മത്തായി എഴുതിയത്‌ 1:1-25

  • ക്രിസ്‌തു​യേ​ശു​വി​ന്റെ വംശാ​വലി (1-17)

  • യേശു​വി​ന്റെ ജനനം (18-25)

1  അബ്രാ​ഹാ​മി​ന്റെ മകനായ+ ദാവീ​ദി​ന്റെ മകനായ+ യേശുക്രിസ്‌തുവിന്റെ* ചരിത്രം* അടങ്ങുന്ന പുസ്‌തകം:   അബ്രാഹാമിനു യിസ്‌ഹാ​ക്ക്‌ ജനിച്ചു.+യിസ്‌ഹാ​ക്കി​നു യാക്കോ​ബ്‌ ജനിച്ചു.+യാക്കോ​ബിന്‌ യഹൂദയും+ വേറെ ആൺമക്ക​ളും ജനിച്ചു.   യഹൂദയ്‌ക്കു താമാ​റിൽ പേരെ​സും സേരഹും+ ജനിച്ചു.പേരെ​സി​നു ഹെ​സ്രോൻ ജനിച്ചു.+ഹെ​സ്രോ​നു രാം ജനിച്ചു.+   രാമിന്‌ അമ്മീനാ​ദാബ്‌ ജനിച്ചു.അമ്മീനാ​ദാ​ബി​നു നഹശോൻ ജനിച്ചു.+നഹശോ​നു ശൽമോൻ ജനിച്ചു.   ശൽമോനു രാഹാബിൽ+ ബോവസ്‌ ജനിച്ചു.ബോവ​സി​നു രൂത്തിൽ+ ഓബേദ്‌ ജനിച്ചു.ഓബേ​ദി​നു യിശ്ശായി ജനിച്ചു.+   യിശ്ശായിക്കു ദാവീദ്‌ രാജാവ്‌ ജനിച്ചു.+ ദാവീ​ദിന്‌ ഊരി​യാ​വി​ന്റെ ഭാര്യ​യിൽ ശലോ​മോൻ ജനിച്ചു.+   ശലോമോനു രഹബെ​യാം ജനിച്ചു.+രഹബെ​യാ​മിന്‌ അബീയ ജനിച്ചു.അബീയ​യ്‌ക്ക്‌ ആസ ജനിച്ചു.+   ആസയ്‌ക്ക്‌ യഹോ​ശാ​ഫാത്ത്‌ ജനിച്ചു.+യഹോ​ശാ​ഫാ​ത്തിന്‌ യഹോ​രാം ജനിച്ചു.+യഹോ​രാ​മിന്‌ ഉസ്സീയ ജനിച്ചു.   ഉസ്സീയയ്‌ക്കു യോഥാം ജനിച്ചു.+യോഥാ​മിന്‌ ആഹാസ്‌ ജനിച്ചു.+ആഹാസി​നു ഹിസ്‌കിയ ജനിച്ചു.+ 10  ഹിസ്‌കിയയ്‌ക്കു മനശ്ശെ ജനിച്ചു.+മനശ്ശെക്ക്‌ ആമോൻ ജനിച്ചു.+ആമോനു യോശിയ ജനിച്ചു.+ 11  ബാബിലോണിലേക്കു നാടു​ക​ട​ത്തുന്ന കാലത്ത്‌+ യോശിയയ്‌ക്ക്‌+ യഖൊന്യയും+ വേറെ ആൺമക്ക​ളും ജനിച്ചു. 12  ബാബിലോണിലേക്കുള്ള നാടു​ക​ട​ത്ത​ലി​നു ശേഷം യഖൊ​ന്യ​ക്കു ശെയൽതീ​യേൽ ജനിച്ചു.ശെയൽതീയേ​ലി​നു സെരു​ബ്ബാ​ബേൽ ജനിച്ചു.+ 13  സെരുബ്ബാബേലിന്‌ അബീഹൂ​ദ്‌ ജനിച്ചു.അബീഹൂ​ദിന്‌ എല്യാ​ക്കീം ജനിച്ചു.എല്യാ​ക്കീ​മിന്‌ ആസോർ ജനിച്ചു. 14  ആസോരിനു സാദോ​ക്ക്‌ ജനിച്ചു.സാദോ​ക്കിന്‌ ആഖീം ജനിച്ചു.ആഖീമിന്‌ എലീഹൂ​ദ്‌ ജനിച്ചു. 15  എലീഹൂദിന്‌ എലെയാ​സർ ജനിച്ചു.എലെയാ​സ​രി​നു മത്ഥാൻ ജനിച്ചു.മത്ഥാനു യാക്കോ​ബ്‌ ജനിച്ചു. 16  യാക്കോബിനു മറിയ​യു​ടെ ഭർത്താ​വായ യോ​സേഫ്‌ ജനിച്ചു. മറിയ​യിൽനിന്ന്‌ ക്രിസ്‌തു എന്നു വിളി​ക്കുന്ന യേശു ജനിച്ചു.+ 17  ഇങ്ങനെ, അബ്രാ​ഹാം മുതൽ ദാവീദ്‌ വരെ 14 തലമു​റ​യും ദാവീദ്‌ മുതൽ ബാബിലോ​ണിലേ​ക്കുള്ള നാടു​ക​ടത്തൽ വരെ 14 തലമു​റ​യും ബാബിലോ​ണിലേ​ക്കുള്ള നാടു​ക​ടത്തൽ മുതൽ ക്രിസ്‌തു വരെ 14 തലമു​റ​യും ആയിരു​ന്നു. 18  യേശുക്രിസ്‌തുവിന്റെ ജനനം ഇങ്ങനെ​യാ​യി​രു​ന്നു: യേശു​വി​ന്റെ അമ്മയായ മറിയ​യും യോ​സേ​ഫും തമ്മിലുള്ള വിവാ​ഹ​നി​ശ്ചയം കഴിഞ്ഞി​രുന്ന സമയം. പക്ഷേ അവർ ഒന്നിക്കു​ന്ന​തി​നു മുമ്പേ, മറിയ പരിശുദ്ധാത്മാവിനാൽ* ഗർഭി​ണി​യാ​യി.+ 19  എന്നാൽ മറിയ​യു​ടെ ഭർത്താ​വായ യോ​സേഫ്‌ നീതി​മാ​നാ​യ​തുകൊണ്ട്‌ മറിയയെ സമൂഹ​ത്തിൽ ഒരു പരിഹാ​സ​പാത്ര​മാ​ക്കാൻ ആഗ്രഹി​ച്ചില്ല. അതു​കൊണ്ട്‌ മറിയയെ രഹസ്യ​മാ​യി ഉപേക്ഷിക്കുന്നതിനെക്കുറിച്ച്‌* ചിന്തിച്ചു.+ 20  പക്ഷേ അങ്ങനെ ചിന്തി​ച്ചി​രി​ക്കുമ്പോൾ യഹോവയുടെ* ദൂതൻ സ്വപ്‌ന​ത്തിൽ പ്രത്യ​ക്ഷ​നാ​യി യോ​സേ​ഫിനോ​ടു പറഞ്ഞു: “ദാവീ​ദി​ന്റെ മകനായ യോ​സേഫേ, നിന്റെ ഭാര്യ​യായ മറിയയെ വീട്ടി​ലേക്കു കൊണ്ടു​വ​രാൻ പേടി​ക്കേണ്ടാ; കാരണം അവൾ ഗർഭിണിയായിരിക്കുന്നതു* പരിശു​ദ്ധാ​ത്മാ​വി​നാ​ലാണ്‌.+ 21  അവൾ ഒരു മകനെ പ്രസവി​ക്കും. നീ അവനു യേശു* എന്നു പേരി​ടണം.+ കാരണം അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങ​ളിൽനിന്ന്‌ രക്ഷിക്കും.”+ 22  ഇതെല്ലാം സംഭവി​ച്ചത്‌ യഹോവ* പറഞ്ഞ കാര്യങ്ങൾ നിറ​വേറേ​ണ്ട​തി​നാണ്‌. ദൈവം തന്റെ പ്രവാ​ച​ക​നി​ലൂ​ടെ ഇങ്ങനെ പറഞ്ഞി​രു​ന്നു: 23  “ഇതാ, കന്യക ഗർഭി​ണി​യാ​യി ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ക്കും. അവർ അവന്‌ ഇമ്മാനു​വേൽ എന്നു പേരി​ടും.”+ (പരിഭാ​ഷപ്പെ​ടു​ത്തുമ്പോൾ ആ പേരിന്റെ അർഥം “ദൈവം ഞങ്ങളുടെ​കൂ​ടെ” എന്നാണ്‌.)+ 24  യോസേഫ്‌ ഉറക്കമു​ണർന്നു. യഹോവയുടെ* ദൂതൻ നിർദേ​ശി​ച്ച​തുപോ​ലെ യോ​സേഫ്‌ ഭാര്യയെ വീട്ടി​ലേക്കു കൂട്ടിക്കൊ​ണ്ടു​വന്നു. 25  പക്ഷേ മകനെ പ്രസവിക്കുന്നതുവരെ+ യോ​സേഫ്‌ മറിയ​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട്ടില്ല. കുഞ്ഞിനു യേശു എന്നു യോ​സേഫ്‌ പേരിട്ടു.+

അടിക്കുറിപ്പുകള്‍

അഥവാ “യേശു എന്ന മിശി​ഹ​യു​ടെ; യേശു എന്ന അഭിഷി​ക്തന്റെ.”
അഥവാ “വംശാ​വലി.”
അഥവാ “ദൈവ​ത്തി​ന്റെ ചലനാ​ത്മ​ക​ശ​ക്തി​യാൽ.”
അക്ഷ. “വിവാ​ഹ​മോ​ചനം ചെയ്യു​ന്ന​തി​നെ​ക്കു​റി​ച്ച്‌.”
ഈ പതിപ്പിൽ, ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളു​ടെ മുഖ്യ​പാ​ഠ​ത്തിൽ ദൈവ​ത്തി​ന്റെ പേരായ യഹോവ എന്നത്‌ 237 പ്രാവ​ശ്യ​മു​ണ്ട്‌. അതിൽ ആദ്യ​ത്തേ​താ​ണ്‌ ഇത്‌. അനു. എ5 കാണുക.
അഥവാ “അവളിൽ ഉത്‌പാ​ദി​ത​മാ​യി​രി​ക്കു​ന്നത്‌.”
“യഹോവ രക്ഷയാണ്‌” എന്ന്‌ അർഥമുള്ള എബ്രാ​യ​പേ​രു​ക​ളായ യേശുവ അഥവാ യോശുവ എന്നതിനു തുല്യ​മായ പേര്‌.
അനു. എ5 കാണുക.
അനു. എ5 കാണുക.