അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പ്രവൃത്തികൾ 11:1-30

  • അപ്പോ​സ്‌ത​ല​ന്മാ​രോ​ടു പത്രോ​സ്‌ കാര്യങ്ങൾ വിവരി​ക്കു​ന്നു (1-18)

  • ബർന്നബാ​സും ശൗലും സിറി​യ​യി​ലെ അന്ത്യോ​ക്യ​യിൽ (19-26)

    • ശിഷ്യ​ന്മാ​രെ ആദ്യമാ​യി ക്രിസ്‌ത്യാ​നി​കൾ എന്നു വിളി​ക്കു​ന്നു (26)

  • അഗബൊ​സ്‌ ക്ഷാമ​ത്തെ​ക്കു​റിച്ച്‌ പ്രവചി​ക്കു​ന്നു (27-30)

11  ജനതക​ളിൽപ്പെ​ട്ട​വ​രും ദൈവ​വ​ചനം സ്വീക​രി​ച്ചെന്ന്‌ യഹൂദ്യ​യി​ലു​ണ്ടാ​യി​രുന്ന അപ്പോ​സ്‌ത​ല​ന്മാ​രും സഹോ​ദ​ര​ന്മാ​രും അറിഞ്ഞു.  പത്രോസ്‌ യരുശ​ലേ​മിൽ വന്നപ്പോൾ, പരിച്ഛേദനയെ* അനുകൂലിച്ചിരുന്നവർ+ പത്രോ​സി​നെ വിമർശി​ക്കാൻതു​ടങ്ങി.*  അവർ ചോദി​ച്ചു: “പരി​ച്ഛേ​ദ​ന​യേൽക്കാ​ത്ത​വ​രു​ടെ വീട്ടിൽ പോയി താങ്കൾ അവരോ​ടൊ​പ്പം ഭക്ഷണം കഴിച്ചി​ല്ലേ?”  അപ്പോൾ പത്രോ​സ്‌ അവരോ​ടു കാര്യ​ങ്ങ​ളെ​ല്ലാം വിവരി​ച്ചു:  “ഞാൻ യോപ്പ നഗരത്തിൽ പ്രാർഥി​ക്കു​ക​യാ​യി​രു​ന്നു. സ്വപ്‌നാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​മ്പോൾ ഞാൻ ഒരു ദിവ്യ​ദർശനം കണ്ടു: ഒരു വലിയ ലിനൻവി​രി​പോ​ലുള്ള എന്തോ ഒന്ന്‌* ആരോ നാലു മൂലയി​ലും പിടിച്ച്‌ ആകാശ​ത്തു​നിന്ന്‌ താഴേക്ക്‌ ഇറക്കുന്നു. അതു നേരെ എന്റെ അടു​ത്തേക്ക്‌ ഇറങ്ങി​വന്നു.+  ഞാൻ അതി​ലേക്കു സൂക്ഷി​ച്ചു​നോ​ക്കി. അതിൽ ഭൂമി​യി​ലെ നാൽക്കാ​ലി​ക​ളും കാട്ടു​മൃ​ഗ​ങ്ങ​ളും ഇഴജന്തുക്കളും* പക്ഷിക​ളും ഉണ്ടായി​രു​ന്നു.  ‘പത്രോ​സേ, എഴു​ന്നേറ്റ്‌ ഇവയെ അറുത്ത്‌ തിന്നൂ’ എന്നു പറയുന്ന ഒരു ശബ്ദവും ഞാൻ കേട്ടു.  എന്നാൽ ഞാൻ, ‘അയ്യോ, അങ്ങനെ പറയരു​തു കർത്താവേ, മലിന​മോ അശുദ്ധ​മോ ആയ ഒന്നും ഞാൻ ഇതുവരെ കഴിച്ചി​ട്ടില്ല’ എന്നു പറഞ്ഞു.  അപ്പോൾ ആകാശ​ത്തു​നിന്ന്‌ ആ ശബ്ദം വീണ്ടും എന്നോട്‌, ‘ദൈവം ശുദ്ധീ​ക​രി​ച്ച​വയെ നീ മലിന​മെന്നു വിളി​ക്ക​രുത്‌’ എന്നു പറഞ്ഞു. 10  മൂന്നാമതും ഇങ്ങനെ സംഭവി​ച്ചു. പിന്നെ എല്ലാം ആകാശ​ത്തി​ലേക്കു തിരികെ എടുക്ക​പ്പെട്ടു. 11  ആ സമയത്തു​തന്നെ, മൂന്നു പേർ എന്നെ അന്വേ​ഷിച്ച്‌ ഞങ്ങൾ താമസി​ച്ചി​രുന്ന വീട്ടിൽ എത്തി. കൈസ​ര്യ​യി​ലുള്ള ഒരാൾ അയച്ചതാ​യി​രു​ന്നു അവരെ.+ 12  ഒട്ടും മടിക്കാ​തെ അവരു​ടെ​കൂ​ടെ പോകാൻ പരിശു​ദ്ധാ​ത്മാവ്‌ എന്നോടു പറഞ്ഞു. ഈ ആറു സഹോ​ദ​ര​ന്മാ​രും എന്റെകൂ​ടെ വന്നു. അങ്ങനെ ഞങ്ങൾ ആ മനുഷ്യ​ന്റെ വീട്ടിൽ എത്തി. 13  “വീട്ടിൽ ഒരു ദൈവ​ദൂ​തൻ വന്നെന്നും, ‘യോപ്പ​യി​ലേക്ക്‌ ആളയച്ച്‌ പത്രോ​സ്‌ എന്ന്‌ അറിയ​പ്പെ​ടുന്ന ശിമോ​നെ വരുത്തുക,+ 14  നിനക്കും നിന്റെ കുടും​ബ​ത്തി​നും രക്ഷ ലഭിക്കാ​നുള്ള കാര്യങ്ങൾ അവൻ നിനക്കു പറഞ്ഞു​ത​രും’ എന്നു പറഞ്ഞെ​ന്നും അദ്ദേഹം ഞങ്ങളെ അറിയി​ച്ചു. 15  ഞാൻ അവരോ​ടു സംസാ​രി​ച്ചു​തു​ട​ങ്ങി​യ​പ്പോൾ, അന്നു നമ്മുടെ മേൽ പരിശു​ദ്ധാ​ത്മാവ്‌ വന്നതു​പോ​ലെ അവരുടെ മേലും വന്നു.+ 16  ‘യോഹ​ന്നാൻ വെള്ളം​കൊണ്ട്‌ സ്‌നാ​ന​പ്പെ​ടു​ത്തി.+ എന്നാൽ നിങ്ങളെ പരിശു​ദ്ധാ​ത്മാ​വു​കൊണ്ട്‌ സ്‌നാ​ന​പ്പെ​ടു​ത്തും’+ എന്നു കർത്താവ്‌ പറയാ​റു​ണ്ടാ​യി​രു​ന്നതു ഞാൻ അപ്പോൾ ഓർത്തു. 17  കർത്താവായ യേശു​ക്രി​സ്‌തു​വിൽ വിശ്വ​സി​ക്കുന്ന നമുക്കു നൽകിയ അതേ സമ്മാനം​തന്നെ ദൈവം അവർക്കും നൽകി​യെ​ങ്കിൽ, ദൈവത്തെ തടയാൻ* ഞാൻ ആരാണ്‌?”+ 18  ഈ കാര്യങ്ങൾ കേട്ട​പ്പോൾ അവർ പത്രോ​സി​നെ വിമർശി​ക്കു​ന്നതു നിറുത്തി.* “ജനതക​ളിൽപ്പെ​ട്ട​വർക്കും ജീവൻ ലഭിക്കാൻവേണ്ടി, അവർക്കു മാനസാ​ന്ത​ര​പ്പെ​ടാൻ ദൈവം അവസരം നൽകി​യി​രി​ക്കു​ന്നു”+ എന്നു പറഞ്ഞ്‌ അവർ ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തി. 19  സ്‌തെഫാനൊസിന്റെ മരണ​ത്തെ​ത്തു​ടർന്ന്‌ ഉപദ്ര​വ​ങ്ങ​ളു​ണ്ടാ​യ​പ്പോൾ ശിഷ്യ​ന്മാർ ഫൊയ്‌നി​ക്യ, സൈ​പ്രസ്‌, അന്ത്യോ​ക്യ എന്നീ പ്രദേ​ശ​ങ്ങൾവരെ ചിതറി​പ്പോ​യി​രു​ന്നു.+ പക്ഷേ അവർ ജൂതന്മാ​രോ​ടു മാത്രമേ ദൈവ​വ​ചനം പ്രസം​ഗി​ച്ചു​ള്ളൂ.+ 20  എന്നാൽ സൈ​പ്ര​സിൽനി​ന്നും കുറേ​ന​യിൽനി​ന്നും ചില ശിഷ്യ​ന്മാർ അന്ത്യോ​ക്യ​യിൽ ചെന്ന്‌ ഗ്രീക്ക്‌ ഭാഷ സംസാ​രി​ക്കു​ന്ന​വ​രോ​ടു കർത്താ​വായ യേശു​വി​നെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കാൻതു​ടങ്ങി. 21  യഹോവയുടെ* കൈ അവരു​ടെ​കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​തി​നാൽ അനേകം ആളുകൾ വിശ്വാ​സി​ക​ളാ​യി​ത്തീർന്നു, അവർ കർത്താ​വി​ലേക്കു തിരിഞ്ഞു.+ 22  അവരെക്കുറിച്ചുള്ള വാർത്ത യരുശ​ലേ​മി​ലെ സഭയിൽ എത്തിയ​പ്പോൾ അവർ ബർന്നബാസിനെ+ അന്ത്യോ​ക്യ​യി​ലേക്ക്‌ അയച്ചു. 23  അവിടെ എത്തിയ ബർന്നബാ​സ്‌ ദൈവം അനർഹദയ കാണി​ച്ചതു കണ്ട്‌ വളരെ സന്തോ​ഷി​ച്ചു. തുടർന്നും കർത്താ​വി​നോ​ടു പറ്റിനിൽക്കു​മെന്ന്‌ ഉറച്ച തീരു​മാ​ന​മെ​ടു​ക്കാൻ ബർന്നബാ​സ്‌ എല്ലാവ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ച്ചു.+ 24  പരിശുദ്ധാത്മാവ്‌ നിറഞ്ഞ, ഉറച്ച വിശ്വാ​സ​മുള്ള ഒരു നല്ല മനുഷ്യ​നാ​യി​രു​ന്നു ബർന്നബാ​സ്‌. അങ്ങനെ, വലി​യൊ​രു കൂട്ടം ആളുകൾ കർത്താ​വി​ലേക്കു ചേർന്നു.+ 25  അതിനു ശേഷം ബർന്നബാ​സ്‌ ശൗലിനെ തിരഞ്ഞ്‌ തർസൊ​സി​ലേക്കു പോയി.+ 26  ബർന്നബാസ്‌ ശൗലിനെ കണ്ടുപി​ടിച്ച്‌ അന്ത്യോ​ക്യ​യി​ലേക്കു കൂട്ടി​ക്കൊ​ണ്ടു​വന്നു. ഒരു വർഷം മുഴുവൻ അവർ ആ സഭയോ​ടൊ​പ്പം കൂടി​വ​രു​ക​യും അനേകം ആളുകളെ പഠിപ്പി​ക്കു​ക​യും ചെയ്‌തു. അന്ത്യോ​ക്യ​യിൽവെ​ച്ചാ​ണു ദൈവ​ഹി​ത​മ​നു​സ​രിച്ച്‌ ശിഷ്യ​ന്മാ​രെ ആദ്യമാ​യി ക്രിസ്‌ത്യാ​നി​കൾ എന്നു വിളി​ച്ചത്‌.+ 27  അക്കാലത്ത്‌ യരുശ​ലേ​മിൽനിന്ന്‌ ചില പ്രവാചകന്മാർ+ അന്ത്യോ​ക്യ​യിൽ വന്നു. 28  ലോകം മുഴുവൻ വലി​യൊ​രു ക്ഷാമം+ വരാൻപോ​കു​ക​യാ​ണെന്നു പ്രവചി​ക്കാൻ അക്കൂട്ട​ത്തി​ലു​ണ്ടാ​യി​രുന്ന അഗബൊസിനെ+ പരിശു​ദ്ധാ​ത്മാവ്‌ പ്രേരി​പ്പി​ച്ചു. ക്ലൗദ്യൊ​സി​ന്റെ ഭരണകാ​ല​ത്താണ്‌ ആ ക്ഷാമം ഉണ്ടായത്‌. 29  ശിഷ്യന്മാർ ഓരോ​രു​ത്ത​രും അവരുടെ കഴിവനുസരിച്ച്‌+ യഹൂദ്യ​യി​ലുള്ള സഹോ​ദ​ര​ങ്ങൾക്കു സഹായം* എത്തിച്ചുകൊടുക്കാൻ+ തീരു​മാ​നി​ച്ചു. 30  അവർ ബർന്നബാ​സി​ന്റെ​യും ശൗലി​ന്റെ​യും കൈവശം അതു മൂപ്പന്മാർക്കു കൊടു​ത്ത​യച്ചു.+

അടിക്കുറിപ്പുകള്‍

അഥവാ “പത്രോ​സി​നോ​ടു തർക്കി​ക്കാൻതു​ടങ്ങി.”
പദാവലി കാണുക.
അക്ഷ. “ഒരുതരം പാത്രം.”
അഥവാ “ഉരഗങ്ങ​ളും.”
അഥവാ “ദൈവ​ത്തി​ന്റെ വഴി തടയാൻ.”
അക്ഷ. “അവർ നിശ്ശബ്ദ​രാ​യി.”
അനു. എ5 കാണുക.
അഥവാ “ദുരി​താ​ശ്വാ​സം.”