അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പ്രവൃത്തികൾ 22:1-30

  • ജനത്തിന്റെ മുന്നിൽവെച്ച്‌ പൗലോ​സ്‌ മറുപടി പറയുന്നു (1-21)

  • പൗലോ​സ്‌ തന്റെ റോമൻ പൗരത്വം ഉപയോ​ഗി​ക്കു​ന്നു (22-29)

  • സൻഹെ​ദ്രിൻ കൂടി​വ​രു​ന്നു (30)

22  “സഹോ​ദ​ര​ന്മാ​രേ, പിതാ​ക്ക​ന്മാ​രേ, നിങ്ങ​ളോട്‌ എനിക്കു പറയാ​നു​ള്ളതു കേട്ടു​കൊ​ള്ളുക.”+  പൗലോസ്‌ എബ്രായ ഭാഷയിൽ സംസാ​രി​ക്കു​ന്നതു കേട്ട്‌ എല്ലാവ​രും നിശ്ശബ്ദ​രാ​യി. പൗലോ​സ്‌ പറഞ്ഞു:  “ഞാൻ ഒരു ജൂതനാ​ണ്‌,+ കിലി​ക്യ​യി​ലെ തർസൊസിൽ+ ജനിച്ചവൻ. ഈ നഗരത്തിൽ ഗമാലിയേലിന്റെ+ കാൽക്ക​ലി​രു​ന്നാ​ണു ഞാൻ പഠിച്ചത്‌. പൂർവി​ക​രു​ടെ നിയമം കണിശ​മാ​യി പാലി​ക്കാൻ എന്നെ അഭ്യസി​പ്പി​ച്ചു.+ ദൈവ​ത്തി​നു​വേണ്ടി ഇന്നു നിങ്ങ​ളെ​ല്ലാം കാണി​ക്കുന്ന ഇതേ തീക്ഷ്‌ണത എനിക്കു​മു​ണ്ടാ​യി​രു​ന്നു.+  ഈ മാർഗത്തിൽപ്പെട്ട* സ്‌ത്രീ​പു​രു​ഷ​ന്മാ​രെ പിടി​ച്ചു​കെട്ടി ജയിലി​ലാ​ക്കാ​നും അവരെ ഉപദ്ര​വിച്ച്‌ ഇല്ലാതാ​ക്കാ​നും ശ്രമി​ച്ച​വ​നാ​ണു ഞാൻ.+  മഹാപുരോഹിതനും മൂപ്പന്മാ​രു​ടെ സഭയ്‌ക്കും ഇക്കാര്യം അറിയാം. അവരിൽനി​ന്ന്‌ ദമസ്‌കൊ​സി​ലുള്ള സഹോ​ദ​ര​ന്മാർക്കു നൽകാൻ കത്തുക​ളും തരപ്പെ​ടു​ത്തി ഞാൻ പുറ​പ്പെട്ടു. അവി​ടെ​യു​ള്ള​വരെ പിടി​ച്ചു​കെട്ടി യരുശ​ലേ​മി​ലേക്കു കൊണ്ടു​വന്ന്‌ ശിക്ഷി​ക്കാ​നാ​യി​രു​ന്നു എന്റെ പദ്ധതി.  “ഞാൻ യാത്ര ചെയ്‌ത്‌ നട്ടുച്ച​യോ​ടെ ദമസ്‌കൊ​സിൽ എത്താറാ​യ​പ്പോൾ, പെട്ടെന്ന്‌ ആകാശ​ത്തു​നിന്ന്‌ വലി​യൊ​രു വെളിച്ചം എനിക്കു ചുറ്റും മിന്നി.+  ഞാൻ നിലത്ത്‌ വീണു. ‘ശൗലേ, ശൗലേ, എന്തിനാ​ണു നീ എന്നെ ഉപദ്ര​വി​ക്കു​ന്നത്‌’ എന്നു ചോദി​ക്കുന്ന ഒരു ശബ്ദം ഞാൻ കേട്ടു.  ‘പ്രഭോ, അങ്ങ്‌ ആരാണ്‌’ എന്നു ഞാൻ ചോദി​ച്ച​പ്പോൾ, ‘നീ ഉപദ്ര​വി​ക്കുന്ന നസറെ​ത്തു​കാ​ര​നായ യേശു​വാ​ണു ഞാൻ’ എന്ന്‌ ആ ശബ്ദം എന്നോടു പറഞ്ഞു.  എന്റെകൂടെയുണ്ടായിരുന്നവർ വെളിച്ചം കണ്ടെങ്കി​ലും എന്നോടു സംസാ​രി​ക്കു​ന്ന​യാ​ളു​ടെ ശബ്ദം കേട്ടില്ല. 10  ‘കർത്താവേ, ഞാൻ എന്താണു ചെയ്യേ​ണ്ടത്‌’ എന്നു ഞാൻ ചോദി​ച്ചു. കർത്താവ്‌ എന്നോട്‌, ‘എഴു​ന്നേറ്റ്‌ ദമസ്‌കൊ​സി​ലേക്കു പോകുക. നീ ചെയ്യേ​ണ്ട​തെ​ല്ലാം അവി​ടെ​വെച്ച്‌ നിനക്കു പറഞ്ഞു​ത​രും’+ എന്നു പറഞ്ഞു. 11  ആ ഉജ്ജ്വല​പ്ര​കാ​ശം കാരണം എനിക്കു കണ്ണു കാണാൻ കഴിയാ​താ​യി. കൂടെ​യു​ള്ളവർ എന്നെ കൈപി​ടിച്ച്‌ നടത്തി ദമസ്‌കൊ​സിൽ എത്തിച്ചു. 12  “അവി​ടെ​വെച്ച്‌ അനന്യാ​സ്‌ എന്നൊ​രാൾ എന്റെ അടുത്ത്‌ വന്നു. വളരെ ഭയഭക്തി​യോ​ടെ നിയമം പാലി​ച്ചു​പോന്ന അനന്യാ​സി​നെ​ക്കു​റിച്ച്‌ അവിടെ താമസി​ക്കുന്ന ജൂതന്മാർക്കൊ​ക്കെ വളരെ നല്ല അഭി​പ്രാ​യ​മാ​യി​രു​ന്നു. 13  അനന്യാസ്‌ എന്റെ അരികെ നിന്ന്‌ എന്നോട്‌, ‘ശൗലേ, സഹോ​ദരാ, നിനക്കു കാഴ്‌ച തിരി​ച്ചു​കി​ട്ടട്ടെ’ എന്നു പറഞ്ഞു. അപ്പോൾത്തന്നെ എനിക്കു കാഴ്‌ച തിരി​ച്ചു​കി​ട്ടി; ഞാൻ അനന്യാ​സി​നെ കണ്ടു.+ 14  അനന്യാസ്‌ എന്നോടു പറഞ്ഞു: ‘നീ ദൈവ​ത്തി​ന്റെ ഇഷ്ടം അറിയാ​നും നീതി​മാ​നാ​യ​വനെ കാണാനും+ അവന്റെ ശബ്ദം കേൾക്കാ​നും വേണ്ടി നമ്മുടെ പിതാ​ക്ക​ന്മാ​രു​ടെ ദൈവം നിന്നെ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു. 15  കാണുകയും കേൾക്കു​ക​യും ചെയ്‌ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നീ യേശു​വി​നു​വേണ്ടി എല്ലാ മനുഷ്യ​രു​ടെ​യും മുമ്പാകെ സാക്ഷി പറയേ​ണ്ട​തുണ്ട്‌.+ 16  ഇനി എന്തിനാ​ണു വൈകു​ന്നത്‌? എഴു​ന്നേറ്റ്‌ സ്‌നാ​ന​മേൽക്കുക. യേശു​വി​ന്റെ പേര്‌ വിളിച്ച്‌+ നിന്റെ പാപങ്ങൾ കഴുകി​ക്ക​ള​യുക.’+ 17  “പിന്നെ യരുശ​ലേ​മിൽ തിരിച്ചെത്തി+ ദേവാ​ല​യ​ത്തിൽ പ്രാർഥി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ ഞാൻ സ്വപ്‌നാ​വ​സ്ഥ​യി​ലാ​യി. 18  ഞാൻ കർത്താ​വി​നെ കണ്ടു. കർത്താവ്‌ എന്നോടു പറഞ്ഞു: ‘പെട്ടെ​ന്നു​തന്നെ യരുശ​ലേ​മിൽനിന്ന്‌ പുറത്ത്‌ കടക്കുക, വേഗമാ​കട്ടെ! എന്നെക്കു​റി​ച്ചുള്ള നിന്റെ വാക്കുകൾ അവർ സ്വീക​രി​ക്കില്ല.’+ 19  അപ്പോൾ ഞാൻ പറഞ്ഞു: ‘കർത്താവേ, ഞാൻ സിന​ഗോ​ഗു​കൾതോ​റും ചെന്ന്‌ അങ്ങയിൽ വിശ്വ​സി​ക്കു​ന്ന​വരെ അടിക്കു​ക​യും ജയിലി​ലാ​ക്കു​ക​യും ചെയ്‌തി​രു​ന്ന​തൊ​ക്കെ അവർക്കു നന്നായി അറിയാം.+ 20  അങ്ങയുടെ സാക്ഷി​യായ സ്‌തെ​ഫാ​നൊസ്‌ കൊല്ല​പ്പെട്ട സമയത്ത്‌ ഞാനും അടുത്തു​നിന്ന്‌ അതിനെ അനുകൂ​ലി​ക്കു​ക​യും സ്‌തെ​ഫാ​നൊ​സി​നെ കൊന്ന​വ​രു​ടെ പുറങ്കു​പ്പാ​യങ്ങൾ സൂക്ഷി​ക്കു​ക​യും ചെയ്‌ത​തല്ലേ?’+ 21  എന്നാൽ കർത്താവ്‌ എന്നോട്‌, ‘പോകൂ, ഞാൻ നിന്നെ ദൂരെ ജനതക​ളു​ടെ അടു​ത്തേക്ക്‌ അയയ്‌ക്കും’+ എന്നു പറഞ്ഞു.” 22  അത്രയും നേരം അവർ ശ്രദ്ധി​ച്ചു​കേ​ട്ടു​കൊ​ണ്ടി​രു​ന്നു. എന്നാൽ ഇതു കേട്ട​പ്പോൾ അവർ ഉറക്കെ, “ഇങ്ങനെ​യു​ള്ള​വനെ ഈ ഭൂമി​യിൽ വെച്ചേ​ക്ക​രുത്‌, ഇവൻ ജീവ​നോ​ടി​രി​ക്കാൻ പാടില്ല” എന്നു വിളി​ച്ചു​പ​റഞ്ഞു. 23  അവർ ഇങ്ങനെ അലറു​ക​യും പുറങ്കു​പ്പാ​യങ്ങൾ ഊരി​യെ​റി​യു​ക​യും മണ്ണു വാരി​യെ​റി​യു​ക​യും ചെയ്‌തു​കൊ​ണ്ടി​രു​ന്നു.+ 24  അതുകൊണ്ട്‌ പൗലോ​സി​നെ പടയാ​ളി​ക​ളു​ടെ താമസ​സ്ഥ​ല​ത്തേക്കു കൊണ്ടു​വന്ന്‌ ചാട്ടയ്‌ക്ക്‌ അടിച്ച്‌ ചോദ്യം ചെയ്യാൻ സൈന്യാ​ധി​പൻ ആജ്ഞാപി​ച്ചു. എന്തിനാ​ണ്‌ ആളുകൾ ഇങ്ങനെ പൗലോ​സി​നു നേരെ അലറു​ന്ന​തെന്നു മനസ്സി​ലാ​ക്കാ​നാ​യി​രു​ന്നു അത്‌. 25  ചാട്ടയ്‌ക്ക്‌ അടിക്കാ​നാ​യി അവർ പിടി​ച്ചു​കെ​ട്ടി​യ​പ്പോൾ പൗലോ​സ്‌ അടുത്തു​നിന്ന സൈനി​കോ​ദ്യോ​ഗ​സ്ഥ​നോട്‌, “വിചാരണ ചെയ്യാതെ* ഒരു റോമാക്കാരനെ* ചാട്ടയ്‌ക്ക​ടി​ക്കു​ന്നതു നിയമാ​നു​സൃ​ത​മാ​ണോ”+ എന്നു ചോദി​ച്ചു. 26  ഇതു കേട്ട സൈനി​കോ​ദ്യോ​ഗസ്ഥൻ സൈന്യാ​ധി​പന്റെ അടുത്ത്‌ ചെന്ന്‌, “അങ്ങ്‌ എന്താണു ചെയ്യാൻപോ​കു​ന്നത്‌? ഈ മനുഷ്യൻ റോമാ​ക്കാ​ര​നാണ്‌” എന്നു പറഞ്ഞു. 27  അപ്പോൾ സൈന്യാ​ധി​പൻ പൗലോ​സി​ന്റെ അടുത്ത്‌ വന്ന്‌, “പറയൂ, നീ ഒരു റോമാ​ക്കാ​ര​നാ​ണോ” എന്നു ചോദി​ച്ചു. “അതെ” എന്നു പൗലോ​സ്‌ പറഞ്ഞു. 28  അപ്പോൾ സൈന്യാ​ധി​പൻ പറഞ്ഞു: “ഞാൻ ഒരു വലിയ തുക കൊടു​ത്തി​ട്ടാണ്‌ ഈ പൗരത്വം നേടി​യത്‌.” പൗലോ​സ്‌ പറഞ്ഞു: “ഞാൻ ജനിച്ച​തു​തന്നെ റോമൻ പൗരനാ​യി​ട്ടാണ്‌.”+ 29  പൗലോസിനെ ഉപദ്ര​വിച്ച്‌ ചോദ്യം ചെയ്യാൻ നിന്നവർ ഉടനെ പിന്മാറി. പൗലോ​സ്‌ റോമാ​ക്കാ​ര​നാ​ണെന്നു തിരി​ച്ച​റി​ഞ്ഞ​പ്പോൾ പൗലോ​സി​നെ ചങ്ങലയി​ട്ട്‌ ബന്ധിച്ചത്‌ ഓർത്ത്‌ സൈന്യാ​ധി​പനു ഭയം തോന്നി.+ 30  ജൂതന്മാർ പൗലോ​സി​ന്റെ മേൽ കുറ്റം ആരോ​പി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്നു വ്യക്തമാ​യി അറിയാൻ സൈന്യാ​ധി​പൻ ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ പിറ്റേന്നു മുഖ്യ​പു​രോ​ഹി​ത​ന്മാ​രും സൻഹെ​ദ്രിൻ മുഴു​വ​നും കൂടി​വ​രാൻ സൈന്യാ​ധി​പൻ കല്‌പി​ച്ചു. എന്നിട്ട്‌ പൗലോ​സി​നെ സ്വത​ന്ത്ര​നാ​ക്കി അവരുടെ മധ്യേ നിറുത്തി.+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “കുറ്റക്കാ​ര​നെന്നു വിധി​ക്കാ​തെ.”
അഥവാ “റോമൻ പൗരനെ.”