അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പ്രവൃത്തികൾ 2:1-47

  • പെന്തി​ക്കോ​സ്‌തിൽ പരിശു​ദ്ധാ​ത്മാവ്‌ പകരുന്നു (1-13)

  • പത്രോ​സി​ന്റെ പ്രസംഗം (14-36)

  • ജനക്കൂട്ടം പത്രോ​സി​ന്റെ പ്രസം​ഗ​ത്തോ​ടു പ്രതി​ക​രി​ക്കു​ന്നു (37-41)

    • 3,000 പേർ സ്‌നാ​ന​മേറ്റു (41)

  • ക്രിസ്‌തീ​യ​കൂ​ട്ടായ്‌മ (42-47)

2  പെന്തി​ക്കോ​സ്‌ത്‌ ഉത്സവത്തി​ന്റെ ദിവസം+ അവർ ഒരിടത്ത്‌ കൂടി​യി​രി​ക്കു​ക​യാ​യി​രു​ന്നു.  പെട്ടെന്ന്‌ ആകാശ​ത്തു​നിന്ന്‌ കൊടു​ങ്കാ​റ്റി​ന്റെ ഇരമ്പൽപോ​ലെ ഒരു ശബ്ദം ഉണ്ടായി; അത്‌ അവർ കൂടി​യി​രുന്ന വീടു മുഴുവൻ കേട്ടു.+  നാക്കിന്റെ രൂപത്തിൽ തീനാ​ള​ങ്ങൾപോ​ലുള്ള എന്തോ അവർ കണ്ടു. അവ വേർതി​രിഞ്ഞ്‌ ഓരോ​ന്നും ഓരോ​രു​ത്ത​രു​ടെ മേൽ വന്ന്‌ നിന്നു.  അവർ എല്ലാവ​രും പരിശു​ദ്ധാ​ത്മാവ്‌ നിറഞ്ഞ​വ​രാ​യി,+ ആത്മാവ്‌ കൊടുത്ത കഴിവ​നു​സ​രിച്ച്‌ വ്യത്യ​സ്‌ത​ഭാ​ഷ​ക​ളിൽ സംസാ​രി​ക്കാൻതു​ടങ്ങി.+  ആകാശത്തിനു കീഴെ​യുള്ള എല്ലാ രാജ്യ​ങ്ങ​ളിൽനി​ന്നും വന്ന ഭക്തരായ ജൂതന്മാർ അപ്പോൾ യരുശ​ലേ​മി​ലു​ണ്ടാ​യി​രു​ന്നു.+  ഈ ശബ്ദം കേട്ട​പ്പോൾ ഒരു വലിയ ജനക്കൂട്ടം അവി​ടേക്കു വന്നു. അവരുടെ ഭാഷക​ളിൽ ശിഷ്യ​ന്മാർ സംസാ​രി​ക്കു​ന്നതു കേട്ട്‌ അവർ അമ്പരന്നു​പോ​യി.  അവർ അതിശ​യ​ത്തോ​ടെ ഇങ്ങനെ പറഞ്ഞു: “ഇതു കണ്ടോ, ഈ സംസാ​രി​ക്കു​ന്ന​വ​രെ​ല്ലാം ഗലീല​ക്കാ​രല്ലേ?+  പിന്നെ എങ്ങനെ​യാ​ണു നമുക്ക്‌ ഓരോ​രു​ത്തർക്കും നമ്മുടെ സ്വന്തം ഭാഷ* ഇവിടെ കേൾക്കാൻ കഴിയു​ന്നത്‌?  പാർത്തിയ, മേദ്യ,+ ഏലാം,+ മെസൊ​പ്പൊ​ത്താ​മ്യ, യഹൂദ്യ, കപ്പദോ​ക്യ, പൊ​ന്തൊസ്‌, ഏഷ്യ സം​സ്ഥാ​നം,+ 10  ഫ്രുഗ്യ, പംഫുല്യ, ഈജി​പ്‌ത്‌, കുറേ​ന​യ്‌ക്ക​ടു​ത്തുള്ള ലിബി​യ​പ്ര​ദേ​ശങ്ങൾ എന്നിവി​ട​ങ്ങ​ളിൽ താമസി​ക്കു​ന്ന​വ​രും, റോമിൽനി​ന്ന്‌ വന്ന്‌ താത്‌കാ​ലി​ക​മാ​യി അവിടെ താമസി​ക്കുന്ന ജൂതന്മാ​രും ജൂതമതം സ്വീക​രി​ച്ച​വ​രും,+ 11  ക്രേത്തരും, അറേബ്യ​ക്കാ​രും ആയ നമ്മളെ​ല്ലാം അവർ നമ്മുടെ ഭാഷക​ളിൽ ദൈവ​ത്തി​ന്റെ മഹാകാ​ര്യ​ങ്ങൾ പറയു​ന്നതു കേൾക്കു​ന്നു!” 12  അവർ എല്ലാവ​രും അതിശ​യ​ത്തോ​ടെ​യും പരി​ഭ്ര​മ​ത്തോ​ടെ​യും, “എന്താണ്‌ ഇതി​ന്റെ​യൊ​ക്കെ അർഥം” എന്നു തമ്മിൽ ചോദി​ച്ചു. 13  വേറെ ചിലർ, “വീഞ്ഞു* കുടിച്ച്‌ ഇവർക്കു ലഹരി​പി​ടി​ച്ച​താണ്‌” എന്നു പറഞ്ഞ്‌ പരിഹ​സി​ച്ചു. 14  അപ്പോൾ പത്രോ​സ്‌ മറ്റ്‌ 11 അപ്പോസ്‌തലന്മാരോടൊപ്പം+ എഴു​ന്നേ​റ്റു​നിന്ന്‌ അവരോ​ട്‌ ഉറക്കെ പറഞ്ഞു: “യഹൂദ്യ​പു​രു​ഷ​ന്മാ​രേ, യരുശ​ലേം​നി​വാ​സി​കളേ, ഇതു മനസ്സി​ലാ​ക്കി​ക്കൊ​ള്ളുക; ഞാൻ പറയു​ന്നതു ശ്രദ്ധി​ച്ചു​കേൾക്കൂ. 15  നിങ്ങൾ കരുതു​ന്ന​തു​പോ​ലെ ഈ ആളുകൾ മദ്യപി​ച്ചി​ട്ടില്ല. ഇപ്പോൾ മൂന്നാം മണി* നേരമല്ലേ ആയിട്ടു​ള്ളൂ? 16  വാസ്‌തവത്തിൽ, യോവേൽ പ്രവാ​ചകൻ മുൻകൂ​ട്ടി​പ്പറഞ്ഞ ഒരു കാര്യ​മാണ്‌ ഇത്‌: 17  ‘ദൈവം പറയുന്നു: “അവസാ​ന​കാ​ലത്ത്‌ ഞാൻ എല്ലാ തരം ആളുക​ളു​ടെ മേലും എന്റെ ആത്മാവിൽ കുറച്ച്‌ പകരും. നിങ്ങളു​ടെ ആൺമക്ക​ളും പെൺമ​ക്ക​ളും പ്രവചി​ക്കും; നിങ്ങൾക്കി​ട​യി​ലെ ചെറു​പ്പ​ക്കാർ ദിവ്യ​ദർശ​ന​ങ്ങ​ളും പ്രായ​മാ​യവർ സ്വപ്‌ന​ങ്ങ​ളും കാണും.+ 18  അന്ന്‌ എന്റെ ദാസീ​ദാ​സ​ന്മാ​രു​ടെ മേൽപോ​ലും ഞാൻ എന്റെ ആത്മാവിൽ കുറച്ച്‌ പകരും; അവർ പ്രവചി​ക്കും.+ 19  ഞാൻ മുകളിൽ ആകാശത്ത്‌ അത്ഭുത​ങ്ങ​ളും താഴെ ഭൂമി​യിൽ അടയാ​ള​ങ്ങ​ളും കാണി​ക്കും; അതെ, രക്തവും തീയും പുകപ​ട​ല​വും ദൃശ്യ​മാ​കും. 20  യഹോവയുടെ* ഭയങ്കര​വും ഉജ്ജ്വല​വും ആയ ദിവസം വരുന്ന​തി​നു മുമ്പ്‌ സൂര്യൻ ഇരുണ്ടു​പോ​കും, ചന്ദ്രൻ രക്തമായി മാറും. 21  എന്നാൽ യഹോവയുടെ* പേര്‌ വിളി​ച്ച​പേ​ക്ഷി​ക്കുന്ന എല്ലാവർക്കും രക്ഷ കിട്ടും.”’+ 22  “ഇസ്രാ​യേൽപു​രു​ഷ​ന്മാ​രേ, ഇതു കേൾക്കുക: നിങ്ങൾക്ക്‌ അറിയാ​വു​ന്ന​തു​പോ​ലെ, നസറെ​ത്തു​കാ​ര​നായ യേശു എന്ന മനുഷ്യ​നെ ഉപയോ​ഗിച്ച്‌ ദൈവം നിങ്ങൾക്കി​ട​യിൽ അത്ഭുത​ങ്ങ​ളും അടയാ​ള​ങ്ങ​ളും മഹത്തായ കാര്യ​ങ്ങ​ളും ചെയ്‌തു.+ അങ്ങനെ യേശു​വി​നെ അയച്ചതു താനാ​ണെന്നു ദൈവം നിങ്ങൾക്കു വെളി​പ്പെ​ടു​ത്തി​ത്തന്നു. 23  ദൈവത്തിനു മുന്നമേ അറിയാ​മാ​യി​രു​ന്ന​തു​പോ​ലെ, ആ മനുഷ്യ​നെ ദൈവം തന്റെ ഉദ്ദേശ്യ​ത്തി​നു ചേർച്ചയിൽ+ നിങ്ങളു​ടെ കൈയിൽ ഏൽപ്പിച്ചു. നിങ്ങൾ ആ മനുഷ്യ​നെ ദുഷ്ടന്മാരുടെ* സഹായ​ത്താൽ സ്‌തം​ഭ​ത്തിൽ തറച്ചു​കൊ​ന്നു.+ 24  എന്നാൽ യേശു മരണത്തി​ന്റെ പിടി​യിൽ കഴി​യേ​ണ്ട​വ​ന​ല്ലാ​യി​രു​ന്നു;+ ദൈവം യേശു​വി​നെ മരണത്തി​ന്റെ വേദനയിൽനിന്ന്‌* വിടു​വിച്ച്‌ ഉയിർപ്പി​ച്ചു.+ 25  ദാവീദ്‌ യേശു​വി​നെ​ക്കു​റിച്ച്‌ ഇങ്ങനെ പറയുന്നു: ‘ഞാൻ യഹോവയെ* എപ്പോ​ഴും എന്റെ മുന്നിൽ* വെക്കുന്നു. ദൈവം എന്റെ വലതു​ഭാ​ഗ​ത്തു​ള്ള​തി​നാൽ ഞാൻ ഒരിക്ക​ലും കുലു​ങ്ങില്ല. 26  അതുകൊണ്ട്‌ എന്റെ ഹൃദയം സന്തോ​ഷി​ക്കു​ക​യും എന്റെ നാവ്‌ വളരെ​യ​ധി​കം ആഹ്ലാദി​ക്കു​ക​യും ചെയ്‌തു. ഞാൻ പ്രത്യാ​ശ​യോ​ടെ കഴിയും; 27  കാരണം അങ്ങ്‌ എന്നെ ശവക്കുഴിയിൽ* വിട്ടു​ക​ള​യില്ല; അങ്ങയുടെ വിശ്വ​സ്‌തൻ ജീർണി​ച്ചു​പോ​കാൻ അനുവ​ദി​ക്കു​ക​യു​മില്ല.+ 28  ജീവന്റെ വഴികൾ അങ്ങ്‌ എനിക്കു കാണി​ച്ചു​തന്നു. അങ്ങയുടെ സന്നിധി​യിൽവെച്ച്‌ അങ്ങ്‌ എന്നിൽ ആഹ്ലാദം നിറയ്‌ക്കും.’+ 29  “സഹോ​ദ​ര​ന്മാ​രേ, ഗോ​ത്ര​പി​താ​വായ ദാവീദ്‌ മരിച്ച്‌ അടക്കപ്പെട്ടെന്ന്‌+ എനിക്കു നിങ്ങ​ളോ​ടു ധൈര്യ​ത്തോ​ടെ പറയാം. ദാവീ​ദി​ന്റെ കല്ലറ ഇന്നും ഇവി​ടെ​യുണ്ട്‌. 30  ദാവീദ്‌ ഒരു പ്രവാ​ച​ക​നാ​യി​രു​ന്നു; ദാവീ​ദി​ന്റെ സന്തതി​ക​ളിൽ ഒരാളെ* ദാവീ​ദി​ന്റെ സിംഹാ​സ​ന​ത്തിൽ ഇരുത്തു​മെന്നു ദൈവം സത്യം ചെയ്‌തി​രു​ന്നു.+ 31  അതുകൊണ്ട്‌ ക്രിസ്‌തു​വി​ന്റെ പുനരു​ത്ഥാ​നം മുൻകൂ​ട്ടി​ക്കണ്ട്‌, ക്രിസ്‌തു​വി​നെ ശവക്കുഴിയിൽ* ഉപേക്ഷി​ക്കില്ല, ക്രിസ്‌തു​വി​ന്റെ ശരീരം ജീർണി​ക്കില്ല എന്നു ദാവീദ്‌ പറഞ്ഞു.+ 32  ഈ യേശു​വി​നെ ദൈവം ഉയിർപ്പി​ച്ചു; അതിനു ഞങ്ങൾ എല്ലാവ​രും സാക്ഷി​ക​ളാണ്‌.+ 33  ദൈവത്തിന്റെ വലതു​ഭാ​ഗ​ത്തേക്ക്‌ ഉയർത്തപ്പെട്ട+ യേശു​വി​നു പിതാവ്‌ വാഗ്‌ദാ​നം ചെയ്‌തി​രുന്ന പരിശു​ദ്ധാ​ത്മാവ്‌ ലഭിച്ചു.+ യേശു അതു ഞങ്ങളുടെ മേൽ പകർന്ന​തി​ന്റെ ഫലമാണു നിങ്ങൾ ഈ കാണു​ക​യും കേൾക്കു​ക​യും ചെയ്യു​ന്നത്‌. 34  ദാവീദ്‌ സ്വർഗാ​രോ​ഹണം ചെയ്‌തില്ല; എന്നാൽ ദാവീദ്‌ പറഞ്ഞു: ‘യഹോവ* എന്റെ കർത്താ​വി​നോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ നിന്റെ ശത്രു​ക്കളെ നിന്റെ പാദപീ​ഠ​മാ​ക്കു​ന്ന​തു​വരെ 35  എന്റെ വലതു​വ​ശത്ത്‌ ഇരിക്കുക.”’+ 36  അതുകൊണ്ട്‌, നിങ്ങൾ സ്‌തം​ഭ​ത്തിൽ തറച്ചുകൊന്ന+ ഈ യേശു​വി​നെ ദൈവം കർത്താവും+ ക്രിസ്‌തു​വും ആക്കിയെന്ന യാഥാർഥ്യം ഇസ്രാ​യേൽഗൃ​ഹം മുഴു​വ​നും അറിയട്ടെ.” 37  ഇതു കേട്ട​പ്പോൾ മനസ്സാ​ക്ഷി​ക്കു​ത്തു തോന്നിയ* അവർ പത്രോ​സി​നോ​ടും മറ്റ്‌ അപ്പോ​സ്‌ത​ല​ന്മാ​രോ​ടും, “സഹോ​ദ​ര​ന്മാ​രേ, ഞങ്ങൾ എന്താണു ചെയ്യേ​ണ്ടത്‌” എന്നു ചോദി​ച്ചു. 38  പത്രോസ്‌ അവരോ​ടു പറഞ്ഞു: “മാനസാ​ന്ത​ര​പ്പെടൂ,+ നിങ്ങളു​ടെ പാപങ്ങൾ ക്ഷമിച്ചുകിട്ടാൻ+ യേശു​ക്രി​സ്‌തു​വി​ന്റെ നാമത്തിൽ സ്‌നാ​ന​മേൽക്കൂ;+ അപ്പോൾ പരിശു​ദ്ധാ​ത്മാവ്‌ എന്ന സമ്മാനം നിങ്ങൾക്കു സൗജന്യ​മാ​യി കിട്ടും. 39  ഈ വാഗ്‌ദാനം+ നിങ്ങൾക്കും നിങ്ങളു​ടെ മക്കൾക്കും ദൂരെ​യുള്ള എല്ലാവർക്കും വേണ്ടി​യു​ള്ള​താണ്‌. നമ്മുടെ ദൈവ​മായ യഹോവ* തന്റെ അടു​ത്തേക്കു വിളി​ക്കുന്ന എല്ലാവർക്കും ആ വാഗ്‌ദാ​നം ലഭിച്ചി​രി​ക്കു​ന്നു.”+ 40  പത്രോസ്‌ മറ്റു പല കാര്യ​ങ്ങ​ളും അവരോ​ടു പറഞ്ഞു. അങ്ങനെ സമഗ്ര​മായ സാക്ഷ്യം നൽകി. “ഈ ദുഷ്ടതലമുറയിൽനിന്ന്‌+ രക്ഷപ്പെ​ടുക” എന്നു പത്രോ​സ്‌ പലവട്ടം അവരെ ഉപദേ​ശി​ച്ചു. 41  പത്രോസിന്റെ ഉപദേശം സന്തോ​ഷ​ത്തോ​ടെ സ്വീക​രി​ച്ചവർ സ്‌നാ​ന​മേറ്റു.+ അന്ന്‌ ഏകദേശം 3,000 പേർ അവരോ​ടൊ​പ്പം ചേർന്നു.+ 42  അവർ ഉത്സാഹ​ത്തോ​ടെ അപ്പോ​സ്‌ത​ല​ന്മാ​രിൽനിന്ന്‌ പഠിക്കു​ക​യും ഒരുമിച്ചുകൂടി* ഭക്ഷണം കഴിക്കുകയും+ പ്രാർഥി​ക്കു​ക​യും ചെയ്‌തു​പോ​ന്നു.+ 43  എല്ലാവരിലും ഭയം നിറഞ്ഞു. അപ്പോ​സ്‌ത​ല​ന്മാർ അനേകം അത്ഭുത​ങ്ങ​ളും അടയാ​ള​ങ്ങ​ളും ചെയ്‌തു​കൊ​ണ്ടി​രു​ന്നു.+ 44  വിശ്വാസികളായിത്തീർന്ന എല്ലാവ​രും ഒരുമി​ച്ച്‌ കൂടി​വ​രു​ക​യും അവർക്കു​ള്ള​തെ​ല്ലാം പൊതു​വ​ക​യാ​യി കരുതു​ക​യും 45  അവരുടെ സ്വത്തു​ക്ക​ളും വസ്‌തു​വ​ക​ക​ളും വിറ്റ്‌+ ആ തുക ഓരോ​രു​ത്ത​രു​ടെ​യും ആവശ്യ​മ​നു​സ​രിച്ച്‌ വീതി​ച്ചു​കൊ​ടു​ക്കു​ക​യും ചെയ്‌തു.+ 46  അവർ മുടങ്ങാ​തെ എല്ലാ ദിവസ​വും ഒരേ മനസ്സോ​ടെ ദേവാ​ല​യ​ത്തിൽ വരുക​യും പലപല വീടു​ക​ളിൽവെച്ച്‌ ഭക്ഷണം കഴിക്കു​ക​യും നിറഞ്ഞ മനസ്സോ​ടെ​യും തികഞ്ഞ സന്തോ​ഷ​ത്തോ​ടെ​യും ഭക്ഷണം പങ്കു​വെ​ക്കു​ക​യും 47  ദൈവത്തെ സ്‌തു​തി​ക്കു​ക​യും എല്ലാവ​രു​ടെ​യും പ്രീതി സമ്പാദി​ക്കു​ക​യും ചെയ്‌തു. രക്ഷിക്ക​പ്പെ​ടു​ന്ന​വരെ യഹോവ* ദിവസം​തോ​റും അവരോ​ടൊ​പ്പം ചേർത്തു​കൊ​ണ്ടി​രു​ന്നു.+

അടിക്കുറിപ്പുകള്‍

അഥവാ “മാതൃ​ഭാഷ.”
അഥവാ “പുതു​വീ​ഞ്ഞ്‌.” അക്ഷ. “മധുര​മുള്ള വീഞ്ഞ്‌.”
അതായത്‌, രാവിലെ ഏകദേശം 9 മണി.
അനു. എ5 കാണുക.
അനു. എ5 കാണുക.
അഥവാ “നിയമ​ലം​ഘ​ക​രു​ടെ.”
മറ്റൊരു സാധ്യത “കുരു​ക്കിൽനി​ന്ന്‌.”
അനു. എ5 കാണുക.
അഥവാ “കൺമു​ന്നിൽ.”
ഗ്രീക്കിൽ ഹേഡിസ്‌. പദാവലി കാണുക.
അക്ഷ. “അവന്റെ അരയുടെ ഫലത്തിൽ ഒന്നിനെ.”
ഗ്രീക്കിൽ ഹേഡിസ്‌. പദാവലി കാണുക.
അനു. എ5 കാണുക.
അഥവാ “ഹൃദയ​ത്തിൽ കുത്തേറ്റ.”
അനു. എ5 കാണുക.
അഥവാ “ഉള്ളതെ​ല്ലാം പങ്കു വെക്കു​ക​യും.”
അനു. എ5 കാണുക.