അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പ്രവൃത്തികൾ 19:1-41

  • പൗലോ​സ്‌ എഫെ​സൊ​സിൽ; ചിലർ വീണ്ടും സ്‌നാ​ന​മേൽക്കു​ന്നു (1-7)

  • പൗലോ​സി​ന്റെ പഠിപ്പി​ക്കൽരീ​തി (8-10)

  • ഭൂതങ്ങ​ളു​ടെ പ്രവർത്ത​ന​ത്തി​ന്മ​ധ്യേ​യും വിജയം (11-20)

  • എഫെ​സൊ​സിൽ ലഹള (21-41)

19  അപ്പൊല്ലോസ്‌+ കൊരി​ന്തി​ലാ​യി​രി​ക്കു​മ്പോൾ പൗലോ​സ്‌ ഉൾപ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ യാത്ര ചെയ്‌ത്‌ എഫെ​സൊ​സിൽ എത്തി.+ അവിടെ പൗലോ​സ്‌ ചില ശിഷ്യ​ന്മാ​രെ കണ്ടു.  പൗലോസ്‌ അവരോ​ട്‌, “വിശ്വാ​സി​ക​ളാ​യി​ത്തീർന്ന​പ്പോൾ നിങ്ങൾക്കു പരിശു​ദ്ധാ​ത്മാവ്‌ ലഭിച്ചോ”+ എന്നു ചോദി​ച്ച​പ്പോൾ അവർ, “പരിശു​ദ്ധാ​ത്മാ​വോ? അങ്ങനെ​യൊ​രു കാര്യ​ത്തെ​ക്കു​റിച്ച്‌ ഞങ്ങൾ കേട്ടി​ട്ടു​പോ​ലു​മില്ല” എന്നു പറഞ്ഞു.  അപ്പോൾ പൗലോ​സ്‌, “പിന്നെ ഏതു സ്‌നാ​ന​മാ​ണു നിങ്ങൾ സ്വീക​രി​ച്ചത്‌” എന്നു ചോദി​ച്ചു. “യോഹ​ന്നാ​ന്റെ സ്‌നാനം”+ എന്ന്‌ അവർ പറഞ്ഞു.  പൗലോസ്‌ പറഞ്ഞു: “മാനസാ​ന്ത​ര​ത്തി​ന്റെ അടയാ​ള​മായ സ്‌നാ​ന​മാ​ണു യോഹ​ന്നാൻ ചെയ്യി​ച്ചത്‌.+ തനിക്കു പിന്നാലെ വരുന്ന​വ​നിൽ,+ അതായത്‌ യേശു​വിൽ, വിശ്വ​സി​ക്കാ​നാ​ണ​ല്ലോ യോഹ​ന്നാൻ ആളുക​ളോ​ടു പറഞ്ഞത്‌.”  ഇതു കേട്ട​പ്പോൾ അവർ കർത്താ​വായ യേശു​വി​ന്റെ നാമത്തിൽ സ്‌നാ​ന​മേറ്റു.  പൗലോസ്‌ അവരുടെ മേൽ കൈകൾ വെച്ച​പ്പോൾ പരിശു​ദ്ധാ​ത്മാവ്‌ അവരുടെ മേൽ വന്നു.+ അവർ പ്രവചി​ക്കാ​നും മറ്റു ഭാഷക​ളിൽ സംസാ​രി​ക്കാ​നും തുടങ്ങി.+  ഏകദേശം 12 പുരു​ഷ​ന്മാർ അവി​ടെ​യു​ണ്ടാ​യി​രു​ന്നു.  പൗലോസ്‌ സിന​ഗോ​ഗിൽ ചെന്ന്‌+ ധൈര്യ​ത്തോ​ടെ മൂന്നു മാസം ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗങ്ങൾ നടത്തി,+ ബോധ്യം വരുത്തുന്ന രീതി​യിൽ അവരോ​ടു ന്യായ​വാ​ദം ചെയ്‌തു.  എന്നാൽ മർക്കട​മു​ഷ്ടി​ക്കാ​രായ ചിലർ അതു വിശ്വ​സി​ക്കാ​തെ ജനത്തിനു മുമ്പാകെ ഈ മാർഗത്തെക്കുറിച്ച്‌*+ അപവാദം പറഞ്ഞു. അപ്പോൾ പൗലോ​സ്‌ അവരെ വിട്ട്‌+ ശിഷ്യ​ന്മാ​രെ​യും കൂട്ടി തുറ​ന്നൊ​സി​ന്റെ സ്‌കൂ​ളി​ലെ ഹാളിൽ ചെന്ന്‌ ദിവസ​വും പ്രസം​ഗങ്ങൾ നടത്തി. 10  ഇതു രണ്ടു വർഷം തുടർന്നു. അങ്ങനെ ഏഷ്യ സംസ്ഥാ​നത്ത്‌ താമസി​ച്ചി​രുന്ന ജൂതന്മാ​രും ഗ്രീക്കു​കാ​രും എല്ലാം കർത്താ​വി​ന്റെ വചനം കേട്ടു. 11  ദൈവം പൗലോ​സി​ലൂ​ടെ അസാധാ​ര​ണ​മായ അത്ഭുതങ്ങൾ ചെയ്‌തു​കൊ​ണ്ടി​രു​ന്നു.+ 12  ആളുകൾക്കു പൗലോ​സി​ന്റെ ദേഹത്ത്‌ മുട്ടിയ ഒരു തൂവാ​ല​യോ വസ്‌ത്ര​മോ കൊടു​ത്താൽപ്പോ​ലും അവരുടെ രോഗങ്ങൾ മാറുകയും+ ദുഷ്ടാത്മാക്കൾ* പുറത്ത്‌ പോകു​ക​യും ചെയ്യു​മാ​യി​രു​ന്നു.+ 13  ഭൂതങ്ങളെ പുറത്താ​ക്കി​ക്കൊണ്ട്‌ ചുറ്റി​സ​ഞ്ച​രിച്ച ചില ജൂതന്മാ​രും ദുഷ്ടാ​ത്മാ​ക്ക​ളു​ള്ള​വരെ കർത്താ​വായ യേശു​വി​ന്റെ നാമത്തിൽ സുഖ​പ്പെ​ടു​ത്താൻ ശ്രമിച്ചു. അവർ ഇങ്ങനെ പറയു​മാ​യി​രു​ന്നു: “പൗലോ​സ്‌ പ്രസം​ഗി​ക്കുന്ന യേശു​വി​ന്റെ നാമത്തിൽ ഞാൻ നിന്നോ​ട്‌ ആജ്ഞാപി​ക്കു​ന്നു.”+ 14  ജൂതന്മാരുടെ ഒരു മുഖ്യ​പു​രോ​ഹി​ത​നായ സ്‌കേ​വ​യു​ടെ ഏഴ്‌ ആൺമക്ക​ളും ഇങ്ങനെ ചെയ്യു​മാ​യി​രു​ന്നു. 15  എന്നാൽ ദുഷ്ടാ​ത്മാവ്‌ അവരോ​ട്‌, “യേശു​വി​നെ എനിക്ക്‌ അറിയാം,+ പൗലോ​സി​നെ​യും അറിയാം,+ എന്നാൽ നിങ്ങൾ ആരാണ്‌” എന്നു ചോദി​ച്ചു. 16  എന്നിട്ട്‌ ദുഷ്ടാ​ത്മാ​വുള്ള മനുഷ്യൻ അവരുടെ മേൽ ചാടി​വീണ്‌ ഓരോ​രു​ത്ത​രെ​യാ​യി കീഴ്‌പെ​ടു​ത്തി. അങ്ങനെ പരി​ക്കേറ്റ്‌, നഗ്നരായി അവർക്ക്‌ ആ വീട്ടിൽനി​ന്ന്‌ ഓടി​പ്പോ​കേ​ണ്ടി​വന്നു. 17  ഇത്‌ എഫെ​സൊ​സിൽ താമസി​ച്ചി​രുന്ന എല്ലാ ഗ്രീക്കു​കാ​രും ജൂതന്മാ​രും അറിഞ്ഞു, എല്ലാവർക്കും ഭയമായി. അങ്ങനെ കർത്താ​വായ യേശു​വി​ന്റെ പേര്‌ ഒന്നി​നൊ​ന്നു മഹത്ത്വ​മു​ള്ള​താ​യി​ത്തീർന്നു. 18  വിശ്വാസികളായിത്തീർന്ന പലരും വന്ന്‌ തങ്ങൾ ചെയ്‌തു​കൊ​ണ്ടി​രുന്ന പാപങ്ങൾ പരസ്യ​മാ​യി ഏറ്റുപ​റ​യു​ക​യും തെറ്റുകൾ സമ്മതി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. 19  മന്ത്രപ്രയോഗങ്ങൾ നടത്തി​യി​രുന്ന ധാരാളം പേർ അവരുടെ പുസ്‌ത​ക​ങ്ങ​ളെ​ല്ലാം കൊണ്ടു​വന്ന്‌ എല്ലാവ​രു​ടെ​യും മുന്നിൽവെച്ച്‌ കത്തിച്ചു​ക​ളഞ്ഞു.+ അവർ അവയുടെ വില കണക്കു​കൂ​ട്ടി. അത്‌ 50,000 വെള്ളി​ക്കാ​ശു വരുമാ​യി​രു​ന്നു. 20  ഇങ്ങനെ യഹോവയുടെ* വചനം പ്രചരി​ക്കു​ക​യും ശക്തിയാർജി​ക്കു​ക​യും ചെയ്‌തു.+ 21  ഈ സംഭവ​ങ്ങ​ളെ​ല്ലാം കഴിഞ്ഞ​പ്പോൾ, മാസിഡോണിയയിലേക്കും+ അഖായ​യി​ലേ​ക്കും അതിനു ശേഷം യരുശ​ലേ​മി​ലേ​ക്കും പോകാൻ പൗലോ​സ്‌ തീരു​മാ​നി​ച്ചു.+ “അവിടെ എത്തിയി​ട്ട്‌ എനിക്കു റോമി​ലും പോകണം”+ എന്നു പൗലോ​സ്‌ പറഞ്ഞു. 22  തനിക്കു ശുശ്രൂഷ ചെയ്‌ത​വ​രിൽ തിമൊ​ഥെ​യൊസ്‌,+ എരസ്‌തൊസ്‌+ എന്നീ രണ്ടു പേരെ പൗലോ​സ്‌ മാസി​ഡോ​ണി​യ​യി​ലേക്ക്‌ അയച്ചു. എന്നാൽ പൗലോ​സ്‌ കുറച്ച്‌ കാലം​കൂ​ടെ ഏഷ്യ സംസ്ഥാ​നത്ത്‌ താമസി​ച്ചു. 23  അക്കാലത്ത്‌ ഈ മാർഗത്തെച്ചൊല്ലി*+ വലിയ കലഹം ഉണ്ടായി.+ 24  വെള്ളികൊണ്ട്‌ അർത്തെ​മിസ്‌ ദേവി​യു​ടെ ക്ഷേത്ര​ത്തി​ന്റെ രൂപങ്ങൾ നിർമി​ച്ചി​രുന്ന ദമേ​ത്രി​യൊസ്‌ എന്നൊരു വെള്ളി​പ്പ​ണി​ക്കാ​ര​നു​ണ്ടാ​യി​രു​ന്നു. അയാൾ മറ്റു ശില്‌പി​കൾക്കു വലിയ ലാഭം ഉണ്ടാക്കി​ക്കൊ​ടു​ത്തി​രു​ന്നു.+ 25  അവരെയും ആ പണിയിൽ ഏർപ്പെ​ട്ടി​രുന്ന മറ്റുള്ള​വ​രെ​യും വിളി​ച്ചു​കൂ​ട്ടി അയാൾ ഇങ്ങനെ പറഞ്ഞു: “പുരു​ഷ​ന്മാ​രേ, നമ്മുടെ സമ്പാദ്യം മുഴുവൻ ഈ കച്ചവട​ത്തിൽനി​ന്നു​ള്ള​താ​ണെന്നു നിങ്ങൾക്കു നന്നായി അറിയാ​മ​ല്ലോ. 26  എന്നാൽ പൗലോ​സ്‌ എന്ന ആ മനുഷ്യൻ എഫെസൊസിൽ+ മാത്രമല്ല, ഏഷ്യ സംസ്ഥാ​നത്ത്‌ മുഴുവൻ നടന്ന്‌, കൈ​കൊണ്ട്‌ ഉണ്ടാക്കിയ ദൈവ​ങ്ങ​ളൊ​ന്നും ദൈവങ്ങളല്ല+ എന്നു പറഞ്ഞ്‌ വിശ്വ​സി​പ്പിച്ച്‌ വലി​യൊ​രു കൂട്ടം ആളുകളെ വഴി​തെ​റ്റി​ച്ചി​രി​ക്കു​ന്നതു നിങ്ങൾ കാണു​ക​യും കേൾക്കു​ക​യും ചെയ്യു​ന്നി​ല്ലേ? 27  ഇങ്ങനെ പോയാൽ നമ്മുടെ ഈ കച്ചവട​ത്തി​നു മാന​ക്കേട്‌ ഉണ്ടാകു​മെന്നു മാത്രമല്ല, അർത്തെ​മിസ്‌ മഹാ​ദേ​വി​യു​ടെ ക്ഷേത്രം ഒന്നുമ​ല്ലാ​താ​കു​ക​യും ഏഷ്യ സംസ്ഥാനം തുടങ്ങി ഭൂലോ​കം മുഴു​വ​നും ആരാധി​ക്കുന്ന ആ ദേവി​യു​ടെ പ്രതാപം അസ്‌ത​മി​ക്കു​ക​യും ചെയ്യും എന്ന ഒരു വലിയ അപകട​വു​മുണ്ട്‌.” 28  ഇതു കേട്ട്‌ ദേഷ്യം മൂത്ത അവർ, “എഫെസ്യ​രു​ടെ അർത്തെ​മിസ്‌ മഹോ​ന്ന​ത​യാണ്‌!” എന്ന്‌ ആർത്തു​വി​ളി​ക്കാൻതു​ടങ്ങി. 29  നഗരത്തിൽ ആകെ ബഹളമാ​യി. അവർ എല്ലാവ​രും ചേർന്ന്‌ പൗലോ​സി​ന്റെ സഹയാ​ത്രി​ക​രായ ഗായൊ​സ്‌, അരിസ്‌തർഹോസ്‌+ എന്നീ മാസി​ഡോ​ണി​യ​ക്കാ​രെ വലിച്ചി​ഴ​ച്ചു​കൊണ്ട്‌ പ്രദർശ​ന​ശാ​ല​യി​ലേക്കു പാഞ്ഞു​ക​യറി. 30  പൗലോസ്‌ ജനക്കൂ​ട്ട​ത്തിന്‌ ഇടയി​ലേക്കു പോകാൻ ഒരുങ്ങി​യെ​ങ്കി​ലും ശിഷ്യ​ന്മാർ അതിന്‌ അനുവ​ദി​ച്ചില്ല. 31  ഉത്സവങ്ങളുടെയും മത്സരങ്ങ​ളു​ടെ​യും സംഘാ​ട​ക​രിൽ പൗലോ​സു​മാ​യി സൗഹൃ​ദ​ത്തി​ലാ​യി​രുന്ന ചിലർ ആളയച്ച്‌, പ്രദർശ​ന​ശാ​ല​യി​ലേക്കു പോകു​ന്നത്‌ അപകട​മാ​ണെന്നു പൗലോ​സി​നു മുന്നറി​യി​പ്പു കൊടു​ത്തു. 32  ജനക്കൂട്ടം ആകെ കലങ്ങി​മ​റി​യു​ക​യാ​യി​രു​ന്നു. ആളുകൾ അതുമി​തു​മൊ​ക്കെ വിളി​ച്ചു​പ​റഞ്ഞു. തങ്ങൾ എന്തിനാ​ണ്‌ അവിടെ വന്നുകൂ​ടി​യ​തെ​ന്നു​പോ​ലും അവരിൽ മിക്കവർക്കും അറിയി​ല്ലാ​യി​രു​ന്നു. 33  ജൂതന്മാർ അലക്‌സാ​ണ്ട​റി​നെ മുന്നി​ലേക്കു തള്ളിവി​ട്ട​പ്പോൾ അയാൾ സംസാ​രി​ക്ക​ണ​മെന്നു ജനക്കൂട്ടം ആവശ്യ​പ്പെട്ടു. അലക്‌സാ​ണ്ടർ കൈ​കൊണ്ട്‌ ആംഗ്യം കാണി​ച്ചിട്ട്‌ ജനത്തോ​ടു വാദി​ക്കാൻ ഒരുങ്ങി. 34  എന്നാൽ അയാൾ ഒരു ജൂതനാ​ണെന്നു മനസ്സി​ലാ​യ​പ്പോൾ അവരെ​ല്ലാം ഒരേ സ്വരത്തിൽ, “എഫെസ്യ​രു​ടെ അർത്തെ​മിസ്‌ മഹോ​ന്ന​ത​യാണ്‌!” എന്ന്‌ ആർത്തു​വി​ളി​ച്ചു. രണ്ടു മണിക്കൂ​റോ​ളം അവർ അതു തുടർന്നു. 35  ഒടുവിൽ നഗരാ​ധി​കാ​രി ജനക്കൂ​ട്ടത്തെ ശാന്തരാ​ക്കി​യിട്ട്‌ അവരോ​ടു പറഞ്ഞു: “എഫെ​സൊ​സി​ലെ പുരു​ഷ​ന്മാ​രേ, അർത്തെ​മിസ്‌ മഹാ​ദേ​വി​യു​ടെ​യും ആകാശ​ത്തു​നിന്ന്‌ വീണ പ്രതി​മ​യു​ടെ​യും ക്ഷേത്രം സംരക്ഷി​ക്കുന്ന നഗരമാ​ണ്‌ എഫെ​സൊസ്‌ എന്ന്‌ ആർക്കാണ്‌ അറിയാ​ത്തത്‌? 36  ഈ കാര്യങ്ങൾ ആർക്കും നിഷേ​ധി​ക്കാൻ പറ്റില്ല. അതു​കൊണ്ട്‌ നിങ്ങൾ ശാന്തരാ​കൂ; വെപ്രാ​ള​പ്പെട്ട്‌ ഒന്നും ചെയ്യരു​ത്‌. 37  നിങ്ങൾ പിടി​ച്ചു​കൊ​ണ്ടു​വന്ന ഈ പുരു​ഷ​ന്മാർ ക്ഷേത്രങ്ങൾ കവർച്ച ചെയ്യു​ന്ന​വ​രോ നമ്മുടെ ദേവിയെ നിന്ദി​ക്കു​ന്ന​വ​രോ അല്ല. 38  അതുകൊണ്ട്‌ ദമേത്രിയൊസിനും+ അയാളു​ടെ കൂടെ​യുള്ള ശില്‌പി​കൾക്കും വല്ല പരാതി​യു​മു​ണ്ടെ​ങ്കിൽ കോടതി കൂടുന്ന ദിവസ​ങ്ങ​ളുണ്ട്‌, നാടു​വാ​ഴി​ക​ളു​മുണ്ട്‌.* പരാതി​കൾ അവർ അവിടെ കൊണ്ടു​വ​രട്ടെ. 39  എന്നാൽ മറ്റ്‌ എന്തെങ്കി​ലും കാര്യ​മാ​ണെ​ങ്കിൽ, അധികാ​രി​കൾ വിളി​ച്ചു​കൂ​ട്ടുന്ന പൗരസ​മി​തി​യിൽവെ​ച്ചാണ്‌ അതിനു തീരു​മാ​നം ഉണ്ടാ​ക്കേ​ണ്ടത്‌. 40  ഇങ്ങനെ കൂടി​വന്ന്‌ ലഹള ഉണ്ടാക്കി​യ​തി​നെ ന്യായീ​ക​രി​ക്കാൻ ഒരു കാരണ​വും നമുക്കു പറയാ​നില്ല. അതു​കൊണ്ട്‌ നമ്മുടെ മേൽ രാജ്യ​ദ്രോ​ഹ​ക്കു​റ്റം ചുമത്താൻ സകല സാധ്യ​ത​യു​മുണ്ട്‌.” 41  ഇങ്ങനെ പറഞ്ഞിട്ട്‌ നഗരാ​ധി​കാ​രി ജനക്കൂ​ട്ടത്തെ പിരി​ച്ചു​വി​ട്ടു.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
ഭൂതങ്ങളെ കുറി​ക്കു​ന്നു.
അനു. എ5 കാണുക.
പദാവലി കാണുക.
ഒരു റോമൻ സംസ്ഥാ​ന​ത്തി​ന്റെ ഗവർണർ. പദാവലി കാണുക.