അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പ്രവൃത്തികൾ 28:1-31

  • മാൾട്ട​യു​ടെ തീരത്ത്‌ (1-6)

  • പുബ്ലി​യൊ​സി​ന്റെ അപ്പനെ സുഖ​പ്പെ​ടു​ത്തു​ന്നു (7-10)

  • റോമി​ലേക്ക്‌ (11-16)

  • പൗലോ​സ്‌ റോമി​ലുള്ള ജൂതന്മാ​രോ​ടു സംസാ​രി​ക്കു​ന്നു (17-29)

  • പൗലോ​സ്‌ രണ്ടു വർഷം ധൈര്യ​ത്തോ​ടെ പ്രസം​ഗി​ക്കു​ന്നു (30, 31)

28  രക്ഷപ്പെട്ട്‌ അവിടെ എത്തിയ ഞങ്ങൾ, അതു മാൾട്ട എന്ന ദ്വീപാണെന്നു+ മനസ്സി​ലാ​ക്കി.  അന്നാട്ടുകാർ* ഞങ്ങളോ​ട്‌ അസാധാ​ര​ണ​മായ കരുണ* കാണിച്ചു; അവർ ഞങ്ങളെ എല്ലാവ​രെ​യും ദയയോ​ടെ സ്വീക​രി​ച്ചു. നല്ല മഴയും തണുപ്പും ഉണ്ടായി​രു​ന്ന​തു​കൊണ്ട്‌ അവർ ഞങ്ങൾക്കു തീ കൂട്ടി​ത്തന്നു.  എന്നാൽ പൗലോ​സ്‌ ഒരു കെട്ട്‌ ചുള്ളി​ക്ക​മ്പു​കൾ എടുത്ത്‌ തീയി​ലി​ട്ട​പ്പോൾ ചൂടേറ്റ്‌ ഒരു അണലി പുറത്ത്‌ ചാടി പൗലോ​സി​ന്റെ കൈയിൽ ചുറ്റി.  ആ വിഷജന്തു പൗലോ​സി​ന്റെ കൈയിൽ തൂങ്ങി​ക്കി​ട​ക്കു​ന്നതു കണ്ട്‌ അവർ, “ഉറപ്പാ​യും ഇയാൾ ഒരു കൊല​പാ​ത​കി​യാണ്‌, കടലിൽനി​ന്ന്‌ രക്ഷപ്പെ​ട്ടി​ട്ടും നീതി* ഇവനെ വെറുതേ വിട്ടി​ല്ല​ല്ലോ” എന്നു തമ്മിൽത്ത​മ്മിൽ പറയാൻതു​ടങ്ങി.  എന്നാൽ പൗലോ​സ്‌ ആ വിഷജ​ന്തു​വി​നെ തീയി​ലേക്കു കുടഞ്ഞി​ട്ടു; പൗലോ​സിന്‌ അപകട​മൊ​ന്നും സംഭവി​ച്ചില്ല.  പൗലോസിന്റെ ശരീരം നീരു​വെച്ച്‌ വീങ്ങു​മെ​ന്നോ പൗലോ​സ്‌ പെട്ടെന്നു മരിച്ചു​വീ​ഴു​മെ​ന്നോ അവർ കരുതി. എന്നാൽ കുറെ സമയം കഴിഞ്ഞി​ട്ടും പൗലോ​സിന്‌ ഒന്നും സംഭവി​ക്കു​ന്നില്ല എന്നു കണ്ടപ്പോൾ അവരുടെ മനസ്സു​മാ​റി; പൗലോ​സ്‌ ഒരു ദൈവ​മാ​ണെന്ന്‌ അവർ പറയാൻതു​ടങ്ങി.  ദ്വീപിന്റെ പ്രമാ​ണി​യാ​യി​രുന്ന പുബ്ലി​യൊ​സിന്‌ അവിടെ അടുത്ത്‌ കുറെ സ്ഥലമു​ണ്ടാ​യി​രു​ന്നു. അദ്ദേഹം ഞങ്ങളെ വീട്ടി​ലേക്കു ക്ഷണിക്കു​ക​യും മൂന്നു ദിവസം സ്‌നേ​ഹ​ത്തോ​ടെ സത്‌ക​രി​ക്കു​ക​യും ചെയ്‌തു.  പുബ്ലിയൊസിന്റെ അപ്പൻ പനിയും അതിസാരവും* പിടിച്ച്‌ കിടപ്പി​ലാ​യി​രു​ന്നു. പൗലോ​സ്‌ അദ്ദേഹ​ത്തി​ന്റെ അടുത്ത്‌ ചെന്ന്‌ പ്രാർഥി​ച്ച്‌ അദ്ദേഹ​ത്തി​ന്റെ മേൽ കൈകൾ വെച്ച്‌ സുഖ​പ്പെ​ടു​ത്തി.+  ഈ സംഭവ​ത്തി​നു ശേഷം ദ്വീപി​ലെ മറ്റു രോഗി​ക​ളും പൗലോ​സി​ന്റെ അടുത്ത്‌ വന്നു, പൗലോ​സ്‌ അവരെ സുഖ​പ്പെ​ടു​ത്തി.+ 10  അവർ അനേകം സമ്മാനങ്ങൾ തന്ന്‌ ഞങ്ങളെ ആദരിച്ചു. ഞങ്ങൾ പോകാൻതു​ട​ങ്ങി​യ​പ്പോൾ, അവർ ഞങ്ങൾക്ക്‌ ആവശ്യ​മു​ള്ള​തെ​ല്ലാം കൊണ്ടു​വന്ന്‌ കപ്പലിൽ കയറ്റി​ത്തന്നു. 11  മൂന്നു മാസത്തി​നു ശേഷം “സീയൂ​സ്‌പു​ത്ര​ന്മാർ” എന്ന ചിഹ്നമുള്ള ഒരു കപ്പലിൽ കയറി ഞങ്ങൾ യാത്ര​യാ​യി. അലക്‌സാൻഡ്രി​യ​യിൽനി​ന്നുള്ള ആ കപ്പൽ മഞ്ഞുകാ​ലം കഴിയു​ന്ന​തു​വരെ ആ ദ്വീപിൽ കിടക്കു​ക​യാ​യി​രു​ന്നു, 12  സുറക്കൂസ തുറമു​ഖത്ത്‌ എത്തിയ ഞങ്ങൾ മൂന്നു ദിവസം അവിടെ തങ്ങി. 13  അവിടെനിന്ന്‌ യാത്ര തുടർന്ന ഞങ്ങൾ രേഗ്യൊ​നിൽ എത്തി. പിറ്റേന്ന്‌ ഒരു തെക്കൻ കാറ്റു വീശി​യ​തു​കൊണ്ട്‌ തൊട്ട​ടുത്ത ദിവസം​തന്നെ ഞങ്ങൾ പുത്യൊ​ലി​യിൽ എത്തി. 14  അവിടെ ഞങ്ങൾ സഹോ​ദ​ര​ന്മാ​രെ കണ്ടു. അവർ നിർബ​ന്ധി​ച്ച​പ്പോൾ ഏഴു ദിവസം ഞങ്ങൾ അവരോ​ടൊ​പ്പം താമസി​ച്ചു. എന്നിട്ട്‌ റോമി​ലേക്കു പോയി. 15  ഞങ്ങൾ വരു​ന്നെന്ന്‌ അറിഞ്ഞ്‌ റോമി​ലുള്ള സഹോ​ദ​ര​ന്മാർ ഞങ്ങളെ സ്വീക​രി​ക്കാൻ അപ്യയി​ലെ ചന്തസ്ഥലം വരെയും ത്രിസത്രം* വരെയും വന്നു. അവരെ കണ്ടപ്പോൾ പൗലോ​സി​നു ധൈര്യ​മാ​യി, പൗലോ​സ്‌ ദൈവ​ത്തി​നു നന്ദി പറഞ്ഞു.+ 16  അങ്ങനെ ഒടുവിൽ ഞങ്ങൾ റോമിൽ എത്തി. ഒരു പടയാ​ളി​യു​ടെ കാവലിൽ ഇഷ്ടമു​ള്ളി​ടത്ത്‌ താമസി​ക്കാൻ പൗലോ​സിന്‌ അനുവാ​ദം ലഭിച്ചു. 17  മൂന്നു ദിവസം കഴിഞ്ഞ്‌ പൗലോ​സ്‌ ജൂതന്മാ​രു​ടെ പ്രമാ​ണി​മാ​രെ വിളി​ച്ചു​കൂ​ട്ടി. അവർ വന്നപ്പോൾ പൗലോ​സ്‌ പറഞ്ഞു: “സഹോ​ദ​ര​ന്മാ​രേ, ഞാൻ നമ്മുടെ ജനത്തി​നോ നമ്മുടെ പൂർവി​ക​രു​ടെ ആചാര​ങ്ങൾക്കോ എതിരാ​യി ഒന്നും ചെയ്‌തി​ട്ടില്ല.+ എന്നിട്ടും യരുശ​ലേ​മിൽവെച്ച്‌ ഒരു തടവു​കാ​ര​നാ​യി എന്നെ റോമാ​ക്കാ​രു​ടെ കൈയിൽ ഏൽപ്പിച്ചു.+ 18  വിസ്‌തരിച്ചുകഴിഞ്ഞപ്പോൾ+ മരണശിക്ഷ അർഹി​ക്കു​ന്ന​തൊ​ന്നും ഞാൻ ചെയ്‌തി​ട്ടി​ല്ലെന്ന്‌ അവർക്കു മനസ്സി​ലാ​യി.+ അതു​കൊണ്ട്‌ എന്നെ വിട്ടയ​യ്‌ക്കാൻ അവർ ആഗ്രഹി​ച്ചു. 19  എന്നാൽ ജൂതന്മാർ അതിനെ എതിർത്ത​പ്പോൾ സീസറി​ന്റെ മുമ്പാകെ അപ്പീലി​നു പോകാൻ ഞാൻ നിർബ​ന്ധി​ത​നാ​യി.+ അല്ലാതെ എന്റെ ജനതയ്‌ക്കെ​തി​രെ എന്തെങ്കി​ലും പരാതി​യു​ള്ള​തു​കൊ​ണ്ടല്ല ഞാൻ അതു ചെയ്‌തത്‌. 20  ഇക്കാര്യം നിങ്ങളെ അറിയി​ക്കാ​നാ​ണു നേരിൽ കണ്ട്‌ സംസാ​രി​ക്ക​ണ​മെന്നു ഞാൻ ആവശ്യ​പ്പെ​ട്ടത്‌. ഇസ്രാ​യേ​ലി​ന്റെ പ്രത്യാശ കാരണ​മാണ്‌ എന്നെ ഈ ചങ്ങല​കൊണ്ട്‌ ബന്ധിച്ചി​രി​ക്കു​ന്നത്‌.”+ 21  അപ്പോൾ അവർ പൗലോ​സി​നോ​ടു പറഞ്ഞു: “നിന്നെ​ക്കു​റിച്ച്‌ ഞങ്ങൾക്ക്‌ യഹൂദ്യ​യിൽനിന്ന്‌ കത്തുക​ളൊ​ന്നും ലഭിച്ചി​ട്ടില്ല. അവി​ടെ​നിന്ന്‌ വന്ന സഹോ​ദ​ര​ന്മാർ ആരും നിന്നെ​പ്പറ്റി മോശ​മാ​യി സംസാ​രി​ക്കു​ക​യോ നിനക്ക്‌ എതിരാ​യി എന്തെങ്കി​ലും വിവരം തരുക​യോ ചെയ്‌തി​ട്ടു​മില്ല. 22  എന്നാൽ എല്ലായി​ട​ത്തും ആളുകൾ ഈ മതവിഭാഗത്തെ+ എതിർത്താ​ണു സംസാ​രി​ക്കു​ന്നത്‌.+ അതു​കൊണ്ട്‌ ഇതെപ്പറ്റി നിനക്കു പറയാ​നു​ള്ളതു കേൾക്കാൻ ഞങ്ങൾക്ക്‌ ആഗ്രഹ​മുണ്ട്‌.” 23  അങ്ങനെ അവർ അതിനു​വേണ്ടി ഒരു ദിവസം നിശ്ചയി​ച്ചു; ധാരാളം ആളുകൾ പൗലോ​സ്‌ താമസി​ക്കു​ന്നി​ടത്ത്‌ വന്നു. ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ സമഗ്ര​മാ​യി അറിയി​ച്ചു​കൊ​ണ്ടും മോശ​യു​ടെ നിയമത്തിൽനിന്നും+ പ്രവാചകപുസ്‌തകങ്ങളിൽനിന്നും+ യേശു​വി​നെ​ക്കു​റിച്ച്‌ ബോധ്യം വരുത്തുന്ന വാദങ്ങൾ ഉപയോ​ഗി​ച്ചു​കൊ​ണ്ടും രാവി​ലെ​മു​തൽ വൈകു​ന്നേ​രം​വരെ പൗലോ​സ്‌ അവർക്കു കാര്യങ്ങൾ വിവരി​ച്ചു​കൊ​ടു​ത്തു.+ 24  ചിലർക്കു പൗലോ​സ്‌ പറഞ്ഞ കാര്യങ്ങൾ ബോധ്യ​മാ​യി, എന്നാൽ മറ്റു ചിലർ വിശ്വ​സി​ച്ചില്ല. 25  ഇങ്ങനെ അഭി​പ്രാ​യ​വ്യ​ത്യാ​സം ഉണ്ടായ​പ്പോൾ അവർ അവി​ടെ​നിന്ന്‌ പിരി​ഞ്ഞു​പോ​കാൻതു​ടങ്ങി. അപ്പോൾ പൗലോ​സ്‌ അവരോ​ടു പറഞ്ഞു: “യശയ്യ പ്രവാ​ച​ക​നി​ലൂ​ടെ പരിശു​ദ്ധാ​ത്മാവ്‌ നിങ്ങളു​ടെ പൂർവി​ക​രോ​ടു പറഞ്ഞത്‌ എത്ര ശരിയാ​ണ്‌: 26  ‘പോയി ഈ ജനത്തോ​ടു പറയുക: “നിങ്ങൾ കേൾക്കും, പക്ഷേ മനസ്സി​ലാ​ക്കില്ല. നിങ്ങൾ നോക്കും, പക്ഷേ കാണില്ല.+ 27  കാരണം ഈ ജനത്തിന്റെ ഹൃദയം തഴമ്പി​ച്ചി​രി​ക്കു​ന്നു. ചെവി​കൊണ്ട്‌ കേൾക്കു​ന്നെ​ങ്കി​ലും അവർ പ്രതി​ക​രി​ക്കു​ന്നില്ല. അവർ കണ്ണ്‌ അടച്ചു​ക​ള​ഞ്ഞി​രി​ക്കു​ന്നു. അതു​കൊണ്ട്‌ അവർക്കു കണ്ണു​കൊണ്ട്‌ കാണാ​നോ ചെവി​കൊണ്ട്‌ കേൾക്കാ​നോ കാര്യങ്ങൾ മനസ്സി​ലാ​ക്കാ​നോ മനംതി​രി​ഞ്ഞു​വ​രാ​നോ എനിക്ക്‌ അവരെ സുഖ​പ്പെ​ടു​ത്താ​നോ ഒരിക്ക​ലും കഴിയു​ന്നില്ല.”’+ 28  അതുകൊണ്ട്‌ ദൈവം നൽകുന്ന ഈ രക്ഷാമാർഗ​ത്തെ​ക്കു​റിച്ച്‌ മറ്റു ജനതക​ളിൽപ്പെ​ട്ട​വരെ അറിയിച്ചിരിക്കുന്നെന്നു+ നിങ്ങൾ അറിഞ്ഞു​കൊ​ള്ളുക; അവർ തീർച്ച​യാ​യും അതു ശ്രദ്ധി​ക്കും.”+ 29  *—— 30  പൗലോസ്‌ രണ്ടു വർഷം ആ വാടക​വീ​ട്ടിൽ താമസി​ച്ചു.+ അവിടെ വന്ന എല്ലാവ​രെ​യും പൗലോ​സ്‌ ദയയോ​ടെ സ്വീക​രിച്ച്‌ 31  അവരോടു തികഞ്ഞ ധൈര്യ​ത്തോ​ടെ, തടസ്സ​മൊ​ന്നും കൂടാതെ ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസംഗിക്കുകയും+ കർത്താ​വായ യേശു​ക്രി​സ്‌തു​വി​നെ​ക്കു​റിച്ച്‌ പഠിപ്പി​ക്കു​ക​യും ചെയ്‌തു​പോ​ന്നു.

അടിക്കുറിപ്പുകള്‍

അഥവാ “മറ്റൊരു ഭാഷ സംസാ​രി​ക്കു​ന്നവർ.”
അഥവാ “മാനു​ഷി​ക​പ​രി​ഗണന.”
ഗ്രീക്കിൽ ഡൈക്ക്‌. നീതിക്കു ചേർന്ന ശിക്ഷ നടപ്പാ​ക്കുന്ന ഒരു ദേവി​യെ​യാ​യി​രി​ക്കാം പരാമർശി​ക്കു​ന്നത്‌. അല്ലെങ്കിൽ നീതി​യെന്ന ഗുണത്തി​നു വ്യക്തി​ത്വം കല്‌പി​ച്ച​താ​യി​രി​ക്കാം.
അഥവാ “വയറി​ള​ക്ക​വും.”
അതായത്‌, മൂന്നു സത്രങ്ങൾ.
അനു. എ3 കാണുക.