അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പ്രവൃത്തികൾ 17:1-34

  • പൗലോ​സും ശീലാ​സും തെസ്സ​ലോ​നി​ക്യ​യിൽ (1-9)

  • പൗലോ​സും ശീലാ​സും ബരോ​വ​യിൽ (10-15)

  • പൗലോ​സ്‌ ആതൻസിൽ (16-22എ)

  • അരയോ​പ​ഗ​സിൽ പൗലോ​സ്‌ പ്രസം​ഗി​ക്കു​ന്നു (22ബി-34)

17  അവർ അംഫി​പൊ​ലി​സി​ലൂ​ടെ​യും അപ്പൊ​ലോ​ന്യ​യി​ലൂ​ടെ​യും യാത്ര ചെയ്‌ത്‌ തെസ്സ​ലോ​നി​ക്യ​യിൽ എത്തി.+ അവിടെ ജൂതന്മാ​രു​ടെ ഒരു സിന​ഗോ​ഗു​ണ്ടാ​യി​രു​ന്നു.  പൗലോസ്‌ പതിവുപോലെ+ അകത്ത്‌ ചെന്നു. മൂന്നു ശബത്തു​ക​ളിൽ തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ അവരോ​ടു ന്യായ​വാ​ദം ചെയ്‌തു.+  ക്രിസ്‌തു കഷ്ടം സഹിക്കുകയും+ മരിച്ച​വ​രിൽനിന്ന്‌ ഉയിർക്കു​ക​യും ചെയ്യേണ്ടത്‌+ ആവശ്യ​മാ​യി​രു​ന്നു എന്നു പൗലോ​സ്‌ വിശദീ​ക​രി​ക്കു​ക​യും തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗിച്ച്‌ തെളി​യി​ക്കു​ക​യും ചെയ്‌തു. “ഞാൻ നിങ്ങ​ളോ​ടു പറയുന്ന ഈ യേശു​ത​ന്നെ​യാ​ണു ക്രിസ്‌തു” എന്നു പൗലോ​സ്‌ പറഞ്ഞു.  അങ്ങനെ അവരിൽ ചിലർ വിശ്വാ​സി​ക​ളാ​യി​ത്തീർന്ന്‌ പൗലോ​സി​ന്റെ​യും ശീലാ​സി​ന്റെ​യും കൂടെ ചേർന്നു.+ ദൈവ​ഭ​ക്ത​രായ ഒരു വലിയ കൂട്ടം ഗ്രീക്കു​കാ​രും പ്രമു​ഖ​രായ കുറെ സ്‌ത്രീ​ക​ളും അങ്ങനെ​തന്നെ ചെയ്‌തു.  എന്നാൽ അസൂയ മൂത്ത ജൂതന്മാർ+ ചന്തസ്ഥല​ങ്ങ​ളിൽ കറങ്ങി​ന​ട​ക്കുന്ന ചില ദുഷ്ടന്മാ​രെ കൂട്ടി​വ​രു​ത്തി നഗരത്തെ ഇളക്കി. പൗലോ​സി​നെ​യും ശീലാ​സി​നെ​യും പിടിച്ച്‌ ജനമധ്യ​ത്തി​ലേക്കു കൊണ്ടു​വ​രാൻവേണ്ടി അവർ യാസോ​ന്റെ വീട്‌ ആക്രമി​ച്ചു.  അവരെ കിട്ടാ​തെ​വ​ന്ന​പ്പോൾ അവർ യാസോ​നെ​യും ചില സഹോ​ദ​ര​ന്മാ​രെ​യും നഗരാ​ധി​പ​ന്മാ​രു​ടെ അടു​ത്തേക്കു ബലമായി കൊണ്ടു​ചെന്ന്‌ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: “ഭൂലോ​കത്തെ കീഴ്‌മേൽ മറിച്ചവർ* ഇതാ, ഇവി​ടെ​യും എത്തിയി​രി​ക്കു​ന്നു.+  യാസോൻ അവരെ സ്വീക​രിച്ച്‌ അവർക്ക്‌ ആതിഥ്യ​മ​രു​ളി. യേശു എന്ന വേറൊ​രു രാജാ​വു​ണ്ടെന്നു പറഞ്ഞ്‌ ഇവരൊ​ക്കെ സീസറി​ന്റെ നിയമ​ങ്ങളെ ധിക്കരി​ക്കു​ന്നു.”+  ജനക്കൂട്ടവും നഗരാ​ധി​പ​ന്മാ​രും ഇതു കേട്ട്‌ അസ്വസ്ഥ​രാ​യി.  എങ്കിലും യാസോ​നെ​യും മറ്റുള്ള​വ​രെ​യും അവർ ജാമ്യ​ത്തിൽ വിട്ടയച്ചു. 10  രാത്രിയായ ഉടനെ സഹോ​ദ​ര​ന്മാർ പൗലോ​സി​നെ​യും ശീലാ​സി​നെ​യും ബരോ​വ​യി​ലേക്ക്‌ അയച്ചു. അവിടെ എത്തിയ അവർ ജൂതന്മാ​രു​ടെ സിന​ഗോ​ഗിൽ ചെന്നു. 11  ബരോവക്കാർ തെസ്സ​ലോ​നി​ക്യ​ക്കാ​രെ​ക്കാൾ മഹാമ​ന​സ്‌ക​രാ​യി​രു​ന്നു.* അവർ വളരെ ഉത്സാഹ​ത്തോ​ടെ ദൈവ​വ​ചനം സ്വീക​രി​ക്കു​ക​യും കേട്ട കാര്യങ്ങൾ അങ്ങനെ​ത​ന്നെ​യാ​ണോ എന്ന്‌ ഉറപ്പാ​ക്കാൻ ദിവസ​വും ശ്രദ്ധ​യോ​ടെ തിരു​വെ​ഴു​ത്തു​കൾ പരി​ശോ​ധി​ക്കു​ക​യും ചെയ്‌തു. 12  അങ്ങനെ അവരിൽ അനേകർ വിശ്വാ​സി​ക​ളാ​യി​ത്തീർന്നു. ബഹുമാ​ന്യ​രായ കുറെ ഗ്രീക്കു​സ്‌ത്രീ​ക​ളും പുരു​ഷ​ന്മാ​രും വിശ്വാ​സം സ്വീക​രി​ച്ചു. 13  പൗലോസ്‌ ബരോ​വ​യി​ലും ദൈവ​വ​ചനം അറിയി​ക്കു​ക​യാ​ണെന്നു തെസ്സ​ലോ​നി​ക്യ​യി​ലെ ജൂതന്മാർ കേട്ട​പ്പോൾ, ജനത്തെ ഇളക്കി കലഹമു​ണ്ടാ​ക്കാൻ അവർ അവി​ടെ​യും എത്തി.+ 14  ഉടൻതന്നെ സഹോ​ദ​ര​ന്മാർ പൗലോ​സി​നെ കടൽത്തീ​ര​ത്തേക്കു യാത്ര​യാ​ക്കി.+ എന്നാൽ ശീലാ​സും തിമൊ​ഥെ​യൊ​സും അവി​ടെ​ത്തന്നെ താമസി​ച്ചു. 15  കൂട്ടുപോയവർ പൗലോ​സി​നെ ആതൻസ്‌ വരെ കൊണ്ടു​ചെ​ന്നാ​ക്കി. ശീലാ​സും തിമൊഥെയൊസും+ കഴിവ​തും വേഗം തന്റെ അടുത്ത്‌ എത്തണ​മെന്നു പറയാൻ പൗലോ​സ്‌ അവരെ ഏൽപ്പിച്ചു. 16  ആതൻസിൽ അവർക്കു​വേണ്ടി കാത്തി​രി​ക്കു​മ്പോൾ, നഗരം വിഗ്ര​ഹ​ങ്ങൾകൊണ്ട്‌ നിറഞ്ഞി​രി​ക്കു​ന്നതു കണ്ട്‌ പൗലോ​സി​ന്റെ മനസ്സ്‌* ആകെ അസ്വസ്ഥ​മാ​യി. 17  അതുകൊണ്ട്‌ പൗലോ​സ്‌ സിന​ഗോ​ഗിൽ കണ്ട ജൂതന്മാ​രോ​ടും ദൈവത്തെ ആരാധി​ച്ചി​രുന്ന മറ്റുള്ള​വ​രോ​ടും ചന്തസ്ഥലത്ത്‌ ദിവസ​വും കണ്ടുമു​ട്ടി​യ​വ​രോ​ടും ന്യായ​വാ​ദം ചെയ്‌തു​പോ​ന്നു. 18  എപ്പിക്കൂര്യർ, സ്‌തോ​യി​ക്കർ എന്നീ വിഭാ​ഗ​ങ്ങ​ളിൽപ്പെട്ട തത്ത്വചി​ന്ത​ക​രിൽ ചിലർ പൗലോ​സി​നോ​ടു വാദിച്ചു. “ഈ വിടു​വാ​യൻ എന്താണു പറയാൻപോ​കു​ന്നത്‌” എന്നു ചിലരും “ഇയാൾ അന്യ​ദൈ​വ​ങ്ങ​ളെ​ക്കു​റിച്ച്‌ പറയു​ന്ന​വ​നാ​ണെന്നു തോന്നു​ന്നു” എന്നു മറ്റു ചിലരും പറഞ്ഞു. പൗലോ​സ്‌ യേശു​വി​നെ​യും പുനരു​ത്ഥാ​ന​ത്തെ​യും കുറി​ച്ചുള്ള സന്തോഷവാർത്ത+ അറിയി​ച്ച​തു​കൊ​ണ്ടാണ്‌ അവർ ഇങ്ങനെ​യൊ​ക്കെ പറഞ്ഞത്‌. 19  അങ്ങനെ അവർ പൗലോ​സി​നെ അരയോ​പ​ഗ​സി​ലേക്കു കൂട്ടി​ക്കൊ​ണ്ടു​പോ​യി. അവർ പൗലോ​സി​നോ​ടു പറഞ്ഞു: “താങ്കൾ പഠിപ്പി​ക്കുന്ന ഈ പുതിയ ഉപദേ​ശ​ത്തെ​ക്കു​റിച്ച്‌ ഞങ്ങൾക്കു വിവരി​ച്ചു​ത​രാ​മോ? 20  ഞങ്ങൾ ഇതുവരെ കേട്ടി​ട്ടി​ല്ലാത്ത കാര്യ​ങ്ങ​ളാ​ണു താങ്കൾ പറയു​ന്നത്‌. അതിന്റെ അർഥം എന്താ​ണെന്ന്‌ അറിയാൻ ഞങ്ങൾക്ക്‌ ആഗ്രഹ​മുണ്ട്‌.” 21  ആതൻസുകാരും അവിടെ വന്നുതാമസിക്കുന്ന* വിദേ​ശി​ക​ളും പുതു​മ​യുള്ള കാര്യങ്ങൾ കേൾക്കാ​നും പറയാ​നും ആണ്‌ ഒഴിവു​സ​മ​യങ്ങൾ മുഴുവൻ ചെലവ​ഴി​ച്ചി​രു​ന്നത്‌. 22  പൗലോസ്‌ അരയോപഗസിനു+ നടുവിൽ നിന്നു​കൊണ്ട്‌ പറഞ്ഞു​തു​ടങ്ങി: “ആതൻസി​ലെ പുരു​ഷ​ന്മാ​രേ, നിങ്ങൾ എല്ലാ വിധത്തി​ലും മറ്റുള്ള​വ​രെ​ക്കാൾ ദൈവഭയമുള്ളവരാണെന്ന്‌* എനിക്കു മനസ്സി​ലാ​യി.+ 23  ഞാൻ നഗരത്തി​ലൂ​ടെ നടന്ന സമയത്ത്‌ നിങ്ങളു​ടെ ആരാധ​നാ​മൂർത്തി​ക​ളെ​യൊ​ക്കെ നിരീ​ക്ഷി​ച്ചു. അക്കൂട്ട​ത്തിൽ, ‘അജ്ഞാത​ദൈ​വ​ത്തിന്‌’ എന്ന്‌ എഴുതി​യി​രി​ക്കുന്ന ഒരു യാഗപീ​ഠ​വും കണ്ടു. ആരാ​ണെന്ന്‌ അറിയാ​തെ നിങ്ങൾ ആരാധി​ക്കുന്ന ആ ദൈവ​ത്തെ​ക്കു​റി​ച്ചാണ്‌ എനിക്കു നിങ്ങ​ളോ​ടു സംസാ​രി​ക്കാ​നു​ള്ളത്‌. 24  ലോകവും അതിലു​ള്ള​തൊ​ക്കെ​യും ഉണ്ടാക്കിയ ദൈവം സ്വർഗ​ത്തി​നും ഭൂമി​ക്കും നാഥനായതുകൊണ്ട്‌+ മനുഷ്യർ പണിത ദേവാ​ല​യ​ങ്ങ​ളിൽ വസിക്കു​ന്നില്ല.+ 25  ദൈവത്തിന്‌ ഒന്നി​ന്റെ​യും ആവശ്യ​മില്ല, മനുഷ്യ​രു​ടെ ശുശ്രൂ​ഷ​യും ആവശ്യ​മില്ല.+ കാരണം, ദൈവ​മാണ്‌ എല്ലാവർക്കും ജീവനും ശ്വാസവും+ മറ്റു സകലവും നൽകു​ന്നത്‌. 26  ഭൂമി മുഴുവൻ മനുഷ്യർ വസിക്കാ​നാ​യി ദൈവം ഒരു മനുഷ്യനിൽനിന്ന്‌+ എല്ലാ ജനതക​ളെ​യും ഉണ്ടാക്കി;+ മനുഷ്യ​വാ​സ​ത്തിന്‌ അതിർത്തി​ക​ളും നിശ്ചി​ത​കാ​ല​ഘ​ട്ട​ങ്ങ​ളും നിർണ​യി​ച്ചു;+ 27  കാരണം, തന്നെ മനുഷ്യർ അന്വേ​ഷി​ക്കാ​നും തപ്പിത്തി​രഞ്ഞ്‌ കണ്ടെത്താ​നും ദൈവം ആഗ്രഹി​ക്കു​ന്നു.+ വാസ്‌ത​വ​ത്തിൽ, ദൈവം നമ്മിൽ ആരിൽനി​ന്നും അകന്നി​രി​ക്കു​ന്നില്ല. 28  ദൈവം കാരണ​മാ​ണ​ല്ലോ നമ്മൾ ജീവി​ക്കു​ക​യും ചലിക്കു​ക​യും നിലനിൽക്കു​ക​യും ചെയ്യു​ന്നത്‌. ‘നമ്മളും അവന്റെ മക്കളാണ്‌’ എന്നു നിങ്ങളു​ടെ കവിക​ളിൽ ചിലരും പറഞ്ഞി​ട്ടി​ല്ലേ? 29  “അതു​കൊണ്ട്‌, നമ്മൾ ദൈവ​ത്തി​ന്റെ മക്കളായ സ്ഥിതിക്ക്‌,+ മനുഷ്യ​രായ നമ്മുടെ കലാവി​രു​തും ഭാവന​യും കൊണ്ട്‌ പൊന്നി​ലോ വെള്ളി​യി​ലോ കല്ലിലോ തീർത്ത എന്തെങ്കി​ലും​പോ​ലെ​യാ​ണു ദൈവം എന്നു വിചാ​രി​ക്ക​രുത്‌.+ 30  കഴിഞ്ഞ കാലങ്ങ​ളിൽ ദൈവം അത്തരം അറിവി​ല്ലായ്‌മ കാര്യ​മാ​യെ​ടു​ത്തില്ല എന്നതു സത്യമാ​ണ്‌.+ എന്നാൽ ഇപ്പോൾ എല്ലായി​ട​ത്തു​മുള്ള മനുഷ്യ​രോ​ടു മാനസാ​ന്ത​ര​പ്പെ​ടാൻ ദൈവം പ്രഖ്യാ​പി​ക്കു​ന്നു. 31  കാരണം താൻ നിയമിച്ച ഒരാളെ ഉപയോ​ഗിച്ച്‌ ഭൂലോ​കത്തെ മുഴുവൻ നീതി​യോ​ടെ ന്യായം വിധിക്കാൻ+ ദൈവം ഒരു ദിവസം നിശ്ചയി​ച്ചി​ട്ടുണ്ട്‌. ആ വ്യക്തിയെ മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ച്ച​തി​ലൂ​ടെ ദൈവം സകലർക്കും അതിന്‌ ഉറപ്പു നൽകു​ക​യും ചെയ്‌തി​രി​ക്കു​ന്നു.”+ 32  മരിച്ചവരുടെ പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച്‌ കേട്ട​പ്പോൾ ചിലർ പൗലോ​സി​നെ പരിഹ​സി​ച്ചു.+ എന്നാൽ വേറെ ചിലർ, “ഞങ്ങൾക്കു വീണ്ടും ഇതെക്കു​റിച്ച്‌ കേൾക്ക​ണ​മെ​ന്നുണ്ട്‌” എന്നു പറഞ്ഞു. 33  അങ്ങനെ പൗലോ​സ്‌ അവി​ടെ​നിന്ന്‌ പോയി. 34  എന്നാൽ ചിലർ പൗലോ​സി​നോ​ടു ചേർന്ന്‌ വിശ്വാ​സി​ക​ളാ​യി​ത്തീർന്നു. അക്കൂട്ട​ത്തിൽ അരയോ​പ​ഗസ്‌ കോട​തി​യി​ലെ ഒരു ന്യായാ​ധി​പ​നായ ദിയൊ​നു​സ്യോ​സും ദമരിസ്‌ എന്നൊരു സ്‌ത്രീ​യും മറ്റു ചിലരും ഉണ്ടായി​രു​ന്നു.

അടിക്കുറിപ്പുകള്‍

അഥവാ “ഭൂമി​യി​ലെ​ങ്ങും പ്രശ്‌നങ്ങൾ ഉണ്ടാക്കി​യവർ.”
അഥവാ “ശ്രേഷ്‌ഠ​മ​ന​സ്‌ക​രാ​യി​രു​ന്നു.”
അക്ഷ. “ആത്മാവ്‌.”
അഥവാ “അവിടം സന്ദർശി​ക്കുന്ന.”
അഥവാ “മതഭക്ത​രാ​ണെന്ന്‌.”