അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പ്രവൃത്തികൾ 9:1-43

  • ശൗൽ ദമസ്‌കൊ​സി​ലേക്കു പോകു​മ്പോൾ (1-9)

  • ശൗലിനെ സഹായി​ക്കാൻ അനന്യാ​സി​നെ അയയ്‌ക്കു​ന്നു (10-19എ)

  • ദമസ്‌കൊ​സിൽ ശൗൽ യേശു​വി​നെ​ക്കു​റിച്ച്‌ പ്രസം​ഗി​ക്കു​ന്നു (19ബി-25)

  • ശൗൽ യരുശ​ലേം സന്ദർശി​ക്കു​ന്നു (26-31)

  • പത്രോ​സ്‌ ഐനെ​യാ​സി​നെ സുഖ​പ്പെ​ടു​ത്തു​ന്നു (32-35)

  • ഉദാര​മ​തി​യായ ഡോർക്ക​സി​നെ ഉയിർപ്പി​ക്കു​ന്നു (36-43)

9  കർത്താ​വി​ന്റെ ശിഷ്യ​ന്മാർക്കെ​തി​രെ അപ്പോ​ഴും ഭീഷണി ഉയർത്തി​ക്കൊ​ണ്ടി​രുന്ന ശൗൽ അവരെ ഇല്ലാതാ​ക്കാ​നുള്ള അടങ്ങാത്ത ആഗ്രഹത്തോടെ+ മഹാപു​രോ​ഹി​തന്റെ അടുത്ത്‌ ചെന്നു.  കർത്താവിന്റെ മാർഗക്കാരായ*+ വല്ല സ്‌ത്രീ​പു​രു​ഷ​ന്മാ​രെ​യും ദമസ്‌കൊ​സിൽ കണ്ടാൽ അവരെ പിടി​ച്ചു​കെട്ടി യരുശ​ലേ​മി​ലേക്കു കൊണ്ടു​വ​രാ​നാ​യി അവി​ടെ​യുള്ള സിന​ഗോ​ഗു​ക​ളി​ലേക്കു കത്തുകൾ തന്നയയ്‌ക്കാൻ ശൗൽ ആവശ്യ​പ്പെട്ടു.  ശൗൽ യാത്ര ചെയ്‌ത്‌ ദമസ്‌കൊ​സിൽ എത്താറാ​യ​പ്പോൾ പെട്ടെന്ന്‌ ആകാശ​ത്തു​നിന്ന്‌ ഒരു വെളിച്ചം ശൗലിനു ചുറ്റും മിന്നി;+  ശൗൽ നിലത്ത്‌ വീണു. “ശൗലേ, ശൗലേ, നീ എന്തിനാ​ണ്‌ എന്നെ ഉപദ്ര​വി​ക്കു​ന്നത്‌” എന്ന്‌ ആരോ ചോദി​ക്കു​ന്ന​തും കേട്ടു.  “കർത്താവേ, അങ്ങ്‌ ആരാണ്‌” എന്നു ശൗൽ ചോദി​ച്ച​പ്പോൾ, “നീ ഉപദ്രവിക്കുന്ന+ യേശു​വാ​ണു ഞാൻ.+  എഴുന്നേറ്റ്‌ നഗരത്തി​ലേക്കു ചെല്ലുക; നീ എന്തു ചെയ്യണ​മെന്ന്‌ അവി​ടെ​വെച്ച്‌ നിനക്കു പറഞ്ഞു​ത​രും” എന്നു യേശു പറഞ്ഞു.  ശൗലിന്റെകൂടെ യാത്ര ചെയ്‌തി​രുന്ന പുരു​ഷ​ന്മാർ ആ ശബ്ദം കേട്ടെ​ങ്കി​ലും ആരെയും കണ്ടില്ല.+ അവർ സ്‌തബ്ധ​രാ​യി നിന്നു.  ശൗൽ നിലത്തു​നിന്ന്‌ എഴു​ന്നേറ്റു. കണ്ണുകൾ തുറന്നാ​ണി​രു​ന്ന​തെ​ങ്കി​ലും ശൗലിന്‌ ഒന്നും കാണാൻ കഴിഞ്ഞില്ല. അതു​കൊണ്ട്‌ അവർ ശൗലിനെ കൈയിൽ പിടിച്ച്‌ ദമസ്‌കൊ​സി​ലേക്കു കൊണ്ടു​പോ​യി.  മൂന്നു ദിവസം ശൗലിനു കാഴ്‌ച​യി​ല്ലാ​യി​രു​ന്നു;+ ശൗൽ ഒന്നും കഴിക്കു​ക​യോ കുടി​ക്കു​ക​യോ ചെയ്‌തില്ല. 10  ദമസ്‌കൊസിൽ അനന്യാസ്‌+ എന്നൊരു ശിഷ്യ​നു​ണ്ടാ​യി​രു​ന്നു. കർത്താവ്‌ ഒരു ദിവ്യ​ദർശ​ന​ത്തിൽ അദ്ദേഹത്തെ, “അനന്യാ​സേ” എന്നു വിളിച്ചു. “കർത്താവേ, അടിയൻ ഇതാ,” അനന്യാ​സ്‌ വിളി​കേട്ടു. 11  കർത്താവ്‌ അനന്യാ​സി​നോ​ടു പറഞ്ഞു: “എഴു​ന്നേറ്റ്‌ നേർവീ​ഥി എന്ന തെരു​വി​ലേക്കു ചെല്ലുക. അവിടെ യൂദാ​സി​ന്റെ വീട്ടിൽ ചെന്ന്‌ തർസൊസുകാരനായ+ ശൗൽ എന്ന ആളെ അന്വേ​ഷി​ക്കുക. അവൻ ഇപ്പോൾ പ്രാർഥി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. 12  അനന്യാസ്‌ എന്നൊ​രാൾ വന്ന്‌ തന്റെ മേൽ കൈകൾ വെക്കു​മെ​ന്നും അങ്ങനെ തനിക്കു കാഴ്‌ച തിരി​ച്ചു​കി​ട്ടു​മെ​ന്നും അവൻ ഒരു ദർശന​ത്തിൽ കണ്ടിരി​ക്കു​ന്നു.”+ 13  എന്നാൽ അനന്യാ​സ്‌ പറഞ്ഞു: “കർത്താവേ, അയാൾ യരുശ​ലേ​മി​ലുള്ള അങ്ങയുടെ വിശു​ദ്ധരെ വളരെ​യ​ധി​കം ദ്രോ​ഹി​ച്ച​താ​യി പലരും പറഞ്ഞ്‌ ഞാൻ കേട്ടി​ട്ടുണ്ട്‌. 14  ഈ പ്രദേ​ശത്ത്‌ അങ്ങയുടെ പേര്‌ വിളി​ച്ച​പേ​ക്ഷി​ക്കു​ന്ന​വ​രെ​യെ​ല്ലാം അറസ്റ്റു ചെയ്യാൻ* അയാൾക്കു മുഖ്യ​പു​രോ​ഹി​ത​ന്മാ​രിൽനിന്ന്‌ അധികാ​ര​വും കിട്ടി​യി​ട്ടുണ്ട്‌.”+ 15  എന്നാൽ കർത്താവ്‌ അനന്യാ​സി​നോ​ടു പറഞ്ഞു: “നീ ചെല്ലുക; ജനതക​ളു​ടെ​യും രാജാക്കന്മാരുടെയും+ ഇസ്രാ​യേൽമ​ക്ക​ളു​ടെ​യും മുമ്പാകെ എന്റെ പേര്‌ വഹിക്കാൻ+ ഞാൻ തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന ഒരു പാത്ര​മാണ്‌ ആ മനുഷ്യൻ.+ 16  എന്റെ പേരി​നു​വേണ്ടി അവൻ എന്തെല്ലാം സഹി​ക്കേ​ണ്ട​താ​ണെന്നു ഞാൻ അവനു വ്യക്തമാ​യി കാണി​ച്ചു​കൊ​ടു​ക്കും.”+ 17  അങ്ങനെ അനന്യാ​സ്‌ ആ വീട്ടി​ലേക്കു പോയി. അനന്യാ​സ്‌ ചെന്ന്‌ ശൗലിന്റെ മേൽ കൈകൾ വെച്ച്‌, “ശൗലേ, സഹോ​ദരാ, ഇങ്ങോട്ടു വരുന്ന വഴിക്കു നിനക്കു പ്രത്യ​ക്ഷ​നായ, കർത്താ​വായ യേശു​വാണ്‌ എന്നെ അയച്ചത്‌. നിനക്കു കാഴ്‌ച തിരി​ച്ചു​കി​ട്ടാ​നും നിന്നിൽ പരിശു​ദ്ധാ​ത്മാവ്‌ നിറയാ​നും വേണ്ടി​യാണ്‌ എന്നെ അയച്ചി​രി​ക്കു​ന്നത്‌”+ എന്നു പറഞ്ഞു. 18  പെട്ടെന്നു ചെതു​മ്പൽപോ​ലുള്ള എന്തോ ശൗലിന്റെ കണ്ണുക​ളിൽനിന്ന്‌ വീണു; ശൗലിനു കാഴ്‌ച തിരി​ച്ചു​കി​ട്ടി. ശൗൽ എഴു​ന്നേറ്റ്‌ സ്‌നാ​ന​മേറ്റു; 19  ഭക്ഷണം കഴിച്ച്‌ ആരോ​ഗ്യം വീണ്ടെ​ടു​ത്തു. കുറച്ച്‌ ദിവസം ശൗൽ ദമസ്‌കൊ​സി​ലെ ശിഷ്യ​ന്മാ​രോ​ടൊ​പ്പം താമസി​ച്ചു.+ 20  വൈകാതെതന്നെ, ശൗൽ സിന​ഗോ​ഗു​ക​ളിൽ ചെന്ന്‌ യേശു ദൈവ​പു​ത്ര​നാ​ണെന്നു പ്രസം​ഗി​ക്കാൻതു​ടങ്ങി. 21  എന്നാൽ ശൗലിന്റെ പ്രസംഗം കേട്ടവ​രെ​ല്ലാം അതിശ​യ​ത്തോ​ടെ, “യരുശ​ലേ​മിൽ ഈ പേര്‌ വിളി​ച്ച​പേ​ക്ഷി​ച്ച​വരെ ക്രൂര​മാ​യി ഉപദ്ര​വി​ച്ചി​രു​ന്നത്‌ ഇയാളല്ലേ?+ അങ്ങനെ​യു​ള്ള​വരെ പിടിച്ച്‌ മുഖ്യ​പു​രോ​ഹി​ത​ന്മാ​രു​ടെ അടുക്കൽ കൊണ്ടുപോകാനല്ലേ* ഇയാൾ ഇവി​ടെ​യും വന്നത്‌”+ എന്നു പറഞ്ഞു. 22  എന്നാൽ ശൗൽ കൂടു​തൽക്കൂ​ടു​തൽ ശക്തി പ്രാപി​ച്ചു. യേശു​ത​ന്നെ​യാ​ണു ക്രിസ്‌തു​വെന്നു യുക്തി​സ​ഹ​മാ​യി തെളിയിച്ചുകൊണ്ട്‌+ ശൗൽ ദമസ്‌കൊ​സിൽ താമസി​ച്ചി​രുന്ന ജൂതന്മാ​രെ നിശ്ശബ്ദ​രാ​ക്കി. 23  കുറെ ദിവസം കഴിഞ്ഞ​പ്പോൾ ജൂതന്മാർ ഒരുമി​ച്ചു​കൂ​ടി ശൗലിനെ കൊല്ലാൻ പദ്ധതി​യി​ട്ടു.+ 24  എന്നാൽ ശൗൽ അവരുടെ ഗൂഢാ​ലോ​ച​ന​യെ​ക്കു​റിച്ച്‌ അറിഞ്ഞു. ശൗലിനെ കൊല്ലാ​നാ​യി അവർ രാവും പകലും നഗരക​വാ​ട​ങ്ങ​ളിൽ ശക്തമായ കാവൽ ഏർപ്പെ​ടു​ത്തി. 25  അതുകൊണ്ട്‌ ശൗലിന്റെ ശിഷ്യ​ന്മാർ രാത്രി​യിൽ ശൗലിനെ ഒരു കൊട്ട​യി​ലാ​ക്കി നഗരമ​തി​ലി​ന്റെ കിളി​വാ​തി​ലി​ലൂ​ടെ താഴേക്ക്‌ ഇറക്കി.+ 26  യരുശലേമിൽ എത്തിയപ്പോൾ+ ശൗൽ ശിഷ്യ​ന്മാ​രോ​ടൊ​പ്പം ചേരാൻ ശ്രമിച്ചു. പക്ഷേ അവർക്കെ​ല്ലാം ശൗലിനെ പേടി​യാ​യി​രു​ന്നു. കാരണം, ശൗൽ ഒരു ശിഷ്യ​നാ​യെന്ന്‌ അവർ വിശ്വ​സി​ച്ചില്ല. 27  അപ്പോൾ ബർന്നബാസ്‌+ ശൗലിന്റെ സഹായ​ത്തിന്‌ എത്തി. ബർന്നബാ​സ്‌ ശൗലിനെ അപ്പോ​സ്‌ത​ല​ന്മാ​രു​ടെ അടുത്ത്‌ കൂട്ടി​ക്കൊ​ണ്ടു​പോ​യി; ശൗൽ വഴിയിൽവെച്ച്‌ കർത്താ​വി​നെ കണ്ടതും+ കർത്താവ്‌ ശൗലി​നോ​ടു സംസാ​രി​ച്ച​തും ദമസ്‌കൊ​സിൽ ശൗൽ യേശു​വി​ന്റെ നാമത്തിൽ ധൈര്യ​ത്തോ​ടെ പ്രസം​ഗി​ച്ച​തും അവരോ​ടു വിശദ​മാ​യി പറഞ്ഞു.+ 28  അങ്ങനെ ശൗൽ അവരോ​ടൊ​പ്പം താമസി​ച്ച്‌, കർത്താ​വി​ന്റെ നാമത്തിൽ ധൈര്യ​ത്തോ​ടെ സംസാ​രി​ച്ചു​കൊണ്ട്‌ യരുശ​ലേ​മിൽ യഥേഷ്ടം സഞ്ചരിച്ചു. 29  ശൗൽ ഗ്രീക്കു​ഭാ​ഷ​ക്കാ​രായ ജൂതന്മാ​രോ​ടു സംസാ​രി​ക്കു​ക​യും അവരു​മാ​യി ചൂടു​പി​ടിച്ച ചർച്ചകൾ നടത്തു​ക​യും ചെയ്‌തു​പോ​ന്നു. എന്നാൽ അവർ ശൗലിനെ വകവരു​ത്താൻ ശ്രമി​ച്ചു​കൊ​ണ്ടി​രു​ന്നു.+ 30  ഇക്കാര്യം അറിഞ്ഞ സഹോ​ദ​ര​ന്മാർ ശൗലിനെ കൈസ​ര്യ​യി​ലേക്കു കൂട്ടി​ക്കൊ​ണ്ടു​വ​ന്നിട്ട്‌ തർസൊ​സി​ലേക്ക്‌ അയച്ചു.+ 31  അതിനു ശേഷം യഹൂദ്യ, ഗലീല, ശമര്യ+ എന്നിവി​ട​ങ്ങ​ളി​ലെ​ല്ലാം സഭയ്‌ക്കു കുറച്ച്‌ കാല​ത്തേക്കു സമാധാ​നം ഉണ്ടായി; സഭ ശക്തി​പ്പെട്ടു. യഹോവയുടെ* വഴിയിൽ* നടക്കു​ക​യും പരിശു​ദ്ധാ​ത്മാ​വിൽനി​ന്നുള്ള ആശ്വാസം+ സ്വീക​രി​ക്കു​ക​യും ചെയ്‌ത​പ്പോൾ സഭയുടെ അംഗസം​ഖ്യ വർധി​ച്ചു​വന്നു. 32  ദേശത്തെല്ലാം സഞ്ചരി​ക്കു​ക​യാ​യി​രുന്ന പത്രോ​സ്‌ ലുദ്ദയിൽ+ താമസി​ച്ചി​രുന്ന വിശു​ദ്ധ​രു​ടെ അടുത്തും ചെന്നു. 33  എട്ടു വർഷമാ​യി ശരീരം തളർന്ന്‌ കിടപ്പി​ലാ​യി​രുന്ന ഐനെ​യാസ്‌ എന്നൊ​രാൾ അവി​ടെ​യു​ണ്ടാ​യി​രു​ന്നു. 34  പത്രോസ്‌ അയാളെ കണ്ട്‌, “ഐനെ​യാ​സേ, ഇതാ യേശു​ക്രി​സ്‌തു നിന്നെ സുഖ​പ്പെ​ടു​ത്തു​ന്നു.+ എഴു​ന്നേറ്റ്‌ നിന്റെ കിടക്ക വിരി​ക്കുക”+ എന്നു പറഞ്ഞു. ഉടനടി അയാൾ എഴു​ന്നേറ്റു. 35  അയാളെ കണ്ടപ്പോൾ ലുദ്ദയി​ലും ശാരോൻ സമതല​ത്തി​ലും താമസി​ച്ചി​രുന്ന എല്ലാവ​രും കർത്താ​വി​ലേക്കു തിരിഞ്ഞു. 36  യോപ്പയിൽ തബീഥ എന്നു പേരുള്ള ഒരു ശിഷ്യ​യു​ണ്ടാ​യി​രു​ന്നു. തബീഥ എന്നതിന്റെ ഗ്രീക്കു​പ​ദ​മാ​ണു ഡോർക്കസ്‌.* ഡോർക്കസ്‌ ധാരാളം നല്ല കാര്യ​ങ്ങ​ളും ദാനധർമ​ങ്ങ​ളും ചെയ്‌തു​പോ​ന്നു. 37  ആ ഇടയ്‌ക്കു ഡോർക്കസ്‌ രോഗം ബാധിച്ച്‌ മരിച്ചു. അവർ ഡോർക്ക​സി​നെ കുളി​പ്പിച്ച്‌ മുകളി​ലത്തെ മുറി​യിൽ കിടത്തി. 38  യോപ്പയുടെ അടുത്തുള്ള നഗരമായ ലുദ്ദയിൽ പത്രോ​സു​ണ്ടെന്നു കേട്ട​പ്പോൾ ശിഷ്യ​ന്മാർ രണ്ടു പേരെ അവി​ടേക്ക്‌ അയച്ചു. “അങ്ങ്‌ എത്രയും പെട്ടെന്നു ഞങ്ങളുടെ അടുത്ത്‌ വരേണമേ” എന്ന്‌ അവർ പത്രോ​സി​നോട്‌ അപേക്ഷി​ച്ചു. 39  പത്രോസ്‌ അവരോ​ടൊ​പ്പം ചെന്നു. അവിടെ എത്തിയ​പ്പോൾ അവർ പത്രോ​സി​നെ മുകളി​ലത്തെ മുറി​യി​ലേക്കു കൂട്ടി​ക്കൊ​ണ്ടു​പോ​യി. വിധവ​മാ​രെ​ല്ലാം അവിടെ വന്ന്‌ ഡോർക്കസ്‌ അവരോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​പ്പോൾ ഉണ്ടാക്കിയ നിരവധി കുപ്പായങ്ങളും* വസ്‌ത്ര​ങ്ങ​ളും പത്രോ​സി​നെ കാണിച്ച്‌ കരഞ്ഞു. 40  പത്രോസ്‌ എല്ലാവ​രെ​യും പുറത്ത്‌ ഇറക്കിയിട്ട്‌+ മുട്ടു​കു​ത്തി പ്രാർഥി​ച്ചു. എന്നിട്ട്‌ മൃതശ​രീ​ര​ത്തി​നു നേരെ തിരിഞ്ഞ്‌, “തബീഥേ, എഴു​ന്നേൽക്ക്‌” എന്നു പറഞ്ഞു. തബീഥ കണ്ണു തുറന്നു. പത്രോ​സി​നെ കണ്ടപ്പോൾ തബീഥ എഴു​ന്നേ​റ്റി​രു​ന്നു.+ 41  പത്രോസ്‌ തബീഥയെ കൈപി​ടിച്ച്‌ എഴു​ന്നേൽപ്പി​ച്ചു. എന്നിട്ട്‌ വിശു​ദ്ധ​രെ​യും വിധവ​മാ​രെ​യും വിളിച്ച്‌, ജീവൻ തിരി​ച്ചു​കി​ട്ടിയ തബീഥയെ കാണി​ച്ചു​കൊ​ടു​ത്തു.+ 42  യോപ്പ മുഴുവൻ ഈ സംഭവം അറിഞ്ഞു; ധാരാളം പേർ കർത്താ​വിൽ വിശ്വ​സി​ച്ചു.+ 43  പത്രോസ്‌ കുറെ നാൾ തോൽപ്പ​ണി​ക്കാ​ര​നായ ശിമോ​ന്റെ​കൂ​ടെ യോപ്പ​യിൽ താമസി​ച്ചു.+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അക്ഷ. “ബന്ധിക്കാൻ; ബന്ധനത്തി​ലാ​ക്കാൻ”
അക്ഷ. “ബന്ധിച്ച്‌ കൊണ്ടു​പോ​കാ​നല്ലേ.”
അഥവാ “യഹോ​വ​യോ​ടുള്ള ഭയത്തിൽ.”
അനു. എ5 കാണുക.
ഗ്രീക്കുപേരായ ഡോർക്ക​സി​ന്റെ​യും അരമാ​യ​പേ​രായ തബീഥ​യു​ടെ​യും അർഥം “ഗസൽമാൻ” എന്നാണ്‌. വലുപ്പം കുറഞ്ഞ ഒരുതരം മാനാണു ഗസൽമാൻ.
അഥവാ “പുറങ്കു​പ്പാ​യ​ങ്ങ​ളും.”