൽ തരുന്നില്ല. എന്നിട്ടും ‘ഇഷ്ടിക ഉണ്ടാക്ക്‌’ എന്ന്‌ അവർ ഞങ്ങളോ​ടു പറയുന്നു. അങ്ങയുടെ ഈ ദാസരെ അവർ മർദി​ക്കു​ന്നു. പക്ഷേ കുറ്റം അങ്ങയുടെ ആളുക​ളു​ടെ ഭാഗത്താ​ണ്‌.” 17  അപ്പോൾ ഫറവോൻ പറഞ്ഞു: “നിങ്ങൾ മടിയ​ന്മാ​രാണ്‌, മടിയ​ന്മാർ!+ അതു​കൊ​ണ്ടാണ്‌ ‘ഞങ്ങൾക്കു പോകണം, യഹോ​വ​യ്‌ക്കു ബലി അർപ്പി​ക്കണം!’ എന്നൊക്കെ നിങ്ങൾ പറയു​ന്നത്‌.+ 18  പോ! പോയി പണി ചെയ്യ്‌! നിങ്ങൾക്കു വയ്‌ക്കോൽ തരില്ല. പക്ഷേ ഉണ്ടാക്കേണ്ട ഇഷ്ടിക​ക​ളു​ടെ എണ്ണത്തിൽ ഒരു ഇളവു​മില്ല. അത്രയും​തന്നെ നിങ്ങൾ ഇനിയും ഉണ്ടാക്കണം.” 19  “ഓരോ ദിവസ​വും ഉണ്ടാക്കേണ്ട ഇഷ്ടിക​ക​ളു​ടെ എണ്ണത്തിൽ ഒരു കുറവും വരുത്ത​രുത്‌” എന്ന കല്‌പന തങ്ങളെ ആകപ്പാടെ കഷ്ടത്തി​ലാ​ക്കി​യി​രി​ക്കുന്നെന്ന്‌ ഇസ്രായേ​ല്യ​കീ​ഴ​ധി​കാ​രി​കൾ മനസ്സി​ലാ​ക്കി. 20  അവർ ഫറവോ​ന്റെ അടുത്തു​നിന്ന്‌ പുറത്ത്‌ വന്നപ്പോൾ മോശ​യും അഹരോ​നും അവരെ കാത്തു​നിൽക്കു​ന്നതു കണ്ടു. 21  മോശയെയും അഹരോനെ​യും കണ്ട മാത്ര​യിൽ അവർ പറഞ്ഞു: “ഫറവോന്റെ​യും ദാസന്മാ​രുടെ​യും മുന്നിൽ ഞങ്ങളെ നാറ്റിച്ച്‌ ഞങ്ങളെ കൊല്ലാൻ അവരുടെ കൈയിൽ വാൾ നൽകിയ നിങ്ങളെ യഹോവ ന്യായം വിധി​ക്കട്ടെ.”+ 22  അപ്പോൾ മോശ യഹോ​വ​യു​ടെ നേരെ തിരിഞ്ഞ്‌ ഇങ്ങനെ പറഞ്ഞു: “യഹോവേ, എന്തിനാ​ണ്‌ ഈ ജനത്തെ ഇങ്ങനെ കഷ്ടപ്പെ​ടു​ത്തു​ന്നത്‌? എന്തിനാ​ണ്‌ എന്നെ അയച്ചത്‌? 23  അങ്ങയുടെ നാമത്തിൽ സംസാരിക്കാൻ+ ഞാൻ ഫറവോ​ന്റെ മുന്നിൽ ചെന്നതു​മു​തൽ അവൻ ഈ ജനത്തോ​ട്‌ അങ്ങേയറ്റം മോശ​മാ​യി​ട്ടാ​ണു പെരു​മാ​റു​ന്നത്‌.+ അങ്ങാകട്ടെ അങ്ങയുടെ ഈ ജനത്തെ ഇതുവരെ രക്ഷിച്ചി​ട്ടു​മില്ല.”+

അടിക്കുറിപ്പുകള്‍