അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പ്രവൃത്തികൾ 6:1-15

  • സഹായ​ത്തിന്‌ ഏഴു പുരു​ഷ​ന്മാ​രെ തിര​ഞ്ഞെ​ടു​ക്കു​ന്നു (1-7)

  • സ്‌തെ​ഫാ​നൊസ്‌ നിന്ദാ​വാ​ക്കു​കൾ പറഞ്ഞെന്ന്‌ ആരോ​പി​ക്കു​ന്നു (8-15)

6  ശിഷ്യ​ന്മാ​രു​ടെ എണ്ണം വർധി​ച്ചു​വന്ന കാലത്ത്‌, ദിവസ​വു​മുള്ള ഭക്ഷ്യവി​ത​ര​ണ​ത്തിൽ തങ്ങൾക്കി​ട​യി​ലെ വിധവ​മാ​രെ അവഗണിച്ചതുകൊണ്ട്‌+ ഗ്രീക്ക്‌ ഭാഷ സംസാ​രി​ക്കുന്ന ജൂതന്മാർ എബ്രായ ഭാഷ സംസാ​രി​ക്കുന്ന ജൂതന്മാ​രെ​ക്കു​റിച്ച്‌ പരാതി പറയാൻതു​ടങ്ങി.  അപ്പോൾ 12 അപ്പോ​സ്‌ത​ല​ന്മാർ ശിഷ്യ​ന്മാ​രു​ടെ കൂട്ടത്തെ വിളി​ച്ചു​കൂ​ട്ടി അവരോ​ടു പറഞ്ഞു: “ദൈവ​വ​ചനം പഠിപ്പി​ക്കു​ന്നതു നിറു​ത്തി​യിട്ട്‌ ഞങ്ങൾ ഭക്ഷണം വിളമ്പാൻ പോകു​ന്നതു ശരിയല്ല.*+  അതുകൊണ്ട്‌ സഹോ​ദ​ര​ങ്ങളേ, ദൈവാ​ത്മാ​വും ജ്ഞാനവും നിറഞ്ഞ,+ സത്‌പേരുള്ള* ഏഴു പുരുഷന്മാരെ+ നിങ്ങൾക്കി​ട​യിൽനിന്ന്‌ തിര​ഞ്ഞെ​ടു​ക്കുക. അവരെ ഞങ്ങൾ ഈ പ്രധാ​ന​പ്പെട്ട കാര്യ​ത്തി​നു​വേണ്ടി നിയമി​ക്കാം.+  എന്നാൽ ഞങ്ങൾ പ്രാർഥ​ന​യി​ലും ദൈവ​വ​ചനം പഠിപ്പി​ക്കു​ന്ന​തി​ലും മുഴു​കട്ടെ.”  അവർ പറഞ്ഞത്‌ എല്ലാവർക്കും ഇഷ്ടപ്പെട്ടു. വിശ്വാ​സ​വും പരിശു​ദ്ധാ​ത്മാ​വും നിറഞ്ഞ സ്‌തെ​ഫാ​നൊ​സി​നെ​യും അതു​പോ​ലെ ഫിലി​പ്പോസ്‌,+ പ്രൊ​ഖൊ​രൊസ്‌, നിക്കാ​നോർ, തിമോൻ, പർമെ​നാസ്‌, ജൂതമതം സ്വീക​രിച്ച അന്ത്യോ​ക്യ​ക്കാ​ര​നായ നിക്കൊ​ലാ​വൊസ്‌ എന്നിവ​രെ​യും അവർ തിര​ഞ്ഞെ​ടു​ത്തു.  അവർ അവരെ അപ്പോ​സ്‌ത​ല​ന്മാ​രു​ടെ മുമ്പാകെ കൊണ്ടു​വന്നു. അവർ പ്രാർഥി​ച്ചിട്ട്‌ അവരുടെ മേൽ കൈകൾ വെച്ചു.+  അങ്ങനെ ദൈവ​വ​ചനം കൂടു​തൽക്കൂ​ടു​തൽ പ്രചരിക്കുകയും+ യരുശ​ലേ​മിൽ ശിഷ്യ​ന്മാ​രു​ടെ എണ്ണം വളരെ വർധി​ക്കു​ക​യും ചെയ്‌തു.+ വലി​യൊ​രു കൂട്ടം പുരോ​ഹി​ത​ന്മാ​രും വിശ്വാ​സം സ്വീക​രി​ച്ചു.+  അക്കാലത്ത്‌ സ്‌തെ​ഫാ​നൊസ്‌ ദൈവി​ക​മായ ദയയും ശക്തിയും നിറഞ്ഞ​വ​നാ​യി ജനത്തിന്‌ ഇടയിൽ വലിയ അത്ഭുത​ങ്ങ​ളും അടയാ​ള​ങ്ങ​ളും ചെയ്‌തു.  ഒരു ദിവസം, വിമോ​ചി​ത​രു​ടെ സിന​ഗോഗ്‌ എന്ന്‌ അറിയ​പ്പെ​ട്ടി​രുന്ന സംഘത്തിൽനി​ന്നുള്ള ചിലരും കിലിക്യ, ഏഷ്യ എന്നിവി​ട​ങ്ങ​ളിൽനി​ന്നുള്ള ചിലരും ചില കുറേ​ന​ക്കാ​രും ചില അലക്‌സാൻഡ്രി​യ​ക്കാ​രും സ്‌തെ​ഫാ​നൊ​സി​നോ​ടു തർക്കി​ക്കാൻ വന്നു. 10  എന്നാൽ സ്‌തെ​ഫാ​നൊ​സി​ന്റെ സംസാ​ര​ത്തിൽ നിറഞ്ഞു​നിന്ന ജ്ഞാന​ത്തെ​യും ദൈവാ​ത്മാ​വി​നെ​യും എതിർത്തു​നിൽക്കാൻ അവർക്കു കഴിഞ്ഞില്ല.+ 11  അപ്പോൾ അവർ, “ഇയാൾ മോശ​യെ​യും ദൈവ​ത്തെ​യും നിന്ദിച്ച്‌ സംസാ​രി​ക്കു​ന്നതു ഞങ്ങൾ കേട്ടു” എന്നു പറയാൻ രഹസ്യ​മാ​യി ചിലരെ പ്രേരി​പ്പി​ച്ചു. 12  കൂടാതെ, അവർ ജനത്തെ​യും മൂപ്പന്മാ​രെ​യും ശാസ്‌ത്രി​മാ​രെ​യും ഇളക്കി​വി​ട്ടു. അവർ പെട്ടെ​ന്നു​തന്നെ സ്‌തെ​ഫാ​നൊ​സി​ന്റെ നേരെ ചെന്ന്‌ സ്‌തെ​ഫാ​നൊ​സി​നെ പിടിച്ച്‌ ബലമായി സൻഹെ​ദ്രി​ന്റെ മുമ്പാകെ കൊണ്ടു​വന്നു. 13  എന്നിട്ട്‌ അവർ കള്ളസാ​ക്ഷി​കളെ കൊണ്ടു​വന്ന്‌ ഇങ്ങനെ പറയിച്ചു: “ഇയാൾ എപ്പോ​ഴും ഈ വിശു​ദ്ധ​സ്ഥ​ല​ത്തി​നും നമ്മുടെ നിയമ​ത്തി​നും എതിരെ സംസാ​രി​ക്കാ​റുണ്ട്‌. 14  നസറെത്തുകാരനായ യേശു ഈ സ്ഥലം നശിപ്പി​ക്കു​മെ​ന്നും മോശ​യിൽനിന്ന്‌ നമുക്കു കൈമാ​റി​ക്കി​ട്ടിയ ആചാരങ്ങൾ യേശു മാറ്റി​ക്ക​ള​യു​മെ​ന്നും ഇയാൾ പറയു​ന്നതു ഞങ്ങൾ കേട്ടു.” 15  സൻഹെദ്രിനിലുള്ള എല്ലാവ​രും സ്‌തെ​ഫാ​നൊ​സി​നെ സൂക്ഷി​ച്ചു​നോ​ക്കി. സ്‌തെ​ഫാ​നൊ​സി​ന്റെ മുഖം ഒരു ദൈവ​ദൂ​തന്റെ മുഖം​പോ​ലി​രി​ക്കു​ന്നത്‌ അവർ കണ്ടു.

അടിക്കുറിപ്പുകള്‍

അക്ഷ. “പ്രസാ​ദ​ക​രമല്ല.”
അഥവാ “സുസമ്മ​ത​രായ.”