അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പ്രവൃത്തികൾ 18:1-28

  • കൊരി​ന്തിൽ പൗലോ​സി​ന്റെ ശുശ്രൂഷ (1-17)

  • സിറി​യ​യി​ലെ അന്ത്യോ​ക്യ​യിൽ മടങ്ങി​യെ​ത്തു​ന്നു (18-22)

  • പൗലോ​സ്‌ ഗലാത്യ​യി​ലേ​ക്കും ഫ്രുഗ്യ​യി​ലേ​ക്കും (23)

  • വാക്‌സാ​മർഥ്യ​മുള്ള അപ്പൊ​ല്ലോ​സി​നു സഹായം ലഭിക്കു​ന്നു (24-28)

18  ഇതിനു ശേഷം പൗലോ​സ്‌ ആതൻസിൽനി​ന്ന്‌ കൊരി​ന്തി​ലേക്കു പോയി.  പൊന്തൊസുകാരനായ അക്വില+ എന്ന ജൂത​നെ​യും ഭാര്യ പ്രിസ്‌കി​ല്ല​യെ​യും പൗലോ​സ്‌ അവി​ടെ​വെച്ച്‌ കണ്ടു. ജൂതന്മാ​രെ​ല്ലാം റോം വിട്ട്‌ പോക​ണ​മെന്ന ക്ലൗദ്യൊ​സി​ന്റെ കല്‌പ​ന​യ​നു​സ​രിച്ച്‌ ആയിട​യ്‌ക്ക്‌ ഇറ്റലി​യിൽനിന്ന്‌ എത്തിയ​താ​യി​രു​ന്നു അവർ. പൗലോ​സ്‌ അവരുടെ അടുത്ത്‌ ചെന്നു.  അവരും പൗലോ​സി​നെ​പ്പോ​ലെ കൂടാ​ര​പ്പ​ണി​ക്കാ​രാ​യി​രു​ന്നു. അതു​കൊണ്ട്‌ പൗലോ​സ്‌ അവരുടെ വീട്ടിൽ താമസി​ച്ച്‌ അവരോ​ടൊ​പ്പം ജോലി ചെയ്‌തു.+  അതോടൊപ്പം പൗലോ​സ്‌ ശബത്തുതോറും+ സിന​ഗോ​ഗിൽ പ്രസംഗിക്കുകയും*+ ബോധ്യം വരുത്തുന്ന രീതി​യിൽ ജൂതന്മാ​രോ​ടും ഗ്രീക്കു​കാ​രോ​ടും സംസാ​രി​ക്കു​ക​യും ചെയ്‌തു.  മാസിഡോണിയയിൽനിന്ന്‌ ശീലാസും+ തിമൊഥെയൊസും+ എത്തിയ​തോ​ടെ, യേശു​ത​ന്നെ​യാ​ണു ക്രിസ്‌തു എന്നു ജൂതന്മാർക്കു തെളി​യി​ച്ചു​കൊ​ടു​ത്തു​കൊണ്ട്‌ പൗലോ​സ്‌ ദൈവ​വ​ചനം പ്രസം​ഗി​ക്കു​ന്ന​തിൽ മുഴുകി.+  എന്നാൽ ജൂതന്മാർ പൗലോ​സി​നെ എതിർക്കു​ക​യും പൗലോ​സി​നോ​ടു മോശ​മാ​യി സംസാ​രി​ക്കു​ക​യും ചെയ്‌തു​കൊ​ണ്ടി​രു​ന്ന​തി​നാൽ പൗലോ​സ്‌ വസ്‌ത്രം കുടഞ്ഞിട്ട്‌+ അവരോ​ട്‌, “നിങ്ങളു​ടെ രക്തം നിങ്ങളു​ടെ തലമേൽത്തന്നെ ഇരിക്കട്ടെ.+ ഞാൻ കുറ്റക്കാ​രനല്ല.+ ഇനിമു​തൽ ഞാൻ ജനതക​ളിൽപ്പെ​ട്ട​വ​രു​ടെ അടു​ത്തേക്കു പോകു​ക​യാണ്‌”+ എന്നു പറഞ്ഞു.  അങ്ങനെ പൗലോ​സ്‌ അവിടം* വിട്ട്‌, ദൈവ​ഭ​ക്ത​നായ തീസി​യോസ്‌ യുസ്‌തൊ​സി​ന്റെ വീട്ടിൽ ചെന്നു. സിന​ഗോ​ഗിന്‌ അടുത്താ​യി​രു​ന്നു അദ്ദേഹ​ത്തി​ന്റെ വീട്‌.  സിനഗോഗിന്റെ അധ്യക്ഷ​നായ ക്രിസ്‌പൊസും+ വീട്ടി​ലുള്ള എല്ലാവ​രും കർത്താ​വിൽ വിശ്വ​സി​ച്ചു. ദൈവ​വ​ചനം കേട്ട കുറെ കൊരി​ന്തു​കാ​രും വിശ്വ​സിച്ച്‌ സ്‌നാ​ന​മേറ്റു.  മാത്രമല്ല, കർത്താവ്‌ രാത്രി​യിൽ ഒരു ദർശന​ത്തിൽ പൗലോ​സി​നോട്‌ ഇങ്ങനെ പറയു​ക​യും ചെയ്‌തു: “പേടി​ക്കേണ്ടാ. പ്രസം​ഗി​ച്ചു​കൊ​ണ്ടി​രി​ക്കുക; മിണ്ടാ​തി​രി​ക്ക​രുത്‌. 10  ഞാൻ നിന്റെ​കൂ​ടെ​യുണ്ട്‌.+ ആരും നിന്നെ ആക്രമി​ക്കു​ക​യോ അപായ​പ്പെ​ടു​ത്തു​ക​യോ ഇല്ല. ഈ നഗരത്തിൽ എനിക്ക്‌ ഇനിയും അനേക​രുണ്ട്‌.” 11  അങ്ങനെ പൗലോ​സ്‌ ദൈവ​ത്തി​ന്റെ വചനം പഠിപ്പി​ച്ചു​കൊണ്ട്‌ ഒരു വർഷവും ആറു മാസവും അവിടെ താമസി​ച്ചു. 12  എന്നാൽ ഗല്ലി​യോൻ അഖായ​യു​ടെ നാടുവാഴിയായിരിക്കെ* ജൂതന്മാർ പൗലോ​സിന്‌ എതിരെ സംഘടി​ച്ച്‌ പൗലോ​സി​നെ ന്യായാ​സ​ന​ത്തി​നു മുമ്പാകെ കൊണ്ടു​ചെന്നു. 13  എന്നിട്ട്‌ അവർ, “ഈ മനുഷ്യൻ നിയമ​വി​രു​ദ്ധ​മായ വിധത്തിൽ ദൈവത്തെ ആരാധി​ക്കാൻ ആളുകളെ പ്രേരി​പ്പി​ക്കു​ന്നു” എന്നു പറഞ്ഞു. 14  എന്നാൽ പൗലോ​സ്‌ സംസാ​രി​ക്കാൻ ഒരുങ്ങി​യ​പ്പോൾ ഗല്ലി​യോൻ ജൂതന്മാ​രോ​ടു പറഞ്ഞു: “ജൂതന്മാ​രേ, എന്തെങ്കി​ലും അന്യാ​യ​ത്തെ​യോ ഗുരു​ത​ര​മായ കുറ്റകൃ​ത്യ​ത്തെ​യോ കുറി​ച്ചാ​ണു നിങ്ങൾക്കു പറയാ​നു​ണ്ടാ​യി​രു​ന്ന​തെ​ങ്കിൽ ഉറപ്പാ​യും ഞാൻ അതു ക്ഷമയോ​ടെ കേട്ടേനേ. 15  എന്നാൽ ഇതു വാക്കു​ക​ളെ​യും പേരു​ക​ളെ​യും നിങ്ങളു​ടെ നിയമ​ത്തെ​യും ചൊല്ലി​യുള്ള തർക്കമായതുകൊണ്ട്‌+ നിങ്ങൾതന്നെ പരിഹ​രി​ച്ചു​കൊ​ള്ളുക. ഇത്തരം കാര്യ​ങ്ങൾക്കു വിധി കല്‌പി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നില്ല.” 16  എന്നിട്ട്‌ ഗല്ലി​യോൻ അവരെ ന്യായാ​സ​ന​ത്തി​നു മുന്നിൽനി​ന്ന്‌ പുറത്താ​ക്കി. 17  അവർ എല്ലാവ​രും ചേർന്ന്‌ സിന​ഗോ​ഗി​ന്റെ അധ്യക്ഷ​നായ സോസ്ഥനേസിനെ+ പിടിച്ച്‌ ന്യായാ​സ​ന​ത്തി​നു മുന്നിൽവെച്ച്‌ തല്ലി. എന്നാൽ ഗല്ലി​യോൻ ഇതി​ലൊ​ന്നും ഇടപെ​ട്ടില്ല. 18  കുറെ ദിവസം അവിടെ താമസി​ച്ച​ശേഷം പൗലോ​സ്‌ സഹോ​ദ​ര​ന്മാ​രോ​ടു യാത്ര പറഞ്ഞ്‌ പ്രിസ്‌കി​ല്ല​യു​ടെ​യും അക്വി​ല​യു​ടെ​യും കൂടെ സിറി​യ​യി​ലേക്കു കപ്പൽ കയറി. ഒരു നേർച്ച​യു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ കെംക്രെയയിൽവെച്ച്‌+ പൗലോ​സ്‌ തലമുടി പറ്റെ മുറിച്ചു. 19  എഫെസൊസ്‌ നഗരത്തിൽ എത്തിയ​പ്പോൾ അവരെ അവിടെ വിട്ട്‌ പൗലോ​സ്‌ തനിയെ സിന​ഗോ​ഗിൽ ചെന്ന്‌ ജൂതന്മാ​രു​മാ​യി ന്യായ​വാ​ദം ചെയ്‌തു.+ 20  കുറെ കാലം​കൂ​ടെ അവിടെ താമസി​ക്കാൻ അവർ പലവട്ടം അപേക്ഷി​ച്ചെ​ങ്കി​ലും പൗലോ​സ്‌ സമ്മതി​ച്ചില്ല. 21  “യഹോവയുടെ* ഇഷ്ടമെ​ങ്കിൽ ഞാൻ വീണ്ടും നിങ്ങളു​ടെ അടു​ത്തേക്കു വരും” എന്നു പറഞ്ഞ്‌ പൗലോ​സ്‌ യാത്ര തിരിച്ചു. പിന്നെ എഫെ​സൊ​സിൽനിന്ന്‌ കപ്പൽ കയറി 22  കൈസര്യയിൽ എത്തി. സഭയിൽ* ചെന്ന്‌ എല്ലാവ​രെ​യും കണ്ടശേഷം അന്ത്യോ​ക്യ​യി​ലേക്കു പോയി.+ 23  കുറെ നാൾ അവിടെ താമസി​ച്ച​ശേഷം പൗലോ​സ്‌ അവിടം വിട്ട്‌ ഗലാത്യ​യി​ലെ​യും ഫ്രുഗ്യയിലെയും+ നഗരങ്ങൾതോ​റും സഞ്ചരിച്ച്‌ ശിഷ്യ​ന്മാ​രെ​യെ​ല്ലാം ബലപ്പെ​ടു​ത്തി.+ 24  അലക്‌സാൻഡ്രിയക്കാരനായ അപ്പൊല്ലോസ്‌+ എന്നൊരു ജൂതൻ എഫെ​സൊ​സിൽ എത്തി. വാക്‌സാ​മർഥ്യ​വും തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റിച്ച്‌ നല്ല അറിവും ഉള്ളയാ​ളാ​യി​രു​ന്നു അപ്പൊ​ല്ലോസ്‌. 25  യഹോവയുടെ* മാർഗ​ത്തിൽ പരിശീ​ലനം ലഭിച്ചി​രുന്ന അപ്പൊ​ല്ലോസ്‌ ദൈവാ​ത്മാ​വിൽ ജ്വലിച്ച്‌ യേശു​വി​നെ​ക്കു​റിച്ച്‌ കൃത്യ​ത​യോ​ടെ പ്രസം​ഗി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. പക്ഷേ യോഹ​ന്നാ​ന്റെ സ്‌നാ​ന​ത്തെ​ക്കു​റിച്ച്‌ മാത്രമേ അപ്പൊ​ല്ലോ​സിന്‌ അറിയാ​മാ​യി​രു​ന്നു​ള്ളൂ. 26  അപ്പൊല്ലോസ്‌ സിന​ഗോ​ഗിൽ ചെന്ന്‌ ധൈര്യ​ത്തോ​ടെ പ്രസം​ഗി​ക്കാൻതു​ടങ്ങി. അപ്പൊ​ല്ലോ​സി​ന്റെ പ്രസംഗം കേട്ട പ്രിസ്‌കി​ല്ല​യും അക്വിലയും+ അപ്പൊ​ല്ലോ​സി​നെ കൂട്ടി​ക്കൊ​ണ്ടു​പോ​യി ദൈവ​ത്തി​ന്റെ മാർഗ​ത്തെ​ക്കു​റിച്ച്‌ കൂടുതൽ കൃത്യ​മാ​യി വിവരി​ച്ചു​കൊ​ടു​ത്തു. 27  പിന്നെ അപ്പൊ​ല്ലോസ്‌ അഖായ​യി​ലേക്കു പോകാൻതു​ട​ങ്ങി​യ​പ്പോൾ അപ്പൊ​ല്ലോ​സി​നെ സ്വീക​രി​ക്ക​ണ​മെന്ന്‌ അപേക്ഷി​ച്ചു​കൊണ്ട്‌ സഹോ​ദ​ര​ന്മാർ അവി​ടെ​യുള്ള ശിഷ്യ​ന്മാർക്ക്‌ എഴുതി. അവിടെ എത്തിയ അപ്പൊ​ല്ലോസ്‌, ദൈവ​ത്തി​ന്റെ അനർഹ​ദ​യ​യാൽ വിശ്വാ​സ​ത്തി​ലേക്കു വന്നവരെ ഒരുപാ​ടു സഹായി​ച്ചു. 28  ജൂതന്മാരുടെ പഠിപ്പി​ക്ക​ലു​കൾ തെറ്റാ​ണെന്ന്‌ ഉത്സാഹ​ത്തോ​ടെ പരസ്യ​മാ​യി തെളി​യി​ക്കു​ക​യും യേശു​ത​ന്നെ​യാ​ണു ക്രിസ്‌തു എന്നു തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ കാണി​ച്ചു​കൊ​ടു​ക്കു​ക​യും ചെയ്‌തു.+

അടിക്കുറിപ്പുകള്‍

അഥവാ “സിന​ഗോ​ഗിൽ ചെന്ന്‌ അവരോ​ടു ന്യായ​വാ​ദം ചെയ്യു​ക​യും.”
അതായത്‌, സിന​ഗോ​ഗ്‌.
ഒരു റോമൻ സംസ്ഥാ​ന​ത്തി​ന്റെ ഗവർണർ. പദാവലി കാണുക.
അനു. എ5 കാണുക.
സാധ്യതയനുസരിച്ച്‌, യരുശ​ലേ​മി​ലെ സഭ.
അനു. എ5 കാണുക.