അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പ്രവൃത്തികൾ 13:1-52

  • ബർന്നബാ​സി​നെ​യും ശൗലി​നെ​യും മിഷന​റി​മാ​രാ​യി അയയ്‌ക്കു​ന്നു (1-3)

  • സൈ​പ്ര​സി​ലെ ശുശ്രൂഷ (4-12)

  • പിസി​ദ്യ​യി​ലെ അന്ത്യോ​ക്യ​യിൽ പൗലോ​സ്‌ പ്രസം​ഗി​ക്കു​ന്നു (13-41)

  • ജനതക​ളി​ലേക്കു തിരി​യാ​നുള്ള പ്രാവ​ച​നി​ക​ക​ല്‌പന (42-52)

13  അന്ത്യോ​ക്യ​സ​ഭ​യി​ലെ പ്രവാ​ച​ക​ന്മാ​രും അധ്യാ​പ​ക​രും ഇവരാ​യി​രു​ന്നു:+ ബർന്നബാ​സ്‌, നീഗർ എന്ന്‌ അറിയ​പ്പെ​ടുന്ന ശിമ്യോൻ, കുറേ​ന​ക്കാ​ര​നായ ലൂക്യൊ​സ്‌, ജില്ലാ​ഭ​ര​ണാ​ധി​കാ​രി​യായ ഹെരോ​ദി​ന്റെ സഹപാഠി മനായേൻ, ശൗൽ.  അവർ ഉപവസി​ച്ച്‌ യഹോവയ്‌ക്കു* ശുശ്രൂഷ ചെയ്യുന്ന സമയത്ത്‌ പരിശു​ദ്ധാ​ത്മാവ്‌ അവരോ​ട്‌, “ബർന്നബാ​സി​നെ​യും ശൗലിനെയും+ എനിക്കു​വേണ്ടി മാറ്റി​നി​റു​ത്തുക. ഞാൻ അവരെ ഒരു പ്രത്യേ​ക​പ്ര​വർത്ത​ന​ത്തി​നു​വേണ്ടി വിളി​ച്ചി​രി​ക്കു​ന്നു”+ എന്നു പറഞ്ഞു.  അങ്ങനെ, ഉപവസി​ക്കു​ക​യും പ്രാർഥി​ക്കു​ക​യും ചെയ്‌ത​ശേഷം അവരുടെ മേൽ കൈകൾ വെച്ച്‌ അവർ അവരെ പറഞ്ഞയച്ചു.  പരിശുദ്ധാത്മാവ്‌ അയച്ച ആ പുരു​ഷ​ന്മാർ സെലൂ​ക്യ​യിൽ ചെന്നു. അവി​ടെ​നിന്ന്‌ കപ്പൽ കയറി അവർ സൈ​പ്ര​സി​ലേക്കു പോയി.  അവിടെ സലമീ​സിൽ എത്തിയ അവർ ജൂതന്മാ​രു​ടെ സിന​ഗോ​ഗു​ക​ളിൽ ചെന്ന്‌ ദൈവ​വ​ചനം പ്രസം​ഗി​ച്ചു. ഒരു സഹായി​യാ​യി യോഹ​ന്നാൻ അവരു​ടെ​കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.+  അവർ ദ്വീപു മുഴു​വ​നും സഞ്ചരിച്ച്‌ പാഫൊ​സ്‌ വരെ എത്തി. അവിടെ അവർ ബർ-യേശു എന്നൊരു ജൂതനെ കണ്ടുമു​ട്ടി. ഒരു കള്ളപ്ര​വാ​ച​ക​നും ആഭിചാരകനും* ആയിരുന്ന അയാൾ  സെർഗ്യൊസ്‌ പൗലോ​സ്‌ എന്ന ബുദ്ധി​മാ​നായ നാടു​വാ​ഴി​യോ​ടൊ​പ്പ​മാ​യി​രു​ന്നു.* ദൈവ​വ​ചനം കേൾക്കാൻ അതിയാ​യി ആഗ്രഹിച്ച സെർഗ്യൊ​സ്‌ പൗലോ​സ്‌ ബർന്നബാ​സി​നെ​യും ശൗലി​നെ​യും വിളി​ച്ചു​വ​രു​ത്തി.  എന്നാൽ എലീമാ​സ്‌ എന്ന ആ ആഭിചാ​രകൻ (എലീമാ​സ്‌ എന്ന പേരിന്റെ പരിഭാ​ഷ​യാണ്‌ ആഭിചാ​രകൻ.) അവരെ എതിർക്കാൻതു​ടങ്ങി. കർത്താ​വിൽ വിശ്വ​സി​ക്കു​ന്ന​തിൽനിന്ന്‌ നാടു​വാ​ഴി​യെ പിന്തി​രി​പ്പി​ക്കാ​നാ​യി​രു​ന്നു അയാളു​ടെ ശ്രമം.  എന്നാൽ പൗലോ​സ്‌ എന്നു പേരുള്ള ശൗൽ പരിശു​ദ്ധാ​ത്മാവ്‌ നിറഞ്ഞ്‌ അയാളെ സൂക്ഷി​ച്ചു​നോ​ക്കി​ക്കൊണ്ട്‌ പറഞ്ഞു: 10  “എല്ലാ തരം വഞ്ചനയും ദുഷ്ടത​യും നിറഞ്ഞ​വനേ, പിശാ​ചി​ന്റെ സന്തതിയേ,+ നീതി​യു​ടെ ശത്രുവേ, യഹോവയുടെ* നേർവ​ഴി​കൾ വളച്ചൊ​ടി​ക്കു​ന്നതു മതിയാ​ക്ക്‌! 11  ഇതാ, യഹോവയുടെ* കൈ നിനക്ക്‌ എതിരെ വന്നിരി​ക്കു​ന്നു! കുറച്ച്‌ സമയ​ത്തേക്കു നീ അന്ധനാ​യി​രി​ക്കും, നീ സൂര്യ​പ്ര​കാ​ശം കാണില്ല.” ഉടനെ അയാൾക്കു കണ്ണിൽ കനത്ത മൂടലും ഇരുട്ടും അനുഭ​വ​പ്പെട്ടു. തന്നെ കൈപി​ടിച്ച്‌ നടത്താൻ ആളുകളെ തിരഞ്ഞ്‌ അയാൾ നടന്നു. 12  ഇതു കണ്ട്‌ യഹോവയുടെ* ഉപദേ​ശ​ത്തിൽ വിസ്‌മ​യിച്ച നാടു​വാ​ഴി ഒരു വിശ്വാ​സി​യാ​യി​ത്തീർന്നു. 13  പിന്നെ പൗലോ​സും കൂട്ടരും പാഫൊ​സിൽനിന്ന്‌ കപ്പൽ കയറി പംഫു​ല്യ​യി​ലെ പെർഗ​യിൽ എത്തി. എന്നാൽ യോഹന്നാൻ+ അവരെ വിട്ട്‌ യരുശ​ലേ​മി​ലേക്കു തിരി​ച്ചു​പോ​യി.+ 14  അവർ പെർഗ​യിൽനിന്ന്‌ പിസി​ദ്യ​യി​ലെ അന്ത്യോ​ക്യ​യിൽ എത്തി. ശബത്തു​ദി​വസം അവർ സിനഗോഗിൽ+ ചെന്ന്‌ അവിടെ ഇരുന്നു. 15  നിയമത്തിൽനിന്നും പ്രവാ​ച​ക​പു​സ്‌ത​ക​ങ്ങ​ളിൽനി​ന്നും ഉള്ള വായന​യ്‌ക്കു ശേഷം+ സിന​ഗോ​ഗി​ന്റെ അധ്യക്ഷ​ന്മാർ അവരോ​ട്‌, “സഹോ​ദ​ര​ന്മാ​രേ, ജനത്തോ​ട്‌ എന്തെങ്കി​ലും പ്രോ​ത്സാ​ഹ​ന​വാ​ക്കു​കൾ പറയാ​നു​ണ്ടെ​ങ്കിൽ ഇപ്പോൾ പറയാം” എന്ന്‌ അറിയി​ച്ചു. 16  അപ്പോൾ പൗലോ​സ്‌ എഴു​ന്നേറ്റ്‌, നിശ്ശബ്ദ​രാ​കാൻ ആംഗ്യം കാണി​ച്ചിട്ട്‌ ഇങ്ങനെ പറഞ്ഞു: “ഇസ്രാ​യേൽപു​രു​ഷ​ന്മാ​രേ, ദൈവത്തെ ഭയപ്പെ​ടുന്ന മറ്റുള്ള​വരേ, കേൾക്കുക. 17  ഇസ്രായേൽ എന്ന ഈ ജനത്തിന്റെ ദൈവം നമ്മുടെ പൂർവി​കരെ തിര​ഞ്ഞെ​ടു​ത്തു. ജനം ഈജി​പ്‌ത്‌ ദേശത്ത്‌ പരദേ​ശി​ക​ളാ​യി താമസി​ച്ചി​രുന്ന കാലത്ത്‌ ദൈവം അവരെ ഉയർത്തി, ബലമുള്ള* കൈയാൽ അവരെ അവി​ടെ​നിന്ന്‌ കൊണ്ടു​വന്നു.+ 18  വിജനഭൂമിയിൽ 40 വർഷ​ത്തോ​ളം ദൈവം അവരെ സഹിച്ചു.+ 19  കനാൻ ദേശത്തെ ഏഴു ജനതകളെ നശിപ്പി​ച്ച​ശേഷം ദൈവം ആ ദേശം അവർക്ക്‌ ഒരു അവകാ​ശ​മാ​യി നിയമി​ച്ചു​കൊ​ടു​ത്തു.+ 20  ഏകദേശം 450 വർഷം​കൊ​ണ്ടാണ്‌ ഇതെല്ലാം സംഭവി​ച്ചത്‌. “അതിനു ശേഷം ശമുവേൽ പ്രവാ​ച​കന്റെ കാലം​വരെ ദൈവം അവർക്കു ന്യായാ​ധി​പ​ന്മാ​രെ നൽകി.+ 21  എന്നാൽ അവർ ഒരു രാജാ​വി​നെ ആവശ്യ​പ്പെട്ടു.+ അങ്ങനെ, കീശിന്റെ മകനും ബന്യാ​മീൻ ഗോ​ത്ര​ക്കാ​ര​നും ആയ ശൗലിനെ ദൈവം അവർക്കു രാജാ​വാ​യി നൽകി.+ ശൗൽ 40 വർഷം ഭരിച്ചു. 22  ശൗലിനെ നീക്കി​യ​ശേഷം ദൈവം ദാവീ​ദി​നെ അവരുടെ രാജാ​വാ​ക്കി.+ ദൈവം ദാവീ​ദി​നെ​ക്കു​റിച്ച്‌ ഇങ്ങനെ സാക്ഷ്യ​പ്പെ​ടു​ത്തി: ‘ഞാൻ കണ്ടെത്തിയ, യിശ്ശായിയുടെ+ മകനായ ദാവീദ്‌ എന്റെ മനസ്സിന്‌* ഇണങ്ങിയ ഒരാളാ​ണ്‌.+ ഞാൻ ആഗ്രഹി​ക്കു​ന്ന​തൊ​ക്കെ അവൻ ചെയ്യും.’ 23  വാഗ്‌ദാനം ചെയ്‌ത​തു​പോ​ലെ​തന്നെ ദൈവം ദാവീ​ദി​ന്റെ സന്തതി​യിൽനിന്ന്‌ യേശു എന്ന രക്ഷകനെ ഇസ്രാ​യേ​ലി​നു നൽകി.+ 24  ആ രക്ഷകന്റെ വരവിനു മുമ്പു​തന്നെ, യോഹ​ന്നാൻ ഇസ്രാ​യേ​ലിൽ എല്ലാവ​രോ​ടും മാനസാ​ന്ത​ര​ത്തി​ന്റെ പ്രതീ​ക​മായ സ്‌നാനത്തെക്കുറിച്ച്‌+ പ്രസം​ഗി​ച്ചി​രു​ന്നു. 25  നിയമനം പൂർത്തി​യാ​കാ​റായ സമയത്ത്‌ യോഹ​ന്നാൻ പറയു​മാ​യി​രു​ന്നു: ‘ഞാൻ ആരാ​ണെ​ന്നാ​ണു നിങ്ങൾ കരുതു​ന്നത്‌? നിങ്ങൾ ഉദ്ദേശി​ക്കുന്ന ആളല്ല ഞാൻ. എന്റെ പിന്നാലെ ഒരാൾ വരുന്നു​ണ്ട്‌. അദ്ദേഹ​ത്തി​ന്റെ കാലിലെ ചെരിപ്പ്‌ അഴിക്കാൻപോ​ലും എനിക്കു യോഗ്യ​ത​യില്ല.’+ 26  “സഹോ​ദ​ര​ന്മാ​രേ, അബ്രാ​ഹാ​മി​ന്റെ വംശജരേ, ദൈവത്തെ ഭയപ്പെ​ടുന്ന മറ്റുള്ള​വരേ, ദൈവം രക്ഷയുടെ ഈ സന്ദേശം നമ്മുടെ അടു​ത്തേക്ക്‌ അയച്ചി​രി​ക്കു​ന്നു.+ 27  യരുശലേംനിവാസികളും അവരുടെ പ്രമാണിമാരും* ആ രക്ഷകനെ തിരി​ച്ച​റി​ഞ്ഞില്ല. വാസ്‌ത​വ​ത്തിൽ അദ്ദേഹത്തെ ന്യായം വിധി​ച്ച​പ്പോൾ, ശബത്തു​തോ​റും ഉച്ചത്തിൽ വായി​ച്ചു​പോ​രുന്ന പ്രവാ​ച​ക​വ​ച​നങ്ങൾ അവർ നിവർത്തി​ക്കു​ക​യാ​യി​രു​ന്നു.+ 28  മരണശിക്ഷ അർഹി​ക്കു​ന്ന​തൊ​ന്നും യേശു​വിൽ കാണാതിരുന്നിട്ടും+ യേശു​വി​നെ വധിക്ക​ണ​മെന്ന്‌ അവർ പീലാ​ത്തൊ​സി​നോട്‌ ആവശ്യ​പ്പെട്ടു.+ 29  യേശുവിനെക്കുറിച്ച്‌ എഴുതി​യി​ട്ടു​ള്ള​തെ​ല്ലാം നിവർത്തി​ച്ച​ശേഷം അവർ യേശു​വി​നെ സ്‌തംഭത്തിൽനിന്ന്‌* ഇറക്കി കല്ലറയിൽ വെച്ചു.+ 30  എന്നാൽ ദൈവം യേശു​വി​നെ മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ച്ചു.+ 31  യേശുവിന്റെകൂടെ ഗലീല​യിൽനിന്ന്‌ യരുശ​ലേ​മി​ലേക്കു വന്നവർക്കു പല ദിവസം യേശു പ്രത്യ​ക്ഷ​നാ​യി. അവർ ഇപ്പോൾ ജനത്തിനു മുമ്പാകെ യേശു​വി​നു​വേണ്ടി സാക്ഷി പറയുന്നു.+ 32  “അതു​കൊ​ണ്ടാണ്‌ പൂർവി​കർക്കു ലഭിച്ച വാഗ്‌ദാ​ന​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത ഞങ്ങൾ നിങ്ങളെ അറിയി​ക്കു​ന്നത്‌. 33  യേശുവിനെ ഉയിർപ്പി​ച്ചു​കൊണ്ട്‌,+ അവരുടെ മക്കളായ നമുക്കു ദൈവം ആ വാഗ്‌ദാ​നം പൂർണ​മാ​യി നിറ​വേ​റ്റി​ത്ത​ന്നി​രി​ക്കു​ന്നു. ‘നീ എന്റെ മകൻ; ഞാൻ ഇന്നു നിന്റെ പിതാ​വാ​യി​രി​ക്കു​ന്നു’+ എന്നു രണ്ടാം സങ്കീർത്ത​ന​ത്തിൽ എഴുതി​യി​ട്ടു​ണ്ട​ല്ലോ. 34  ഇനി ഒരിക്ക​ലും ജീർണി​ക്കാത്ത വിധം ദൈവം യേശു​വി​നെ മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ച്ചു. ആ വസ്‌തു​ത​യെ​ക്കു​റിച്ച്‌ ദൈവം ഇങ്ങനെ പറഞ്ഞി​രി​ക്കു​ന്നു: ‘ദാവീ​ദി​നോ​ടു കാണി​ക്കു​മെന്നു വാഗ്‌ദാ​നം ചെയ്‌ത വിശ്വസ്‌തമായ* അചഞ്ചല​സ്‌നേഹം ഞാൻ നിങ്ങ​ളോ​ടു കാണി​ക്കും.’+ 35  മറ്റൊരു സങ്കീർത്ത​ന​ത്തിൽ ഇങ്ങനെ​യും പറയുന്നു: ‘അങ്ങയുടെ വിശ്വ​സ്‌തൻ ജീർണി​ച്ചു​പോ​കാൻ അങ്ങ്‌ അനുവ​ദി​ക്കില്ല.’+ 36  ദാവീദ്‌ ജീവി​ത​കാ​ലം മുഴുവൻ ദൈവത്തെ സേവിച്ച്‌* ഒടുവിൽ മരിച്ചു.* പൂർവി​ക​രോ​ടൊ​പ്പം അടക്കം ചെയ്‌ത ദാവീ​ദി​ന്റെ ശരീരം ജീർണി​ച്ചു​പോ​യി.+ 37  എന്നാൽ ദൈവം ഉയിർപ്പി​ച്ച​വന്റെ ശരീരം ജീർണി​ച്ചില്ല.+ 38  “അതു​കൊണ്ട്‌ സഹോ​ദ​ര​ന്മാ​രേ, ഇത്‌ അറിഞ്ഞു​കൊ​ള്ളൂ. യേശു​വി​ലൂ​ടെ ലഭിക്കുന്ന പാപ​മോ​ച​ന​ത്തെ​ക്കു​റി​ച്ചാ​ണു ഞങ്ങൾ നിങ്ങ​ളോ​ടു പ്രഖ്യാ​പി​ക്കു​ന്നത്‌.+ 39  മോശയുടെ നിയമ​ത്തി​നു നിങ്ങളെ എല്ലാ കാര്യ​ങ്ങ​ളി​ലും കുറ്റവി​മു​ക്ത​രാ​ക്കാൻ സാധി​ക്കില്ല.+ എന്നാൽ വിശ്വ​സി​ക്കുന്ന എല്ലാവ​രെ​യും ദൈവം യേശു​വി​ലൂ​ടെ കുറ്റവി​മു​ക്ത​രാ​ക്കും.+ 40  അതുകൊണ്ട്‌ പ്രവാ​ച​ക​പു​സ്‌ത​ക​ങ്ങ​ളിൽ പറഞ്ഞി​രി​ക്കുന്ന ഇക്കാര്യം നിങ്ങൾക്കു സംഭവി​ക്കാ​തി​രി​ക്കാൻ സൂക്ഷി​ച്ചു​കൊ​ള്ളുക: 41  ‘നിന്ദി​ക്കു​ന്ന​വരേ, ഇതു കണ്ട്‌ ആശ്ചര്യ​പ്പെ​ടുക, നശിച്ചു​പോ​കുക. നിങ്ങളു​ടെ കാലത്ത്‌ ഞാൻ ഒരു കാര്യം ചെയ്യും. നിങ്ങൾക്കു വിവരി​ച്ചു​ത​ന്നാ​ലും നിങ്ങൾ ഒരിക്ക​ലും വിശ്വ​സി​ക്കി​ല്ലാത്ത ഒരു കാര്യം​തന്നെ.’”+ 42  അവർ പുറ​ത്തേക്ക്‌ ഇറങ്ങാൻതു​ട​ങ്ങി​യ​പ്പോൾ, ഈ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ അടുത്ത ശബത്തി​ലും സംസാ​രി​ക്കണം എന്ന്‌ ആളുകൾ അവരോ​ട്‌ അപേക്ഷി​ച്ചു. 43  സിനഗോഗിലെ കൂട്ടം പിരി​ഞ്ഞ​പ്പോൾ, ധാരാളം ജൂതന്മാ​രും ജൂതമതം സ്വീക​രിച്ച്‌ സത്യ​ദൈ​വത്തെ ആരാധി​ച്ചി​രു​ന്ന​വ​രും പൗലോ​സി​നെ​യും ബർന്നബാ​സി​നെ​യും അനുഗ​മി​ച്ചു. ദൈവ​ത്തി​ന്റെ അനർഹ​ദ​യ​യിൽ തുടരാൻ അവർ അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു.+ 44  അടുത്ത ശബത്തിൽ നഗരത്തി​ലെ എല്ലാവ​രും​തന്നെ യഹോവയുടെ* വചനം കേൾക്കാൻ വന്നുകൂ​ടി. 45  ജനക്കൂട്ടത്തെ കണ്ട്‌ അസൂയ മൂത്ത ജൂതന്മാർ പൗലോ​സ്‌ പറയുന്ന കാര്യ​ങ്ങളെ എതിർത്തു​കൊണ്ട്‌ ദൈവത്തെ നിന്ദി​ക്കാൻതു​ടങ്ങി.+ 46  അപ്പോൾ പൗലോ​സും ബർന്നബാ​സും ധൈര്യ​ത്തോ​ടെ അവരോ​ട്‌ ഇങ്ങനെ പറഞ്ഞു: “ദൈവ​വ​ചനം ആദ്യം നിങ്ങ​ളോ​ടു പ്രസം​ഗി​ക്കേ​ണ്ടത്‌ ആവശ്യ​മാ​യി​രു​ന്നു.+ എന്നാൽ നിങ്ങൾ ഇതാ, അതു തള്ളിക്ക​ളഞ്ഞ്‌ നിത്യ​ജീ​വനു യോഗ്യ​ര​ല്ലെന്നു തെളി​യി​ച്ചി​രി​ക്കു​ന്നു. അതു​കൊണ്ട്‌ ഞങ്ങൾ ജനതക​ളി​ലേക്കു തിരി​യു​ക​യാണ്‌.+ 47  യഹോവ* ഇങ്ങനെ​യൊ​രു കല്‌പന ഞങ്ങൾക്കു തന്നിരി​ക്കു​ന്നു: ‘ഭൂമി​യു​ടെ അറ്റംവരെ നീ ഒരു രക്ഷയാ​യി​രി​ക്കേ​ണ്ട​തി​നു ഞാൻ നിന്നെ ജനതകൾക്ക്‌ ഒരു വെളി​ച്ച​മാ​യി നിയോ​ഗി​ച്ചി​രി​ക്കു​ന്നു.’”+ 48  ഇതു കേട്ട​പ്പോൾ ജനതക​ളിൽപ്പെ​ട്ടവർ വളരെ​യ​ധി​കം സന്തോ​ഷിച്ച്‌ യഹോവയുടെ* വചനത്തെ മഹത്ത്വ​പ്പെ​ടു​ത്തി. നിത്യ​ജീ​വനു യോഗ്യ​രാ​ക്കുന്ന തരം മനോ​ഭാ​വ​മു​ണ്ടാ​യി​രു​ന്ന​വ​രെ​ല്ലാം വിശ്വാ​സി​ക​ളാ​യി​ത്തീർന്നു. 49  യഹോവയുടെ* വചനം രാജ്യത്ത്‌ എല്ലായി​ട​ത്തും വ്യാപി​ച്ചു​കൊ​ണ്ടി​രു​ന്നു. 50  എന്നാൽ ജൂതന്മാർ ദൈവ​ഭ​ക്ത​രായ ചില പ്രമു​ഖ​സ്‌ത്രീ​ക​ളെ​യും നഗരത്തി​ലെ പ്രമാ​ണി​മാ​രെ​യും പൗലോ​സി​നും ബർന്നബാ​സി​നും നേരെ ഇളക്കി​വി​ട്ടു. അങ്ങനെ അവർ അവരെ ഉപദ്ര​വിച്ച്‌ അവരുടെ നാട്ടിൽനി​ന്ന്‌ പുറത്താ​ക്കി​ക്ക​ളഞ്ഞു.+ 51  അതുകൊണ്ട്‌ അവർ കാലിലെ പൊടി അവർക്കു നേരെ തട്ടിക്ക​ള​ഞ്ഞിട്ട്‌ ഇക്കോ​ന്യ​യി​ലേക്കു പോയി.+ 52  എന്നാൽ ശിഷ്യ​ന്മാർ സന്തോഷത്തോടെ+ പരിശു​ദ്ധാ​ത്മാവ്‌ നിറഞ്ഞ​വ​രാ​യി അവിടെ തുടർന്നു.

അടിക്കുറിപ്പുകള്‍

അനു. എ5 കാണുക.
പദാവലിയിൽ “ആഭിചാ​രം” കാണുക.
ഒരു റോമൻ സംസ്ഥാ​ന​ത്തി​ന്റെ ഗവർണർ. പദാവലി കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.
അക്ഷ. “ഉയർത്തി​പ്പി​ടിച്ച.”
അക്ഷ. “ഹൃദയ​ത്തി​ന്‌.”
അക്ഷ. “ഭരണാ​ധി​കാ​രി​ക​ളും.”
അഥവാ “മരത്തിൽനി​ന്ന്‌.”
അഥവാ “ആശ്രയ​യോ​ഗ്യ​മായ.”
അഥവാ “ദൈ​വേഷ്ടം ചെയ്‌ത്‌.”
അക്ഷ. “ഉറങ്ങി.”
അനു. എ5 കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.